HomeEntertainmentവീണ്ടും പോലീസ് വേഷത്തിൽ ലാലേട്ടൻ; 'L366' ചിത്രത്തിലെ പുതിയ ലുക്ക് പുറത്തുവിട്ടു

വീണ്ടും പോലീസ് വേഷത്തിൽ ലാലേട്ടൻ; ‘L366’ ചിത്രത്തിലെ പുതിയ ലുക്ക് പുറത്തുവിട്ടു

കൊച്ചി: ആരാധകർ കാത്തിരുന്ന ആ ലുക്ക് പുറത്തെത്തി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ (‘L366’) പോലീസ് വേഷത്തിൽ എത്തുന്ന മോഹൻലാലിൻ്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

നീണ്ട ഇടവേളയ്ക്ക് ശേഷം താടിയില്ലാതെ, തൻ്റെ ക്ലാസിക് മീശ ലുക്കിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പോലീസ് യൂണിഫോമിൽ നിൽക്കുന്ന ലാലേട്ടൻ്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പഴയകാല സൂപ്പർഹിറ്റ് പോലീസ് വേഷങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ ഗെറ്റപ്പ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഒരു കോപ്പ് ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. മീര ജാസ്മിൻ ചിത്രത്തിൽ നായികയായി എത്തിയേക്കുമെന്നും സൂചനയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular