Home Blog Page 440

മണി രത്നത്തിന്റെ “വാനം കൊട്ടട്ടും” ടീസർ നടൻ ധനുഷ് റിലീസ് ചെയ്തു!

0

ണിരത്നം അവതരിപ്പിക്കുന്ന “വാനം കൊട്ടട്ടും” എന്ന സിനിമയുടെ ടീസർ  നടൻ ധനുഷ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ എന്ന് ടീസർ വ്യക്തമാക്കുന്നു.

മെഡ്രാസ്‌ ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും രചയിതാവും മണിരത്നമാണ്. അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച, ‘ പടവീരൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ്.

ശരത് കുമാർ- രാധികാ ദമ്പതികൾ കാൽ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന സിനിമ  കൂടിയാണിത്. ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രമാണ്‌  “വാനം കൊട്ടട്ടും” എന്നതും സവിശേഷതയാണ്. പ്രീതയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

#സി.കെ.അജയ് കുമാർ, പി ആർ ഒ

സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ടീസർ തരംഗമായി മുന്നേറുന്നു.!

0

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര് ‘ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മാധവൻ പ്രധാന വേഷത്തിലെത്തിയ ‘ ഇരുതി സുട്ര് ‘  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.  ടീസർ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ അഞ്ചു മില്യനിൽ അധികം കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് . വൈകാരികതയാർന്ന  ഒരു ആക്ഷൻ സിനിമയാണിത് എന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്.

       എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപർണ മുരളിയാണ് നായിക.

       ജാക്കി ഷറഫ്,  മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ്  ക്യാമറാ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘സൂരറൈ പോട്ര് ‘ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തും.

#സി. കെ. അജയ് കുമാർ, പി ആർ ഒ

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്, കുഞ്ചാക്കോ ബോബനും ജോജുവും ഒന്നിക്കുന്നു

0

ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റിനു ശേഷം മാര്‍ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം 11ന് കോലഞ്ചേരിയില്‍ തുടങ്ങും. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക നിമിഷ സജയന്‍.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനില്‍ നെടുമങ്ങാട്, യമ,  കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി.

രഞ്ജിത് (സംവിധായകന്‍), ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൊടൈക്കനാല്‍ ആണ് പ്രധാന ലൊക്കേഷന്‍. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും.

സത്യം എപ്പോഴും വിചിത്രമായിരിക്കും; ആകാംക്ഷ നിറച്ച് അന്വേഷണം

0

ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. സുജിത്ത് വാസുദേവ് ആണ് ക്യാമറ. ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണം.

പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അന്വേഷണം. ജേക്‌സ് ബിജോയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. രഞ്ജിത്ത് കമലയും സലില്‍ വിയും ചേര്‍ന്നാണ് അഡീഷണല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണി രത്നത്തിന്റെ “വാനം കൊട്ടട്ടും” ടീസർ ഇന്ന് നടൻ ധനുഷ് റിലീസ് ചെയ്യും!

0

മണി രത്നം അവതരിപ്പിക്കുന്ന “വാനം കൊട്ടട്ടും” എന്ന സിനിമയുടെ ടീസർ ഇന്ന് നടൻ ധനുഷ് റിലീസ് ചെയ്യും. മെഡ്രാസ്‌ ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും രചയിതാവും മണിരത്നമാണ്. അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ തുടങ്ങിയവരാണ്. ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ്  “വാനം കൊട്ടട്ടും”.

#സി.കെ.അജയ് കുമാർ

ആവേശ തിരയിളക്കി സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനിയുടെ ദർബാർ വരുന്നു!!!

0

മിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനി ചിത്രമാണ് ദർബാർ. രജനിയും യുവനിര ഹിറ്റ്മേക്കറായ ,  സംവിധായകൻ എ.ആർ.മുരുകദാസും ഒന്നിന്നിക്കുന്ന പ്രഥമ ചിത്രം കൂടിയായതിനാൽ  ആരാധകരിൽ ദർബാർ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. മാസ്സ് ആക്ഷൻ ചിത്രമായ  ദർബാറിൽ തെന്നിന്ത്യൻ താര റാണി നയൻതാരയാണ് രജനിയുടെ നായിക എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ നാളുകൾക്ക് ശേഷം രജിനി പോലീസ് വേഷം ചെയ്യുന്നു എന്ന സവിശേഷതയും ദർബാറിനുണ്ട്.

തന്റെ ചിത്രത്തെ കുറിച്ച് രചയിതാവും സംവിധായകനുമായ മുരുകദാസ് വിവരിക്കുന്നു…..

“മുംബയിൽ നടക്കുന്ന ഒരു പോലീസ് സ്റ്റോറിയാണ് ദർബാർ. ഇതിൽ മുംബൈ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കഥാപാത്രമാണ് രജനിയുടേത്. സിനിമയിൽ രാഷ്ട്രീയമില്ല. നിയമത്തിന്റെ കണ്ണു കൊണ്ട് നോക്കാതെ ധർമ്മത്തിന്റെ മാർഗത്തിലൂടെ നടക്കുന്ന ആളാണ് എന്നത് കൊണ്ട് ഇൗ അസിസ്റ്റന്റ് കമ്മീഷണർക്ക് ശത്രുക്കൾ ഏറെ. വില്ലൻ സുനിൽ ഷെട്ടിയുടെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തടയിടുന്നൂ. അതിൽ നായകൻ എങ്ങനെ വിജയിക്കുന്നു എന്നതാണ് കഥയുടെ രത്നച്ചുരുക്കം.

സൂപ്പർ സ്റ്റാറിനെ എങ്ങനെ നോക്കിയാലും സ്റ്റൈലായിരിക്കും. താടി വെച്ചാൽ കൂടുതൽ സ്റൈലായിരിക്കും. അതു കൊണ്ട് താടി വെച്ചു. ഇത് വിമർശന വിധേയമായി. ഇതിനെ കുറിച്ച് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് അഭിപ്രായം തേടിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലോ, മതപരമായോ അല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി നേടിയോ പോലീസിലും മിലിട്ടറിയിലും ഉള്ളവർക്ക് താടി വളർത്താം എന്ന് അവർ പറഞ്ഞു. അതു കൊണ്ട് ലോജിക്ക് പ്രശ്നം ഉദിക്കുന്നില്ല.പതിവു രജനി സിനിമകളിലെന്ന പോലെ ദർബാറിൽ ആവേശം അലതല്ലുന്ന പഞ്ച് ഡയലോഗുകൾ ഉണ്ട്. ഇൗ സിനിമ ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും വർത്തമാന കാല സംഭവങ്ങൾ ചിലതൊക്കെ പ്രതിപാദിച്ചിട്ടുമുണ്ട്. രജനി സിനിമകളിലെ പ്രത്യേകത തന്നെ അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹാസ്യവുമാണ് . എന്നാൽ പത്തു വർഷമായി അദ്ദേഹം അതിൽ നിന്നും അകന്ന പോലെ തോന്നി.

ദർബാറിൽ തൊണ്ണൂറുകളിലെ രജനിയെ വീണ്ടും കാണാം. അതേ സമയം പുതിയ അപ്ഡേറ്റുകളുമായിട്ടാണ് അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. പ്രായമായാൽ ചിലരുടെ ശബ്ദത്തിന് മാറ്റം വരും , മുഖം ക്ഷീണിക്കും. എന്നാൽ രജനിയുടെ ശരീരം മാത്രമല്ല മനസ്സും ചെറുപ്പമാണ്. ഇപ്പോഴും അദ്ദേഹം ഫോർട്ടി പ്ലസ് യുവാവാണ്.

പുരുഷ മേധാവിത്വ ലോകത്ത് യാതൊരു പിൻബലവും ഇല്ലാതെ സിനിമയിൽ വിജയ പതാക നാട്ടിയ നായിക നടിയാണ് നയൻതാര. സ്ത്രീ സമൂഹത്തിന് തന്നെ ഒരു നല്ല ഉദാഹരണമാണവർ. മികച്ച അഭിനേത്രി. അവരുടെ നായികാ സാന്നിധ്യവും ദർബാറിനെ കൂടുതൽ കളർ ഫുള്ളാക്കിയിട്ടുണ്ട് . ആർക്കിടെക്ട് ആയിട്ടാണ് നയൻതാര അഭിനയിക്കുന്നത്. സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. മുംബയിലാണ്‌ ദർബാർ പൂർണമായും ചിത്രീകരിച്ചത്.”

ദർബാറിലെ മറ്റു പ്രധാന താരങ്ങൾ സുനിൽ ഷെട്ടി, നിവേദ തോമസ്, അതുൽ കുൽക്കർണി, യോഗി ബാബു, പ്രാട്ടിക് ബബ്ബാർ, രവി കിഷൻ, സൗരഭ് ശുക്ല ഹ​രീ​ഷ് ഉ​ത്ത​മൻ, മ​നോ​ബാ​ല, സു​മ​ൻ, ആ​ന​ന്ദ​രാ​ജ്, ബോ​സ്  വെങ്കട്ട്‌  എന്നിവരാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാഷ്കരൻ നിർമ്മിച്ച ദർബാർ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്യും. 

കേരളത്തിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എ​സ് ക്യൂ​ബ് ഫിലിംസുമാണ്‌ ചിത്രം   പ്രദർശനത്തിനെത്തിക്കുന്നത്. കേ രളത്തിൽൽ പരം സ്ക്രീനുകളിൽ ദർബാർ റിലീസ് ചെയ്യുമെന്നാണ് സൂചന.

# സി. കെ. അജയ് കുമാർ, പി ആർ ഒ

സൂര്യയുടെ ‘ സൂരരൈ പോട്ര് ‘ ടീസർ നാളെ !

0

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘ സൂരരൈ പോട്ര് ‘ എന്ന സിനിമയുടെ ടീസർ റിലീസ് പ്രഖ്യാപനത്തോടു കൂടിയ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. ജനുവരി 7- ന് വൈകീട്ടാണ് ടീസർ റിലീസ്. ‘ ഇരുതി സുട്രു ‘ എന്ന സൂപ്പർ ഹിറ്റായ സുധാ കൊങ്ങര അണിയിച്ചൊരുക്കുന്ന ഇൗ സൂര്യാ ചിത്രത്തിലെ നായിക അപർണാ ബാലമുരളി യാണ്. സൂര്യയുടെ 2 ഡീ എന്റർടെയ്ൻമെന്റ്  സിഖീയ എന്റർടെയ്ൻമെന്റ് എന്നീ ചലചിത്ര നിർമ്മാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ്   ‘ സൂരരൈ പോട്ര് ‘ 

# സി. കെ. അജയ് കുമാർ, പീ ആര്‍ ഒ

അഞ്ചാം പാതിരായുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

0

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ ആദ്യമായിട്ടാണ് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കുന്നത്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുന്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ നിര്‍മാതാവും ആഷിക് ഉസ്മാന്‍ തന്നെയായിരുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്ബീശന്‍, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുശിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ലോന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0

നടന്‍ ഇന്ദ്രന്‍സ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ ബിജു ബെര്‍ണാഡ്  തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലോന എന്നാണ് പേരിട്ടിരിക്കുന്നത്. യു പോസിറ്റീവിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

നൗഷാദ് ഷെരീഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സെജോ ജോണാണ്. ടിജോ ജോണ്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

സംഗീതത്തിനും ശബ്ദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ലോന എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സുനില്‍ സുഖത, ഗോകുല്‍, കലാശാല ബാബു, കെ ടി എസ് പടന്നയില്‍, ദിനേഷ് പ്രഭാകര്‍, സുര്‍ജിത്, മുന്‍ഷി വേണു, സീമ ജി നായര്‍, ലക്ഷ്മിപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അച്ഛനോടൊപ്പമുള്ള ചിത്രം പങ്ക് വച്ച് കുഞ്ചാക്കോ ബോബന്‍

0

അപ്പച്ചന്റെ പിറന്നാള്‍ ദിനത്തില്‍ പാല്‍ക്കുപ്പിയുമായി അപ്പച്ചനോടൊപ്പമുള്ള ചിത്രം ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മിസ്റ്റര്‍ ബോബന്‍ തന്റെ സ്വന്തം കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ഒപ്പം, പിറന്നാളാശംസകള്‍ അപ്പാ, എന്റെ നടക്കുന്ന എന്‍സൈക്ലോപീഡിയ എന്നാണ് ചിത്രത്തോടൊപ്പം കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.

കുഞ്ചാക്കോയുടെ പിതാവും മലയാള സിനിമയിലെ പ്രശസ്തനായ നിര്‍മ്മാതാവും ഉദയാ സ്റ്റുഡിയോ തലവനുമായിരുന്ന അന്തരിച്ച ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനമാണിന്ന്. പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ പോസ്റ്റുമായെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയില്‍.

അപ്പനോടൊപ്പമുള്ള കുട്ടിക്കാല ചിത്രം താരം പങ്കുവെച്ചതോടെ നിരവധി കമന്റുകളുമായി ആരാധകരെത്തി. ദേവന്‍ ചേട്ടന്റെ ഒരു കട്ട് ഉണ്ടല്ലോയെന്നും അച്ഛന്റെ കൊച്ച് തന്നെയെന്നും നിരവധിപേര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ചാക്കോച്ചന്‍ അപ്പന്‍ ബോബന്‍ കുഞ്ചാക്കോയുടെ ബയോപിക് ചെയ്യാമല്ലോയെന്ന് നടന്‍ കാളിദാസ് ജയറാമും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
ചാക്കോച്ചന് 28 വയസ്സുള്ളപ്പോഴായിരുന്നു ബോബന്‍ കുഞ്ചാക്കോയുടെ മരണം

ഛപാക്ക്‌ ; ദീപികയുടെ പുതിയ സ്റ്റില്ലുകൾ പുറത്തു വിട്ടു !

0

ൽഹിയിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രമാണ് ഛപാക്ക്‌. ഹിന്ദി സിനിമാ. പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന , ദീപികാ പദുക്കോനേ ഇരയായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 10 ന്  പ്രദർശനത്തിനെത്തും.

ചിത്രത്തിന്റെ പുതിയ സ്റ്റില്ലുകൾ അണിയറക്കാർ ഇന്ന് പുറത്തു വിട്ടു.ഇൗ സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ മാത്രമല്ലാതെ അവരിലെ കരുണ,ശക്തി, ആത്മവിശ്വാസം എന്നീ വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കപ്പെടുന്നുണ്ടത്രെ. 

ഛപാക്കിൽ നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുക്കോൺ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ദീപികാ പദുകോണും സംയുക്തമായിട്ടാണ്‌ ഛപാക്ക്‌ നിർമ്മിച്ചിരിക്കുന്നത്. ” റാസി ” എന്ന ശ്രദ്ധേയമായ സിനിമ അണിയിച്ചൊരുക്കിയ മേഘ്ന ഗുൽസാറാണ്   ഛപാക്ക്‌  സംവിധാനം ചെയ്തത്. വിക്രാന്ത് മാഷിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

#സി. കെ. അജയ് കുമാർ, പി ആർ ഒ

കുചേലനായി പുതിയ ലുക്കില്‍ ജയറാം

0

ജയറാം കുചേലനായി അഭിനയിക്കുന്നു. വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീകൃഷ്ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ  വേഷത്തില്‍ ജയറാം എത്തുന്നത്.  ചിത്രത്തിനായി  20 കിലോയാണ് ജയാറാം കുറച്ചത്. തല മുണ്ഡനവും ചെയ്തിട്ടുണ്ട്.

നമോ എന്നാണ്  ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംസ്‌കൃതത്തിലാണ് ചിത്രം. മറ്റ് സംസ്ഥാനങ്ങളിലെയും പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗദ്ധരും ചിത്രത്തിന്റെ ഭാഗമാകും. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Attachments area