അണുവായുധ വിപത്തിനെ കുറിച്ചു ലോകത്തിന് മുന്നറിയിപ്പ് നൽകുന്ന ” ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു” അഥവാ ” ഗുണ്ട് ” ഡിസംബർ 13 ന് കേരളത്തിൽ !

മിഴകത്ത് പ്രേക്ഷകരുടേയും നിരൂപകരുടേയും  പ്രശംസ നേടി വൻവിജയമായ  ” ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു ” അഥവാ ” ഗുണ്ട് ” ഡിസംബർ 13 ന് പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യുന്നു.പ്രശസ്ത സംവിധായകൻ  പാ.രഞ്ജിത്താണ് നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിക്കാത്ത ധാരാളം അണു ബോംബുകൾ കടലിനടിയിൽ കിടക്കുന്നുണ്ട്. അതിൽ ഒരു ബോംബ് ചെന്നൈ കടൽ തീരത്ത് അടിഞ്ഞു. ആ ബോംബ് പോലീസ് എടുത്തു കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ വെക്കുന്നു. എന്നാൽ ഒരു പയ്യൻ അത്  മോഷ്ടിച്ച് ആക്രി കടയിൽ കൊടുക്കുന്നു. പിറ്റേന്ന് ബോംബ് കാണാതെ പോലീസുകാർ അമ്പരന്നു. പോലീസ് ഒരു വശത്ത് ബോംബ് അന്വേഷിച്ചു നടക്കുമ്പോൾ മറുഭാഗത്ത് ഒരു പത്ര പ്രവർത്തകയും അവളുടെ തോഴിയും ഇതേ ബോംബ് അന്വേഷിച്ചു നടക്കുന്നു. അതേ സമയം നായകനായ  ലോറി ഡ്രൈവർ, തന്റെ പക്കലുള്ളത് ബോംബ് ആണെന്ന് അറിയാതെ ആക്രി സാധനങ്ങക്കൊപ്പം ലോറിയിൽ കയറ്റി  പോണ്ടിച്ചേരിക്കു ഓടിച്ച് പോകുന്നു. തന്റെ പക്കലുള്ളത് ബോംബാണെന്നും അത് പൊട്ടിയാൽ ഉണ്ടാകാവുന്ന അപകടത്തെ കുറിച്ചും മനസ്സിലാക്കിയ നായകൻ, ആ ബോംബ് ആൾ താമസമില്ലാത്ത ഒരു കാട്ടിൽ കുഴിച്ചിടുന്നു. പിന്നീട് ആ പ്രദേശത്ത് ഒരു പള്ളികൂടം ഉണ്ടെന്ന് അറിഞ്ഞ് അത് അവിടെ നിന്ന് എടുത്തു മാറ്റി മറ്റൊരിടത്ത് കുഴിച്ചിടാൻ ശ്രമിക്കവെ, ബോംബ് കാണാതെയാവുന്നു. ഇത്രയധികം അപകടകാരിയായ ബോംബ് അന്വേഷിക്കുന്ന പോലീസ് അത് അന്വേഷിക്കുന്നത് സദുദ്ദേശതോടെയല്ല. അന്താരാഷ്ട്ര ആയുധ ലോബിക്ക്‌ വേണ്ടി, ആ ബോമ്പിനെ കുറിച്ചുള്ള വിവരം പുറം ലോകം അറിയുന്നത് തടയാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് പോലീസ് ബോംബ് അന്വേഷിക്കുന്നത്.

ഇൗ ബോംബ് ആദ്യന്തം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു .ഉദ്വേഗം,  സംഘട്ടനം , എന്നിവ കൊണ്ട് കാണികളിൽ ഭയവും കൂടി സൃഷ്ടിക്കുന്ന അവതരണ ശൈലിയാണ്‌ സംവിധായകൻ അതിയൻ ആതിരൻ സ്വീകരിച്ചിട്ടുള്ളത് . ഒപ്പം ഹൃദയ സ്പർശിയായ ഒരു പ്രണയത്തിലൂടെ ജാതി വിവേചനത്തിന് എതിരെയും വാൾ വീശുന്നു. ‘ അട്ടകത്തി ‘ ദിനേശാണ് ‘ ഗുണ്ടി ‘ലെ നായകൻ , ആനന്ദിയാണ് നായിക , പത്ര പ്രവർത്തകയായി ഋത്വിക, വില്ലൻ പോലീസ് ഇൻസ്പെക്ടറായി ലിജേഷ് എന്നിവർ അഭിനയിച്ചിരിക്കുന്നു. 
   

ടെന്മിന്റെ സംഗീതവും കിഷോർ കുമാറിന്റെ ഛായാഗ്രഹണവും കാണികൾക്ക് ശ്രവണ –  ദൃശ്യ വിസ്മയമേകുന്നൂ. ഭാഷക്ക് അതീതമായി എല്ലാവരെയും ആകർഷിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന , അടുത്ത കാലത്ത്‌ ഇറങ്ങിയ വിരലിൽ എണ്ണാവുന്ന നല്ല തമിഴ് സിനമകളുടെ പട്ടികയിൽ തന്നെയാണ് ” ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു”വിന്റെയും സ്ഥാനം . കാരണം ലോകം നേരിടാനിരിക്കുന്ന ഒരു  മഹാ വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇൗ ” ഗുണ്ട് ” നൽകുന്നു എന്നതാണ്. 


# സി.കെ. അജയ് കുമാർ, പി ആർ ഒ

admin:
Related Post