Home Blog Page 45

തര്‍ക്കത്തിനൊടുവിൽ ഇ-ബസ് സര്‍വീസ് പുനരാരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്ത് മേയർ വി.വി. രാജേഷ്

0

തിരുവനന്തപുരം: കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതിയതായി ഇലക്ട്രിക് ബസ് സര്‍വീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ സര്‍വീസ് മേയര്‍ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള സർവീസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 7.30-ന് കുലശേഖരത്ത് നിന്ന് തുടങ്ങി കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലെത്തുന്നതാണ് ഈ റൂട്ട്.

ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 23 റൂട്ടുകളിലും സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്. രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിച്ചിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു.

അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തു, ഇന്ത്യയ്ക്ക് ആറാം കിരീടം

0

ഫിബ്രവരി 6, 2026-ൽ ഹരാരെയിൽ നടന്ന ആവേശകരമായ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും കിരീടം ചൂടി. 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് പ്രകടനമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.

  • ഇന്ത്യയുടെ കൂറ്റൻ സ്കോർ: ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. അണ്ടർ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്.
  • വൈഭവ് സൂര്യവംശിയുടെ താണ്ഡവം: വെറും 80 പന്തിൽ നിന്ന് 175 റൺസെടുത്ത ഓപ്പണർ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയശില്പി. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. 55 പന്തിൽ സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.
  • മറ്റ് പ്രകടനങ്ങൾ: നായകൻ ആയുഷ് മ्हाത്രെ (53), വേദാന്ത് ത്രിവേദി (32), അഭിജ്ഞാൻ കുണ്ടു (40), കനിഷ്ക് ചൗഹാൻ (37*) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് മികച്ച സംഭാവനകൾ നൽകി.
  • ഇംഗ്ലണ്ടിന്റെ മറുപടി: 412 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് ഓൾഔട്ടായി. സെഞ്ച്വറി നേടിയ കാലേബ് ഫാൽക്കണർ (115) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാർ വിജയം തടഞ്ഞു.
  • ബൗളിംഗ്: ഇന്ത്യയ്ക്ക് വേണ്ടി ആർ.എസ്. അംബരീഷ് 3 വിക്കറ്റുകൾ വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, നായകൻ ആയുഷ് മ्हाത്രെ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

ഈ വിജയത്തോടെ അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ആറ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. വൈഭവ് സൂര്യവംശി മാച്ച് ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങൾ സ്വന്തമാക്കി.

യുവാക്കളെ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ കേസ്; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം

0

തിരുവനന്തപുരം: വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ്ജാമ്യം അനുവദിച്ചത്.

ന​ഗരത്തിൽ ഇന്നലെ രാത്രി ബൈക്ക് യാത്രികരായ യുവാക്കളെ വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയതിന് പിന്നാലെയാണ് മണിയൻ പിള്ള രാജു ഇന്ന് രാവിലെ 9 മണിയോടെ മ്യൂസിയം സ്റ്റേഷനിൽ ഹാജരായത്. സംഭവം അരങ്ങേറി 12 മണിക്കൂർ ശേഷമാണ് മണിയൻപിള്ള രാജു ഹാജരായത്. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയ സംഭവത്തിൽ പോലീസ് കേസെടുക്കും. ഭയപ്പെട്ടതു കൊണ്ടാണ് നിർത്താതെ പോയതെന്നും മദ്യപിക്കുന്ന ആളല്ല താനെന്നും മണിയൻപിള്ള രാജുവിന്റെ മൊഴി. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഇന്നലെ രാത്രി വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. വാഹനത്തിന്റെ ആർ.സി രേഖകളിൽ സുധീർ കുമാർ രാജു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വാഹനം ഇടിച്ച് നിർത്താതെ പോയത് മണിയൻപിള്ള രാജു തന്നെയാണെന്ന് പോലീസും തിരിച്ചറിഞ്ഞത്. എന്നാൽ പോലീസ് നടന്റെ വീട്ടിലേക്ക് രാത്രി തന്നെ എത്തിയെങ്കിലും നടൻ അവിടെ ഉണ്ടായിരുന്നില്ല. വീടും പൂട്ടിയിട്ട നിലയിലായിരുന്നു.

വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നും പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

accident maniyan pillai raju arrested and got bail

വാക്ക് പാലിച്ച് അവിണിശ്ശേരി ഖാദി യൂണിറ്റ്; സുരേഷ് ഗോപി നൽകിയ 40 ലക്ഷം രൂപ തിരിച്ചടച്ചു, അഭിമാനമെന്ന് താരം

0

പ്രതിസന്ധിയിലായ 1800-ലധികം തൊഴിലാളികളുടെ ജീവിതത്തിന് കൈത്താങ്ങായി സുരേഷ് ഗോപി നൽകിയ 40 ലക്ഷം രൂപ, കൃത്യം ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ച് അവിണിശ്ശേരി ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ. ആറര മാസത്തോളമായി അടഞ്ഞുകിടന്ന അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സ്ലിവർ പ്ലാന്റ്’ (Sliver Plant) വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ വർഷമാണ് സുരേഷ് ഗോപി പലിശരഹിത വായ്പയായി പണം നൽകിയത്.

തന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് അദ്ദേഹം ഈ സഹായം കൈമാറിയത്. സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തിച്ച് കൃത്യസമയത്ത് തന്നെ തുക തിരിച്ചടച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇതൊരു സാമ്പത്തിക ഇടപാട് മാത്രമല്ലെന്നും, മറിച്ച് ഭരണസമിതിയുടെ കാഴ്ചപ്പാടിന്റെയും ഓരോ ജീവനക്കാരന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം കുറിച്ചു. തളർന്നുപോയ ഒരു സ്ഥാപനത്തെ സ്വന്തം വിയർപ്പൊഴുക്കി തിരികെ കൊണ്ടുവന്ന തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്. കൃത്യം ഒരു വർഷം മുൻപ്, ആറര മാസത്തോളമായി അടഞ്ഞുകിടന്ന അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സ്ലിവർ പ്ലാന്റ്’ വീണ്ടും തുറക്കാൻ, എന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരു വര്‍ഷത്തേക്ക് 40 ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകിയത്. 1800-ലധികം തൊഴിലാളികളുടെ ജീവിതമാർഗ്ഗം മുട്ടിപ്പോകരുത് എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്.

ഇന്ന് എനിക്ക് ഏറെ അഭിമാനമുണ്ട്. അവിണിശ്ശേരി ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ ആ തുക പൂർണ്ണമായും ഇന്ന് തിരിച്ചടച്ചിരിക്കുന്നു. ഇത് വെറുമൊരു സാമ്പത്തിക ഇടപാടല്ല. മറിച്ച്, അവിടുത്തെ ഭരണസമിതിയുടെ കാഴ്ചപ്പാടിന്റെയും, ഓരോ ജീവനക്കാരന്റെയും ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലനമാണ്.

തളർന്നുപോയ ഒരു സ്ഥാപനത്തെ സ്വന്തം വിയർപ്പൊഴുക്കി തിരികെ കൊണ്ടുവന്ന ആ തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. വാക്ക് നൽകിയതുപോലെ കൃത്യസമയത്ത് തുക തിരിച്ചടച്ച അഡ്മിനിസ്ട്രേഷന്‍ ഭാരവാഹികളെയും, ആ സ്ഥാപനത്തെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട തൊഴിലാളികളെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ ആത്മാർത്ഥതയാണ് നാടിന്റെ കരുത്ത്.”

Avinissery Khadi Unit Repays ₹40 Lakh Loan Provided by Suresh Gopi

‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ – മലയാളം ZEE5 ഇൽ

0

നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.
‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മന്‍സില്‍’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ നൗഫല്‍ അബ്ദുള്ള സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണ് ‘നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ്’.

മിത്തും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ചേരുന്ന ‘നെല്ലിക്കാംപൊയിൽ’ എന്ന സാങ്കൽപ്പിക ഭൂമികയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ കോമഡി ത്രില്ലറാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’.മാത്യു തോമസിനെ കൂടാതെ ശരത് സഭാ, റോഷൻ ഷാനാവാസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, മെറിൻ ഫിലിപ്പ്, റോണി ഡേവിഡ് രാജ്, അബു സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇരുട്ടിനെ ഭയമുള്ള ഒരാള്‍ക്ക് ഭയപ്പെടുത്തുന്ന ഒരു ആസുര ശക്തിക്കെതിരെ നില്‍ക്കേണ്ടിവരുന്ന സാഹചര്യമാണ് കഥയിലെ ഹൈലൈറ്റ്. എം. ജ്യോതിഷും എ.വി. സുനുവും ചേർന്നൊണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കറിന്റെ ക്യാമറ കാഴ്ചകളും നൗഫൽ അബ്ദുള്ളയുടെ കട്ടുകളും സിനിമയ്ക്കു കൂടുതൽ മിഴിവേകുന്നു.യാക്സണ്‍ ​ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് സം​ഗീതം പകര്‍ന്നിരിക്കുന്നത്.

പ്രേക്ഷകരെ പൂർണ്ണമായി എങ്കേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്‌നറായിട്ടാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
തിയറ്ററുകളിൽ ഹൊറര്‍ ഫണ്‍ റൈഡ് പടർത്തിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് മാത്യു തോമസ് കൂട്ടിച്ചേർത്തു.

നിഗൂഢതകൾ ഒളിപ്പിച്ച ആ ഗ്രാമത്തിലെ കഥകൾ കാണാം..ഫെബ്രുവരി 6 മുതൽ സീ5 മലയാളത്തിൽ!

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്.

അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിൻ്റെ മേൽനോട്ടത്തിൽ ചിത്രത്തിലെ ഒരു വമ്പൻ സംഘട്ടന രംഗം ഹൈദരാബാദിൽ ഒരുക്കിയത് വാർത്തയായിരുന്നു. രാം ചരൺ, ശിവരാജ് കുമാർ എന്നിവർ ഈ സംഘട്ടന രംഗത്തിൻ്റെ ഭാഗമായിരുന്നു. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിലെ “ചികിരി ചികിരി” എന്ന ഗാനം ഇതിനോടകം ആഗോള തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. എ ആർ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റി. ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച് 14 വർഷങ്ങൾ തികയുന്ന ദിവസം പ്രമാണിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുമെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു.

മാസ്സ് അവതാരത്തിലാണ് ദുൽഖർ സൽമാനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചോര പുരണ്ട മുഖവും കൈകളുമായി, തോക്ക് ഏന്തിയ കൈകൾ കൊണ്ട് പാതി മുഖം മറച്ചു നിൽക്കുന്ന ദുൽഖർ സൽമാനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ ശ്രദ്ധ നേടിയിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ രണ്ടു പോസ്റ്ററുകളിലും അവതരിപ്പിച്ചിരിക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ്‌ ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഐ ആം ഗെയിം’. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തീയേറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

0

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.

ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചിപ്പിക്കുന്നു. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. ഈ മാറ്റം പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. പ്രതികാരം ചെയ്യാനും രാജ്യത്തെ രക്ഷിക്കാനും വേണ്ടി ഈ കഥാപാത്രം തീവ്രവാദികളുടെ ഗ്യാങ്ങുകളിലേക്ക് കടന്ന്, ജീവൻ പോലും പണയം വെക്കുന്നതാണ് ചിത്രം പറയുന്ന കഥ. ഈ കേന്ദ്ര കഥാപാത്രത്തിന്റെ പഴയ ജീവിതമാണ് രണ്ടാം ഭാഗത്തിന്റെ വൈകാരിക കേന്ദ്രമായി അവതരിപ്പിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നു.

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിച്ച, ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.

ഒരു സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രാംയി ഒരുക്കിയ ‘ധുരന്ധർ’ രചിച്ചതും സംവിധാനം ചെയ്തതും നിർമ്മിച്ചതും ആദിത്യ ധറാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആണ് ചിത്രത്തിന്റെ മറ്റു നിർമ്മാതാക്കൾ. ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു പ്രഖ്യാപനം ആയിരുന്നെങ്കിൽ, ‘ധുരന്ധർ: ദ റിവഞ്ച്’ അതിന്‍റെ ശക്തമായ മറുപടിയാണ്. പിആർഒ – ശബരി

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ഇന്ന് പുറത്തിറങ്ങും

0

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിലപ്പാളി കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതി അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ‘സ്വാഭാവിക ജാമ്യം’ (Statutory Bail) അനുവദിച്ചത്.

ഇന്ന് വൈകുന്നേരത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകുമെന്നാണ് റിപ്പോർട്ടുകൾ. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

പ്രധാന ജാമ്യ വ്യവസ്ഥകൾ:

  • പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്.
  • പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം.
  • സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്.
  • അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണം.

കേസിലെ മറ്റ് കൂട്ടുപ്രതികളായ മുരാരി ബാബു, എസ്. ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണെന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും, സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നുമാണ് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നത്.

അതേസമയം, ജയിൽ മോചിതനാകുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

മാവേലിക്കര മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു

0

തിരുവനന്തപുരം: മാവേലിക്കര മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

1991 മുതൽ 2006 വരെ തുടർച്ചയായി നാലുതവണ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1969-ൽ കെ.എസ്.യു.വിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.സി.സി അംഗവും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘതൻ സംസ്ഥാന ചെയർമാനുമായിരുന്നു.

എം.ജി സർവകലാശാലയുടെ ആദ്യ സെനറ്റ് അംഗമായിരുന്ന അദ്ദേഹം കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി, യുവജനക്ഷേമ ബോർഡ് എന്നിവയുടെ ഡയറക്ടർ ബോർഡുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതരായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോർഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

Mavelikkara former MLA and senior Congress leader M. Murali passed away

അച്ഛന്റെ ‘ഹീറോയെ’ നേരിൽ കണ്ട നിമിഷം; രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനശ്വര രാജൻ

0

നടി അനശ്വര രാജന്റെ പുതിയ തമിഴ് ചിത്രം ‘വിത്ത് ലവ്’ (With Love) റിലീസിനൊരുങ്ങവേ, ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ നടന്ന ഒരു കൂടിക്കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ സൂപ്പർസ്റ്റാർ രജനികാന്ത് എത്തിയതാണ് വേദിയിലെ പ്രധാന ആകർഷണമായത്. ഈ അവസരത്തിൽ തന്റെ കുടുംബത്തോടൊപ്പം തലൈവരെ നേരിൽ കണ്ട സന്തോഷം പങ്കുവെക്കുകയാണ് അനശ്വര.

തന്റെ അച്ഛന്റെ എക്കാലത്തെയും വലിയ ഹീറോയാണ് രജനികാന്ത് എന്നും, അദ്ദേഹത്തെ കണ്ടപ്പോൾ അച്ഛന്റെ മുഖത്തുണ്ടായ സന്തോഷം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും അനശ്വര കുറിച്ചു. രജനികാന്തിനൊപ്പമുള്ള ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ച വരികൾ ഇങ്ങനെയാണ്:

“സിംഗ നടൈ പോട്ട് സികരത്തിൽ ഏറ് സികരത്തെ അടൈന്താൽ വാനത്തിൽ ഏറ്

അച്ഛന്റെ സ്‌ക്രീനിലെ ഇഷ്ടനായകനെ നേരിൽ കാണാൻ കഴിഞ്ഞത് മുതൽ, ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷം വരെ… ‘വിത്ത് ലവ്’ പ്രീമിയറിൽ വെച്ച് തലൈവരെ കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അച്ഛന്റെ മുഖം തിളങ്ങുന്നത് കണ്ടു. സിനിമ ഇപ്പോൾ പൂർണ്ണമായതുപോലെ തോന്നുന്നു.”

രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് നിർമ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രം ഫെബ്രുവരി 6-നാണ് തിയേറ്ററുകളിൽ എത്തുന്നത്. അഭിഷൻ ജീവിന്ത് നായകനാകുന്ന ചിത്രത്തിൽ അനശ്വരയാണ് നായിക. പ്രീമിയർ ഷോ കണ്ട ശേഷം രജനികാന്ത് ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനശ്വര തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

തമിഴ് സിനിമയിലെ തന്റെ പുതിയ ചുവടുവെപ്പിൽ സാക്ഷാൽ രജനി കാന്തിന്റെ അനുഗ്രഹം ലഭിച്ചതിന്റെ ആവേശത്തിലാണ് അനശ്വരയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും

Catchy and emotional, focusing on the father-daughter moment and Rajinikanth, anaswararajan’s post

ഹംപിയിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

0

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മൂന്ന് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരുക്കേറ്റു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംസ്കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് കാലിന് ഗുരുതര പരുക്കേറ്റത്. അമ്മൻകേരി ക്രോസ്സിന് സമീപം രാവിലെ ഡിവൈഡറിൽ തട്ടിയ ബസ് തലകീഴായി മറിയുകയായിരുന്നു. വിദ്യാർത്ഥികളുടെ പരുക്ക് സാരമുള്ളതല്ല.

hampi bus accident