രാജ്യത്ത് രോഗവ്യാപനം 40% കുറഞ്ഞു കേരളത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പ്രശംസ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കോവിഡ് രോഗവ്യാപനത്തില്‍ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ്, കോവിഡ് കേസുകള്‍ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കില്‍, ഇപ്പോഴതിന് 6.2 ദിവസം എടുക്കുന്നു. രോഗവ്യാപനത്തില്‍ നാല്‍പ്പത് ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതില്‍ ഏറെ മുന്നിലെത്തിയ കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ഐഎഎസ് പ്രശംസിച്ചു. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്, കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണെന്ന് കേന്ദ്രസെക്രട്ടറി വ്യക്തമാക്കിയത്. കേസുകള്‍ കണ്ടെത്തിയതും, അവയുടെ കോണ്ടാക്ട് ട്രേസ് ചെയ്തതും, അവരെ കൃത്യമായി ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കിയതും നേട്ടമായി. താഴേത്തട്ടില്‍ അത്തരത്തില്‍ മികച്ച പ്രവര്‍ത്തനം കേരളം കാഴ്ച വച്ചു. സമാനമായ നിരവധി മാതൃകകള്‍ രാജ്യത്തുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി വ്യക്തമാക്കി.

admin:
Related Post