സ്രാവുകൾക്ക് തീറ്റ കൊടുക്കാം ; കടലിൽ നീന്തിത്തുടിക്കാം – ബോറ ബോറ

മത്സ്യങ്ങൾക്കിടയിലൂടെ കടലിൽ നീന്തിത്തുടിക്കാനും അവയ്ക്ക് ആഹാരം നൽകാനും ഒക്കെ ഇഷ്ടമില്ലാത്തവർ കുറവാണ്. സ്രാവുകൾക്കൊക്കെ ഭക്ഷണം കൊടുക്കാൻ അവസരം കിട്ടിയാൽ ആരാണ് വേണ്ടെന്നുവെയ്ക്കുക. അല്ലെ , സ്രാവുകൾക്ക് തീറ്റകൊടുക്കാൻ വെള്ളത്തിനടിയിലേക്ക് ഊളിയിടാൻ അവസരമുള്ള ഒരു നാടുണ്ട് , തെക്കേ ശാന്തസമുദ്രത്തിലെ ദ്വീപായ ബോറ ബോറ ആണ് അത് . 44 ചതുരശ്ര കിലോമീറ്റർ മാത്രണമാണ് ഈ ദ്വീപിന്റെ വിസ്തീർണം.

ഫ്രാൻസിന്റെ കയ്യിലാണ് ഇവിടുത്തെ ഭരണം ഫ്രഞ്ചാണ് ഭാഷ, ഭൂമിയിലെ പറുദീസ എന്നാണ് വിശേഷണം. തഹീതി എന്ന രാജ്യത്തുനിന്നാണ് ബോറ ബോറ യിലേക്ക് വിമാനം ഉള്ളത്.

വളരെ മനോഹരമാണ് ബോറ ബോറ, ദ്വീപുകൾക്ക് ചുറ്റും നീല ലഗൂൺ, ആകാശം മുട്ടി നിൽക്കുന്ന തെങ്ങുകൾ, പച്ച പുതച്ചുനിൽക്കുന്ന പർവത നിരകൾ, പവിഴപ്പുറ്റുകൾ അങ്ങനെ നിരവധി കാഴ്ചകൾ. ചെറുതായി ഓളം ഉള്ള തീരത്ത് വെള്ളത്തിൽ മരക്കാലുകളിൽ ഉയർന്നു നിൽക്കുന്ന കുടിലുകളിൽ താമസിക്കാം.

ബോറ ബോറ ചുറ്റിക്കിടക്കുന്ന കടലിൽ മറ്റു മത്സ്യങ്ങളോടൊപ്പം സ്രാവുകളും ഉണ്ട്, ഈ ഭാഗത്തുള്ള സ്രാവുകൾ ആക്രമിക്കാറില്ല അതിനാൽ ഇവയ്ക്ക് വെള്ളത്തിന് അടിയിൽ വെച്ച് തീറ്റ കൊടുക്കാൻ ഉള്ള ഡൈവിങ് പരിപാടികൾ ചില ഏജൻസികൾ ഏർപ്പാട് ചെയ്യാറുണ്ട് . തിരകൾക്ക് മീതെയുള്ള സർഫിങ്ങും ഇവിടുത്തെ ആകർഷണമാണ്. കയ്യിൽ കാശുനല്ലതുപോലെ ഉണ്ടെങ്കിൽ യോട്ട് വാടകയ്‌ക്കെടുത്ത് അതിൽ പായവിരിച്ചു നീങ്ങാം, അതിൽ തന്നെ താമസിക്കുകയും ചെയ്യാം.

ബോറ ബോറയിൽ എവിടെയും പാമ്പ് എന്ന ഒരു ജീവി ഇല്ല. അതിനാൽ കാട്ടിലൂടെ എല്ലാം ധൈര്യമായി സഞ്ചരിക്കാം. പൊതു ഗതാഗത പരുപാടി ബോറ ബോറയിൽ ഇല്ല, സൈക്കൾ ,കാർ എന്നിവ വാടകയ്ക്ക് ലഭിക്കും. ഇവിടെ ജനുവരി മുതൽ മാർച്ച് വരെയാണ് ചൂട്. അതും പരമാവധിച്ചൂട് 31 ഡിഗ്രി സെൽഷ്യസ് വരെ മാത്രം.

ശാന്തസമുദ്രത്തിനും ഓസ്‌ട്രേലിയയ്ക്കും യുഎസ് നും ഇടയിലാണ് ബോറബോറ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വരാൻ ഫ്രഞ്ച് കോൺസുലേറ്റാണ് വിസ നൽകുക.

കൊച്ചിയിൽ നിന്ന് കൊളംബോ, സിംഗപ്പൂർ ,ഓക്ലൻഡ് വഴി തഹീതിയിൽ എത്താം. ക്വലാലംപൂർ ഓക്ലൻഡ് വഴിയും പോകാം 30 മണിക്കൂറിൽ ഏറെ ഉണ്ട് യാത്ര.

admin:
Related Post