Home Blog Page 447

ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ: സുരഭി ലക്ഷ്മി

0

ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. ‘മനസസ്സിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്ന് സുരഭി ഫെയ്സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ …. 2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര്‍ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് .പി സജ്‌നാര്‍ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു, പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍
ഒരു ബിഗ് സല്യൂട്ട് സാര്‍

ഞാന്‍ പൃഥ്വിരാജ് ആരാധകന്‍: ഗോകുല്‍ സുരേഷ്

0

‘ഞാനൊരു പൃഥ്വിരാജ് ഫാന്‍, ഞാനൊരു സിനിമ സംവിധാനം ചെയ്താല്‍ നായകനായി പൃഥ്വിരാജ് വരണം എന്നാണ് ആഗ്രഹം,” ഗോകുല്‍ സുരേഷിന്റെതാണ് വാക്കുകള്‍. സ്‌കൂള്‍കാലം മുതല്‍ താന്‍ പൃഥ്വിരാജ് സുകുമാരന്റെ ആരാധകനാണെന്നും റിലീസിന്റെ അന്നു തന്നെ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കാറുണ്ടെന്നും ഗോകുല്‍ പറയുന്നു. ”അച്ഛന്റെ മേല്‍വിലാസം എന്ന സിനിമയും പൃഥ്വിരാജ് സിനിമയും റിലീസ് ചെയ്ത ദിവസം ഞാന്‍ തിയേറ്ററില്‍ പോയി കണ്ടത്, പൃഥ്വിരാജിന്റെ ചിത്രമാണ്,” ഗോകുല്‍ സുരേഷ് പറഞ്ഞു. ആനീസ് കിച്ചണില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഗോകുല്‍ തന്റെ ആരാധന തുറന്നു പറഞ്ഞത്.

അഭിനയത്തിനൊപ്പം സംവിധാനത്തോടും തനിക്ക് താല്‍പ്പര്യമുണ്ടെന്നും സിനിമയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോകുല്‍ പറഞ്ഞു. പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ചിലപ്പോള്‍ സംവിധാനത്തിലേക്ക് കടക്കുമെന്നും ഗോകുല്‍ പറയുന്നു. ആരായിരിക്കും ഗോകുലിന്റെ സിനിമയിലെ നായകന്‍ എന്ന ആനിയുടെ ചോദ്യത്തിന് സംശയമേതുമില്ലാതെ പൃഥ്വിരാജിന്റെ പേരാണ് ഗോകുല്‍ പറയുന്നത്.

ഗോകുല്‍ നായകനാവുന്ന ‘ഉള്‍ട്ട’ എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയതായിരുന്നു ഗോകുലും പ്രയാഗ മാര്‍ട്ടിനും. ‘ദീപസ്തംഭം മഹാശ്ചര്യം’, ‘നാടന്‍ പെണ്ണും നാട്ടുപ്രമാണിയും’, ‘അച്ഛനെയാണെനിക്കിഷ്ടം’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാള്‍ സംവിധായകനാവുന്ന ചിത്രമാണ് ‘ഉള്‍ട്ട’. സിപ്പി ക്രീയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോകുലിനെയും പ്രയാഗയേയും കൂടാതെ അനുശ്രീയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അമ്മയാകാന്‍ ഒരുങ്ങി ദിവ്യാ ഉണ്ണി; വളകാപ്പ് ചിത്രങ്ങള്‍ പങ്കുവച്ച് താരം

0

അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് പ്രിയ നടി ദിവ്യാ ഉണ്ണി. തന്റെ വളകാപ്പിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.  ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങല്‍ പങ്കുവച്ചത്. മൂന്നാമതും അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് താരം.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്ക്കൊപ്പമാണ്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ദിവ്യ.
വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്.

ക്രിസ്മസിന് മെഗാ ഓഫറുകളും ഇളവുകളുമായി കല്യാണ്‍ ജൂവലേഴ്സ്

0

പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവ്

പതിനയ്യായിരം രൂപയില്‍ കൂടുതല്‍ രൂപയ്ക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങള്‍       പണിക്കൂലി മൂന്നു ശതമാനത്തില്‍ തുടങ്ങുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ് കാലത്ത് ആകര്‍ഷകമായ സമ്മാനങ്ങളും ഇളവുകളും നല്കുന്നു. പതിനയ്യായിരം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളും പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ലഭിക്കും. സമ്മാനമായി ഹോം അപ്ലയന്‍സുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ മുതല്‍ കൂടുതല്‍ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി റഫ്രിജറേറ്ററുകളും ടെലിവിഷനുകളും ലഭിക്കും. ക്രിസ്മസ് കാലത്ത് ആഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതല്‍ ആയിരിക്കും പണിക്കൂലി തുടങ്ങുക. കേരളത്തിലെ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളില്‍ 2020 ജനുവരി 31 വരെയായിരിക്കും ക്രിസ്മസ് ഓഫര്‍ കാലാവധി.

പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് കാലത്ത് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരമാവധി നേട്ടം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇതോടൊപ്പം മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിവാഹനാളുകളാണ്. ഇതുകൂടി മനസില്‍ കണ്ടാണ് ഒട്ടേറെ ഇളവുകളും സമ്മാനങ്ങളും നല്കുന്നത്. ഈ സവിശേഷമായ മള്‍ട്ടി-ഓഫര്‍ ക്രിസ്മസ്, വിവാഹ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്‍റെ പ്രയോജനങ്ങളും ലഭിക്കും. വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണിത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഒട്ടേറെ ശുദ്ധി പരിശോധനകള്‍ക്ക് വിധേയമാകുന്നവയും എല്ലാം ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയ്സില്‍ നല്കിയിരിക്കുന്ന പരിശുദ്ധിയുടെ മൂല്യം വില്‍പ്പനയിലും കൈമാറ്റത്തിലും ലഭിക്കും. കൂടാതെ ആഭരണങ്ങള്‍ക്ക് കല്യാണ്‍ ബ്രാന്‍ഡിന്‍റെ ഷോറൂമുകളില്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും.

കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും തെരഞ്ഞെടുത്ത കല്യാണ്‍ ജൂവലേഴ്സിന്‍റെ സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്,

പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് തുടങ്ങിയ ശേഖരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഐ എഫ് എഫ് കെ ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം ചെയ്തു ; ഫുൾ വീഡിയോ കാണാം

0

ഐ എഫ് എഫ് കെ ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നു. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. നടി അഹാനകൃഷ്ണ ആദ്യ പാസ്സ് ഏറ്റുവാങ്ങി. ഇന്ദ്രൻസ് , കമൽ തുടങ്ങി ചലച്ചിത്ര സാംസ്കാരിക മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു .

വീഡിയോ കാണാം

തലൈവിക്ക് തോഴി പ്രിയാമണി

0

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ ‘തലൈവി’യില്‍ നടി പ്രിയാമണിയും എത്തുന്നു.  ജയലളിതയായി
കങ്കണ റണാവത്ത് എത്തുമ്പോള്‍ തോഴി ശശികല ആയാണ് പ്രിയാമണി വേഷമിടുക.

ആമസോണ്‍ പ്രൈമിന്റെ ‘ദ ഫാമിലി മാന്‍’ എന്ന വെബ് സീരിസിന് ശേഷം രാജേഷ് ആനന്ദ് ലീല ഒരുക്കുന്ന ‘ഡോ. 56’ എന്ന ചിത്രത്തില്‍ സിബിഐ ഓഫീസറായി പ്രിയാമണി എത്തുന്നുണ്ട്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്.

കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കങ്കണയുടെ അമ്പരപ്പിക്കുന്ന മേക്കോവര്‍ ഫസ്റ്റ് ലുക്ക് ടീസറില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനായി പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യുന്ന കങ്കണയുടെ വീഡിയോയും ചിത്രങ്ങളും പുറത്തെത്തിയിരുന്നു. തമിഴിലും ഹിന്ദിയിലുമായി എത്തുന്ന ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 26-നാണ് തിയേറ്ററുകളിലെത്തുക.

കൈദി ബോളിവുഡിലേക്ക്

0

ലോകേഷ് കനകരാജ് ഒരുക്കിയ കാര്‍ത്തി ചിത്രം ‘കൈദി’ ബോളിവുഡിലേക്ക്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൈദി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

വിജയ്യെ നായകനാക്കി ഒരുക്കുന്ന ‘ദളപതി 64’ന്റെ ചിത്രീകരണ തിരക്കിലാണ് ലോകേഷ് കനകരാജ്. ഇതിനിടെ കൈദിയുടെ ഹിന്ദി റീമേക്കിനായി ബോളിവുഡ് താരം അജയ് ദേവ്ഗണ്ണിനെ സമീപിച്ചതായാണ് റിപ്പോട്ട്. ഉടന്‍ തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ‘തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് അജയ് ദേവ്ഗണ്‍.

തയ്യാറാക്കാം സ്വാദിഷ്ടമായ പാവ് ഭാജി ; വീഡിയോ

0

വീട്ടിൽ തയ്യാറാക്കാം നല്ല സ്വാദിഷ്ടമായ പാവ് ഭാജി എളുപ്പത്തിൽ. വീഡിയോ കാണാം.

തമ്പി എന്റെ മനസ്സുമായി അടുപ്പമുള്ള സിനിമ – സൂര്യ

0

ഹാ വിജയം നേടിയ ‘ കൈദി ‘ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം   സത്യരാജും ജ്യോതികയും     പ്രധാന വേഷത്തിലെത്തുന്ന ” തമ്പി ” ഒരു ഫാമിലി എന്റടെയിനറും ത്രില്ലറുമാണ് .  നിഖില വിമാലാണ് ഇൗ ചിത്രത്തിൽ കാർത്തിയുടെ നായിക.  അൻസൻ പോൾ, ഹരീഷ് പേരടി , ഇളവരസു, രമേഷ് തിലക് എന്നിവരും ചിത്രത്തിലുണ്ട്. ‘ തമ്പി’ യുടെ ട്രെയിലറും ഓഡിയോയും , ചിത്രത്തിലെ അണിയറ പ്രവർത്തകരുടെയും  തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം  ചെന്നൈയിൽ വെച്ചു നടന്ന ചടങ്ങിൽ  പുറത്തിറക്കി.

ചടങ്ങിൽ സംസാരിക്കവേ ,

“എന്റെ ആദ്യ തമിഴ് സിനിമയായ ‘ ‘പാപനാശ ‘ത്തിന്  ശേഷം ഒരു നല്ല കഥയ്‌ക്കു വേണ്ടി കാത്തിരിക്കയായിരുന്നു ഞാൻ. ആ സന്ദർഭത്തിലാണ്‌ ജ്യോതികയുടെ സഹോദരൻ സൂരജ് ജ്യോതികയ്‌ക്കും കാർത്തിയ്‌ക്കും ചേച്ചിയും അനുജനുമായി അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന് എന്നോട് പറഞ്ഞപ്പോൾ അ അവസരം നഷ്ടപ്പെടുത്തരുത് എന്ന് കരുതി ഉടൻ സിനിമ ചെയ്യാൻ സമ്മതിക്കയായിരുന്നു. സത്യരാജ്, സൗക്കാർ ജാനകി എന്നിവർ ഇൗ സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത് അതി മനോഹരമായി സംഗീതം നൽകിയിരിക്കുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകളാകട്ടെ, ഒരുക്കിയിരിക്കുന്ന പാശ്ചാത്തല സംഗീതമാകട്ടെ ഏറ്റവും മികച്ചതാണ്. ഇൗ സിനിമ ഒരു ടീം വർക്കാണ് . എല്ലാവരും അവരവരുടെ ബെസ്റ്റ്  ‘ തമ്പി ‘  ക്കു വേണ്ടി നൽകിയിട്ടുണ്ട്. ഇത് എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഫാമിലി എന്റടെയിനറാണ് ” എന്ന് സംവിധായകൻ ജിത്തു ജോസഫ്


കാർത്തി സംസാരിക്കവേ,…
” രണ്ടു വർഷത്തെ കഠിനാധ്വാനം ഇൗ സിനിമയ്ക്കു പിന്നിലുണ്ട്. സത്യരാജ് സർ ഇല്ലെങ്കിൽ ഇൗ സിനിമ തന്നെ വേണ്ട എന്ന് ഞാൻ പറഞ്ഞു. എല്ലാവരെയും കൂട്ടിയിണക്കി ഇൗ സിനിമ ചെയ്യാൻ ഇത്രയും സമയം വേണ്ടി വന്നു. നേരത്തേ തന്നെ മോഹൻലാൽ , കമലഹാസൻ എന്നിവരെ വെച്ച് സിനിമ ചെയ്ത സവിധായകന്നണ് ജിത്തു ജോസഫ്. അത് കൊണ്ട് തന്നെ ആദ്യം ഭയമായിരുന്നു എനിക്ക്. പക്ഷെ പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായി നല്ല സഹകരണവും പ്രോത്സാഹനവും സൗഹൃദവുമായിരുന്നു അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഒരു സംവിധായകൻ എന്ന നിലക്ക് അഭിനേതാക്കളിൽ നിന്നും എന്താണ് വേണ്ടത് എന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ചേട്ടത്തിയോടൊപ്പം അഭിനയിച്ചത് പ്രത്യേക അനുഭവമായി. ഒരു കഥാപാത്രത്തിനു അവർ കാണിക്കുന്ന ശ്രദ്ധയും അദ്വാനവും എന്നെ അത്ഭുതപ്പെടുത്തി. ചേട്ടത്തിയോടൊപ്പം ഇങ്ങനെ ഒരു സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ കരുതിയതേയല്ല. അവർക്കൊപ്പം അഭിനയിച്ചതിൽ അതിയായ സന്തോഷം. സത്യരാജ് സാറിന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണ്. അതു കൊണ്ടാണ് അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല എന്ന് പറഞ്ഞത്. കട്ടപ്പ പോലെ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തെ പോലെ ഇത്രയും നല്ല ഒരു നടൻ ഇന്ത്യയിൽ തന്നെ വേറെ ആരും ഇല്ല. ‘ കൈദി ‘ ശേഷം എനിക്ക് ഇൗ സിനിമ റിലീസാവുന്നതിൽ സന്തോഷമുണ്ട്. കുടുംബ സമേതം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയാണിത് “

സൂര്യ സംസാരിക്കവേ…

“ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല എങ്കിലും എന്റെ മനസ്സുമായി വളരെ അടുപ്പമുളള സിനിമയാണിത്. സത്യരാജ് സാർ , ജ്യോതിക , കാർത്തി, സൂരജ് (ജോത്തികയുടെ അനുജൻ) എല്ലാവരും ഒത്തു ചേർന്ന സിനിമ. ഒരു ചെറിയ കഥാ ബീജം ഇത്ര വലിയ സിനിമയായി മാറിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. കാർത്തി ഇതു പോലുള്ള സിനിമകൾ വിശ്വസിച്ച് ചെയ്യുന്നതിൽ അഭിമാനമുണ്ട്. കാർത്തി – ജ്യോതിക രണ്ടു പേരും നല്ല അഭിനേതാക്കളാണ്. ഗ്ലിസറിൻ ഇല്ലാതെ എനിക്ക് കരയാൻ കഴിയില്ല. ‘ നന്ദ ‘ എന്ന സിനിമയിൽ മാത്രമാണ്  ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞ് അഭിനയിച്ചത്. പക്ഷേ കാർത്തി ഗ്ലിസറിൻ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നു. ‘ കൈദി ‘ വരെ ഞാൻ അത് വീക്ഷിച്ചു കൊണ്ടിരിക്കയാണ് വളരെ ഈസിയായിട്ടാണ്‌ കാർത്തി അഭിനയിക്കുന്നത്. ‘ പാപനാശം ‘ എന്ന സിനിമയെ ബ്രമാണ്ഡ ചിത്രമായ ‘  ബാഹുബലി ‘ യെ പോലെ ഇന്ത്യ മുഴുവൻ എത്തിച്ച സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹം ഇൗ സിനിമ ഒരുക്കിയത് സന്തോഷം നൽകുന്നു. സിനിമയിൽ ഗാനങ്ങൾ എല്ലാം നന്നായി വന്നിട്ടുണ്ട്. സിനിമയും നന്നായി വന്നിട്ടുണ്ട്. എല്ലാവർക്കും വിജയാശസകൾ… ” സൂര്യ പറഞ്ഞു.

ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ” തമ്പി ” ക്രിസ്മസ് പുതവത്സര ചിത്രമായി ഡിസംബർ 20 ന് പ്രദർശനത്തിനെത്തും. വയാകോം 18 സ്റ്റുഡിയോസും , പാരലൽ മൈൻഡ് പ്രൊഡക്ഷൻ സൂരജ് സാദനായുമാണ്‌ ചിത്രം നിർമമിച്ചിരിക്കുന്നത്.

 #സി.കെ അജയ് കുമാർ, PRO

പൃഥ്വിരാജിന്റെ ആരാധകനായി സുരാജ്; ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍ രപുറത്ത്

0

പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ‘ഡ്രൈവിംഗ് ലൈസന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീന്ദ്രന്‍ എന്നു പേരുള്ള സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഈ താരത്തിന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. ‘9’ന് ശേഷം വീണ്ടും പൃഥിരാജ് നായകനും നിര്‍മ്മാതാവുമാകുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈതമാസ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

സ്വാസികയുടെ കുളിസീൻ കാണാൻ ജൂഡ് ആന്റണി എത്തുന്നു!!!

0

“മറ്റൊരു കടവിൽ ” ! പേര് സൂചിപ്പിക്കും പോലെതന്നെ2013 ൽ ഇറങ്ങിയ ഹിറ്റ് ഷോർട്ട് ഫിലിം കുളിസീന് രണ്ടാം ഭാഗം എത്തുന്നു! രാഹുൽ കെ ഷാജി സംവിധാനം ചെയ്ത് ആർ ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമായിരുന്നു കുളിസീൻ. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ നായർ(ന്യൂയോർക്ക്) നിർമ്മിച്ച് രാഹുൽ കെ ഷാജിയുടെ സംവിധാനത്തിൽ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, സിനിമ സീരിയൽ താരം സ്വാസികയും, സംവിധായകൻ ജുഡ് ആന്തണി ജോസഫും, സിനിമതാരം അൽതാഫ് മനാഫും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റൊരു കടവിൽ സംഗീത സാന്ദ്രമാക്കാൻ, സിനിമ സംഗീത സംവിധായകൻ രാഹുൽ രാജ് എത്തുന്നു എന്നതാണ് പ്രധാന ആകർഷണം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുൽ കെ ഷാജി,സുമേഷ് മധു . ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിൻ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് – വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ – റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ – ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിംഗ്സ് – വിപിൻ കുമാർ കൊച്ചേരിൽ. പബ്ളിസിറ്റി ഡിസൈൻ – അനീഷ് ലെനിൻ. 2020 ആദ്യമാസങ്ങളിൽ തന്നെ കുളിസീൻ 2, യൂട്യൂബിൽ തരംഗം സൃഷ്ടിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കാം!

സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയുണ്ടാകില്ല: ലാല്‍

0

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റി സിനിമകള്‍ ഒരുക്കിയ കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാല്‍. അവരുടെ സൗഹൃദം പോലെ സിനിമയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ്, കിംഗ് ലയര്‍ എന്നിവയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍. സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയുണ്ടാകാനുള്ള സാധ്യത ഇല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാല്‍. ‘സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്കുള്ള സാധ്യതയില്ല. ഞങ്ങള്‍ തമ്മിലുള്ള അകലം വളരെ വലുതാണ് ഇപ്പോള്‍. ഞങ്ങല്‍ ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യമായി.’
‘രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല. പണ്ട് തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ മാത്രമായി മാറി’.