ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ; ഉണ്ണിമുകുന്ദൻ – വീഡിയോ

ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ഉണ്ണിമുകുന്ദൻ പറയുന്നു. മിക്ക താരങ്ങളെയും പോലെ സിനിമയിൽ താൻ എത്തിയത് ഒരുപാട് കഷ്ടപ്പെട്ടാണ്. ദിവസങ്ങളോളം തീവണ്ടി യാത്ര നടത്തിയാണ് താൻ കേരളത്തിൽ ഓരോ സിനിമയുടെയും സീറ്റുകളിലും ഒഡിഷനുകൾക്കും ഒക്കെ എത്തിയത്. ആദ്യമൊക്കെ അച്ഛൻ ടിക്കറ്റ് ബുക്ക് ചെയ്തു തരുമായിരുന്നു, പിന്നീട് ടിക്കറ്റ് ഇല്ലാതെ വരെ യാത്ര ചെയ്തു 5 ദിവസം വേണം കേരളത്തിൽ എത്താൻ. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുമ്പോൾ രാത്രിയിൽ തനിക്ക് കിടക്കാൻ സ്ഥലമൊരുക്കിയത് തീവണ്ടിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ചേട്ടന്മാരാണ്.

വെള്ളകുപ്പികൾ അടുക്കിവെച്ച് തനിക്ക് കിടക്കാൻ അവർ സ്ഥലമൊരുക്കി. മിക്കപ്പോഴും കുപ്പികൾ കേടാകാറുണ്ട്, വിതരണം ചെയ്യാനുള്ള വെള്ളകുപ്പികൾ ആയിട്ടും അവർ പരിഭവപ്പെട്ടില്ല, എന്നോട് ചോദിക്കാറുണ്ടായിരുന്നു എവിടേക്കാണ് ഈ യാത്ര എന്ന്. പിന്നീട് സിനിമയിൽ ഞാൻ എത്തിയതിന് ശേഷം ആ ചേട്ടൻമാരെ കാണാൻ ഞാൻ പോയിരുന്നു , പക്ഷെ കാണാൻ സാധിച്ചില്ല, കരാറിൽ റെയിൽവേ യിൽ ജോലിചെയ്തിരുന്നവരായിരുന്നു അവർ, ആ ചേട്ടന്മാരെ കാണണം എന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട് എന്ന് ഉണ്ണിമുകുന്ദൻ അഭിമുഖത്തിൽ പറയുന്നു.

ഉണ്ണിമുകുന്ദനുമായുള്ള അഭിമുഖത്തിന്റെ വിഡിയോ കാണാം