താന്‍ അഭിനയിച്ച സിനിമകള്‍ കാണാറില്ല; സുരേഷ് ഗോപി

മലയാള സിനിമയ്ക്ക് ഒരുപിടി മാസ് ചിത്രങ്ങള്‍ സമ്മാനിച്ച നടനാണ് സുരേഷ് ഗോപി. എന്നാല്‍ താന്‍ അഭിനയിച്ച സിനിമകള്‍ കാണാറില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. മകന്‍ ഗോകുലിന്റെ ആദ്യ സിനിമയും സുരേഷ് ഗോപി ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ‘അഭിനയിച്ച പഴയ സിനിമകള്‍ കാണാറില്ല. എന്താണ് സ്വന്തം സിനിമ വന്നാല്‍ ചാനല്‍ മാറ്റുന്നതെന്ന് രാധിക അടുത്തിടെയും ചോദിച്ചു. എന്തോ വീണ്ടും കാണാന്‍ ഇഷ്ടമല്ല. അകല്‍ച്ചയൊന്നുമല്ല. എന്നാല്‍ പഴയ തമിഴ്, ഹിന്ദി സിനിമകള്‍ കാണാറുണ്ട്.

”ഗോകുലിന്റെ ആദ്യ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കെന്തോ കാണാന്‍ തോന്നിയില്ല. കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ട്. അവന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. എനിക്ക് അതൊന്നും ഇഷ്ടമല്ല. അവന്‍ അവന്റെ വഴിയേ കൃത്യമായി വരട്ടേ.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

By admin