ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയി. മുഹമ്മദ് യാസീൻ ഭട്ടിനെയാണ് തട്ടികൊണ്ട് പോയത്. സൈനികൻ അവധിയിലായിരുന്നു. ബദ്ഗാമിലെ വീട്ടിൽ നിന്നാണ് തട്ടികൊണ്ടുപോയത്.
സിപിഎം സ്ഥാനാർഥികൾ
സിപിഎം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായി. കണ്ണൂർ – പി കെ ശ്രീമതി , വടകര-പി ജയരാജൻ, കോഴിക്കോട്- എ പ്രദീപ് കുമാർ, മലപ്പുറം _ വി പി സനു, പാലക്കാട് – എം ബി രാജേഷ്, ആലത്തൂർ പി കെ ബിജു, ആലപ്പുഴ- എ എം ആരിഫ്, പത്തനംതിട്ട – വീണാ ജോർജ്, കൊല്ലം- കെ.എൻ ബാലഗോപാൽ, ആറ്റിങ്ങൾ – എ സമ്പത്ത് എന്നിവരാണ് സി പി എം സ്ഥാനാർഥികളായി അണിനിരക്കുന്നവർ.
എതിർപ്പ് വകവെക്കുന്നില്ലെന്ന് ഇന്നസെന്റ്
മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന എതിർപ്പ് വകവെയ്ക്കുന്നില്ലെന്ന് ഇന്നസെന്റ്.പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണ്, മത്സരിക്കേണ്ടത് മര്യാദയാണെന്നും മണ്ഡലമേതാണെന്ന് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ഇന്നസെന്റ് വ്യക്തമാക്കി.
തീരുമാനം ഏക കണ്ഠമല്ല: സീതാറാം യെച്ചൂരി
ബംഗാളിലെ സീറ്റ് ധാരണാ തീരുമാനം ഏക കണ്oമല്ലെന്ന് സീതാറാം യെച്ചൂരി. തീരുമാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചാണെന്നും ശേഷിക്കുന സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെന്നും യെച്ചൂരി.
കോൺഗ്രസുമായി നീക്കു പോക്ക്
ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സി പി എം.നീക്കുപോക്കിന് സി പി എം കേന്ദ്ര കമ്മിറ്റി അനുമതി നൽകി. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്സും. ഏഴു സീറ്റിലെങ്കിലും നീക്കുപോക്കിന് ധാരണ ഉണ്ടാകും.
മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ പാക്ക് സൈന്യം ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരളിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു മസൂദ് അസർ.പാർളമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെയുള്ള നിരവധി ആക്രമണങ്ങളാണ് മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെ നടത്തിയത്.
കേരള കോൺഗ്രസ്സിൽ പൊട്ടിത്തെറിയിലേക്ക്
ജോസഫിനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം.പി.ജെ.ജോസഫിന് സീറ്റ് നൽകേണ്ടെന്ന് തീരുമാനം. രണ്ട് സീറ്റ് കിട്ടിയാലും ജോസഫിന് സീറ്റ് നൽകില്ലന്നും ജോസഫിനും ഒപ്പമുള്ളവർക്കും പാർട്ടി വിടണമെന്നിൽ വിട്ടു പോകാം എന്നും മാണി വിഭാഗം.
അന്വേഷണ സംഘത്തിൽ വൻ അഴിച്ചുപണിയുമായി പെരിയ കൊലപാതകം
പെരിയ കൊലപാതകം അന്വേഷണ സംഘത്തിൽ അഴിച്ചുപണി.അന്വേഷണ സംഘത്തിലെ മൂന്ന് പേരെ കൂടി മാറ്റി. ഒരു ഡിവൈഎസ്പിയെയും രണ്ട് സി ഐ മാരെയുമാണ് മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ്, സി ഐ മാരായ സുനിൽ കുമാർ, രാമേശൻ എന്നിവരെയാണ് മാറ്റിയത്.ഇനി അഞ്ചംഗം സംഘത്തിൽ അവശേഷിക്കുന്നത് ഡിവൈഎസ്പി പ്രദീപ് കുമാർ മാത്രമാണ്.
അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ എത്തി
പാകിസ്ഥാൻ കസ്റ്റഡിയിലായിരുന്ന വൈമാനികൻ അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് വാഗഅതിർത്തിയിൽ വെച്ച് കൈമാറി. പാക്കിസ്ഥാനി റേഞ്ചേഴ്സാണ് അഭിനന്ദനെ ബി.എസ്.എഫിന് കൈമാറിയത്.മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ അഭിനന്ദനെ സ്വീകരിച്ചു.ഏറെ നേരത്തെ കാത്തിരിപ്പിന് ഒടുവിലാണ് അഭിനന്ദനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്.രണ്ട് തവണ കൈമാറുന്ന സമയം പാക്കിസ്ഥാൻ മാറ്റിയിരുന്നു.
കൈമാറ്റം വൈകുന്നു
വിങ് കമാൻഡർ അഭിനന്ദ് വർധമാനെ വരവേൽക്കാനൊരുങ്ങി രാജ്യം. വാഗയിൽ നിന്ന് അഭിനന്ദൻ പുറത്തു വരാൻ മണിക്കൂറുകളായി കാത്തിരിപ്പ് തുടരുന്നു. വ്യോമസേനയിലേയും വിദേശകാര്യ വകുപ്പിലേയും ഉന്നതർ വാഗയിൽ എത്തിയിട്ടുണ്ട്. ഒൻപതു മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് സൂചന.
“ഒരു യമണ്ടൻ പ്രേമകഥ” ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും ശേഷം ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദുൽക്കർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായിരുന്നു.
നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവർ വേഷമിടുന്നു.
ഏപ്രില്‍ 25നാകും ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.

“കീ” ട്രെയിലർ കാണാം
ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമായ കീ യുടെ ട്രെയ്‌ലർ കാണാം.


