HomeNewsടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ വ്യാഴാഴ്ച രാത്രി അന്തരിച്ചു. കേസില്‍ 13-ാം പ്രതിയായിരുന്നു.

2019 ജനുവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .അടിവയറ്റിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച പി കെ കുഞ്ഞനന്തനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

Most Popular