HomeNewsഅജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു; ബാരാമതിയിൽ ലാൻഡിംഗിനിടെ അപകടം

അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു; ബാരാമതിയിൽ ലാൻഡിംഗിനിടെ അപകടം

ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിൽ തകർന്നു വീണു. ഇന്ന് രാവിലെ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അജിത് പവാറിനും മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാരാമതിയിൽ ഇന്ന് നടക്കാനിരുന്ന വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് അടിയന്തരമായി ഇറക്കാൻ ശ്രമിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular