Home Blog Page 450

പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്.

0

16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. 2003ല്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമ ഹംഗാമയുടെ രണ്ടാംഭാഗവുമാണ് പ്രിയന്‍ എത്തുന്നത്. അന്ന് ആറ് കോടി ബജറ്റില്‍ ഒരുക്കിയ ഹംഗാമ  ഇരുപത് കോടിക്ക് മുകളിലാണ് നേട്ടമുണ്ടാക്കിയത്. അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്ന് പ്രിയദര്‍ശന്‍ പറയുന്നു.

മലയാളത്തില്‍ പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക് ആയിരുന്നു ഹംഗാമ. പുതിയ കഥയായിരിക്കും. പരേഷ് റാവല്‍ ചിത്രത്തിലുണ്ടാകും. അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാനായകന്‍മാരായിരിക്കും. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമയെന്ന് സംവിധായകന്‍ പറയുന്നു.

നടി രസ്ന പവിത്രൻ വിവാഹിതയായി വീഡിയോ കാണാം

0

നടി രസ്ന പവിത്രൻ വിവാഹിതയായി. ഡാലിൻ സുകുമാരൻ ആണ് വരൻ. ഗുരുവായൂരിൽ നടന്ന വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.നടി രസ്ന പവിത്രന്റെ വിവാഹ വീഡിയോ കാണാം

English Summary: Actress Rasna Pavithran wedding and temple marriage function video.

നെടുമ്പാശേരി വിമാനത്താവള നവീകരണം ബുധനാഴ്ച തുടങ്ങും; പകല്‍ സര്‍വീസ് ഇല്ല

0

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ ബുധനാഴ്ച  ആരംഭിക്കും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.  എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക. റണ്‍വെ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്. ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 30000 യാത്രക്കാരെയും 240 സര്‍വീസുകളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.
റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ സാധിച്ചതു സിയാലിനു നേട്ടമായി.  24 മണിക്കൂര്‍ പ്രവര്‍ത്തന സമയം എന്നത് നാളെ മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇതു പരിഗണിച്ച് ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സിഐഎസ്എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റി

0

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബസ്സുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് മന്ത്രി ബസുടമകള്‍ക്ക് ഉറപ്പുനല്‍കി. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈമാസം 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.

മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.

ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

0

കൊച്ചി: നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ചെന്നൈയിലേക്ക് പോകാന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാനൊരുങ്ങവേയായിരുന്നു സംഭവം. എല്‍.എഫ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയായ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നേരത്തെ മുതല്‍ ചികിത്സയിലാണ് ശ്രീനിവാസന്‍. താരം ആരോഗ്യനില വീണ്ടെടുക്കുന്നതായാണ് വിവരം.

മൂത്തോന്‍ തന്റെ ഉറ്റ സുഹൃത്ത് മൈക്കിളിന് വേണ്ടി ചെയ്തതെന്ന് ഗീതു മോഹന്‍ദാസ്

0

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ചിത്രമാണ് മൂത്തോന്‍. തീയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വവര്‍ഗ പ്രണയം വിഷയമാക്കിയാണ് ഗീതു ഈ ചിത്രം ഒരുക്കിയത്. ഇരുപത് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗ അനുരാഗിയായ തന്റെ ഉറ്റ സുഹൃത്ത് മൈക്കിളിനു വേണ്ടിയാണ് താന്‍ ഈ ചിത്രം ചെയ്തതെന്നാണ് ഗീതു വെളിപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുക്കവേയാണ് ഗീതു ഇത് വെളിപ്പെടുത്തിയത്.
‘മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം എന്നെ ഒരുപാട് വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള എന്റെ ശബ്ദമാണ് മൂത്തോന്‍. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ള ചിത്രം കൂടിയാണിത്. നിങ്ങളിത് കാണണം’ എന്നാണ് എല്‍ജിബിടിക്യു വിഭാഗത്തോട് സംസാരിക്കവേ വാക്കുകളിടറി നിറകണ്ണുകളോടെ ഗീതു പറഞ്ഞത്. റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ശ്രീലക്ഷ്മി ശ്രീകുമാറിനെ സുന്ദരിയാക്കിയത് രഞ്ജുരഞ്ജി

0

മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേതാക്കളിലൊരാളായ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷമിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിനായി തന്നെ ഒരുക്കിയതിനെക്കുറിച്ചും നന്ദി അറിയിച്ചും എത്തിയിരിക്കുകയാണ് താരം. മിസ്സില്‍ നിന്നും മിസ്സിസ്സിലേക്ക് മാറിയതിനെക്കുറിച്ചും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയും അറിയിച്ചുകൊണ്ടുള്ള വിവാഹ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരങ്ങളുടെ ഇഷ്ടാനിഷ്ടമറിഞ്ഞ് മേക്കപ്പ് ചെയ്യുന്ന രഞ്ജുരഞ്ജി തന്നെയായിരുന്നു ശ്രീലക്ഷ്മിയേയും അണിയിച്ചൊരുക്കിയത്. ആറേഴ് വര്‍ഷമായിട്ടുള്ള പരിചയമാണ് തങ്ങളുടേത്. രഞ്ജുമായ്ക്ക് തന്നെ നന്നായി അറിയാം. തന്നെ സുന്ദരിയാക്കിയ രഞ്ജുമായ്ക്ക് നന്ദി എന്നാണ് താരം പറഞ്ഞത്. രഞ്ജുരഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു മേക്കപ്പ് വിശേഷങ്ങള്‍ പുറത്തുവന്നത്. ഭാവനയേയും വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഇതേ കരങ്ങളായിരുന്നു.

പ്രണയസാഫല്യം ; ജഗതിശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി വീഡിയോ കാണാം

0

നടൻ ജഗതിശ്രീകുമാറിന്റെ മകളും അവതാരികയുമായ ശ്രീലക്ഷ്മി വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് വരൻ. കൊച്ചിയിലായിരുന്നു വിവാഹം. മുസ്‌ലിൽ വിവാഹരീതിയിൽ നടന്ന ചടങ്ങിൽ ലഹങ്കയണിഞ്ഞു സുന്ദരിയായി ശ്രീലക്ഷ്മി ഒരുങ്ങി. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും ശബരിയും ചേർന്നാണ് ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്.

“എല്ലാം ശരിയാകും “

0

വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. “എല്ലാം ശരിയാകും “. ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍
തോമസ് തിരുവല്ല, ഡോക്ടര്‍ പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഒൗസേപ്പച്ചന്‍, എഡിറ്റര്‍-സൂരജ് ഇ എസ്,
വസ്ത്രാലങ്കാരം-നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,ഡിസെെന്‍-റോസ് മേരി ലിലു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ്.

“സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ,
സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോൾ….

‘” എല്ലാം ശരിയാകും'”

മണ്ഡല പൂജയ്ക്കായി ശബരിമല നട ഇന്ന് (16) തുറക്കും

0

മണ്ഡല പൂജയ്ക്കായി ശബരിമല നട ഇന്ന് ( 16) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര ് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം.എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ
മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. നാളെ (17) വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരായിരിക്കും പുലര്‍ച്ചെ നട
തുറക്കുക. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20
ന് നട അടയ്ക്കും. മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും ബേയ്സ ് ക്യാമ്പായ നിലയ്ക്കലും
പൂര്‍ത്തിയായി കഴിഞ്ഞു. പ്രളയത്തില്‍ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും നിലയ്ക്കല്‍ പുതിയ ബേയ്സ ് ക്യാമ്പായി ഉയര്‍ത്തുന്നതിന് ടാറ്റാ കണ്‍സ്ട്രക്ഷനെ
ചുമതലപ്പെടുത്തുകയും ചെയ്തു. പമ്പ ത്രിവേണിയിലെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും നിലയ്ക്കല്‍ വിരിവയ്ക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന
സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും വിവിധ ഏജന്‍സികളെയും
ഏകോപിപ്പിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്.

തീര്‍ഥാടകര്‍ വലിയ തോതില്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ദേവസ്വം
ബോര്‍ഡിന്‍റെ പ്രതീക്ഷ. ഇതു കണക്കിലെടുത്ത് നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതല്‍ കൗണ്ടറുകള്‍ സജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സഹായങ്ങള്‍ മികച്ച നിലയില്‍ സമയ ബന്ധിതമായി നല്‍കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്‍റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടത്തും.
എ ഡി എം വി.ആര്‍. പ്രേംകുമാര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷ
പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കണ്‍ട്രോള്‍ റൂമുകളും ഇതിനായി പോലീസ് തുറന്നിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കലെ ഓപ്പറേഷന്‍ തിയേറ്റര്‍ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ
കേന്ദ്രങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ബൈജൂസ് ആപ്പ് അമേരിക്കയിലേക്ക്

0

തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണയില്‍ വന്‍ സ്വാധീനം നേടി മലയാളികളുടെ അഭിമാനം വര്‍ദ്ധിപ്പിച്ച ബൈജൂസ് ആപ്പ് അമേരിക്കന്‍ വിപണിയിലേക്കും കടക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വ്യത്യസ്തമായ പരിപാടികളാണ് തങ്ങള്‍ അമേരിക്കയില്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് സ്ട്രാറ്റജിസ്റ്റ് അനിത കിഷോര്‍ പറഞ്ഞു. ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക വലിയ വിപണിയാണെന്നും അവിടെ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം ഉണ്ടെന്നും മനസിലാക്കിയാണ് ഈ നീക്കം. അതേസമയം ഏഷ്യന്‍ രാജ്യങ്ങളിലും വരും നാളുകളില്‍ ആപ്പിന് സ്വീകാര്യത വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. ഉള്ളടക്കം ഇംഗ്ലീഷിലായതിനാലാണ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യം തങ്ങളുടെ ഇടപെടല്‍ വ്യാപിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തിലെത്തും. ഈ വര്‍ഷം 3,000 കോടി വരുമാനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന നിക്ഷേപമാണ് പ്രൊഡക്ട് ഡവലപ്‌മെന്റ് രംഗത്ത് നടത്തുന്നത്.

English Summary: Byju’s app to America – In a short span of time, the Byju’s App which has made a huge impact in the market and made the Malayalees proud, is entering the US market.

ക്രിസ്മസ് ഇത്തവണ പൊരിക്കും

0

കേരളത്തിലെ തീയേറ്ററുകളെ കാത്തിരിക്കുന്നത് താരസമ്പന്നമായ ക്രിസ്മസ്. നേരത്തേ പ്രതീക്ഷിക്കപ്പെട്ടതില്‍ നിന്ന് വ്യത്യാസമായി മോഹന്‍ലാല്‍, ഫഹദ് ചിത്രങ്ങള്‍ ക്രിസ്മസ് റിലീസുകളായി തിയേറ്ററുകളില്‍ എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ന്‍ നിഗം ചിത്രങ്ങള്‍ ക്രിസ്മസിന് എത്തും. ഫഹദ് ഫാസില്‍ നായകനാവുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്,  മോഹന്‍ലാലിന്റെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ എന്നിവയാണ് റിലീസ് മാറ്റിയ ചിത്രങ്ങള്‍. ബിഗ് ബ്രദര്‍ അടുത്ത ജനുവരിയിലും ട്രാന്‍സ് ഫെബ്രുവരിയിലും എത്തുമെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്ക്’, പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ലാല്‍ ജൂനിയര്‍ ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’, ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം, ഷെയ്ന്‍ നിഗത്തിന്റെ ഡിമല്‍ ഡെന്നിസ് ചിത്രം ‘വലിയ പെരുന്നാള്‍ എന്നിവയാണ് ക്രിസ്മസ് റിലീസുകളായി നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.  
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുകയാണ് ഷൈലോക്കിലൂടെ. ചിത്രം ഒരു മാസ്, ആക്ഷന്‍  ്ഫാമിലി ചിത്രം ആയിരിക്കും. ലാല്‍ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ വാഹനക്കമ്പമുള്ള സൂപ്പര്‍ സ്റ്റാറാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം. അദ്ദേഹത്തിന്റെ ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് സുരാജിന്റെ കഥാപാത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരം നിര്‍മ്മിക്കുന്നത്. ഷെയ്ന്‍ നിഗത്തിന്റെ വലിയ പെരുന്നാള്‍ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ്.

English Summary: Christmas Malayalam movie releases 2019