HomeMoviesനടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു

നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ്  വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.

2003ല്‍ ബാലതാരമായിട്ടാണ് ഉണ്ണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ തിരക്കഥ രചനയിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നടനായി അരങ്ങേറി. ഇതിന്റെ തിരക്കഥയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥയൊരുക്കിയതും ബിബിനും വിഷ്ണുവും ചേര്‍ന്നായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular