Home Blog Page 445

വിവാഹ വാര്‍ഷികത്തില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് പൂര്‍ണിമ

0


പ്രക്ഷകരുടെ ഇഷ്ട താരജോഡികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. വിവാഹ വാര്‍ഷികത്തില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് പൂര്‍ണിമ. അമ്മ മല്ലിക സുകുമാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രമാണ് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിയില്‍ പങ്കുവെച്ചത്. ഒപ്പം പ്രണയകാല ഓര്‍മ്മകളും. പൂര്‍ണിമയുടെ ഹൃദയം തൊടുംകുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

”അന്നാണ് അവന്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഒരുമിച്ചുള്ള ആദ്യചിത്രം പകര്‍ത്തിയ ദിവസം. എനിക്ക് 21, അവന് 20. ഞാന്‍ നടിയും അവന്‍ വിദ്യാര്‍ത്ഥിയും. ഈ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. എത്രമാത്രം പ്രണയത്തിലായിരുന്നു നമ്മള്‍. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു…

‘ഈ ചിത്രം പകര്‍ത്തിയത് മറ്റാരുമല്ല, അമ്മ മല്ലികയാണ്. ഈ ചിത്രമെടുക്കുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നുവെന്ന് അമ്മക്ക് അറിയാമായിരുന്നോ എന്നെനിക്ക് അതിശയമാണ്. അമ്മയെ ഇപ്പോള്‍ നന്നായി അറിയാവുന്നത് കൊണ്ട്, അത് അറിയാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയവും പതിനേഴ് വര്‍ഷത്തെ ദാമ്പത്യവും. വിവാഹവാര്‍ഷികാശംസകള്‍.” പൂര്‍ണിമ കുറിച്ചു.

ഭാര്യയ്ക്ക് വിലയേറിയ സമ്മാനം നല്‍കി അക്ഷയ് കുമാര്‍

0

കുതിച്ചുയരുന്ന സവാളയുടെ വിലയാണ് രാജ്യത്ത് ചര്‍ച്ചയാകുന്ന പ്രശ്‌നങ്ങളിലൊന്ന്.  ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക്’ അക്ഷയ് കുമാര്‍ നല്‍കിയ ‘വിലയേറിയ’ സമ്മാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സവാള കൊണ്ടുള്ള കമ്മല്‍ സെറ്റാണ് ട്വിങ്കിളിന് അക്ഷയ് കുമാര്‍ നല്‍കിയത്.

കപില്‍ ശര്‍മ ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഈ സ്‌നേഹസമ്മാനം നല്‍കിയതെന്നും ട്വിങ്കിള്‍ പറയുന്നു. ‘എന്റെ പങ്കാളി കപില്‍ ശര്‍മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാല്‍ ഞാനിതു നിനക്കായി കൊണ്ടുവന്നു. ചിലപ്പോള്‍ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക,” ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല; വിവാഹ ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍

0

മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് 2014ല്‍ വിവാഹമോചിതരായത്.  സിനിമാ രംഗം ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. പലരും ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1990 ഡിസംബര്‍ 13 നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തോടെ ലിസി സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകളെ തിരിച്ചുവിളിക്കുകയാണ് പ്രിയദര്‍ശന്‍.

വേര്‍പിരിഞ്ഞെങ്കിലും വിവാഹവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകളെ വീണ്ടും കൂട്ടുവിളിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ‘ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല’ എന്ന ക്യാപ്ഷനോടെ തങ്ങളുടെ വിവാഹ തീയതിയും വിവാഹ ഫൊട്ടോയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം.

പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ ലിസി സിനിമയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയായിരുന്നു ലിസി. സ്റ്റുഡിയോ നോക്കി നടത്തുന്നതു തന്നെയാവും തന്റെ മുന്‍ഗണനയെന്നും വേഷങ്ങള്‍ നല്ലതാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ലിസി പിന്നീട് പറഞ്ഞിരുന്നു.

ഇവര്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളുണ്ട്. അമ്മയെപ്പോലെ അഭിനയരംഗത്തേക്കാണ് കല്യാണി എത്തിയത്. വിഎഫ്എക്സിലായിരുന്നു സിദ്ധാര്‍ഥ് താല്‍പര്യം പ്രകടിപ്പിച്ചത്. പ്രിയദര്‍ശന്റെ പുതിയ സിനിമയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍’ ഇരുവരും അച്ഛനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.

തയ്യാറാക്കാം പാലക്ക് കറി എളുപ്പത്തിൽ ; വീഡിയോ

0

വീട്ടിൽ സ്വാദിഷ്ടമായ പാലക്ക് കറി എളുപ്പത്തിൽ തയ്യാറാക്കാനുള്ള റെസിപ്പി നോക്കാം.

വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു: ഷെയ്ന്‍ നിഗം

0

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി നടന്‍ ഷെയ്ന്‍ നിഗം. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍മ്മാതാക്കള്‍ക്ക് വിഷമമുണ്ടാകുന്ന തരത്തില്‍ താന്‍ പ്രതികരിച്ചതിന് നടത്തിയ ഖേദപ്രകടനം സ്വീകരിക്കുമെന്നാണ് കരുതുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തനിക്കും കൂടി അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് താരസംഘടനയായ അമ്മ ഇടപെടുമെന്ന് കുരുതുന്നുവെന്നും ഷെയ്ന്‍ പ്രതികരിച്ചു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കാന്‍ താന്‍ തയാറാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രമേളയ്ക്കിടെ മാദ്ധ്യമങ്ങളെ കാണുന്നതിനിടെയാണ് ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മോശം പരാമര്‍ശനം നടത്തിയത്. സിനിമ മുടങ്ങിയ നിര്‍മ്മാതാക്കളുടെ മനോവിഷമം കാണുമോ എന്ന ചോദ്യത്തിന് നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.
ഇതോടെ ഇനി ഷെയ്‌നുമായി ചര്‍ച്ചയില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിഷയം രമ്യമായി പരിഹരിക്കാന്‍ ഇടപെട്ട ഫെഫ്കയും അമ്മയും ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയും ചെയ്തു. പ്രതികരണത്തില്‍ ഒറ്റപ്പെട്ട ഷെയ്ന്‍ പിന്നീട് നവമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.

മണിരത്നം ചിത്രത്തില്‍ നിന്നും കീര്‍ത്തി സുരേഷ് പിന്മാറി

0

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്നും നടി കീര്‍ത്തി സുരേഷ് പിന്മാറി. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നതിനാലാണ് കീര്‍ത്തി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് റിപ്പോര്‍ട്ട്.

അതേസമയം ‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണം കഴിഞ്ഞ ദിവസം തായ്‌ലൻഡ് ല്‍ ആരംഭിച്ചു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍ അഥവാ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥ പറയുന്ന ചിത്രത്തില്‍ വിക്രമാണ് നായകനായി എത്തുന്നത്. ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയം രവി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ‘ചെക്കാ ചിവന്ത വാന’മാണ് ഒടുവില്‍ തിയേറ്ററിലെത്തിയ മണിരത്‌നം ചിത്രം.

ആഷിഖ് അബു ബോളിവുഡിലേക്ക്; ആദ്യ ചിത്രത്തില്‍ നായകന്‍ ഷാരൂഖ് ഖാന്‍

0

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ആഷിഖ് അബു. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും ആഷിക് അബു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.
ഷാരൂഖിന്റെ മുംബൈ ബാന്ദ്രയിലെ വീടായ ‘മന്നത്തി’ല്‍ വച്ചാ് സിനിമയെ സംബന്ധിച്ച് ചര്‍ച്ച നടന്നത്.

ആഷിക് അബുവിന്റെ കഴിഞ്ഞ ചിത്രം ‘വൈറസ്’ കാണാനിടയായ ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ഷാരൂഖിനൊപ്പമുള്ള ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടെന്നും 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിക് അബുവിനെ ഉദ്ധരിച്ച് ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഷാരൂഖിനെ നായകനാക്കി ബോളിവുഡില്‍ ഒരുക്കുന്നതെന്നും ആഷിക് പ്രതികരിച്ചു.

കേരളത്തില്‍ വലിയ നിരൂപകശ്രദ്ധ നേടിയ ‘വൈറസ്’ ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെ കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്കും എത്തിയ ചിത്രമാണ്. ഫിലിം കമ്പാനിയന്‍ പിവിആറുമായി ചേര്‍ന്ന് മുംബൈയില്‍ സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗും ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. ആഷികിനൊപ്പം പാര്‍വ്വതിയും റിമ കല്ലിങ്കലുമൊക്കെ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പാര്‍വതി തിരുവോത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയ ആള്‍ അറസ്റ്റില്‍

0

നടി പാര്‍വതി തിരുവോത്തിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത, അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്‍മാറ സ്വദേശി കിഷോര്‍ (40 )  പിടിയില്‍. തിരുവനന്തപുരത്തു വെച്ചാണ് ഇയാള്‍ പിടിയിലായത്.

പാര്‍വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍  പിതാവിനും സഹോദരനും ഇയാള്‍ പല പ്രാവശ്യം അയച്ചതായി പൊലീസ് പറയുന്നു. പാര്‍വതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും കിഷോര്‍ മോശമായി സംസാരിച്ചിട്ടുണ്ട്. പാര്‍വ്വതിയുടെ സഹോദരനെ ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് യുവാവ് ബന്ധപ്പെട്ടത്. പാര്‍വതിയെ കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോള്‍ പാര്‍വതി അമേരിക്കയിലാണെന്ന് സഹോദരന്‍ മറുപടി നല്‍കി. എന്നാല്‍ പാര്‍വതി അമേരിക്കയില്‍ അല്ലെന്നും കൊച്ചിയില്‍ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു.  പാര്‍വതിയുമായി താന്‍ പ്രണയത്തിലാണെന്നു പോലും ഇയാള്‍ പറഞ്ഞു.

രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് കെട്ട്യോളാണ് എന്റെ മാലാഖയിലെ നായിക

0

ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ നായികയാണ് വീണ നന്ദകുമാര്‍. സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലാണ് വീണ. മുംബൈയ് മലയാളിയായ വീണയുടെ രണ്ടാമത്തെ ചിത്രമാണിത്.  ആദ്യ ചിത്രം കടങ്കഥ ആയിരുന്നു.

ഇപ്പോഴിതാ തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് വീണ. ചില സമയങ്ങളില്‍ താന്‍ ഏറെ സംസാരിക്കുന്ന വ്യക്തിയാണെന്നും ചിലപ്പോള്‍ അങ്ങനല്ലെന്നും വീണ പറയുന്നു.

‘ചില സമയങ്ങളില്‍ എനിക്ക് തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ കുറേ സംസാരിക്കും. ചിലപ്പോള്‍ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാന്‍ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി.’ റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ വീണ പറഞ്ഞു.

സ്വകാര്യജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും വീണ മനസ് തുറന്നു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ പറഞ്ഞു. വീണയുടെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോള്‍ ആണെന്റെ മാലാഖ. ആദ്യ ചിത്രം കടങ്കഥ ആയിരുന്നു. ഇനി തിയേറ്ററുകളില്‍ എത്താനുള്ളത് കോഴിപ്പോര് എന്ന ചിത്രമാണ്. കേരളത്തില്‍ ഒറ്റപ്പാലമാണ് വീണയുടെ നാട്.

കെങ്കേമമായി മാമാങ്കം ഇന്ന് തിയേറ്ററുകളിലേക്ക്

0

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്നായ മാമാങ്കം ഇന്ന് തിയേറ്ററുകളിലെത്തും.
മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വേള്‍ഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം 2000ത്തിലധികം സ്‌ക്രീനുകളിലാണ് ആദ്യദിവസം പ്രദര്‍ശിപ്പിക്കപ്പെടുക.

മലയാളസിനിമയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും ബജറ്റിനെ നിഷ്പ്രഭമാകുന്ന ബജറ്റാണ് മാമാങ്കത്തിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 55 കോടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണചെലവ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി മരടില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റും വാര്‍ത്തയായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സജീവ് പിള്ളയുടെതാണ് തിരക്കഥ. സഞ്ചിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ പശ്ചാത്തലസംഗീതവും എം ജയചന്ദ്രന്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ പ്രാചി തെഹ്ലാനാണ് നായിക. ഇവര്‍ക്ക് ഒപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, ഇനിയ, നീരജ് മാധവ്, മണികണ്ഠന്‍, വത്സല മേനോന്‍, കവിയൂര്‍ പൊന്നമ്മ, മാലാ പാര്‍വ്വതി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വള്ളുവനാടിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയം.  12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

ധമാക്കയുടെ റിലീസ് മാറ്റി

0

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ധമാക്കയുടെ റിലീസ് മാറ്റി. ചിത്രം 2020 ജനുവരിയിലാകും തിയേറ്ററുകളിലെത്തുക.  20ന് ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 14ന് സേവ് ദി ഡേറ്റ് സോംഗിലൂടെ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

‘ധമാക്കയ്ക്ക് കളത്തിലിറങ്ങി കളിയ്ക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും, ചേട്ടന്‍മാര്‍ എല്ലാവരും കൂടി കളം നിറഞ്ഞ് കളിക്കാന്‍ ഇറങ്ങുന്നത് കൊണ്ട് ഈ അനിയന്‍ കുഞ്ഞിന്റെ ധമാക്ക കളി 20–20 ജനുവരിയിലേക്കു മാറ്റുന്നു. പുതിയ തീയതി ഡിസംബര്‍ 14ന് ഇറങ്ങുന്ന സേവ് ദി ഡേറ്റ് സോംഗില്‍ അനൗണ്‍സ് ചെയ്യും. ക്രിസ്മസിന് കളിക്കാന്‍ ഇറങ്ങുന്ന എല്ലാ ചേട്ടന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു.’ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും മലയാള സിനിമാസ്വാദകര്‍ക്ക് സുപരിചിതനായ അരുണും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി എന്നിവര്‍ക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി ,ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.