Home Blog Page 43

ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; “നിറങ്ങൾ ആയിരങ്ങൾ” എഐ ലിറിക്കൽ വീഡിയോ പുറത്ത്

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് “നിറങ്ങൾ ആയിരങ്ങൾ” പുറത്ത്. ഈ ഗാനത്തിന്റെ എഐ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എസ് പി ചരൺ, ആവിർഭവ് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ഗാനത്തിന് ഈണം നൽകിയത് ജോൺ പോൾ ജോർജുമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിന്റെ തീം കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടൈറ്റിൽ ട്രാക്കിന്റെ വരികളും ഇതിന്റെ ലിറിക്കൽ വീഡിയോയും ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എഐ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട്, സിനിമ എന്ന കലാരൂപത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഈ ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമയിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടേറെ ചിരിക്കാൻ വക നൽകുന്ന ചിത്രം, അതോടൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ് എന്നും പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ടൈറ്റിൽ വേഷം ചെയ്ത ഇന്ദ്രൻസിന്റെ അതുല്യമായ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ, ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയത്. വളരെ വ്യത്യസ്തമായ ശൈലിയിൽ കഥ പറയുന്ന ചിത്രം, പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഭാഗമായിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ, 100 ൽ പരം പുതുമുഖങ്ങളും വേഷമിട്ടു. ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും അബിൻ ബിനോ, മദൻ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്

അർജുന്റെ വിവാഹം: പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് നൽകി സച്ചിൻ; ഒപ്പം മരുമകൾ സാനിയയും

0

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്റെ മകൻ അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ക്ഷണിച്ചു. ഡൽഹിയിലെത്തിയാണ് സച്ചിൻ പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് കൈമാറിയത്.

അർജുന്റെ പ്രതിശ്രുത വധു സാനിയ ചന്ദോക്കും സച്ചിനൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സച്ചിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

“അർജുന്റെയും സാനിയയുടെയും വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയായി കാണുന്നു. നവദമ്പതികൾക്ക് നൽകിയ അനുഗ്രഹങ്ങൾക്കും, ചിന്തോദ്ദീപകമായ ഉപദേശങ്ങൾക്കും നന്ദി,” എന്ന് സച്ചിൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

വരുന്ന മാർച്ച് 5-നാണ് അർജുൻ ടെൻഡുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗോവയിൽ വെച്ചായിരിക്കും വിവാഹചടങ്ങുകൾ നടക്കുക എന്നും സൂചനയുണ്ട്.

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ആഗോള റിലീസ് ഫെബ്രുവരി 27 ന്

0

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിൻ്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്.

ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തദ്ദേശീയമായ പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷന്റെ ഏറെ മാഡ്‌നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത് എന്നതും ടീസർ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്.
ചിത്രത്തിൽ നിന്ന് ആദ്യം പുറത്തു വന്ന “കോമള താമര” എന്ന ഗാനവും, പിന്നീട് എത്തിയ “ആരാധകൻ” എന്ന ഗാനവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലി ആണ് ചിത്രത്തിൻ്റേത് എന്ന് ഈ ഗാനങ്ങളും സൂചിപ്പിക്കുന്നുണ്ട്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത ശൈലിയിൽ ആണ് ഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇത് വരെ കാണാത്ത രീതിയിലുള്ള കഥ പറച്ചിൽ ആണ് ചിത്രത്തിൽ ഉണ്ടാവുക എന്നും ടീസറുകളും ഗാനങ്ങളും സൂചന നൽകുന്നുണ്ട്.

വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

എ ഐയുടെ മുന്നേറ്റം: ടെക് ലോകത്ത് ഒരു വർഷത്തിനകം ചില ജോലികൾ ഇല്ലാതാകും; ആന്ത്രോപിക്ക് സിഇഒ ഡാരിയോ അമോദി

0

ഒരു വർഷത്തിനകം ടെക് ലോകത്തെ ചില ജോലികൾ ഇല്ലാതാകുമെന്ന് ആന്ത്രോപിക്കിൻ്റെ സിഇഒ ഡാരിയോ അമോദി. എ ഐയുടെ മുന്നേറ്റമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐടി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കമ്പനി സിഇഒയുടെ പുതിയ വെളിപ്പെടുത്തൽ. 2026 ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ഡാരിയോ ഈക്കാര്യം പറഞ്ഞത്.

അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ചെയ്യുന്ന പല ജോലികളും എഐക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഇത് ആയിരക്കണക്കിന് ഡെവലപ്പർമാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ആന്ത്രോപിക്കിലെ ചില എഞ്ചിനീയർമാർ ഇതിനകം കോഡ് എഴുതുന്നത് നിർത്തിയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എഐ എഴുതുന്ന കോഡിൽ എഞ്ചിനീയർമാർ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ‘എഐയുടെ കഴിവ് മാസങ്ങൾക്കുള്ളിൽ അതിവേഗം വളരുകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advancement of AI: Some jobs in the tech world will disappear within a year; Anthropic CEO Dario Amoudi

കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

0

തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ആത്‍മഹത്യ ചെയ്തു. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. വീടിനു സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതെത്തുടർന്നു കിരൺ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ഇതിൻ്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.

ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ഇയാളെ രാവിലെ വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചാലേ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.

The young man committed suicide tvm

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; കേരളം സ്തംഭിക്കും, ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കി

0

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് (വ്യാഴാഴ്ച) സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിച്ചേക്കും. ബുധനാഴ്ച അർധരാത്രി 12 മണി മുതൽ വ്യാഴാഴ്ച അർധരാത്രി 12 മണി വരെയാണ് പണിമുടക്ക്.

സംസ്ഥാനത്ത് വാഹനഗതാഗതവും വ്യാപാര-വാണിജ്യ മേഖലകളും നിശ്ചലമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്ന് പൂർണമായും ഒഴിവാക്കി.

പണിമുടക്കിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ:

  • സ്തംഭിക്കുന്ന മേഖലകൾ: കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ലോറികൾ എന്നിവ നിരത്തിലിറങ്ങില്ല. കടകമ്പോളങ്ങൾ, ഷോപ്പിംഗ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസുകൾ, ഐടി മേഖല, കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടും.
  • ഒഴിവാക്കിയ അവശ്യ സേവനങ്ങൾ: പാൽ, പത്രം, ആശുപത്രികൾ, മരുന്ന് കടകൾ, ആംബുലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • പിന്തുണ: സംയുക്ത കർഷക മോർച്ച, കർഷക തൊഴിലാളി സംഘടനകൾ, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കുചേരും.
  • എതിർപ്പ്: രാഷ്ട്രീയ പ്രേരിതമായ പണിമുടക്കാണിതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കുമെന്നും ബിഎംഎസ് അനുകൂല സംഘടനയായ എൻജിഒ സംഘ് അറിയിച്ചു.

മത്സ്യവിപണനം, തുറമുഖം, നിർമ്മാണ മേഖല, തോട്ടം മേഖല, ഇലക്ട്രിസിറ്റി തുടങ്ങിയ രംഗങ്ങളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ ഭൂരിഭാഗം യൂണിയനുകളും പണിമുടക്കുന്നതിനാൽ സർവീസുകൾ പൂർണമായും മുടങ്ങാനാണ് സാധ്യത.

അവൻ എന്റെ ഇപ്പോഴത്തെ ഓഫീസ് കണ്ടിട്ടില്ല അതുകൊണ്ടാവും ഇത്ര മനോഹരമാക്കിയത്! സ്നേഹച്ചിത്രത്തിന് നന്ദി പറഞ്ഞ് ആർ. ശ്രീലേഖ

0

മുൻ ഡിജിപിയും ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ പുതിയ ഓഫീസിന്റെ മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ‘കുഞ്ഞു സഹോദരൻ’ എന്ന് വിശേഷിപ്പിക്കുന്ന അനന്തു ബാബു തനിക്ക് അയച്ചുനൽകിയ ഈ ഡിജിറ്റൽ ചിത്രത്തെക്കുറിച്ച് (Illustration) ആർ. ശ്രീലേഖ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇതെന്റെ ഒരു കുഞ്ഞു സഹോദരൻ അനന്തു ബാബു (ഇപ്പോൾ Europe ൽ UNICEF ൽ.. international flights ൻറെ ഒക്കെ വലിയ pilot ആയിരുന്നു കേട്ടോ) അയച്ചു തന്നത്!

അവൻ എന്റെ ഇപ്പോഴത്തെ ഓഫീസ് കണ്ടിട്ടില്ല 😄😄 അതുകൊണ്ടാവും ഇത്ര മനോഹരമാക്കിയത്!
അനന്തുവിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഓഫീസിന്റെ വലുപ്പം ചെറുപ്പം നോക്കണ്ട .. ചെയ്യുന്ന കാര്യങ്ങൾ വലുതായി ചെയ്യാൻ ശ്രമിക്കൂ.. ജനങ്ങളുടെ ഹൃദയത്തിൽ ഇതിലും വലിയ സ്ഥലം ലഭിക്കും എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് ഇട്ടത്

Sreelekha R ips new post

ആയുഷ് മ്ഹാത്രേയ്ക്ക് സച്ചിന്റെ വക ‘മാസ്റ്റർ’ സർപ്രൈസ്; കൈമാറിയത് വിടവാങ്ങൽ ടെസ്റ്റിലെ സ്പെഷ്യൽ ജേഴ്സി!

0

മുംബൈ: അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് തിരികെ എത്തിച്ച ക്യാപ്റ്റൻ ആയുഷ് മ്ഹാത്രേയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വക സർപ്രൈസ് സമ്മാനം. തന്റെ കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിൽ ഒന്നായ, വിടവാങ്ങൽ ടെസ്റ്റ് പരമ്പരയിൽ താൻ ധരിച്ച ജേഴ്സിയാണ് സച്ചിൻ യുവതാരത്തിന് കൈമാറിയത്.

മുംബൈയിലെ സച്ചിന്റെ വസതിയിൽ വെച്ചായിരുന്നു ഈ അപൂർവ്വ കൂടിക്കാഴ്ച. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ ആറാം തവണയും കിരീടത്തിലേക്ക് നയിച്ച ആയുഷിനെ അഭിനന്ദിക്കാനാണ് സച്ചിൻ നേരിട്ട് വിളിച്ചുവരുത്തിയത്.

സച്ചിന്റെ കുറിപ്പ്

ജേഴ്സിയിൽ ആയുഷിനായി ഒരു പ്രത്യേക സന്ദേശവും സച്ചിൻ കുറിച്ചിട്ടുണ്ട്:

“ആയുഷ്, കഠിനാധ്വാനം തുടരുക, കളിയോടുള്ള നിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തരുത്. നിനക്ക് ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു.”

സ്വപ്നതുല്യമായ നിമിഷമെന്ന് ആയുഷ്

തന്റെ ആരാധനാപാത്രത്തിൽ നിന്ന് ലഭിച്ച ഈ വലിയ അംഗീകാരത്തെക്കുറിച്ച് ആയുഷ് സോഷ്യൽ മീഡിയയിൽ വികാരാധീനനായി കുറിച്ചു. “ക്രിക്കറ്റ് ദൈവത്തിന്റെ അടുത്തുനിന്നും ലഭിച്ച ഈ സമ്മാനം ഒരു സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹം ധരിച്ച ജേഴ്സി എന്റെ കൈകളിൽ ഇരിക്കുന്നത് വിശ്വസിക്കാനാവുന്നില്ല. ഈ വാക്കുകൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ്,” ആയുഷ് പറഞ്ഞു.

അഭ്യന്തര ക്രിക്കറ്റിലും ലോകകപ്പിലും മികച്ച ഫോം തുടരുന്ന ആയുഷ് മ്ഹാത്രേയെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. സച്ചിന്റെ ഈ പ്രോത്സാഹനം യുവതാരത്തിന്റെ കരിയറിൽ വലിയൊരു നാഴികക്കല്ലാകുമെന്നുറപ്പാണ്.

ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാർ ‘ലൂച്ചെ’ എത്തുന്നു; ഡിസൈനിൽ വിസ്മയമൊരുക്കി ജോണി ഐവും സംഘവും

0

ലോകപ്രശസ്ത ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെറാറി തങ്ങളുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് കാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ ഭാഷയിൽ ‘പ്രകാശം’ എന്നർത്ഥം വരുന്ന ലൂച്ചെ (Luce) എന്നാണ് വാഹനത്തിന് നൽകിയിരിക്കുന്ന പേര്. സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഈ വിപ്ലവകരമായ മാറ്റം ഫെറാറി വെളിപ്പെടുത്തിയത്.

ആപ്പിൾ ഡിസൈൻ പ്രതിഭകളുടെ സ്പർശം

പ്രശസ്ത ഡിസൈനർമാരായ സർ ജോണി ഐവും (മുൻ ആപ്പിൾ ചീഫ് ഡിസൈനർ) മാർക്ക് ന്യൂസണും ചേർന്ന് രൂപീകരിച്ച ‘ലവ് ഫ്രം’ (LoveFrom) എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് കാറിന്റെ ഉൾഭാഗം (Interior) രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ കൂട്ടായ്മയുമായി ഫെറാറി സഹകരിച്ചു വരികയാണെന്ന് കമ്പനി വ്യക്തമാക്കി.

പാരമ്പര്യവും പുതുമയും ചേരുന്ന ഇന്റീരിയർ

ഇന്നത്തെ ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണുന്ന പൂർണ്ണ ടച്ച്‌സ്‌ക്രീൻ നിയന്ത്രണങ്ങളിൽ നിന്ന് മാറി, ഫെറാറി തങ്ങളുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.

  • ഫിസിക്കൽ കൺട്രോളുകൾ: ബട്ടണുകൾ, ഡയലുകൾ, ടോഗിൾ സ്വിച്ചുകൾ എന്നിവ കാറിലുണ്ടാകും.
  • ഡിജിറ്റൽ സിസ്റ്റം: പാരമ്പര്യ രീതിയിലുള്ള സ്വിച്ചുകൾക്കൊപ്പം അത്യാധുനിക മൾട്ടിഫംഗ്ഷൻ ഡിജിറ്റൽ സ്ക്രീനുകളും ചേരുന്നതാണ് വാഹനത്തിന്റെ ഇന്റീരിയർ.

വാഹനത്തിന്റെ പെർഫോമൻസ് വിവരങ്ങളോ, ലോഞ്ച് ചെയ്യുന്ന തീയതിയോ ഫെറാറി നിലവിൽ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഇലക്ട്രിക് യുഗത്തിലേക്കുള്ള ചുവടുമാറ്റത്തിലും തങ്ങളുടെ തനിമ നിലനിർത്തുമെന്ന വ്യക്തമായ സൂചനയാണ് ‘ലൂച്ചെ’യിലൂടെ കമ്പനി നൽകുന്നത്.

Photos

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ നാനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻട്രോ ഗാനം ചിത്രീകരിച്ചു. “ആയാ ഷേർ” എന്ന വരികളോടെ തുടങ്ങുന്ന ഈ മാസ്സ് ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അതീവ സ്റ്റൈലിഷ് ആയാണ് ഈ ഗാനം ചിത്രീകരിച്ചത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

നൂറുകണക്കിന് നർത്തകർ അണിനിരക്കുന്ന ഒരു വമ്പൻ സെറ്റിൽ ആണ് നാനിയുടെ ഇൻട്രോ ഗാനം ചിത്രീകരിച്ചത്. നാനിയെ മാസ്സ് ആയി അവതരിപ്പിക്കുന്ന ഈ ഗാനത്തിൽ അദ്ദേഹത്തിന്റെ സ്റ്റൈലിഷ് നൃത്ത ചുവടുകളും ഒരുക്കിയിട്ടുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് അനിരുദ്ധ് രവിചന്ദർ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അടുത്തിടെ വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിനായി ഗംഭീര നൃത്ത ചുവടുകൾ ഒരുക്കിയത്. ഈ ഗാനവും ഇതിലെ നാനിയുടെ സ്വതസിദ്ധമായ നൃത്ത ശൈലിയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

അടുത്തിടെ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ സമ്പൂർണേഷ് ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും ‘ദ പാരഡൈസ്’.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പൻ ശ്രദ്ധ നേടിയിരുന്നു. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി നാനിയെ അവതരിപ്പിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇ.ഡി സമൻസ്; 17-ന് ഹാജരാകണം

0

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച (ഫെബ്രുവരി 17) ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഇ.ഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘവും (SIT) ജയറാമിനെ ചോദ്യം ചെയ്തിരുന്നു.

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുടെ മറവിൽ സ്വർണക്കൊള്ള നടന്നതായി സൂചിപ്പിക്കുന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. പ്രാഥമിക പരിശോധനയിൽ ഏകദേശം 30 പവനോളം സ്വർണത്തിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്.

കഥ പറയാൻ ചെന്ന എന്നോട് ഇങ്ങോട്ട് കഥ പറഞ്ഞു തിരിച്ചയച്ചു’; ഫഹദിനെ വേദിയിലിരുത്തി ധ്യാൻ ശ്രീനിവാസൻ, മാസ് മറുപടിയുമായി ഫഹദ്

0

വേദികളിൽ പൊട്ടിച്ചിരിയുണർത്തുന്ന ധ്യാൻ ശ്രീനിവാസന്റെ പ്രസംഗങ്ങൾ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞ കാര്യങ്ങളും അതിന് ഫഹദ് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ഇരുവരുടെയും രസകരമായ സംഭാഷണം.

താൻ വർഷങ്ങൾക്ക് മുൻപ് ഫഹദിനോട് കഥ പറയാൻ പോയ അനുഭവം ധ്യാൻ പങ്കുവെച്ചു. “അഞ്ചോ ആറോ വർഷം മുൻപ് മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റിൽ വെച്ച് ഞാൻ ഫഹദിനോട് കഥ പറയാൻ പോയിരുന്നു. അന്ന് എന്നോട് അങ്ങോട്ട് കുറച്ചു കഥ പറഞ്ഞു. ആ കഥ കേട്ടപ്പോൾ എനിക്ക് മനസിലായി സിനിമയൊന്നും ചെയ്തിട്ട് വലിയ കാര്യമില്ലെന്ന്. അങ്ങനെ എന്നെ ഉപദേശിച്ചു വിട്ടു,” എന്നായിരുന്നു ധ്യാനിന്റെ കമന്റ്.

എന്നാൽ ഇതിന് ഫഹദ് നൽകിയ മറുപടിയായിരുന്നു സദസ്സിൽ ചിരി പടർത്തിയത്. “അന്ന് ആറു വർഷം മുൻപല്ല, പത്തു വർഷം മുൻപാണ് കഥ പറയാൻ വന്നത്. ആ കഥ ഇപ്പോഴും പറഞ്ഞു തീർന്നിട്ടില്ല,” എന്നായിരുന്നു ഫഹദിന്റെ കൗണ്ടർ.

കൂടാതെ, അച്ഛന്റെ സുഹൃത്ത് നൽകിയ ‘മൂന്ന് ബാങ്ക് അക്കൗണ്ട്’ ഉപദേശത്തെക്കുറിച്ചും ധ്യാൻ വേദിയിൽ സംസാരിച്ചു. വരുമാനത്തിൽ ഒരു ഭാഗം ചിലവിനും, ഒരു ഭാഗം ടാക്സിനും, ബാക്കി ചാരിറ്റിക്കും നീക്കി വെക്കണമെന്നായിരുന്നു ആ ഉപദേശം. താൻ അത് പാലിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, തന്റെ കൂടെയുള്ള ഫഹദിനെപ്പോലെയുള്ളവർ ചാരിറ്റിക്കായുള്ള ആ മൂന്നാമത്തെ അക്കൗണ്ട് തുറക്കണമെന്നും ധ്യാൻ തമാശരൂപേണ പറഞ്ഞു.

Fahadh Faasil, Dhyan Sreenivasan, Viral Video