Home Blog Page 472

ജിത്തു ജോസഫിൻ്റെ കാർത്തി – ജ്യോതിക ചിത്രം ഗോവയിൽ.!!

0

കാർത്തി ജ്യോതികയുടെ സഹോദരനായി അഭിനയിക്കുന്ന  സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഇൗ പേരിടാ ചിത്രത്തിൽ സത്യരാജ്, ആൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നു.96- ലുടെ ശ്രദ്ധേയനായ ഗോവിന്ദ് സംഗീത സംവിധാനവും ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ജ്യോതികയുടെ സഹോദരൻ സൂരജാണ് ചിത്രാം നിർമ്മിക്കുന്നത്.

#സി.കെ.അജയ് കുമാർ, പിആർഒ

വൈറസ് മലയാളം മൂവി ഒഫീഷ്യൽ ട്രെയിലർ

0

കേരളത്തിലുണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത് , ജോജു , സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ട്രെയിലർ കേരളത്തെ ഭയപ്പെടുത്തിയ നിപ്പ യുടെ ദിവസങ്ങളെ ഓർമിപ്പിക്കുന്നതാണ്.

ട്രെയ്‌ലർ കാണാം

ആപ്പിൾ ബ്രെഡ് പുഡിങ്

0

ആവശ്യമായ സാധനങ്ങൾ

1 . മുട്ട – മൂന്ന്
2 . പാൽ – ഒരു കപ്പ്
3 . കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പില്ലാത്ത വെണ്ണ – 75 ഗ്രാം , ഉരുക്കിയത്
കറുവാപ്പട്ട പൊടിച്ചത് – ഒരു വലിയ നുള്ള്
4 . റൊട്ടി അരികുകളഞ്ഞത് ചെറിയ ചതുരക്കഷ്ണങ്ങളാക്കിയത് – മൂന്നു കപ്പ്
ആപ്പിൾ തൊലികളഞ്ഞു ചതുരക്കഷ്ണങ്ങളാക്കിയത് – ഒന്നരക്കപ്പ്
ചോക്ലേറ്റ് ചിപ്സ് – ഒരു കപ്പിന്റെ മൂന്നിൽ രണ്ട്
5 . ക്രീം , ചെറി – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

  • അവ്ൻ 200°C ൽ ചൂടാക്കിയിടുക
  • ഒരു പാത്രത്തിൽ മയം പുരട്ടിവെയ്ക്കണം
  • മുട്ട നന്നായി അടിച്ചശേഷം പാൽ ചേർത്തിളക്കണം
  • ഇതിലേക്ക് മൂന്നാമത്തെ ചേരുവയും ചേർത്ത് നന്നയി അടിച്ചു യോജിപ്പിക്കണം. അതിനുശേഷം നാലാമത്തെ ചേരുവയും ചേർത്തിളക്കി മയം പുരട്ടിയ പാത്രത്തിലൊഴിച്ചു നന്നായി അമർത്തി വെയ്ക്കണം.
  • ഇത് ചൂടാക്കിവെച്ചിരിക്കുന്ന അവ്നിൽ വച്ചു സെറ്റ് ആകുംവരെ നന്നായി ബേക് ചെയ്യുക.
  • ബേക് ആയതിനു ശേഷം പുറത്തെടുത്ത് ചൂടാറുമ്പോൾ മുകളിൽ ക്രീം പൈപ് ചെയ്യണം. ആപ്പിൾ ബ്രഡ് പുഡിങ് തയ്യാർ
  • ചെറി ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം

മംഗളാദേവി കണ്ണകി ക്ഷേത്രം

0

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. വർഷത്തിൽ ചിത്രപൗർണമി ദിവസമാണ് ക്ഷേത്രം തുറക്കുന്നതും പൂജകൾ നടക്കുന്നതും. മധുര ചുട്ടെരിച്ചതിനു ശേഷം കണ്ണകി ദേവി എത്തിച്ചേര്‍ന്ന ഇവിടം കേരളത്തിലെ ഏക കണ്ണകി ക്ഷേത്രo കൂടിയാണ്. കൂടാതെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. “ചിത്രപൗർണമി” നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്.

മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെവീഡിയോ കാണാം

റഹ്‌മാൻ മൂവി 7 ന്റെ ഒഫീഷ്യൽ ടീസർ കാണാം

0

റഹ്‌മാൻ നായകനാകുന്ന സസ്പെൻസ് സൈക്കോ ത്രില്ലറായ 7 ന്റെ ഒഫീഷ്യൽ ടീസർ കാണാം.

റഹ്‌മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ ‘ 7 ‘- സെവൻ

0

 റഹ്‌മാൻ നായകനാവുന്ന തെലുങ്ക് ,തമിഴ് ദ്വിഭാഷാ ചിത്രമായ ‘ 7 ‘- സെവൻ മെയ് അവസാന വാരം പ്രദർശനത്തിനെത്തുന്നു . ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണർ നായക കഥാപാത്രമാണ് റഹ്മാന്റേത് . റഹ്‌മാൻ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ് . തെലുങ്കിലെ യുവ നായകൻ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ഛായാഗ്രാഹകൻ കൂടിയായ നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവൻ . . ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ് . സെവനിൽ റെജീന കസാണ്ടറെ , നന്ദിത ശ്വേതാ , അദിതി ആര്യാ , അനീഷാ അംബ്രോസ് , പൂജിതാ പൊന്നാട , തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത് . 
                               

നഗരത്തിൽ സുന്ദരിമാരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ , അവർക്കുണ്ടാകുന്ന ദുരന്തങ്ങൾ തുടർക്കഥയാകുന്നു .വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ  പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു .ആറു പേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെ . അവൻ തന്നെയാണോ കുറ്റവാളി ?.എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി ?ആരാണ് യഥാർത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങൾക്കുള്ള  ഉത്തരം തേടിയുള്ള  പോലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ് .
                                             

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാർ ഷാഫി സ്വീകരിച്ചിട്ടുള്ളത് . ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ  സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ  ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത് .

  # സി .കെ .അജയ് കുമാർ ,പി ആർ ഓ

മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം (low pressure) രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി (depression) പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നു. ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്. ഏപ്രിൽ 30 നോട് കൂടി തമിഴ്നാട് തീരത്ത് പതിക്കാൻ സാധ്യതയുള്ള സിസ്റ്റം കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴ നൽകാനിടയുണ്ട്.
ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു എന്ന പശ്ചാത്തലത്തിൽ
ഈ ന്യുനമർദത്തിന്റെ പ്രഭാവത്തിൽ 26-4-2019 മുതൽ കേരളത്തിൽ ശക്തമായ കാറ്റ് (മണിക്കൂറില് 30-40 കിമി മുതൽ ചില സമയങ്ങളിൽ 50 കിമി വരെ വേഗത്തിൽ ) വീശുവാൻ സാധ്യത ഉണ്ട്. 
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്
കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 ഏപ്രിൽ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം (ശക്തമായ മഴ),എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു.

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
2. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത് .
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5. ഒരു കാരണവശാലും നദികൾ,ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
8. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
– ടോർച്ച്
– റേഡിയോ
– 1 L വെള്ളം
– ORS ഒരു പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്ച്ചില് ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കാള് പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്
– തീപ്പെട്ടിയോ ലൈറ്ററോ
– അത്യാവശ്യം കുറച്ച് പണം
9. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക.
10. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്ദേശം നല്കുക.
11. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
12 . ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ STD code ചേർക്കുക

13 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.
14.വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
15 . വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ, മേല് മുന്നറിയിപ്പ് പൊതുജനങ്ങള്ക്കായി പ്രസിദ്ധീകരിക്കുക. കൂടാതെ, തുടർ അറിയിപ്പുകൾ ശ്രദ്ധിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്യുക

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റിദ്ധരിച്ച് സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റ് ; മറുപടിയുമായി ടോവിനോ

0

എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന് ഫോട്ടോ ഉൾപ്പടെ നടൻ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് സെബാസ്റ്റ്യൻ പോളിന് മനസിലായത് ടോവിനോയുടെ കന്നിവോട്ട് ആണ് ഇന്ന് ചെയ്തത് എന്നാണ്. ടോവിനോയുടെ പോസ്റ്റിനെ കുറ്റപ്പെടുത്തി സെബാസ്റ്റ്യൻ പോൾ ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി അറിഞ്ഞു ഇവർക്ക് ഇപ്പോഴായിരിക്കും ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് ,മോഹൻലാലും ടോവിനോ തോമസും ആക്കൂട്ടത്തിൽ പെടുന്നു. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യം ഉള്ളവർ രാജ്യസ്നേഹികളും ദേശാഭിമാനികളായും വാഴ്ത്തപ്പെടുന്നു എന്നും തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

എന്നാൽ സെബാസ്റ്റ്യൻ പോളിന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ടോവിനോ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചതിങ്ങനെ ;
അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാൻ എഴുതിയത്‌ എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി

0

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 97 ലോക്സഭാ സീറ്റുകളില്‍ ഇന്ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. തുടക്കത്തിൽ പല വോട്ടിങ് യന്ത്രവും തകരാറിലായത് വോട്ടിങ് താമസത്തിലാക്കി.

പ്രശ്‌നബാധിത ബൂത്തുകളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മൂന്നുശതമാനത്തോളം പോളിങ് ആദ്യ മണിക്കൂറില്‍ നടന്നു എന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്തികളും പ്രമുഖരും രാവിലെതന്നെ വോട്ട് രേഖപ്പെടുത്താനെത്തി.

ഞെട്ടിച്ച് ദീപികയുടെ മേക്കോവർ

0

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥപറയുന്ന ചപ്പാക്കി ന്റെ ചിത്രീകരണത്തിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി ദീപിക പദുകോൺ. നായികയാകുന്നതിനോടൊപ്പം ദീപിക നിർമ്മാതാവാകുന്നു ചിത്രം കൂടിയാണിത്

source : twitter

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ചിത്രത്തിനുവേണ്ടി താൻ ഏറെ ആസ്വദിച്ച് ഹോം വർക്ക് ചെയ്യുകയാണെന്ന് ദീപിക പറയുന്നു. ദീപികയുടെ ആരാധകർ എന്തായാലും ഈ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ്.

ഗർഭിണികൾക്കും സീറ്റ് ബെൽറ്റ് ധരിക്കാം

സീറ്റ് ബെൽറ്റ് ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് പേടിക്കുന്നവരുണ്ട്, എന്നാൽ യാത്രയിൽ സ്ത്രീകൾ സീറ്റ് ബെൽറ്റ് ധരിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ അപകടമുണ്ടായാൽ അത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും.

എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം,
തോളിനു മുകളിലൂടെയായി നെഞ്ചിനു നടുവിലൂടെ കടന്നുപോകുന്ന രീതിയിൽ വേണം മുകളിലത്തെ ബെൽറ്റ് ധരിക്കാൻ താഴത്തെ ബെൽറ്റ് അടിവയറിനു താഴെക്കൂടി ആയിരിക്കണം ധരിക്കാൻ. വയറിനു മുകളിലൂടെ ബെൽറ്റ് ധരിക്കരുത്.

ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ധരിച്ചാൽ അത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ നൽകും.

കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം

0

തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചപരിമിതി തെളിയിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. അഞ്ച് വയസ്സു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ വിദ്യാലയത്തിൽ പഠിക്കുന്ന കാഴ്ചപരിമിതരായ കുട്ടികൾക്ക് ടി.സി.യുടെ അടിസ്ഥാനത്തിൽ രണ്ടാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയും പ്രവേശനം നൽകുന്നു.

വിദ്യാഭ്യാസവും, ഭക്ഷണവും, താമസസൗകര്യവും, ചികിത്സാസഹായവും തികച്ചും സൗജന്യമാണ്. യൂണിഫോം, സ്‌കൂൾ സാമഗ്രികൾ എന്നിവ വാങ്ങുന്നതിനുള്ള ധനസഹായവും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ മേയ് 15നകം അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2328184, 8547326805.

ഇ-മെയിൽ: [email protected]