കണ്ണൂർ രാജ്യന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിൽ എത്തിയ മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൈക്രോവേവ് അവനിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കൊണ്ട് വന്നത്.പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയും മുമ്പാണ് വിമാനത്തവളത്തിൽ സ്വർണക്കടത്ത്.
വൈകിയുറങ്ങുന്നവർ സൂക്ഷിക്കാൻ
വൈകിയുറങ്ങുകയും വൈകി എഴുന്നേൽക്കുന്നവരുമാണോ നിങ്ങൾ എന്നാൽ നിങ്ങളെ ചില രോഗങ്ങൾ കാത്തിരിക്കുന്നുണ്ട്. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഇക്കൂട്ടർക്ക് വരാൻ സാധ്യത ഏറെയാണ്.നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നവരെക്കാൾ രണ്ട് മടങ്ങ് രോഗ സാധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്ന് പoനം തെളിയിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നു. ഗ്ലൂക്കോസിന്റെ ഉപാപചയത്തെ സർക്കാഡി യൻ റിഥം സ്വാധീനിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് അഡ്യാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പകൽ ഗ്ലൂക്കോസ് നില കുറഞ്ഞു വരുകയും രാത്രി ഏറ്റവും കുറവ് ആകുകയും ചെയ്യും. രാത്രി വൈകി കിടക്കുകയും കിടക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നതും അതുമായി ഉറങ്ങാൻ കിടക്കുമ്പോൾ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രക്രിയയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ആയതിനാൽ രാത്രി വൈകിയുറങ്ങുകയും വൈകി ഭക്ഷണം കഴിക്കുന്നവരും ആ ശീലങ്ങൾ മാറ്റി നേരത്തെ ആക്കി യധാസമയം തന്നെ ഭക്ഷണം കഴിക്കുകയും ആരോഗ്യം നിലനിർത്തുവാനും ശ്രമിക്കുക.
കൃഷിക്കായി മണ്ണ് പരിശോധിക്കാം
ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്കും ഉയര്‍ന്ന ഉത്‌പാദനത്തിനും നിദാനം. മണ്ണ്‍ അറിഞ്ഞ് വളം ചെയ്‌താല്‍ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ.
ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിര്‍ണ്ണയിക്കുകയാണ് മണ്ണുപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്.
സസ്യപോഷകങ്ങളെപ്പോലെ തന്നെ മണ്ണിന്‍റെ ഫലപുഷ്ടി നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് അതിന്‍റെ അമ്ലക്ഷാരാവസ്ഥ. ഇത് ക്രമീകരിക്കാന്‍ കുമ്മായ വസ്തുക്കള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന്‍ മണ്ണുപരിശോ ധനയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
മണ്ണു സാമ്പിള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍ കൃഷിസ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണം
- ഓരോ പറമ്പ് അല്ലെങ്കില്‍ ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളൂകള്‍ എടുക്കുക.
- കൃഷിയിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ്‍ കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം.
- ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടന, ആഴം,സ്ഥലത്തിന്‍റെ ചരിവ്, നീര്‍ വാര്‍ച്ചാ സൌകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കണം
- ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ രണ്ടു വരികള്‍ക്കിടയില്‍ നിന്നുമാണ് സാമ്പിള്‍ എടുക്കേണ്ടത്.
- മണ്ണ് സാമ്പിളുകള്‍ കുമ്മായം, ജിപ്സം വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേര്‍തതിട്ടുണ്ടെങ്കില്‍ 3 മാസം കഴിഞ്ഞേ സാമ്പിള്‍ എടുക്കാവു.
- ശേഖരിച്ച മണ്ണ്‍ 6 മാസം കാലാവധിക്ക് ശേഷം പരിശോ ധനയ്ക്ക് അയക്കുവാന്‍ പാടുള്ളതല്ല.
സാമ്പിള്‍ ശേഖരണത്തിനു തീര്‍ത്തും ഒഴിവാക്കേണ്ട സ്ഥലങ്ങള്‍
വരമ്പിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍
അടുത്തിടയ്ക്ക് വളം ചെയ്ത സ്ഥലങ്ങള്‍
വളക്കുഴികളുടെയൊ കമ്പോസ്റ്റ് വളക്കുഴികളുടെയൊ സമീപം
മരങ്ങളുടെ തായ്ത്തടിയുടെ സമീപം
വീട് / റോഡ് എന്നിവയോട് ചേര്‍ന്ന പ്രദേശങ്ങള്‍
കൃഷിയോഗ്യമല്ലാത്ത സ്ഥലത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍
മണ്ണു സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍
മണ്‍വെട്ടി , ഓഗര്‍, പ്ലാസ്റ്റിക് ബക്കററ്
മണ്ണു സാമ്പിള്‍ ശേഖരിക്കുന്ന വിധം
കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളയുടെ വേര്പടലത്തിന്‍റെ ആഴത്തില്‍ ഉള്ള മണ്ണ്‍ സാമ്പിളുകള്‍ എടുക്കുക. നെല്ല്, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, മുതലായ ചെടികള്‍ക്ക് 15 സെ.മീ. ആഴത്തിലും മറ്റു വിളകള്‍ക്ക് 25 സെ.മീ. ആഴത്തിലുമാണ് സാമ്പിളുകള്‍ എടുക്കേണ്ടത്.
ചെടിയുടെ നിന്നും 15 മുതല്‍ 20 സെ. മീ. വിട്ടാണ് മണ്ണ്‍ എടുക്കേണ്ടത്. വാഴ, തെങ്ങ് എന്നിവയ്ക്ക് തടത്തിന്റെ പുറത്ത് നിന്നാണ് മണ്ണ്‍ പരിശോധനയ്ക്കായി എടുക്കേണ്ടത്. വാഴയ്ക്ക് ഉദ്ദേശം 75 സെ. മീ. (രണ്ടര അടി) അകലെ നിന്നും തെങ്ങിന് ചുവട്ടില്‍ നിന്നും 2 മീറ്റര്‍ (ഉദ്ദേശം ആറടി)അകലെ നിന്നും വേണം സാമ്പിളുകള്‍ ശേഖരിക്കെണ്ടത്
മണ്ണ്‍ സാമ്പിളുകള്‍ എടുക്കുന്ന സ്ഥലം ആദ്യമായി പുല്ലും ഉണങ്ങിയ ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കണം.
ഇങ്ങനെ വൃത്തിയാക്കിയ സ്ഥലത്ത് നിന്നും മണ്‍വെട്ടി ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ആഴത്തില്‍ ‘ V ‘ ആകൃതിയില്‍ മണ്ണ്‍ വെട്ടിയെടുക്കുക.
ഒരു പുരയിടത്തിന്റെ മണ്ണ്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ ‘സിഗ് സാഗ് ‘ (തലങ്ങും വിലങ്ങും ) രീതിയില്‍ നീങ്ങേണ്ടതാണ്.
ഒരേ സ്വഭാവമുള്ള ഒരേക്കര്‍ നിലത്തു നിന്ന് 5 – 10 സബ് സാമ്പിളുകള്‍ ശേഖരിക്കെണ്ടതാണ്.
ഇങ്ങനെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ്‍ കല്ലും മറ്റ് സസ്യഭാഗങ്ങളും നീക്കി, കട്ടകള്‍ ഇടിച്ച് നല്ലതുപോലെ കൂട്ടികലര്‍ത്തുക.
മണ്ണ്‍ സാമ്പിള്‍ തയ്യാറാക്കുന്ന വിധം
പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ്‍ 500 ഗ്രാം (1/2 കിലോ) ആയി കുറയ്ക്കേണ്ടതാണ്. ചതുര്‍വിഭജനം എന്ന പ്രക്രിയയിലൂടെ മണ്ണ്‍ (1/2 കിലോ) ആക്കാം. ശേഖരിച്ച മണ്ണ്‍ നന്നായി കൂട്ടികലര്‍ത്തി ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിയിടുക.
അതിനുശേഷം നെടുകെയും കുറുകെയും ഓരോ വര വരച്ച് നാലായി വിഭജിക്കുക. ഇതില്‍ നിന്നും കോണോട്കോണ്‍ വരുന്ന രണ്ടു ഭാഗങ്ങളും നീക്കികളഞ്ഞശേഷം വീണ്ടും മറ്റ് രണ്ട് ഭാഗങ്ങള്‍ കൂട്ടികലര്‍ത്തി ഒന്നിച്ച് കൂനയാക്കുക. അവസാനം മണ്ണ്‍ അര കിലോ ആകുന്നതുവരെ ഈ ചതുര്‍വിഭജനം തുടരേണ്ടതാണ്.
ഇങ്ങനെ തയ്യാറാക്കിയ സാമ്പിള്‍ വൃത്തിയുള്ള തറയിലോ കടലാസിലോ നിരത്തി തണലില്‍ ഉണക്കിയെടുക്കണം. ഒരിക്കലും മണ്ണ്‍ വെയിലത്ത് ഉണക്കാന്‍ പാടില്ല.
ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണി സഞ്ചിയിലോ പ്ലാസ്റ്റിക് സഞ്ചിയിലോ നിറച്ച് പരിശോധനയ്ക്ക് അയയ്ക്കാം. സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പരോ കോഡോ മാഞ്ഞുപോകാതിരിക്കത്തക്കവിധം സഞ്ചിക്കുള്ളിലും പുറത്തും വയ്ക്കുക. മണ്ണ്‍ സാമ്പിളിനോടൊപ്പം അയക്കുന്ന ഫോറത്തിലും ഈ കോഡ് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്.
മണ്ണു സാമ്പിളിനോടൊപ്പം അയക്കേണ്ട വിവരങ്ങള്‍
കര്‍ഷകന്റെ പേരും മേല്‍വിലാസവും
വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്,ജില്ല.
സാമ്പിള്‍ എടുത്ത രീതി
കൃഷി സ്ഥലത്തിന്‍റെ സര്‍വേ നമ്പര്‍
അടുത്തതായി കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള
മുമ്പ് കൃഷി ചെയ്തിരുന്ന (തൊട്ടു മുമ്പുള്ള മൂന്ന് കൃഷിയുടെ വിളവും വളപ്രയോഗവും )
നിര്‍ദ്ദേശം വേണ്ട കൃഷികള്‍, ഇനം
ഏതെങ്കിലും പ്രത്യേകത കണ്ടിട്ടുണ്ടെങ്കില്‍ അതും
കൃഷിക്കുള്ള ജലസേചന മാര്‍ഗ്ഗം
നിര്‍വാര്‍ച്ച സൌകര്യം
മണ്ണിന്‍റെ പ്രത്യേകതകള്‍ (മണ്ണിന്‍റെ അടിയില്‍ ഉറച്ച പാരു മണ്ണോ പാറയോ അലിഞ്ഞു ചേരാത്ത പദാര്‍ത്‌ഥങ്ങള്‍, മണ്ണൊലിപ്പ് എന്നിവ)
കുമ്മായമോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അളവും ഉപയോഗിച്ച സമയവും.
കേരളത്തിലെ മണ്ണുപരിശോധന സൗകര്യങ്ങള്‍
തിരുവനന്തപുരം ജില്ലയില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ആന്‍റ് പ്ലാന്‍റ് ഹെല്‍ത്ത് സെന്‍ററിന്റെ കീഴില്‍ സംസ്ഥാനത്തോട്ടാകെ 14 ജില്ലാ മണ്ണു പരിശോധന ലബോറട്ടറികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കര്‍ഷകര്‍ ശേഖരിക്കുന്ന മണ്ണു സാമ്പിളുകള്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കൃഷി ഭവനില്‍ നിന്നും ജില്ല മണ്ണു പരിശോധന ലബോറട്ടറികളില്‍ എത്തിച്ച് പരിശോധിക്കുന്നു. തികച്ചും സൌജന്യമായിട്ടാണ് ഇങ്ങനെ മണ്ണു പരിശോധന നടത്തുന്നത്. എന്നാല്‍ കര്‍ഷകര്‍ നേരിട്ട് ലബോറട്ടറികളില്‍ എത്തിക്കുന്ന സാമ്പിളിന് 50 രൂപ ഫീസ് ഈടാക്കി പരിശോധന നടത്തുന്നു.
മണ്ണ്‍ പരിശോധന ഘടകങ്ങള്‍
താഴെ പറയുന്ന ഘടകങ്ങള്‍ക്ക് മണ്ണ്‍ പരിശോധന നടത്തി വരുന്നു.
അമ്ല ക്ഷാരത്വം
സാള്‍ട്ട് ലയിച്ച് ചേര്‍ന്നിട്ടുള്ള അളവ്
പാക്യജനകം (നൈട്രജന്‍)
ഭാവഹം (ഫോസ്ഫറസ് )
ക്ഷാരം (പൊട്ടാഷ്)
സെക്കന്ററി മുലകങ്ങള്‍ (കാത്സ്യം, മെഗ്നീഷ്യം, സള്‍ഫര്‍ )
സുക്ഷ്മ മുലകങ്ങള്‍ (ഇരുമ്പ്, ചെമ്പ്, നാകം, മാന്ഗനീസ് )
കടപ്പാട് : കാർഷിക വിവര സങ്കേതം
ചിപ്പില്ലാ എടിഎം കാർഡുകൾക്കിനി വിട
നമ്മുടെ കയ്യിലുള്ള മഗ്നറ്റിക് ഡെബിറ്റ് കാർഡുകൾക്ക് ഇനി വിട. ഡിസംബർ 31 മുതൽ അസാധു ആകുകയാണ്.ഈ വിവരം നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. സൈബർ ലോകത്തെ സുരക്ഷയെ മുൻനിർത്തി ചെറിയ ചിപ്പ് കടിപ്പിച്ച ഇ എംവി കാർഡുകളിലേക്ക് മാറാനുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടികൾക്ക് വേഗത ഏറിയത്. പഴയ കാർഡ് ഡിസംബർ 31 രാത്രി വരെ ഉപയോഗിക്കാം അത് കഴിഞ്ഞാൽ എടിഎമ്മുകളിൽ ചിപ്പില്ലാത്ത കാർഡ് മെഷിനുകൾ സ്വീകരിക്കില്ല.ആർബിഐ നിർദ്ദേശ പ്രകാരം എല്ലാ ബാങ്കുകളും ഇ എം വി കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പഴയ കാർഡ് ജനുവരി ഒന്നിന് അസാധുവാകും. പുതിയ കാർഡുകൾക്ക് അതാതു ഉപഭോക്താവിന്റെ ബ്രാഞ്ചുകളെ സമീപിക്കേണ്ടതാണ്. ഈ വിവരങ്ങൾ ബാങ്കുകൾ എസ്എംഎസ് അയി ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസർവ് ബാങ്കിന്റെ നിർദ്ദേശമുണ്ട്. നിലവിലെ കാർഡുപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിന്റെ പശ്ചാതലത്തിലാണ് പുതിയ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയ ഇ എം വി കാർഡുകൾ ഇറക്കുന്നത്.
മുട്ടമസാല
ചേരുവകൾ
മുട്ട – അഞ്ചെണ്ണം ചൂടാക്കിയത്
ഉള്ളി – ഒന്ന് ചെറുതായി അരിഞ്ഞത്
തക്കാളി – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി, ഗാർലിക് പെയ്സ്റ്റ് – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് – രണ്ടെണ്ണം
മല്ലിയില
ഉണ്ണി വട്ടത്തിൽ അരിഞ്ഞത് – അലങ്കരിക്കാൻ
കടുക്, പെരുഞ്ചീരകം – ഒരു ടീസ്പൂൺ
മുളക് – രണ്ട് ടീ സ്പുൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടേബിൾ സ്പൂൺ
ഗരം മസാല – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
കടായിയിലേക്ക് എണ്ണ ഒഴിക്കുക. പെരുഞ്ചീരകവും കടുകും ചേർക്കുക. ഉള്ളി ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക.ഇതിലേക്ക് മസാലകൾ ചേർത്ത് രണ്ടു മിനിട്ട് കുക്ക് ചെയ്യുക.ഇതിലേക്ക് തക്കാളി ചേർത്ത് എണ്ണ വേർതിരിയും വരെ പാചകം ചെയ്യുക. ഉപ്പും മുട്ടയും ചേർത്ത് മിക്സ് ചെയ്യുക. ഉള്ളിയും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക. രുചിയേറും മുട്ട മസാല തയ്യാർ.
ഉത്സാവന്തരീക്ഷമൊരുക്കി സന്നിധാനത്ത് കർപ്പൂരാഴി ആഘോഷം
സന്നിധാനത്ത് രണ്ട് ദിവസങ്ങളിലായി നടന്ന കര്‍പ്പൂരാഴി ആഘോഷങ്ങള്‍ ഉത്സവാന്തരീക്ഷമൊരുക്കി ആയിരക്കണക്കിന് ഭക്തര്‍ക്ക് ആവേശമായി. ദേവസ്വം സ്റ്റാഫംഗങ്ങള്‍, സന്നിധാനത്തെ പോലിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസത്തെ കര്‍പ്പൂരാഴി ആഘോഷ പരിപാടികള്‍. ഇന്നലെ ഇരുന്നൂറോളം കലാകാര•ാര്‍ അണിനിരന്ന ചടങ്ങ് വിവിധ കലാദൃശ്യങ്ങള്‍ കൊണ്ട് മനോഹരക്കാഴ്ചയായി. വൈകീട്ട് കൊടിമരച്ചുവട്ടില്‍ നിന്നാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ദേവസ്വം സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ കുചേലവൃത്തം കഥയെ ആസ്പദമാക്കി വിവിധ ദേവിദേവ•ാരുടെ വേഷങ്ങള്‍ സന്നിധാനത്തെത്തി. പുലിവാഹനനായ അയ്യപ്പന്‍, പന്തളം രാജാവ്, പരമശിവന്‍, മുരുകന്‍, ശ്രീകൃഷ്ണന്‍, കുചേലന്‍, ഹനുമാന്‍, ഗണപതി, മഹിഷി, നരസിംഹം, വരാഹം, ഭട•ാര്‍, പുലികളും കരടികളും എന്നിവ ദേവസ്വത്തിന്റെ കര്‍പ്പൂരാഴിയ്ക്ക് മാറ്റ് കൂട്ടി. ദേവസ്വം സ്റ്റാഫംഗം പുഷ്പകുമാറിന്റെ സംവിധാനത്തിലാണ് കുചേലവൃത്തം കഥയെ ആസ്പദമാക്കി വിവിധ വേഷവിധാനങ്ങളെ അരങ്ങിലെത്തിച്ചത്. കൊടിമരച്ചുവട്ടില്‍ നിന്ന് വടക്കുഭാഗം വഴി മാളികപ്പുറത്തിന് സമീപത്തുകൂടിയാണ് സംഘം അയ്യപ്പ സന്നിധിയിലെത്തിയത്. മാളികപ്പുറത്ത് എത്തിയപ്പോള്‍ പുലിവാഹനനായ അയ്യപ്പന്‍ മാറി നിന്നു. ബാക്കി കലാവേഷങ്ങള്‍ മാളികപ്പുറത്ത് വന്നശേഷം വാവരുനട വഴി പതിനെട്ടാംപടിയ്ക്ക് താഴെയാണ് സമാപിച്ചത്. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ജയകുമാര്‍ എന്നിവരും ബോര്‍ഡ് ജീവനക്കാരും സംബന്ധിച്ചു. സന്നിധാനത്തെ പോലിസിന്റെ നേതൃത്വത്തില്‍ നടന്ന കര്‍പ്പൂരാഴി ആഘോഷ ചടങ്ങോടെയാണ് സന്നിധാനം ഉത്സവഛായയിലെത്തിയത്. നോര്‍ത്ത്് പറവൂരിലെ മന്നന്‍ കാര്‍ത്തികേയ കാവടി സംഘം ഭക്തരുടെ മനം കവര്‍ന്നു. മുപ്പതാം തവണയാണ് മന്നം കാര്‍ത്തികേയ സംഘം കര്‍പ്പൂരാഴി ആഘോഷത്തിനായി ശബരിമലയിലെത്തുന്നത്. വര്‍ണക്കാവടികള്‍ക്കൊപ്പം ശിവതാണ്ഡവത്തിലെ ദേവീദേവ•ാരുടെ വേഷപ്പകര്‍ച്ചകളും രണ്ട് സെറ്റ് ശിങ്കാരിമേളവും പൊലിമയേകി. വൈകീട്ട് കൊടിമരച്ചുവട്ടില്‍ നിന്നാണ് കാവടിയാട്ടവും ശിവതാണ്ഡവ നൃത്തവും ആരംഭിച്ചത്. ശിവ-പാര്‍വതിമാര്‍, മഹാവിഷ്ണു, ഭദ്രകാളി, മണികണ്ഠന്‍, മയില്‍ വാഹനനായ സുബ്രഹ്മണ്യന്‍, നരസിംഹമൂര്‍ത്തി, ഹനുമാന്‍ എന്നിങ്ങനെയുള്ള ദേവീദേവ•ാരുടെ വേഷങ്ങളാണ് ഇവര്‍ കെട്ടിയാടിയത്. തുടര്‍ന്ന് അയ്യപ്പസന്നിധിക്കു മുന്നില്‍ തൊഴുതുവണങ്ങി മാളികപ്പുറം വഴി പതിനെട്ടാംപടിക്കു താഴെയെത്തി. ആഘോഷങ്ങള്‍ രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നാണ് സമാപിച്ചത്. തിരൂര്‍ തുഞ്ചന്‍പറമ്പ് മലയാളം സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എം.ആര്‍ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു കാവടിയാട്ടവും വേഷവിധാനങ്ങളും. സംഘത്തില്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമുണ്ട്. നോര്‍ത്ത് പറവൂരില്‍ നിന്ന് പമ്പ വരെ പോലീസ് വാഹനത്തിലാണ് ഇവര്‍ വന്നത്. തുടര്‍ന്ന് കാവടികളേന്തി സന്നിധാനത്തെത്തി. സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവന്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ രമേശ്കുമാര്‍, പി.ബി. രാജീവ്, മറ്റ് പോലിസ് സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മനിതി സംഘം മടങ്ങുന്നു
ശക്തമായ പ്രതിഷേധത്തെ തുടർന്ന് മനിതി സംഘം മടങ്ങുന്നു.മനിതി ആവിശ്യപ്പെടുന്നിടം വരെ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.സ്വന്തം ഇഷ്ടപ്രകാരമാണ് മനിതി മടങ്ങി പോകുന്നതെന്ന് പമ്പ എസ് പി കാർത്തികേയൻ. എന്നാൽ പോലീസ് നിർബന്ധിച്ച് തങ്ങളെ തിരിച്ച് അയക്കുന്നുവെന്ന് മനിതി സംഘം. വീണ്ടും ശബരിമല ദർശനത്തിന് എത്തുമെന്ന് മനിതി സംഘം പറഞ്ഞു. എന്നാൽ ആദിവാസി നേതാവ് അമ്മിണിയുടെ നേതൃത്യത്തിൽ എട്ടംഗം സംഘം എരുമേലിയിലേക്ക് മടങ്ങി. സംഘത്തെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ഇപ്പോഴും നാമജപ പ്രതിഷേധം തുടരുന്നു.
ശബരിമല : തിരിഞ്ഞോടി മനിതി സംഘം
അയ്യപ്പ ദര്‍ശനത്തിനെത്തിയ മനിതി സംഘം അയ്യപ്പ ഭകതരുടെ കടുത്ത
പ്രതിഷേധത്തെ തുടർന്ന് പിന്തിരിഞ്ഞോടി. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന മനിതി സംഘം പമ്പയില്‍ എത്തിയത്. എന്നാല്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരേ പ്രതിഷേധക്കാര്‍ സംഘടിക്കുകയായിരുന്നു .
11.30 ന് പമ്പയിൽ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ പോലീസ്അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു . നീലിമലയ്ക്ക് താഴെവെച്ച് ദർശനം കഴിഞ്ഞു വന്ന നൂറുകണക്കിന് ഭകതർ ഇവർക്കുനേരെ ഇരച്ചെത്തി . ഇതുകണ്ട മനിതി സംഘവും പൊലീസുകാരും ഗാര്‍ഡ് റൂമില്‍ ഓടിക്കയറി. അതിനു ശേഷം ഇവരെ പോലീസ് വാഹനത്തിലേക്കു മാറ്റി പോലീസ് സംഘവുമായി ചർച്ചകൾ നടത്തി . ചർച്ചകൾക്ക് ശേഷം ഇവർ തിരിച്ചു പോകാൻ തയാറാണെന്ന് പോലീസിനിനെ അറിയിച്ചു .തങ്ങൾ തിരിച്ചുവരും എന്ന് പറഞ്ഞാണ് ഇവർ തിരിച്ചു പോയത് .
പമ്പയിൽ വൻ സംഘർഷം
പമ്പയിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും.പ്രതിഷേധത്തെ തുടർന്ന് യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം കാരണം മലകയറാതെ മനിതി സംഘം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടും ഫലമുണ്ടായില്ല. ശക്തമായ പ്രതിഷേധം കാരണം മനിതി സംഘം ഗാർഡ് റൂമിലേക്ക് ഓടിക്കയറി.അതിനു ശേഷമാണ് പമ്പ പോലീസ് സ്റ്റേഷനിലേക്ക് അവരെ മാറ്റിയത്.
നിരീക്ഷക സമിതി തീരുമാനിക്കും
മനിതി സംഘത്തിന്റെ കാര്യത്തിൽ നിരീക്ഷക സമിതി തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി. സമിതി തീരുമാനം എന്തായാലും സർക്കാർ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. പമ്പയിൽ ഇപ്പോഴും പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ കൈ ഒഴിയൽ.
മടങ്ങി പോവില്ലെന്ന് മനിതി സംഘം
മടങ്ങി പോവില്ലെന് മനിതി സംഘം പ്രതിനിധി സെൽവി. ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥരുമായിട്ടുള്ള ചർച്ചയിൽ അറിയിച്ചിട്ടുണ്ടെന്നും സെൽവി പറഞ്ഞു. ഇവരെ പ്രധാന പാതക്കു മുന്നിൽ പ്രതിഷേധക്കാർ തടയുകയായിരുന്നു. എഎച്ച്പി നേതാവ് പ്രതീഷ് വിശ്വന്റെ നേതൃത്യത്തിലെ സംഘമാണ് തുലാമാസ പുജയ്ക്കായി നട തുറന്നപ്പോഴേ തടഞ്ഞത്. ഇതിനെതിരെ സ്ത്രീകൾ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയാണ്. എന്നാൽ യുവതികൾ എത്തുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് എ.പത്മകുമാർ. അറിഞ്ഞവർ സൗകര്യമൊരുക്കട്ടെ എന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു
യുവതികൾ കോട്ടയത്തെക്കെന്ന് സൂചന
മനിതി സംഘത്തെ പോലീസ് കോട്ടയത്ത് എത്തിക്കുമെന്ന് സൂചന. വാഗമൺ-പാലാ വഴി സംഘത്തെ കോട്ടയത്ത് എത്തിച്ചേക്കും. ട്രെയിനിൽ പുറപ്പെട്ട സംഘവും കോട്ടയത്താണ് എത്തിച്ചേരുക. എരുമേലിയിലേക്കോ നിലയ്ക്കലിലേക്കോ ഇവരെ ഉടൻ പോലീസ് എത്തിക്കില്ലെന്നാണ് വിവരം. പ്രതിഷേധക്കാർ പല ഭഗങ്ങളിലായി തമ്പടിച്ചിരിക്കുന്നതായി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. വളരെ രഹസ്യമായാണ് പോലീസ് നീക്കങ്ങൾ നടത്തുന്നത്.


