2000 രൂപ നോട്ടിന്റെ അച്ചടി തുടരുമെന്ന് കേന്ദ്രസര്‍ക്കാർ

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അച്ചടി നിർത്താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിര്‍ത്തുന്ന കാര്യം റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary : The Central Government has said that the printing of Rs 2,000 notes will continue

admin:
Related Post