Home Blog Page 460

വിദ്യാർഥിയെ അമ്മയ്ക്ക് മുന്നിൽ വെച്ച് വെട്ടി പരുക്കേൽപ്പിച്ചു

0

ആലപ്പുഴ കൃഷ്ണപുരത്ത് കഞ്ചാവ് മാഫിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചു.കൈകളിലും ഇടതുകാലിലുമായി വടിവാളുകൊണ്ട് നാല് വെട്ടുകൾ ആണ് ഉള്ളത്.സഹോദരൻ കഞ്ചാവ് മാഫിയയെക്കുറിച്ച് പോലീസിൽ അറിയിച്ചതാണ് ആക്രമണത്തിന് കാരണം. ചേട്ടനെ അന്വേഷിച്ചു വന്ന ആക്രമികൾക്ക് മുന്നിൽ ഇളയ സഹോദരൻ പെടുകയായിരുന്നു. മാതാവ് നോക്കി നിൽക്കെയാണ് ആക്രമണം നടന്നത്.

അമ്മ 25 മത് ജനറൽബോഡി മീറ്റിങ് ; വീഡിയോ കാണാം

0

കൊച്ചിയിൽവെച്ച് നടന്ന അമ്മയുടെ 25 മത് ജനറൽബോഡി മീറ്റിങ് വീഡിയോ കാണാം.

നടി വിഷ്ണുപ്രിയയുടെ വിവാഹ സൽക്കാര വീഡിയോ കാണാം

0

നടി വിഷ്ണുപ്രിയയും ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയനും കഴിഞ്ഞ ദിവസം കൊച്ചിയിൽ വിവാഹിതരായിരുന്നു അതിനോടനുബന്ധിച്ചു തിരുവനന്തപുരത്ത് വെച്ച് ഇന്നലെ വിവാഹ സൽക്കാരം നടത്തി.
സിനിമ രാഷ്ട്രീയ മേഖലകളിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

വീഡിയോ കാണാം

സാജന്റെത് ആത്മഹത്യ തന്നെ

0

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാജന്റെ മരണത്തിൽ ദുരുഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമായത്.

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്രബജറ്റിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി കർണാടക ബിജെപി എം പി ശ്രീ. രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാറാം ആയി ചർച്ച നടത്തി

0

കൊല്ലം. കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതിയുടെ അഭ്യർത്ഥന മാനിച്ച് കർണാടകയിൽ നിന്നുള്ള രാജ്യസഭ ബിജെപി എംപിയും , NDA കേരളവൈസ് ചെയർമാനും മലയാളിയും കൂടിയായ ശ്രീ.രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി.നിർമ്മലാ സീതാറാമും ആയി 27/06/2019 ഡൽഹിയിൽവെച്ച്  കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായത്തിന്റെ നിലവിലെ  ശോചനീയാവസ്ഥ വിശദീകരിച്ചുകൊണ്ട് ചർച്ച നടത്തി.ചർച്ചയിൽ പ്രധാനമായും ജൂലൈയിൽ  നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിലെ കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതിന് പ്രാധാന്യംനൽകണമെന്നുംധനകാര്യമന്ത്രിയോട് അദ്ദേഹംഅഭ്യർത്ഥിച്ചു.  കേന്ദ്രസർക്കാർ കേരളത്തിലെ കശുവണ്ടി വ്യവസായത്തിൽ ഇടപെടേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

 കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കഴിഞ്ഞ മാസം ശ്രീ. രാജീവ് ചന്ദ്രശേഖരൻ എം പിയുമായി ഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തിയിരുന്നു.കൂടാതെ വ്യവസായത്തിന് കേന്ദ്രസർക്കാർ ചെയ്തു തരേണ്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിരുന്നു. ഈ നിവേദനം അദ്ദേഹംചർച്ചയ്ക്കിടയിൽ ധനകാര്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. 

കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കൺവീനർ ശ്രി.രാജേഷ്. കെ പ്രസിഡന്റ് ശ്രീ.ബി. നൗഷാദ് എന്നിവർ കേരള കശുവണ്ടി വ്യവസായ സംരക്ഷണസമിതിക്ക് വേണ്ടി ശ്രീ.രാജീവ് ചന്ദ്രശേഖരൻ എം പിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. കൂടാതെ മറ്റു ബന്ധപ്പെട്ട കേന്ദ്ര  മന്ത്രിമാരുമായി വരുംദിവസങ്ങളിൽ ചർച്ചകൾ നടത്തി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തിൽ നിലനിർത്തി ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽസംരക്ഷിച്ചു തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കടക്കെണിയിലായ വ്യവസായികളെ സംരക്ഷിച്ച് ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിതുടർ നടപടികൾ കൈക്കൊള്ളണമെന്ന് ശ്രീ.രാജീവ് ചന്ദ്രശേഖരൻ എംപി യോട് അഭ്യർത്ഥിക്കുകയും ചെയ്തു  

ലോകകപ്പ്: എറിഞ്ഞു വീഴ്ത്തി അഞ്ചാം ജയവുമായി ഇന്ത്യൻ ടീം

0

ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം ജയം. ഇത്യൻ ബോളർമാരുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു.ഇന്ത്യയുടെ 268/7 എന്ന റൺസ് പിന്തുടർന്ന വിൻഡീസിനെ 34.2 ഓവറിൽ 143 റൺസിന് പുറത്താക്കുകയായിരുന്നു.125 റൺസിനാണ് ഇന്ത്യയുടെ വിജയം. 6.2 ഓവർ വഴങ്ങി ഇക്കളിയിലും മുഹമ്മദ് ഷമി നാല് വിക്കറ്റ് സ്വന്തമാക്കി.ജസ്പ്രീത് ബുംറ, ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 72 റൺസുമായി ഇന്ത്യൻ നിരയെ നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് കളിയിലെ താരം.അഞ്ചാം ജയത്തോടെ ഇന്ത്യ 11 പോയിന്റോടെ ന്യൂസിലാൻഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.

എത്തി പ്രേക്ഷകർ കാത്തിരുന്ന പതിനെട്ടാം പടി ട്രെയിലർ

0

മമ്മൂട്ടിയുടെ പ്രേക്ഷകർ കാത്തിരുന്ന പതിനെട്ടാം പടിയും ട്രെയിലർ എത്തി. പതിനെട്ടാം പടി ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറൽ ആയതായിരുന്നു. ലുക്കിനോട് യോജിച്ച വൻ ട്രെയിലർ തന്നെ ആണ് പതിനെട്ടാം പടിയുടെത്. ഉറുമിയുടെ ശക്തമായ തിരക്കഥ രചിച്ച ശങ്കർ രാമകൃഷ്ണനാണ് പതിനെട്ടാം പടിയുടെ സംവിധായകൻ. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ആര്യ, പ്രിയാ ആനന്ദ്, അഹാന കൃഷ്ണ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്.ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ സുധീപ് ഇളമോൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസനും സംഗീതം എ.എച്ച്.ഖലീഫ് ആണ്. ജൂലൈ അഞ്ചിന് ചിത്രം തിയ്യറ്ററുകളിൽ എത്തും.

യോഗി ബാബു നായകനാവുന്ന ആക്ഷേപ ഹാസ്യ ചിത്രം “ധർമ്മ പ്രഭു” ജൂൺ 28- ന്

0

ചെറു ചെറു ഹാസ്യ വേഷങ്ങൾ ചെയ്തു തമിഴ് സിനിമയിൽ തുടക്കം കുറിച്ച നടൻ യോഗി ബാബു ഇന്ന് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നയൻതാരയ്‌ക്കൊപ്പം ‘കോല മാവു കോകില’യിൽ അഭിനയിക്കുകയും ആ ചിത്രം വിജയിക്കുകയും ചെയ്തതോടെ ഇൗ നടന്റെ തമിഴിലെ കച്ചവട മൂല്യവും ഉയർന്നു.  അതോടെ യോഗി ബാബു  നായക പദവിയും നേടി. മൂന്നിൽ പരം സിനിമകളില്‍‌ നായകനായി കരാർ ചെയ്യപ്പെട്ടു . അതിൽ ആദ്യ ചിത്രമായ ‘ധർമ്മ പ്രഭു ‘ ജൂൺ 28 ന്‌ പ്രദർശനത്തിനെത്തുന്നു.
                     

യമലോകത്തെ പശ്ചാത്തലമാക്കിയുള്ള ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധർമ്മ പ്രഭുവിൽ യമധർമ്മ പുത്രനായിട്ടാണ് യോഗി ബാബു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . രാധാ രവി യമനായി അഭിനയിക്കുന്നു. യമ പത്നിയായ രേഖയും. രമേഷ് തിലക് ചിത്ര ഗുപ്തന്റെ വേഷമിടുന്നു. മേഘ്ന നായിഡു യമലോക സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ജനനി അയ്യർ, മൊട്ട രാജേന്ദ്രൻ എന്നിവരും വേഷമിടുന്നു. യമ ധർമ്മ പുത്രൻ ഭൂലോക സന്ദർശന തിനെതുന്നതും തുടർന്നുള്ള സംഭവങ്ങൾ യമധർമ്മ പുത്രന്റെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്നത് ശ്രീ വാരി പിക്ചേഴ്‌സിന്റെ ബാനറിൽ പീ. രംഗനാഥൻ നിർമ്മിക്കുന്ന ‘ധർമ്മ പ്രഭു’വിന്റെ സംവിധായകൻ മുത്ത് കുമരനാണ്.

മഹേഷ് മുത്തുസാമി ഛായാഗ്രഹണവും, ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും നിർവഹിക്കുന്നു. യോഗി ബാബുവിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായി തീരും ‘ധർമ്മ പ്രഭു’ എന്നാണ് പ്രതീക്ഷ. കുട്ടിക ലെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ,ആദ്യന്തം നർമ്മ രസപ്രദമായ  ഇൗ ചിത്രം ’96’ , ‘എൻ ജീ കെ’ മുതലായ ഹിറ്റ് സിനിമകൾ വിതരണം ചെയ്ത് ശ്രദ്ധേയരായ സ്റ്റ്റെയ്റ്റ് ലൈൻ സിനിമാസ് കേരളത്തിൽ റിലീസ് ചെയ്യും.

#സി.കെ.അജയ് കുമാർ, പിആർഒ

രാക്ഷസിയായി ജ്യോതിക വരുന്നു !

0

36 വയതിനിലെ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ , കാട്രിൻ മൊഴി എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടി. നായികാ പ്രാധാന്യമുള്ള ഈ സിനിമകൾ പ്രേക്ഷകർക്ക് വിനോദത്തോടൊപ്പം സമൂഹത്തിനു , പ്രത്യേകിച്ചു സ്ത്രീ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്കിയവയുമായിരുന്നു. വീണ്ടും കാലിക പ്രസക്തിയുള്ള സിനിമയുമായി എത്തുന്നു ജ്യോതിക. ഡ്രീം വാരിയർ പിക്ച്ചർസ് നിർമ്മിച്ച നവാഗതനായ സൈ.ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ,”രാക്ഷസി”യാണ് ജ്യോതികയുടെ പുതിയ ചിത്രം . ജൂലൈ 5ന് “രാക്ഷസി” പ്രദർശനത്തിനെത്തും .

ഗീതാ റാണി എന്ന നായികാ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത് .നാട്ടിൻ പുറത്തെ സർക്കാർ സ്ക്കൂളിൽ ഗീതാ റാണി ഹെഡ് മിസ്ട്രെസ്സായി എത്തുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ് .ഒപ്പം ഒരു പൂർവ ചരിത്രവും ഗീതാ റാണിക്കുണ്ട് .ഗീതാറാണിയുടെ ലക്‌ഷ്യം പൂർത്തിയായോ ? ഒരു പിന്നോക്ക ഗ്രാമത്തിലെ വിദ്യാലയം അന്വേഷിച്ചു പിടിച്ചു അവിടെ അദ്ധ്യാപികയായി ചേരുവാനുള്ള കാരണമെന്ത് ? ഗീതാ റാണിയുടെ പശ്ചാത്തലം എന്താണ് ? ഇങ്ങനെ ഒട്ടേറെ ദുരൂഹതകളിലൂടെ ഇഴ പിന്നിയ ഒരു കഥയാണ് “രാക്ഷസി”യുടേത് . ഈ കഥാപാത്രത്തിനായി ആറു മാസം ജ്യോതിക ആയോധന കലകൾ അഭ്യസിച്ച ശേഷമാണ് അഭിനയിക്കാൻ എത്തിയതെന്ന് സംവിധായകൻ .സ്റ്റുണ്ട് മാസ്റ്റർമാരായ സുദേഷ് – പാണ്ഡിയൻ ജ്യോതികയ്ക്ക് പ്രത്യേകം വടിപ്പയറ്റ്‌ പരിശീലനവും നൽകുകയുണ്ടായത്രെ . “രാക്ഷസി”യിൽ ആക്ഷൻ രംഗങ്ങളിലും ജ്യോതിക കൈയ്യടി നേടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു .സർക്കാരുകൾ വിദ്യാർത്ഥി സമൂഹത്തോടും സർക്കാർ വിദ്യാലയങ്ങളോടും പുലർത്തി വരുന്ന  അവഗണനകൾ , കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ നുഴഞ്ഞു കയറ്റം  ഇവയൊക്കെ “രാക്ഷസി”യിലെ പ്രതിപാദന വിഷയങ്ങളാണെങ്കിലും വൈകാരികമായ  കഥയുടെ അകംബടിയോടെ തികച്ചും ഒരു എന്റർടൈനറായിട്ടാണ് ചിത്രത്തിന് സംവിധായകൻ ദൃശ്യസാഷാത്കാരം നൽകിയിരിക്കുന്നത് .

ജ്യോതികയെ കൂടാതെ പൂർണിമാ ഭാഗ്യരാജ് , ഹരീഷ് പേരടി ,കവിതാ ഭാരതി ,സത്യൻ ,മുത്തുരാമൻ എന്നിവർ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് .ആർ . പ്രകാശ് ബാബു ,എസ് .ആർ .പ്രഭു എന്നിവർ ചേർന്ന് നിർമ്മിച്ച “രാക്ഷസി” യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരവിന്ദ് ഭാസ്കരനാണ്  . 

 # സി.കെ.അജയ് കുമാർ , പി ആർ ഓ 

വിജയ് ആന്റണിയും സുരേഷ് ഗോപിയും കൊമ്പു കോർക്കുന്ന തമിഴരസൻ !

0

“ഐ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന “തമിഴരസൻ”. വിജയ് ആന്റണി പോലീസ് ഇൻസപെക്ടർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൗ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ്  ഗോപിയുടേത് . അന്യ ഭാഷയിൽ വളരെ ശ്രദ്ധാപൂർവം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചു പുലർത്തുന്ന സുരേഷ് ഗോപി അഞ്ചു വർഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. 

” ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് പ്രതിനായകാനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക്‌  ഒപ്പം കട്ടക്കു നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകൾക്കിടയിൽ തമിഴരസനു വേണ്ടി ദിവസങ്ങൾ നീക്കിവെച്ച് പൂർണ സഹകരണം നൽകി. ചിത്രത്തിലെ മർമ്മ പ്രധാന കഥാപാത്രമായത് കൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരിക്കാനാവില്ല. വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പാശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്. പത്തു വയസുകാരന്റെ പിതാവയിട്ടണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റെത് .” സംവിധായകൻ ബാബു യോഗേശ്വരൻ പറഞ്ഞു.

രമ്യാ നമ്പീശനാണ് തമിഴരസനിൽ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ മറ്റു കഥാപാത്രങ്ങലേ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭർ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആർ. ‌‍ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച  ഫാമിലി ആക്ഷൻ  എന്റർടൈനറായ “തമിഴരസൻ” ജൂലൈയിൽ പ്രദർശനത്തിനെത്തും.

# സി.കെ. അജയ് കുമാർ, പി ആർ ഒ

“സച്ചിൻ” ജൂലൈ 12നു തിയേറ്റർ ക്രീസിൽ ഇറങ്ങും

0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “സച്ചിൻ” റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യുസർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് മണിക്കൂർ പതിനാറ് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഖ്യം. ജൂലൈ 12നു സച്ചിൻ പ്രദർശനത്തിനെത്തും.

സന്തോഷ് നായര്‍ സംവിധാനം ചെയ്ത സച്ചിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.  ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു  എന്നിവരാണ് മറ്റു താരങ്ങൾ.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

കിടിലനായി ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ

0

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ഹൃദയം കയ്യടക്കിയ മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്ക്കൂൾ പ്രണയഓർമ്മകളെ സമ്മാനിക്കുന്നതാണ് ചിത്രം. പൃഥ്വിരാജും ദുൽഖറും അടക്കമുള്ള താരങ്ങൾ തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത്. ക്യാമറാമാനായ ജോമോൻ.ടി.ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജൂലൈ അവസാനത്തോടെയാകും ചിത്രം തിയറ്ററുകയിലേക്ക് എത്തുക.