കൊച്ചി: ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ടെലിവിഷന്‍ പരിപാടിയായ ‘മറിമായ’ത്തിലെ ലോലിതനും മണ്ഡോദരിയുമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേതാക്കളാണ് ശ്രീകുമാറും സ്‌നേഹയും. ‘മറിമായ’ത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്കെത്തിയത്. മെമ്മറീസ് എന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രം ശ്രീകുമാറിന് ഏറെ പ്രശസ്തി നല്‍കി.
മഹാ വിജയം നേടിയ ‘കൈദി’ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം സത്യരാജും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന “തമ്പി “ ഒരു ഫാമിലി ആക്‌ഷൻ എന്റടെയിനറും ത്രില്ലറുമാണ് .
അഭിനേതാക്കളിലും സാങ്കേതിക വിദഗ്ദ്ധരിലും ഏറെ മലയാളി സാന്നിധ്യമുള്ള തമിഴ് സിനിമ കൂടിയാണിത് . നിഖില വിമാലാണ് ചിത്രത്തിൽ കാർത്തിയുടെ നായിക. അൻസൻ പോൾ, ഹരീഷ് പേരടി , ഇളവരസു, രമേഷ് തിലക്,ബാല എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.
ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ” തമ്പി ” ക്രിസ്മസ് പുതുവത്സര ചിത്രമായി ഡിസംബർ 20 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. വയാകോം 18 സ്റ്റുഡിയോസും, പാരലൽ മൈൻഡ് പ്രൊഡക്ഷൻ സൂരജ് സാദനായുമാണ് ചിത്രം നിർമമിച്ചിരിക്കുന്നത്.
ദീപികാ പദുകോണിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ഹിന്ദി ചിത്രമാണ് ‘ ചപ്പക്ക് ‘ . ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം കാണിക്കുന്ന ചിത്രം കൂടിയാണിത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമ. ചപ്പക്കിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ് .ബോളിവുഡില്‍ റാസി,തല്‍വാര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ മേഘ്ന ഗുല്‍സാറാണ് ‘ചപ്പക്ക് ‘സംവിധാനം ചെയ്യുന്നത്.
ട്രെയിലറില്‍ ദീപികാ പദുകോണ്‍ തന്നെയാണ് തിളങ്ങിനില്‍ക്കുന്നത്. ചപ്പക്കില്‍ മാല്‍തി എന്ന കഥാപാത്രമായി ഗംഭീര മേക്ക് ഓവറുമായിട്ടാണ് ദീപിക പദുക്കോണ്‍ എത്തുന്നത്. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെ പോലും അത്ഭുതപ്പെടുത്തി.കരിയറില്‍ താൻ ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെയാണ് ദീപിക ഇതിൽ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് ഇൗ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് സംവിധായിക പറഞ്ഞു..
അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായിട്ടാണ് ‘ ചപ്പക്ക് ‘ നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് ‘ ചപ്പക്ക് ‘ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഓരോ ദിവസം കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റേഞ്ച് റോവര്‍ കാര്‍ ഓടിച്ച് കൊണ്ട് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു. ഡാന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍.
വീണ്ടും മഞ്ജു വാര്യര്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ സിഎംഎസ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു മഞ്ജുവിന്റെ ഡാന്‍സ്. മഞ്ജുവിനൊപ്പം നടി അനുശ്രീയും ഉണ്ടായിരുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന പ്രതി പൂവന്‍ കോഴി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു നടിമാര്‍ കോളേജിലെത്തിയത്.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഡിസംബര്‍ 12 ന് തിയേറ്റരുകളില്‍ എത്തും. മാമങ്കത്തെ വരവേല്‍ക്കാന്‍ യുകെയും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാന്‍സ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ലണ്ടനില്‍ വെച്ച് നടന്നു.
ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് കടക്കുകയാണ് മാമാങ്കം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക അനശ്വര രാജന്റെ ആദ്യ തമിഴ് ചിത്രം രാംഗിയുടെ ടീസര്‍ റിലീസ് ചെയ്തു. തൃഷ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ടീസറില്‍ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.
എങ്കെയും എപ്പോതും, ഇവന്‍ വേറ മാതിരി തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിന്റെ സംവിധായകന്‍. എ.ആര്‍ മുരുഗദോസിന്റെതാണ് കഥ. തിരക്കഥയും സംഭാഷണവും ശരവണന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം സി. സത്യ. നിര്‍മ്മാണം ലൈക പ്രൊഡക്ഷന്‍സ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
തമിഴകത്ത് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി വൻവിജയമായ ” ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു ” അഥവാ ” ഗുണ്ട് ” ഡിസംബർ 13 ന് പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യുന്നു.പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്താണ് നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മച്ചിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിക്കാത്ത ധാരാളം അണു ബോംബുകൾ കടലിനടിയിൽ കിടക്കുന്നുണ്ട്. അതിൽ ഒരു ബോംബ് ചെന്നൈ കടൽ തീരത്ത് അടിഞ്ഞു. ആ ബോംബ് പോലീസ് എടുത്തു കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ വെക്കുന്നു. എന്നാൽ ഒരു പയ്യൻ അത് മോഷ്ടിച്ച് ആക്രി കടയിൽ കൊടുക്കുന്നു. പിറ്റേന്ന് ബോംബ് കാണാതെ പോലീസുകാർ അമ്പരന്നു. പോലീസ് ഒരു വശത്ത് ബോംബ് അന്വേഷിച്ചു നടക്കുമ്പോൾ മറുഭാഗത്ത് ഒരു പത്ര പ്രവർത്തകയും അവളുടെ തോഴിയും ഇതേ ബോംബ് അന്വേഷിച്ചു നടക്കുന്നു. അതേ സമയം നായകനായ ലോറി ഡ്രൈവർ, തന്റെ പക്കലുള്ളത് ബോംബ് ആണെന്ന് അറിയാതെ ആക്രി സാധനങ്ങക്കൊപ്പം ലോറിയിൽ കയറ്റി പോണ്ടിച്ചേരിക്കു ഓടിച്ച് പോകുന്നു. തന്റെ പക്കലുള്ളത് ബോംബാണെന്നും അത് പൊട്ടിയാൽ ഉണ്ടാകാവുന്ന അപകടത്തെ കുറിച്ചും മനസ്സിലാക്കിയ നായകൻ, ആ ബോംബ് ആൾ താമസമില്ലാത്ത ഒരു കാട്ടിൽ കുഴിച്ചിടുന്നു. പിന്നീട് ആ പ്രദേശത്ത് ഒരു പള്ളികൂടം ഉണ്ടെന്ന് അറിഞ്ഞ് അത് അവിടെ നിന്ന് എടുത്തു മാറ്റി മറ്റൊരിടത്ത് കുഴിച്ചിടാൻ ശ്രമിക്കവെ, ബോംബ് കാണാതെയാവുന്നു. ഇത്രയധികം അപകടകാരിയായ ബോംബ് അന്വേഷിക്കുന്ന പോലീസ് അത് അന്വേഷിക്കുന്നത് സദുദ്ദേശതോടെയല്ല. അന്താരാഷ്ട്ര ആയുധ ലോബിക്ക് വേണ്ടി, ആ ബോമ്പിനെ കുറിച്ചുള്ള വിവരം പുറം ലോകം അറിയുന്നത് തടയാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് പോലീസ് ബോംബ് അന്വേഷിക്കുന്നത്.
ഇൗ ബോംബ് ആദ്യന്തം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു .ഉദ്വേഗം, സംഘട്ടനം , എന്നിവ കൊണ്ട് കാണികളിൽ ഭയവും കൂടി സൃഷ്ടിക്കുന്ന അവതരണ ശൈലിയാണ് സംവിധായകൻ അതിയൻ ആതിരൻ സ്വീകരിച്ചിട്ടുള്ളത് . ഒപ്പം ഹൃദയ സ്പർശിയായ ഒരു പ്രണയത്തിലൂടെ ജാതി വിവേചനത്തിന് എതിരെയും വാൾ വീശുന്നു. ‘ അട്ടകത്തി ‘ ദിനേശാണ് ‘ ഗുണ്ടി ‘ലെ നായകൻ , ആനന്ദിയാണ് നായിക , പത്ര പ്രവർത്തകയായി ഋത്വിക, വില്ലൻ പോലീസ് ഇൻസ്പെക്ടറായി ലിജേഷ് എന്നിവർ അഭിനയിച്ചിരിക്കുന്നു.
ടെന്മിന്റെ സംഗീതവും കിഷോർ കുമാറിന്റെ ഛായാഗ്രഹണവും കാണികൾക്ക് ശ്രവണ – ദൃശ്യ വിസ്മയമേകുന്നൂ. ഭാഷക്ക് അതീതമായി എല്ലാവരെയും ആകർഷിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന , അടുത്ത കാലത്ത് ഇറങ്ങിയ വിരലിൽ എണ്ണാവുന്ന നല്ല തമിഴ് സിനമകളുടെ പട്ടികയിൽ തന്നെയാണ് ” ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു”വിന്റെയും സ്ഥാനം . കാരണം ലോകം നേരിടാനിരിക്കുന്ന ഒരു മഹാ വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇൗ ” ഗുണ്ട് ” നൽകുന്നു എന്നതാണ്.
മലയാള സിനിമയില്‍ നിന്ന് ഒരു നടി കൂടി സംഗീത ലോകത്തേക്ക്. ജോസഫ് എന്ന ചിത്രത്തിലെ നായിക മാധുരിയാണ് ഗായികയായി തിളങ്ങാനൊരുങ്ങുന്നത്. സംവിധായകന്‍ ബോബന്‍ സാമുവലിന്റെ അല്‍മല്ലുവിലാണ് മാധുരി പാടുന്നത്.
രഞ്ജിന്‍ രാജിന്റെ സംഗീത സംവിധാനത്തില്‍ ഒരു റെട്രോ ടൈപ്പ് സോങാണ് മാധുരി ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാന രംഗത്തിലും മാധുരി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. മാധുരിയുടെ യൂട്യൂബ് ചാനലില്‍ മാധുരിയുടെ ഗാനം കേള്‍ക്കാന്‍ ഇടയായ സംവിധായകന്‍ ബോബന്‍ സാമുവല്‍ മാധുരിയെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. മലയാളികളുടെ ഇഷ്ട്ടനടിയായ നമിത പ്രമോദ് അല്‍മല്ലുവില്‍ നായികയാകുമ്പോള്‍ നവാഗതനായ ഫാരിസാണ് നായകന്‍ .
ദുബായ്- അബുദാബി ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഈ ചിത്രം സമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാനൊരുങ്ങുന്നത്. മിയ, സിദ്ധിഖ്, ലാല്‍, പ്രേം പ്രകാശ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്
ഷൂട്ടിംഗിന്റെ തിരക്കുമായി ബന്ധപ്പെട്ട് രണ്ടുമാസമായി വീട്ടില്‍നിന്ന് മാറിനില്‍ക്കുകയായിരുന്ന നടന്‍ പൃഥ്വിരാജ്. താരം വീട്ടില്‍ തിരിച്ചെത്തിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിരാജിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ചുക്കൊണ്ടായിരുന്നു താരം മടങ്ങിയെത്തിയ വിവരം സുപ്രിയ ആരാധകരെ അറിയിച്ചത്.
‘രണ്ടുമാസത്തിനുശേഷം താടിക്കാരന്‍ വീട്ടിലെത്തിയിട്ടുണ്ട്’, എന്ന് കുറിച്ചുക്കൊണ്ടായിരുന്നു സുപ്രിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് വീട്ടില്‍ മടങ്ങിയെത്തിയത്. മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് പൃഥ്വിരാജ് നേരത്തെ സോഷ്യല്‍മീഡിയയിലൂട വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
നേരത്തെ താടിക്കാരനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുള്ളൊരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പൃഥ്വിയോടൊപ്പം ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത സെല്‍ഫിയായിരുന്നു സുപ്രിയ പങ്കുവച്ചത്. രണ്ടുമാസമായി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നുവെന്നായിരുന്നു ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചത്.
ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍. ലാല്‍ ജൂനിയര്‍ ആണ് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ചെയ്തിരിക്കുന്നത്. ഈമാസം 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.
2003ല്‍ ബാലതാരമായിട്ടാണ് ഉണ്ണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ തിരക്കഥ രചനയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നടനായി അരങ്ങേറി. ഇതിന്റെ തിരക്കഥയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥയൊരുക്കിയതും ബിബിനും വിഷ്ണുവും ചേര്‍ന്നായിരുന്നു.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസാണ് ‘ക്വീന്‍’. ജയലളിതയായി രമ്യ കൃഷ്ണനും എംജിആര്‍ ആയി ഇന്ദ്രജിത്തും എത്തുന്ന സീരീസിന്റെ ട്രെയിലര്‍ ഏറെ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജയലളിതയുടെ മൂന്നാം ചരമവാര്‍ഷികത്തിലാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ഗൗതം വാസുദേവ് മേനോനും പ്രസാദ് മുരുകേശനുമാണ് സീരീസിന്റെ സംവിധായകര്‍. രേഷ്മ ഗട്ടാലയുടേതാണ് തിരക്കഥ.
തന്റെ ഒരു വിളിയില്‍ തന്നെ അഭിനയിക്കാനായി എത്തിയ ഇന്ദ്രജിത്തിന് നന്ദി പറയുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. ചിത്രത്തിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍ ഇന്ദ്രജിത്താണെന്നും അദ്ദേഹം അത് വളരെ മനോഹരമായി ചെയ്‌തെന്നും ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. ജയലളിതയുടെ ബാല്യം, നടി എന്ന നിലയിലെ ജീവിതം, എം.ജി.ആറുമായുള്ള ബന്ധം, രാഷ്ട്രീയ പ്രവേശം എന്നിവയെല്ലാം സീരീസില്‍ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 14 മുതല്‍ എം.എക്‌സ് പ്ലെയറില്‍ സീരീസ് കാണാം.
പതിനൊന്ന് എപ്പിസോഡുകളായാണ് സീരീസ് എത്തുക. മുപ്പത് എപ്പിസോഡുകളിലായി ജയലളിതയുടെ ജീവിതം ഗൗതം വാസുദേവ മേനോന്‍ സീരീസ് ആയി അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. നടി അനിഖയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നു.