കാവ്യൻ ; ഷാമിൻറെ തിരിച്ചു വരവിന്റെ സിനിമ ,ആത്മീയയുടേയും !

ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ  നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും     നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ലിംഗുസാമി പുറത്തിറക്കിയ കാവ്യന്റെ ട്രെയിലറിന്  നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ നായിക  ആത്മീയയാണ് . ശ്രീദേവി കുമാറാണ് മറ്റൊരു നായിക .ഈ ചിത്രത്തിലൂടെ ജോസഫിന് ശേഷം ആത്മീയ തമിഴിലേക്കും തിരിച്ചെത്തുകയാണ് .

 ലോകത്തു ഏറ്റവും അധികം തോക്കു കൈവശം വെച്ചിട്ടുള്ളവരുടെ പട്ടികയിൽ ആദ്യ സ്ഥാനം അമേരിക്കക്കാണ് .അവിടെ നടക്കുന്ന വെടിവെപ്പുകളിൽ അധികവും ഇരയാവുന്നവർ ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .ഇതിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ്  കാവ്യൻ. വലിയ മുതൽ മുടക്കിൽ തമിഴ് -തെലുങ്കു ഭാഷകളിലായി പൂർണമായും അമേരിക്കയിലെ ലാസ് വേഗാസിൽ വെച്ച് ഹോളിവുഡ് നിലവാരത്തിലാണത്രെ ചിത്രീകരിച്ചിരിക്കുന്നത് . ഹോളിവുഡ് താരങ്ങളായ ജസ്റ്റിൻ വികാഷ് , ലൂക്കസ് ,ജെനിഫർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഹോളിവൂഡിലെയും കോളിവുഡിലെയും വിദഗ്ദ്ധരാണ്‌ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത് .എൻ .എസ് .രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ‘സ്റ്റണ്ട്’ ശിവയാണ്  സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . കാവ്യനിലൂടെ തമിഴ് സിനിമയിലെ നായക നിരയിൽ ശക്തമായൊരു സ്ഥാനം ലഭിക്കുമെന്ന ആത്മ വിശ്വാസമാണ് നായകൻ ഷാമിന് . സാഹസികമായ ആക്ഷൻ – ചേസിങ് രംഗങ്ങളിൽ ജീവൻ പണയം വെച്ചാണത്രെ ഷാം അഭിനയിച്ചത് .

 # സി .കെ .അജയ്  കുമാർ , പിആർ ഓ

admin:
Related Post