Home Blog Page 428

വൈറലായി നസ്രിയയുടെ ടിക്ക് ടോക്ക്

0

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും.  സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നസ്രിയയും ഫഹദും ഒന്നിച്ചുള്ള വീഡിയോയാണ്. ടിക്ക് ടോക്കില്‍ വൈറലായി കൊണ്ടിരിക്കുന്ന ഹാന്‍ഡ് ഇമോജി ചലഞ്ചില്‍ പങ്കെടുക്കുകയാണ് നടി. നസ്രിയ്ക്കൊപ്പം ഫഹദും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്‌ക്രീനില്‍ തെളിയുന്ന മുദ്രകള്‍ ചെയ്യുകയാണ് ചലഞ്ച്. രസകരവും കുഴപ്പിക്കുന്നതുമായ ചലഞ്ച് നസ്രിയ മനോഹരമായി തന്നെ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയിലെ ഹൈലൈറ്റ് ഫഹദാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയാണ് താരം. സ്‌ക്രീനില്‍ തെളിയുന്ന മുദ്രകള്‍ അനായാസമായി കൈകളിലൂടെ കാണിക്കുമ്പോള്‍ അതേ വേഗതയില്‍ ഫഹദിന്റെ കണ്ണുകളും മാറുകയാണ്. ചലഞ്ചില്‍ പങ്കെടുത്തത് നസ്രിയ ആണെങ്കിലും മുഖഭാവത്തിലൂടെ കയ്യടി നേടിയത് ഫഹദ് ആയിരുന്നു.
ഈ രസകരമായ വീഡിയോ നസ്രിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭര്‍ത്താവിന് പറഞ്ഞു കൊടുക്കുന്ന ഞാന്‍. അദ്ദേഹത്തിന്റെ മുഖം നോക്കൂ… എന്താണ് ഇവിട നടക്കുന്നതെന്ന് ഒരു പിടിയുമില്ല… എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം ക്വാറന്റൈന്‍ ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh) on Mar 21, 2020 at 12:54am PDT

മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ പുറത്ത്

0

മാസ്റ്ററില്‍ വിജയുടെ നായികയായി തിളങ്ങുന്ന നടി മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ പുറത്ത്. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് ചെന്നൈയില്‍ നടന്നത്. ചടങ്ങില്‍ മറ്റു താരങ്ങള്‍ക്കൊപ്പം മാളവികയും തിളങ്ങിയിരുന്നു. ഓഡിയോ ലോഞ്ചിനിടെ എടുത്ത ചിത്രങ്ങള്‍ നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പേട്ടയിലെ ശ്രദ്ധേയ പ്രകടനമാണ് മാളവികയെ വിജയ് ചിത്രത്തിലേക്ക് എത്തിച്ചത്. മാസ്റ്ററിന് വേണ്ടി മാളവിക നേരത്തെ പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. തമിഴില്‍ മാളവികയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് മാസ്റ്റര്‍. വിജയ്ക്കും മാളവിക മോഹനും പുറമെ വിജയ് സേതുപതിയും മാസ്റ്ററില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ദളപതിയുടെ വില്ലന്‍ വേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. വിജയ് ചിത്രത്തിലെ പാട്ടുകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ദളപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. മാസ്റ്ററില്‍ ഒരു കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. 96 താരം ഗൗരി കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും മാസ്റ്ററില്‍ എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

കൊറോണ ബോധവത്ക്കരണ ചിത്രം; രഞ്ജി പണിക്കര്‍ സ്വിച്ച് ഓണ്‍ ചെയ്തു

0

കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നിര്‍മ്മിക്കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറകേ്ടഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന 9 ലഘു ചിത്രങ്ങളില്‍ മമ്മൂട്ടി , മഞ്ജു വാര്യര്‍ , ഫഹദ് ഫാസില്‍ , മംമ്ത മോഹന്‍ദാസ്, കുഞ്ചന്‍, അന്ന രാജന്‍, ജോണി ആന്റണി, മുത്തുമണി തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു . സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.

ചലച്ചിത്ര പ്രവര്‍ത്തകരായ സോഹന്‍ സീനുലാല്‍, ലിയോ തദേവൂസ്, അരുണ്‍ ഗോപി, സിദ്ധാര്‍ത്ഥ ശിവ, മുത്തുമണി, ശ്രീജ, ബൈജുരാജ് ചേകവര്‍ , ജോസഫ് നെല്ലിക്കന്‍ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച് സിജോയ് വര്‍ഗീസ്, എ കെ വിനോദ്, കുമാര്‍ നീലകണ്ഠന്‍, അപ്പുണ്ണി, ഷെല്‍ട്ടന്‍, പ്രവീണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു . ഛായാഗ്രഹണം-  മഹേഷ് രാജ് , സുധീര്‍ സുരേന്ദ്രന്‍ , മുകേഷ് മുരളീധരന്‍ , സംഗീതം – രാഹുല്‍ രാജ് , എഡിറ്റേഴ്സ് – സൂരജ് ഇ എസ് , കപില്‍ ഗോപാലകൃഷ്ണന്‍ , റിയാസ് കെ ബി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. ടെലിവിഷന്‍ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമായിരിക്കും ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുക .

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ലോട്ടറിയടിച്ചതിന് തുല്യം; ഗായത്രി അരുണ്‍

0

മമ്മൂട്ടിക്കൊപ്പം അവസരം ലഭിച്ചത് ലോട്ടറിയടിച്ചതിന് തുല്യമാണെന്ന് ഗായത്രി അരുണ്‍. സീരിയലില്‍ നിന്നാണ് സിനിമയിലേക്ക് ഗായത്രി എത്തിയത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാദന്‍ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുവാന്‍ ഗായത്രിക്ക് ഭാഗ്യം ലഭിച്ചു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ സീന എന്ന ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ താന്‍ നായികയല്ല എന്നും എങ്കിലും വളരെ പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു. ലോട്ടറിയടിച്ചതിന് തുല്യമാണ് ഇതെന്നും ഗായത്രി പറഞ്ഞു.

ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോര്‍ജ്, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍, മാത്യു തോമസ്, ബാലചന്ദ്ര മേനോന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, അലസിയര്‍, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദന്‍, വി കെ ബൈജു, മുകുന്ദന്‍, ജയകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബന്‍, ഗായത്രി അരുണ്‍, അര്‍ച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.

കൊറോണ – “ബ്രേക്ക് ദ ചെയിന്‍” പിന്തുണ പ്രഖ്യാപിച്ച്മലയാളികളുടെ പ്രിയതാരം റഹ്മാന്‍!.

0

സംസ്ഥാത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ “ബ്രേക്ക് ദ ചെയിന്‍” എന്ന ക്യാംപെയിനും തുടങ്ങി വെച്ചു. നിമിഷങ്ങള്‍ക്കകമാണ് ക്യാംപെയിന്‍ മലയാളികള്‍ ഏറ്റെടുത്തത്.

പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്നും വലിയ തോതിലുള്ള പിന്തുണകളാണ് ലഭ്യമായത്. സിനിമാ നടന്മാരും ക്യാംപെയിനിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം റഹ്മാന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ക്യാംപെയിനിന്റെ ഭാഗമായത്.

കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാം ഓരോരുത്തരും ആരോഗ്യ കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അദ്ദേഹം പറയുന്നു. അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. കൂടാതെ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം എടുത്ത് പറയുന്നു. നമുക്ക് സാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.

#സി. കെ. അജയ് കുമാർ

നടി അമല പോൾ വിവാഹിതയായി

0

നടി അമല പോൾ വിവാഹിതയായി. അമലയുടെ സുഹൃത്തും ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരൻ. ഭവ്നിന്ദര്‍ സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിവാഹവിവരം പുറത്തറിഞ്ഞത്. രാജസ്ഥാനി വധൂവരന്മാരെ പോലെ ഇരുവരും ഒരുങ്ങിയ ചിത്രത്തിന് താഴെ “വിവാഹചിത്രങ്ങൾ ”ത്രോബാക്ക്’എന്ന് കുറിച്ചിട്ടുണ്ട്”

എന്നാൽ ഇതുവരെ അമലാപോളും ഭവ്നിന്ദര്‍ സിംഗും വാർത്തയോട് പ്രതികരിച്ചിട്ടില്ല.

കോവിഡില്‍ സ്തംഭിച്ച് സിനിമാ മേഖലയും: ഷൂട്ടിങ്ങ് നിര്‍ത്തും, തിയറ്ററുകള്‍ അടച്ചത് നീളും?

0

കൊച്ചി : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സിനിമ വ്യവസായവും സ്തംഭനത്തിലേയ്ക്ക്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിംഗുകളും നിലച്ചു. രണ്ടു ഡസനോളം ചലച്ചിത്രങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഷൂട്ടിംഗ് ജോലികള്‍ നിര്‍ത്തി.
തിയറ്ററുകള്‍ ഈ മാസം 31 വരെയാണ് അടച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഏപ്രിലിലേക്കും നീട്ടുമെന്നാണു സൂചന. അവധിക്കാല റിലീസിംഗ്് മുടങ്ങിയാല്‍ 300 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാവുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

അവധിക്കാലത്ത് തീരുമാനിച്ചിരുന്ന സിനിമകളുടെ റിലീസിംഗ് മേയ് അവസാനവും ആ സമയത്ത് റിലീസിംഗ്് തീരുമാനിച്ച സിനിമകള്‍ ഓണക്കാലത്തും തിയറ്ററുകളിലെത്തും. ഓണക്കാലം കണക്കാക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് സെപ്റ്റംബര്‍ 30നു ശേഷമേ റിലീസിംഗ് സാധ്യമാകുകയുള്ളു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടിയുടെ വണ്‍, ഫഹദ് ഫാസില്‍ നായകനാവുന്ന മാലിക്, ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങി 14 സിനിമകളുടെ റിലീസിംഗ്  മാറ്റിവയ്ക്കും. ഇതിനിടെ പ്രതിസന്ധിയില്‍ ഇളവുകള്‍ തേടി സിനിമാ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചു. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും സിനിമ, ധന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരെയും സന്ദര്‍ശിച്ചു നിവേദനം നല്‍കിയത്.

അഭിനയമല്ല എന്റെ മേഖല; തുറന്ന് പറഞ്ഞ് ചക്കി

0

അഭിനയരംഗത്തേക്ക് താനില്ലെന്ന് തുറന്ന് പറഞ്ഞ് ജയറാമിന്റെ മകള്‍ ചക്കി. അഭിനയം അച്ചനും ചേട്ടനും ആവശ്യത്തിനുണ്ട്. അത് മതി എന്നാണ് ചക്കിയുടെ  അഭിപ്രായം. കാളിദാസന്‍ അഭിനയ രംഗത്തെത്തിയപ്പോള്‍ മുതലുള്ള ചോദ്യമായിരുന്നു ചക്കി എന്നാണ് അച്ഛന്റെ പാത പിന്തുടരുക എന്നത്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി കൂടി സിനിമയിലേക്ക് എത്തിയത് മുതല്‍ ആ ചോദ്യം കൂടി. എന്നാല്‍ ചക്കിയുടെ ഈ വെളിപ്പെടുത്തലോടെ ആരാധകരുടെ ചോദ്യങ്ങള്‍ അവസാനിക്കുമെന്നാണ് ജയറാമിന്റെ പ്രതീക്ഷ. മാത്രമല്ല, മകളുടെ താത്പര്യം കായികമേഖലയിലാണെന്ന് കൂടി നടന്‍ ജയറാം വെളിപ്പെടുത്തി.

ലണ്ടനില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി ജയറാം പറഞ്ഞു. പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്. നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും പാര്‍വ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു.

മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റൈനില്‍

0

ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്ടിരിക്കുമ്പോള്‍ എല്ലാവരും സ്വയം പ്രതിരോധത്തിലാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ
നടി മംമ്ത മോഹന്‍ദാസും സെല്‍ഫ് ക്വാറെൈന്റനിലാണ്.
കൃത്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുകയാണ് താരമിപ്പോള്‍. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് താരം ഇപ്പോള്‍ കൊച്ചിയിലെ വീട്ടിലാണ്. യുഎസിലെ ലോസഞ്ചല്‍സ് നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ ലൂടെയാണ് മംമ്ത ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ബിഗ്ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗിനായാണ് താരം കൊച്ചിയില്‍ എത്തിയത്. ഈ മാസം 21നാണ് ഷൂട്ടിംഗ് ആരംഭിക്കാനിരുന്നത്. പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആയി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫോണിലൂടെ നടക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ മാസ്‌ക് ധരിച്ച് ചിത്രം പങ്കു വെച്ച് താരം എഴുതി. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഫോട്ടോഷൂട്ടില്‍ താരമായി ജെയ്സണ്‍ന്റെ സ്റ്റെഫി

0

തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലൂടെ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന നിരവധി താരങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് ഗോപിക രമേഷ്. ഗോപികയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ജെയ്സണ്‍ കീര്‍ത്തിയെ ഒഴിവാക്കിയാലോ എന്ന് ആലോചിക്കുന്ന സമയത്ത് ലൈന്‍ വലിക്കാന്‍ നോക്കുന്ന പെണ്‍കുട്ടിയായാണ് ഗോപിക ചിത്രത്തിലെത്തിയത്. തണ്ണീര്‍ മത്തനില്‍ താരം ഒരു മൂളലിലൂടെയാണ് പ്രേക്ഷകര്‍ ഓര്‍മ്മിക്കപ്പെടുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഗോപികയുടെ ആദ്യ സിനിമയായിരുന്നു. ചിത്രമിറങ്ങിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു ഗോപിക അവതരിപ്പിച്ച സ്റ്റെഫി എന്ന കഥാപാത്രത്തെകുറിച്ച് പറയുന്നത് അവള്‍ക്കൊരു വികാരവും ഇല്ലെന്നേ… എന്ത് ചോദിച്ചാലും ഉം ഉം എന്ന് മൂളിക്കൊണ്ടിരിക്കും എന്നാണ്. ചിത്രത്തില്‍ ഗോപിക വളരെ കുറച്ച് സീനുകളില്‍ മാത്രമേ അഭിയനിച്ചിട്ടുള്ളൂ, എങ്കിലും സ്റ്റെഫി എന്ന കഥാപാത്രം ചിത്രമിറങ്ങിയ ശേഷം ട്രോളുകളിലെ നിറസാന്നിധ്യമായിരുന്നു.

എന്നാലും ഗോവിന്ദന്‍കുട്ടി ഇത്രയ്ക്ക് വേണ്ടായിരുന്നു

0

ലോകം മുഴുവന്‍ കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റ് ഏത് സംസ്ഥാനത്തെക്കാളും മുന്‍നിരയിലാണ് നമ്മുടെ സര്‍ക്കാര്‍. സര്‍ക്കരിനൊപ്പം ഭാഗവാക്കുകയാണ് മലയാളസിനിമാലോകവും.  നടീനടന്മാരും അണിയറപ്രവര്‍ത്തകരുമടക്കം എല്ലാവരും തന്നെ കൊറോണ സംബന്ധിയായ അറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ട്രോള്‍ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പര്‍ശം ഒഴിവാക്കൂ എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇന്‍ ഹരിഹര്‍നഗര്‍ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തില്‍ കാണാം. വേറെ ലെവല്‍ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ജഗതി ചേട്ടന്‍ മുന്നേ എല്ലാം മനസിലാക്കിയാണല്ലോ ചെയ്തത് എന്നാണ് ഒരു രസികന്റെ കമന്റ്.

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച കാമ്പയിനായ ബ്രേക്ക് ദ ചെയിനിലും താരങ്ങള്‍ പങ്കാളികളായിരുന്നു.

ബിഗ്‌ബോസ് താരം രജിത് കുമാര്‍ വെള്ളിത്തിരയിലേക്ക്

0

ബിഗ്‌ബോസ് സീസണ്‍ 2 എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. രജിത് കുമാര്‍ വെള്ളിത്തിരയിലേക്ക്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ അഞ്ജലിയിലാണ് രജിത് കുമാര്‍ കേന്ദ്രകഥാപാത്രമാകുന്നത്.

രജിത്തിനൊപ്പം ബിഗ്ബോസ് താരവും മോഡലുമായ പവന്‍ ജിനോ തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളും ഒന്നിക്കും. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത് പിള്ള, മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സ് രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രശസ്ത സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്തമാസം റിലീസിനു ഒരുങ്ങുകയാണ്.