Home Blog Page 473

ചാക്കോച്ചന് ആൺ കുഞ്ഞ്

0

14 വർഷത്തെ കാത്തിരിപ്പിനുശേഷം കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നു. ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയെത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഉയരെ ട്രെയിലർ കാണാം

0

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’യുടെ ട്രെയിലർ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതിയിരിക്കുന്നത് .

ചിത്രത്തിന്റെ ട്രെയിലർ കാണാം

ടിക് ടോകിന് ഇന്ത്യയിൽ നിരോധനം

0

മൊബൈൽ ആപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ആളുകളുടെ ഇടയിൽ കുറഞ്ഞ നാളിനുള്ളിൽ ഏറെ പ്രചാരം നേടിയ ആപ്പ് ആണ് ടിക് ടോക്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന പരാതിയെത്തുടർന്ന് ഇന്ത്യയിലെ സർക്കാരുകളും കോടതികളും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു. ടിക് ടോക്കിന്‍റെ പ്രവർത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് സ്റ്റേ നൽകിയുള്ള ഹർജിയും കോടതി പരിഗണിച്ചില്ല.

ടിക് ടോക്കിൽ ചെയ്യുന്ന വീഡിയോകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത് നിന്നും പൂർണമായും ടിക്‌ടോക് നിർത്തലാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയo ഗൂഗിളിനും ആപ്പിളിനും നല്‍കിയെന്നാണ് റിപ്പോർട്ടുകൾ

പത്തു വർഷങ്ങൾക്കു ശേഷം ഗാന ഗന്ധർവ്വനും ഇശൈഞ്ജാനിയും ഒന്നിച്ചു !

0

മിഴിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയായിരുന്നു ഇളയരാജ – യേശുദാസ് ടീം . എഴുപതുകൾ  മുതൽ മൂന്ന്പതിറ്റാണ്ട് കാലം  തമിഴ് സിനിമക്ക്  ഇവർ നൽകിയ സംഭാവനകൾ ഗാനാസ്വാദകർക്ക് എന്നും കർണാമൃതമാണ്.

പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ ഒന്നിക്കുന്നത് വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമക്ക് വേണ്ടി. ഫെപ്സ്സി .ജീ.ശിവ നിർമ്മിച്ച് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയുമുണ്ട് മലയാള സാന്നിധ്യം. രമ്യാ നമ്പീശനാണ് നായിക.സുരേഷ് ഗോപി വളരെ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

#സി.കെ.അജയ് കുമാർ.

താരൻ അകറ്റാൻ നാടൻ വഴികൾ

മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് താരൻ. താരന്മൂലം തലമുടി ധാരാളമായി പൊഴിഞ്ഞുപോകുന്നു. താരൻ അകറ്റാൻ ചില നാടൻ വഴികൾ നോക്കാം

  • ആഴ്ചയിലൊരിക്കൽ തലയിൽ തേങ്ങാപാൽ പുരട്ടാം.
  • മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുക .
  • പാളയംകോടൻ പഴം ഉടച്ച് തലയിൽ തേച്ചശേഷം കഴുകിക്കളയാം
  • മുട്ടയുടെ മഞ്ഞ തലയിൽതേച്ച് അരമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം
  • സവാളയോ കൊച്ചുള്ളിയോ അല്പംപോലും വെള്ളം ചേർക്കാതെ അരച്ച് അതിന്റെ നീര് പിഴിഞ്ഞെടുത്ത് തലയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം
  • കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ തേച്ച് കുളിക്കാം
  • കറ്റാർവാഴയുടെ ജെൽ എടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകാം
  • ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരം അകറ്റാൻ നല്ലതാണ്

സൂര്യയുടെ സുധാ കൊങ്ങര ചിത്രം “സൂരറൈ പോട്ര്

0

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം  ചെന്നൈയിൽ നടന്നു വരുന്നു. “ഇരുതി സുട്ര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്ശേഷം സംവിധായിക സുധാ കൊങ്ങര    അണിയിച്ചൊരുക്കുന്ന  പേരിടാത്ത “സൂര്യ38” ന്  “സൂരറൈ പോട്ര് ” എന്ന് പേരിട്ടു. 

സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ  സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്  മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരം അപർണാ ബാലമുരളിയാണ്  നായിക. കൂടാതെ പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാഷ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ്   “സൂരറൈ പോട്രി” ന്റെസഹ നിർമ്മാതാവ്. 

# സി.കെ.അജയ് കുമാർ, പിആർഒ

വിശാൽ വീണ്ടും ആക്ഷൻ ഹീറോവാകുന്ന അയോഗ്യാ!

0

ജനപ്രീതി നേടിയ ‘തുപ്പറിവാളൻ’ , ‘ഇരുമ്പ് തിരൈ’ എന്നീ   ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം  വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന “അയോഗ്യാ” മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. പ്രശസ്ത സംവിധായകൻ  എ.ആർ. മുരുകദാസിന്റെ  സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി  സംവിധാനം നിർവഹിക്കന്ന “അയോഗ്യാ” ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ  ബാനറിൽ നിർമ്മിക്കുന്നത് ടാഗോർ മധുവാണ്. റാഷി ഖന്നയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. “അയോഗ്യാ”യിൽ ദ്വിമുഖ  വ്യക്തിത്വമുള്ള പോലീസ് ഓഫീസർ നായക കഥാപാത്രത്തെയാണ്  വിശാൽ അവതരിപ്പിക്കുന്നത്.

തന്റെ കന്നി സംരംഭത്തെ കുറിച്ച് സംവിധായകൻ വെങ്കട്ട് മോഹൻ ഇങ്ങനെ പറഞ്ഞു:
“ഇത് ഒരു പതിവ് പോലീസ് കഥയല്ല.ഒരു ദുഷ്ടൻ എങ്ങനെ നല്ലവനായി മാറുന്നു. നല്ലവനായ ശേഷം അവൻ എന്ത് ചെയ്തു . ഇക്കാര്യങ്ങൾ ഉള്ളടക്കിയ ഒരു      പ്രമേയമാണ്“അയോഗ്യാ”യുടേത്  . ക്രൂരനായ പോലീസ് നല്ല പോലീസ് ആയി എന്നതല്ല കഥ. പണത്തിനു വേണ്ടി പോലീസ് ആയ ഒരുത്തൻ. അവനറിയാതെ തന്നെ ധാരാളം തെറ്റുകൾ ചെയ്യുന്നു. അതിന് അവൻ എന്ത് പരിഹാരം ചെയ്യുന്നു എന്നതാണ് പ്രതിപാദ വിഷയം. ചുരുക്കി പറഞ്ഞാൽ ഒരു രാക്ഷസൻ എങ്ങനെ മഹാനായി എന്നതാണ് കഥ. ഈ ഒരു വിഷയം മറ്റൊരു സിനിമയിലും പ്രതിപാദിച്ചിട്ടുണ്ടവില്ല എന്നാണ് എനിക്ക് തോന്നുന്നത്. തെലുങ്കിൽ വൻ വിജയം നേടിയ   “ടെമ്പർ “എന്ന സിനിമയുടെ തമിഴ് പുനരാവിഷ്‌ക്കാരമാണ്  “അയോഗ്യാ”. എന്നാൽ തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി  ,  പുതിയ ഒരു ക്ലൈമാക്‌സോടെയാണ്  “അയോഗ്യാ ” ദൃശ്യവൽക്കരിച്ചിരിക്കുന്നത്‌ . ഈ ചിത്രത്തിലെ വിശാലിന്റെ പ്രത്യേക മാനറിസങ്ങളും, സ്റ്റൈലും ,ആക്ഷൻ രംഗങ്ങളും  പുതുമയാർന്നതാണ് .”

സച്ചു, പൂജാ ദേവരിയ, ആർ. പാർത്ഥിപൻ, കേ. എസ്. രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ടീസർ പറത്തിറങ്ങി ഏതാനും ദിവങ്ങൾക്കുള്ളിൽ ആറ് മില്ല്യൻ കാണികളെ ലഭിച്ചു എന്നത് ശ്രദധേയമാണ്. രാം- ലക്ഷ്മൺ ഇരട്ടകളാണ് “അയോഗ്യാ”യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി.കെ.വിഷ്ണു ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

#സി.കെ.അജയ് കുമാർ,

നടൻ സണ്ണി വെയ്ൻ ന്റെ വിവാഹ റിസെപ്ഷൻ വീഡിയോ കാണാം

0

യുവതാരം സണ്ണി വെയ്‌നും രഞ്ജിനിയും തമ്മിലുള്ള വിവാഹ സൽക്കാരത്തിന്റെ വീഡിയോ കാണാം

ഡോ. ഡി. ബാബുപോൾ അന്തരിച്ചു

0

ഇടുക്കി ജില്ലയുടെ ആദ്യ കളക്ടറായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കാവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും . ശവസംസ്‌കാരം നാളെ വൈകിട്ട് എറണാകുളത്ത് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.

പ്രഭാഷകന്‍, എഴുത്തുകാരൻ , മികച്ച ഭരണാധികാരി അങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ വികസന, സാംസ്കാരിക മേഖലകളില്‍ വിവിധ പദ്ദതികളുടെ അമരക്കാരനായി. പ്രവർത്തന മേഖലയിലെല്ലാം മാതൃകയായ വ്യക്തിയാണ് അദ്ദേഹം. സാംസ്കാരിക നേതാക്കൾ മരണത്തിൽ അനുശോചിച്ചു.

മധുരരാജ – ട്രിപ്പിൾ സ്‌ട്രോങ് രാജ

0

മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരുന്ന മധുരരാജ തീയറ്ററുകൾ ആഘോഷപറമ്പാക്കി ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻരംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വൈശാഖ് ഒരുക്കിയിരിക്കുന്ന മധുരരാജ.

ഒരു മമ്മൂട്ടി ആക്ഷൻ ചിത്രമാണ് മധുരരാജ . പുലിമുരുകനുശേഷം അതേ ഹൈപ്പിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. പീറ്റർ ഹെയ്‌ൻ എന്ന സ്റ്റണ്ട് മാസ്റ്റർ വീണ്ടും അത്ഭുതപ്പെടുത്തുന്നു. ചിത്രത്തിലെ സ്‌റ്റാൻഡ്‌ സീനിനെല്ലാം മികച്ചത് തന്നെ. രണ്ടരമണിക്കൂർ നീളുന്ന ചിത്രം ബോറടിക്കാതെ ഇരുന്നു കാണാം . പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത കഥയെ മികച്ച അവതരണ രീതികൊണ്ട് ഒരു എന്റർട്രെയ്നർ ആക്കാൻ വൈശാഖ് എന്ന സംവിധായകന് സാധിച്ചു.

ചിത്രത്തിന്റെ ബിജിഎം ഉം ഗാനങ്ങളും മികച്ചതുതന്നെ. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ടതുതന്നെ പിന്നെ സണ്ണി ലിയോണിയുടെ സാന്നിധ്യത്തിലുള്ള ഗാനം തീയറ്ററിന്റെ പൂരപ്പറമ്പാക്കി എന്നുതന്നെ പറയാം . ജയ്, അനുശ്രീ, ജഗപതി ബാബു, മഹിമ, സലിം കുമാർ, നെടുമുടി വേണു, നരേൻ തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങൾ നല്ലരീതിയിൽ കൈകാര്യം ചെയ്തു.

ഈ വിഷുവിന് ഒരു ആഘോഷമുള്ള ചിത്രം കാണാൻ മധുരരാജയ്ക്ക് ടിക്കെറ്റെടുക്കാം. “രാജ സ്‌ട്രോങ് ആണ് ട്രിപ്പിൾ സ്‌ട്രോങ്”