കാർത്തി – ജിത്തു ജോസഫ് ചിത്രം തമ്പി ക്രിസ്തുമസിന് !

ഹാ വിജയം നേടിയ ‘കൈദി’ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം സത്യരാജും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന “തമ്പി “ ഒരു ഫാമിലി ആക്‌ഷൻ എന്റടെയിനറും ത്രില്ലറുമാണ് .

അഭിനേതാക്കളിലും സാങ്കേതിക വിദഗ്ദ്ധരിലും ഏറെ മലയാളി സാന്നിധ്യമുള്ള തമിഴ് സിനിമ കൂടിയാണിത് . നിഖില വിമാലാണ് ചിത്രത്തിൽ കാർത്തിയുടെ നായിക. അൻസൻ പോൾ, ഹരീഷ് പേരടി , ഇളവരസു, രമേഷ് തിലക്,ബാല  എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന  ” തമ്പി ” ക്രിസ്മസ് പുതുവത്സര ചിത്രമായി ഡിസംബർ 20 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. വയാകോം 18 സ്റ്റുഡിയോസും, പാരലൽ മൈൻഡ് പ്രൊഡക്ഷൻ സൂരജ് സാദനായുമാണ്‌ ചിത്രം നിർമമിച്ചിരിക്കുന്നത്.  
 

#സി.കെ.അജയ് കുമാർ , PRO  

admin:
Related Post