Home Blog Page 449

താരപ്രഭയില്‍ എയിറ്റീസ് റീയൂണിയന്‍

0

പതിവ് തെറ്റിക്കാതെ ഇത്തവണയും തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ എയിറ്റീസ് റീയൂണിയനിലിനെത്തി.
എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ എയിറ്റീസ് റീയൂണിയന്റെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്.  മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തി.


മാട്ടിയുമായി ബിജു മേനോന്‍

0

ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മാട്ടി’. ഡോമിന്‍ ഡിസില്‍വ സെവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ബിജു എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം ആയിരുന്നു ഡോമിന്റെ ആദ്യ ചിത്രം. നീരജ് മാധവായിരുന്നു നായകന്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. സംഗീതം ജേക്‌സ് ബിജോയ്.

അനില്‍ അംബാനിയുടെയും ഡയറക്ടര്‍മാരുടെയും രാജി തള്ളിയെന്ന് റിലയന്‍സ്

0

ന്യൂഡല്‍ഹി: ചെയര്‍മാന്‍ അനില്‍ അംബാനിയുടെയും മറ്റ് നാല് ഡയറക്ടര്‍മാരുടെയും രാജി നിസരിച്ചതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. ഇവരോട് പാപ്പരത്ത പരിഹാര നടപടികളില്‍ പങ്കാളികളാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അനില്‍ അംബാനി, റൈന കരാനി, ഛായ വിരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗചാര്‍ തുടങ്ങിയവര്‍ ഈ മാസം ആദം കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു. ഈമാസം 20ന് നടന്ന ക്രഡിറ്റേഴ്‌സ് കമ്മിറ്റിയില്‍ ഇവരുടെ രാജി അഗീകരിക്കാന്‍ കഴിയില്ലെന്ന് ഐകകണ്ഠ്യന തീരുമാനമെടുത്തതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു.

ഇവരുടെ രാജി അംഗീകരിച്ചിട്ടില്ലെന്നും പാപ്പരത്ത പരിഹാര നടപടികളില്‍ കമ്പനിയുടെ ഡയറക്ടമാര്‍ എന്ന നിലയില്‍ അവരവരുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും ഫയലില്‍ പറയുന്നു.
നിയമപരമായ കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബാധ്യതകള്‍ക്കുള്ള വ്യവസ്ഥകള്‍ കാരണം 2019 സെപ്റ്റംബറില്‍ 30,142 കോടി രൂപയുടെ നഷ്ടമാണ് ആര്‍കോം രേഖപ്പെടുത്തിയത്.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 50,921 കോടി രൂപയുടെ നഷ്ടത്തിന് ശേഷം ഇതുവരെ ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നഷ്ടമാണിത്. ടെലികോം കമ്പനികളുടെ വാര്‍ഷിക ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) കണക്കാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് 2019 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍കോം 28,314 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

റൊമാന്റിക് ആയി ലോലന്‍

0

‘തേരാ പാര’ എന്ന വെബ് സിരീസിലൂടെ മലയാളികളുടെ മനmില്‍ ഇടംനേടിയ സംഘമാണ് ‘കരിക്ക്’.
ഇപ്പോഴിതാ പാട്ടുകള്‍ക്കുവേണ്ടി യുട്യൂബില്‍ ഒരു പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍. ‘കരിക്ക് ട്യൂണ്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ ആദ്യ മ്യൂസിക് വീഡിയോ പ്രൊഡക്ഷന്‍ പുറത്തെത്തി. ‘അരികേ വാ’ എന്ന് തുടങ്ങുന്നതാണ് പാട്ട്. വീഡിയോയില്‍ കാമുകീകാമുകന്മാരായി എത്തിയിരിക്കുന്നത് ശിഖ സന്തോഷും ശബരീഷ് സജിനുമാണ്.

‘തേരാ പാര’യിലെ ലോലന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരുള്ള അഭിനേതാവാണ് ശബരീഷ്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും സംഗീതം പകര്‍ന്നിരിക്കുന്നത് പി എസ് ജയഹരിയുമാണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിഹാസ് ഷാഹുലാണ് വീഡിയോ സംവിധാനം. ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയന്‍. എഡിറ്റിംഗ് രാജ്കുമാര്‍. കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നതും ശിഖ സന്തോഷ് തന്നെ.

വണ്‍; സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു

0

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം  റിലീസ് ചെയ്തു. വളരെ ഗൗരവക്കാരനായാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥാണ് വണ്‍ സിനിമയുടെ സംവിധായകന്‍. ബോബി-സഞ്ജയ് ആണ് തിരക്കഥ. മതിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വേളയില്‍ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെ ഓഫീസിലെത്തി കണ്ടിരുന്നു. സൗഹൃദ സന്ദര്‍ശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവച്ചിരുന്നു. മമ്മൂട്ടിയെ കൂടാതെ ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മൂന്ന് ലക്ഷം പിന്നിട്ട് ‘മാമാങ്ക’ത്തിലെ താരാട്ട് പാട്ട്;

0

മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് സിനിമയാണ് മാമാങ്കം. ചിത്രത്തിലെ താരാട്ട് പാട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ട് ഇതിനോടകം ഹിറ്റായിട്ടുണ്ട്.
”കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ” എന്ന തുടങ്ങുന്ന ഗാനം മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ പതിനൊന്നാം സ്ഥാനത്ത് തുടരുകയാണ്.
അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന് ബോംബേ ജയശ്രീ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാസ്റ്റര്‍ അച്യുതന്‍ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനത്തില്‍ കാണിക്കുന്നത്.

കനിഹ, ഉണ്ണി മുകുന്ദന്‍, അനു സിത്താര എന്നിവരും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.
 

സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.


പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

0

ഫ്‌ലോറിഡ: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഫ്‌ലോറിഡയിലെ ഷൈല ഓ ലെറി, റയാന്‍ ഓ ലെറി എന്നീ ദമ്പതികളാണ് അറസ്റ്റിലായത്. മൂലം പതിനെട്ട് മാസം പ്രായമുളള ആണ്‍കുഞ്ഞാമ് മരിച്ചത്. സസ്യാഹാരം മാത്രമാണ് കുഞ്ഞിന് കഴിക്കാന്‍ കൊടുത്തിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. കുട്ടി മരിച്ചത് പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കരള്‍വീക്കം, നിര്‍ജലീകരണം, ശ്വാസതടസം എന്നീ അസുഖങ്ങളും കുഞ്ഞിനുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ കൈകാലുകള്‍ ശോഷിച്ച അവസ്ഥയിലായിരുന്നു.
ഇവര്‍ എല്ലാവരും പഴങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ മാത്രമാണ് കഴിച്ചിരുന്നത്. കുഞ്ഞ് മരിക്കുമ്പോള്‍ വെറും ഏഴരക്കിലോ തൂക്കം മാത്രമാണുണ്ടായിരുന്നത്.  മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിലായി കുഞ്ഞ് ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഡോക്ടറെ കാണിച്ചിരുന്നില്ല. ഇവര്‍ക്ക് മുതിര്‍ന്ന രണ്ട് കുട്ടികള്‍ വെറെയുമുണ്ട്. ഇവരും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ വനിതാ ശിശു വികസന കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.  

‘പ്രതി പൂവന്‍കോഴി’യിലെ ഗാനം പുറത്ത്

0

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘പ്രതി പൂവന്‍കോഴി’യിലെ ആദ്യ ഗാനം പുറത്ത്. മഞ്ജു വാര്യറാണ് ചിത്രത്തിലെ  നായിക. ”എനിന്ന എന്തിനെന്ന” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അനില്‍ പാച്ചൂരാന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി പി. ജയചന്ദ്രനും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

മഞ്ജു വാര്യരും അലന്‍സിയറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്. മാധുരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഉണ്ണി ആറിന്റെ പ്രശസ്ത നോവലായ പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ എന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇബോബി സിംഗിന്റെ വസതിയില്‍ നിന്ന് നിരോധിത നോട്ടുകള്‍ കണ്ടെത്തി

0

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ വസതിയില്‍  സിബിഐ നടത്തിയ പരിശോധനയില്‍ 26.49 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ കണ്ടെത്തി.  വികസന ഫണ്ടില്‍ നിന്ന് 332 കോടി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഇബോബി സിംഗിനും കൂട്ടാളികള്‍ക്കുമെതിരെ കേസ് എടുത്തിരുന്നു. ഇതെതുടര്‍ന്നാണ് മൂന്ന് നഗരങ്ങളിലായി ഒമ്പത് സ്ഥലത്ത് സിബിഐ പരിശോധന നടത്തിയത്. പരിശോധനയില്‍ ഇബോബി സിംഗിന്റെ വസതിയില്‍ നിന്ന് 11.47 കോടിയുടെ നോട്ടുകളും 26.49 ലക്ഷത്തിന്റെ നിരോധിത നോട്ടുകളും കണ്ടെത്തി. കണ്ടെടുത്ത നിരോധിത നോട്ടുകളുടെ അഞ്ചിരട്ടി പിഴയായി അടയ്ക്കണമെന്നും സിബി ഐ അധികൃതര്‍ പറഞ്ഞു.

ഐസ്വാള്‍, ഇംഫാല്‍, ഗുഡാഗാവ് എന്നിവിടങ്ങളിലെ മണിപ്പൂര്‍ വികസന അതോറിറ്റിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെയും വസതികളില്‍ പരിശോധന നടത്തി.
സിംഗിന്റെ വസതിയില്‍ നിന്ന് ചില നിരോധിത വസ്തുക്കളും ആഢംബര കാറുകളും കണ്ടെത്തി. 2009 ജൂണ്‍ 30 മുതല്‍ 2017 ജൂലായ് വരെ മണിപ്പൂര്‍ വികസന അതോറിറ്റിയുടെ ചെയര്‍മാനായിരുന്ന സിംഗ് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി വികസനഫണ്ടായ 518 കോടിയില്‍ നിന്ന് 332 കോടി ദുരൂപയോഗം ചെയ്തതായി കണ്ടെത്തിയെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഐഎഎസ് ഓഫീസര്‍മാരായ ഡിഎസ് പൂനിയ, പിസി  ലോമുങ്ക, ഓ നബാകിഷോര്‍ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

തമിഴില്‍ ആങ്കറായി പേളി മാണി

0

ബിഗ് ബോസിലൂടെ പരിചയപ്പെട്ട നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള പേളി മാണിയുടെ പ്രണയവും, വിവാഹവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹ ശേഷം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അധികം കാണാതിരുന്ന പേളിയെ ഇപ്പോള്‍ ഒരു തമിഴ് ഷോയിലാണ് ആങ്കറായി എത്തിയിരിക്കുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന റിയാലിറ്റി ഷോ യില്‍ അവതാരകയായി പേര്‍ളിയെത്തുകയാണ്. ആദ്യമായാണ താന്‍ തമിഴ് ഷോ ചെയ്യുന്നതെന്നും തമിഴ് പഠിച്ചുവരികയാണെന്നു തെറ്റുണ്ടായാല്‍ രക്ഷമിക്കണം. ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ ചെന്നൈയിലാണെന്നും പേളി പറയുന്നുണ്ട്.

അജ്ഞാത ഫോണ്‍കോളുകള്‍: നടി പാര്‍വതിയുടെ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്

0

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.

തന്റെ പേര് കിഷോര്‍ എന്നാണെന്നും താന്‍ അഭിഭാഷകനാണെന്നുമാണ് സ്വയം പരിചയപ്പെടുത്തിയ ആളാണ് കഴിഞ്ഞ ഒരു മാസമായി പാര്‍വതിക്കും കുടുംബത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത്. അജ്ഞാത ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ വഴി നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്ക് സിനിമയുമായും ബന്ധമുണ്ടെന്ന് പറയുന്നു. സഹോദരനോട് പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. എന്നാല്‍, അവര്‍ അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും വാട്‌സാപ്പിലും മെസഞ്ചറിലും ഇയാള്‍ സന്ദേശമയച്ചു. സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ നടിയുടെ അച്ഛനെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

രാണു മൊണ്ടാലിന്റേത് വ്യാജ ചിത്രങ്ങള്‍; യഥാര്‍ത്ഥ ചിത്രവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

0

ഗായിക രാണു മൊണ്ടാലിന്റെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മേക്കോവറിനെക്കുറിച്ച് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന്. എന്നാല്‍ സത്യാവസ്ഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ.
പ്രചരിച്ചത് രാണുവിന്റെ വ്യാജ ചിത്രങ്ങളാണെന്നാണ് ആര്‍ട്ടിസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് രാണുവിന്റെ വ്യാജ ചിത്രമാണെന്ന് കുറിച്ച സന്ധ്യ, മേക്കോവറിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

‘കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകും’, സന്ധ്യ കുറിച്ചു.

Attachments area