HomeMoviesയൂട്യൂബ് തരംഗമായി പുതിയ ഫീൽ ഗുഡ് ഷോർട്ട് ഫിലിം "സിംഗിൾ - റെഡി റ്റു മിംഗിൾ"

യൂട്യൂബ് തരംഗമായി പുതിയ ഫീൽ ഗുഡ് ഷോർട്ട് ഫിലിം “സിംഗിൾ – റെഡി റ്റു മിംഗിൾ”

കോഴിക്കോട്/02-01-2020:യൂട്യൂബിൽ പുതിയ തരംഗമായി ഒരു ഫീൽ ഗുഡ് ഷോർട്ട് ഫിലിം. കോഴിക്കോട് കേന്ദ്രീകരിച്ച ‘സിനിയേസ്റ്റേസ്‌ പാരഡൈസ്’ എന്ന സിനിമ മോഹികളുടെ സൗഹൃദ കൂട്ടായ്മയാണ് “സിംഗിൾ – റെഡി റ്റു മിംഗിൾ” എന്ന ഈ സിനിമയുടെ അമരക്കാർ. ഡിസംബർ 28, ശനിയാഴ്ച്ച കോഴിക്കോട് മാനാഞ്ചിറയിലെ ഓപ്പൺ സ്ക്രീൻ മിനി തീയേറ്ററിൽ പ്രിവ്യു ഷോയും, തുടർന്ന് വൈകീട്ട് 7 മണിക്ക് യൂട്യൂബിൽ റിലീസും ചെയ്തു. ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.

അവകാശ വാദങ്ങൾ ഒന്നുമില്ലാത്ത വളരെസാധാരണമായ ഒരു പ്രണയ കഥയാണ് ഇതെന്ന് സംവിധായകൻ വിമൽ എ എൻ പറഞ്ഞു. കടലും കരയും കാറ്റും തമ്മിലുള്ള പ്രണയ പശ്ചാത്തലത്തിന് ചേരും വിധത്തിലുള്ള മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് ജോയൽ ജോൺസ് ആണ്. ശബ്ദ മിശ്രണം നിർമൽ ദേവ്. ക്യാമറ ഹൃദുൽ, എബിൻ, ബാല. ശരത്, അശ്വിൻ, അനഘ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വിമലിന്റെ സുഹൃത്തുക്കൾ ആയ ലിൻഡ, രാഹുൽ, ആർദ്ര എന്നിവർ ചേർന്നാണ് വളരെ ചെറിയ ബജറ്റിൽ നിർമ്മിച്ച ഈ പടത്തിന്റെ നിർമ്മാതാക്കൾ. മലയാള സിനിമാ മേഖലയിലെ പ്രമുഖരുടെ മുൻപിലേക്ക് ഈ ചിത്രം എത്തണം എന്നതാണ് ഇവരുടെ ആഗ്രഹം. 

RELATED ARTICLES
- Advertisment -
Google search engine

Most Popular