HomeNewsഅർജുന്റെ വിവാഹം: പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് നൽകി സച്ചിൻ; ഒപ്പം മരുമകൾ സാനിയയും

അർജുന്റെ വിവാഹം: പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് നൽകി സച്ചിൻ; ഒപ്പം മരുമകൾ സാനിയയും

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്റെ മകൻ അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ക്ഷണിച്ചു. ഡൽഹിയിലെത്തിയാണ് സച്ചിൻ പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് കൈമാറിയത്.

അർജുന്റെ പ്രതിശ്രുത വധു സാനിയ ചന്ദോക്കും സച്ചിനൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സച്ചിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

“അർജുന്റെയും സാനിയയുടെയും വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയായി കാണുന്നു. നവദമ്പതികൾക്ക് നൽകിയ അനുഗ്രഹങ്ങൾക്കും, ചിന്തോദ്ദീപകമായ ഉപദേശങ്ങൾക്കും നന്ദി,” എന്ന് സച്ചിൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

വരുന്ന മാർച്ച് 5-നാണ് അർജുൻ ടെൻഡുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗോവയിൽ വെച്ചായിരിക്കും വിവാഹചടങ്ങുകൾ നടക്കുക എന്നും സൂചനയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular