Home Blog Page 423

രാജ്യത്ത് കോവിഡ് മരണം 726 ആയി, 23,452 രോഗബാധിതര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1752 പേര്‍ക്ക് പുതുതായി രോഗം, 37 പേര്‍ മരിച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 726 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,452 ലേക്ക് ഉയര്‍ന്നു. കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1752 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 37 പേര്‍ മരിച്ചു.

അതേ സമയം 4813 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്‌നാട്ടില്‍ 72 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് ബാധിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1755 ആയി.  ഇന്നലെ സംസ്ഥാനത്ത് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിലും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ചെന്നൈയില്‍ മാത്രം 52 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു.

ഡല്‍ഹിയില്‍  ഇന്നലെ 39 ശൂചീകരണ ത്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കോവിഡ് ബാധിതതരുടെ എണ്ണം 2300 കടന്നു. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ബിജെആര്‍എം ആശുപത്രി അടച്ചു. ഡല്‍ഹിയിലെ ആസാദ്പൂര്‍ പച്ചക്കറി ചന്തയിലെ രണ്ട് കച്ചവടക്കാര്‍ കൂടി കോവിഡ് ബാധിതരായി. ഇതോടെ ഇവിടുത്തെ മൂന്നുറോളം കടകള്‍ അടച്ചു.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 6500 കടന്നു. മുംബൈയില്‍ മാത്രം കോവിഡ് രോഗികള്‍ 4000 ത്തിലേറെയായി. ആകെ മരണം 283 ആയി. മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുടുംബസമേതം ക്വാറന്റൈനില്‍ ആയിരുന്നു മന്ത്രി. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന്  ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന തോത് പത്ത് ദിവസമായി കുറഞ്ഞു. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നത് പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിനായി. രോഗം ഭേദമാകുന്നവരുടെ തോത് 20 ശതമാനത്തിന് മുകളിലായി. കഴിഞ്ഞ 14 ദിവസത്തില്‍ ഒരാള്‍ക്ക് പോലും രോഗം ബാധിക്കാത്ത ജില്ലകളുടെ എണ്ണം 80 ആയി ഉയര്‍ന്നു. ഒമ്പത് ലക്ഷം പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ആവശ്യമുള്ള അത്രയും പരിശോധനകള്‍ നടത്താനുള്ള ശേഷിയിലേക്ക് ഇപ്പോഴും രാജ്യത്തിന് എത്താനായിട്ടില്ലെന്ന് കേന്ദ്രം സമ്മതിച്ചു.

കോവിഡ് 19:രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നില്‍ ആഗോള ശരാശരിയില്‍ ഇന്ത്യ പിന്നില്‍

0

ന്യൂഡല്‍ഹി:കോവിഡ് 19 രോഗത്തില്‍ നിന്ന് വിമുക്തി  നേടുന്നവരുടെ എണ്ണത്തില്‍ കേരളം തന്നെ മുന്നില്‍. മഹാമാരിയില്‍ നിന്ന് മുക്തരാകുന്നവരുടെ എണ്ണത്തില്‍ മറ്റുള്ളവരേക്കാള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഡല്‍ഹിയും മുന്നിട്ട് നില്‍ക്കുന്നു.

കേരളത്തില്‍ 73.74 ശതമാനമാണ് കേരളത്തില്‍ രോഗമുക്തരാകുന്നവരുടെ നിരക്ക്.ഡല്‍ഹിയില്‍ 32.2 ശതമാനം പേര്‍ സുഖംപ്രാപിച്ചിട്ടുണ്ട്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 40.63 %, കര്‍ണാടകയില്‍ 31.82 %, തെലങ്കാനയില്‍ 20.52 %, ആന്ധ്രപ്രദേശില്‍ 14.76 % എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ നിരക്ക്.

എന്നാല്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്. ഗുജറാത്താണ് ഏറ്റവും പിന്നില്‍. 7.5 ശതമാനം ആളുകള്‍ മാത്രമാണ് ഗുജറാത്തില്‍ ആശുപത്രി വിട്ടത്. മദ്ധ്യപ്രദേശില്‍ 9.29 %, രാജസ്ഥാനില്‍ 12.17 %,മഹാരാഷ്ട്രയില്‍ 13.95% വുമാണ് രോഗം ഭേദമായവര്‍. ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണവും കൂടുതലാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയും ഗുജറാത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

6430 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 840 പേരും 2624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച് ഗുജറാത്തില്‍ 258 പേരുമാണ് സുഖംപ്രാപിച്ചത്. 447 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ 324 പേര്‍ ആശുപത്രി വിട്ടു്.ഒരു കുഞ്ഞുള്‍പ്പെടെ മരിച്ചവരുടെ എണ്ണം നാല് മാത്രമാണ്.

അതേ സമയം രോഗംഭേദമാകുന്നവരുടെ കണക്കില്‍ ആഗോള ശരാശരിയേക്കാള്‍ പിന്നിലാണ് ഇന്ത്യ. 27.35 ശതമാനമാണ് ആഗോള ശരാശരി. ഇന്ത്യയില്‍ 19.9 ശതമാനമാണ്. യുഎസില്‍ ഇത് 9.90 ശതമാനം മാത്രമാണ്. ചൈനയില്‍ 93.24 ശതമാനവും ജര്‍മ്മനിയില്‍ 68.53 ശതമാനവുമാണ് രോഗമുക്തിനിരക്ക്.

മുട്ട ഓംലെറ്റ് ഇങ്ങനൊന്നു തയ്യാറാക്കി നോക്കു

0

സ്പാനിഷ് ഓംലെറ്റ് റെസിപ്പി മലയാളത്തിൽ വീഡിയോ കാണാം

ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു

0

അമ്മാന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോര്‍ഡന്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയ കര്‍ഫ്യൂവിനെത്തുടര്‍ന്ന് മുടങ്ങിയ ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വാദി റമ്മിലാണ് പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനാല്‍ സംഘത്തിന് അതേ ലൊക്കേഷനില്‍ തന്നെ ഷൂട്ടിംഗ്
തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജോര്‍ഡന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന്റെ  ആദ്യ രണ്ട് ഷെഡ്യൂളുകള്‍ കേരളത്തിലും ജോര്‍ഡനിലുമായി പൂര്‍ത്തിയായി. കേന്ദ്രകഥാപാത്രമായ നജീബായി മാറാന്‍ 30 കിലോ ഭാരം കുറച്ച് മികച്ച മുന്നൊരുക്കമാണ് പൃഥ്വിരാജ് നടത്തിയത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധായകനായെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അമല പോള്‍ ആദ്യമായി പൃഥ്വിരാജിന്റെ  നായികയാകുന്ന ചിത്രം കൂടിയാണിത്

ശോഭനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

0

ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നടി തന്നെയാണ് മറ്റൊരു അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ് വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ശോഭന പറയുകയുണ്ടായി.

അക്കൗണ്ട് വീണ്ടെടുത്താല്‍ എല്ലാവരെയും അറിയിക്കുമെന്നും ശോഭന വ്യക്തമാക്കിരിക്കുകയാണ്. ഏറെ നീണ്ടവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു താരം വീണ്ടും അഭിനയരംഗത്തിലേക്ക് കടന്നു വരുന്നത്. മലയാള ചിത്രമായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിരിക്കുന്നത്.

കോമഡി സ്റ്റാര്‍സ് താരം ഷാബുരാജ് അന്തരിച്ചു

0

ടെലിവിഷന്‍ താരം ഷാബുരാജ് അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാവിലെ 11.30 നായിരുന്നു അന്ത്യം. 42 വയസായിരുന്നു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മേയ് 10ന് ശേഷം നടത്തിയേക്കും

0

തിരുവനന്തപുരം: കോവിഡ് ഭീതി നിലനിന്ന പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മേയ് 10ന് ശേഷം നടത്താന്‍ ആലോചന. ലോക്ക് ഡൗണ്‍ മേയ് മൂന്നിന് അവസാനിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ്  ടു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷകള്‍ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.

ടോം ആന്റ് ജെറി സംവിധായകന്‍ യൂജിന്‍ മെറില്‍ ഡീച്ച് അന്തരിച്ചു

0

പ്രാഗ്: ടോം ആന്റ് ജെറി സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ യൂജിന്‍ മെറില്‍ ഡീച്ച് (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് പ്രാഗിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ചായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ടോം ആന്റ് ജെറി സീരിസിലെ 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഡീച്ചാണ്. പോപേയ് ദി സെയിലര്‍ സീരിസിലെ ഏതാനും ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1924ല്‍ ഷിക്കാഗോയിലായിരുന്നു യൂജീന്‍ മെറില്‍ ജനിച്ചത്. വ്യോമസേനയില്‍ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത്.

13 പേര്‍ രോഗമുക്തി നേടി,സ്ഥിരീകരിച്ചത് 2 പേര്‍ക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൊറോണയെ തുരത്തി ഗോവ; അവസാന രോഗിയും സുഖം പ്രാപിച്ചു

0

പനാജി: കൊറോണയെ തുരത്തി ഗോവ. ഗോവയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാനയാളും രോഗം ഭേദമായി ആശുപത്രി വിട്ടു. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അറിയിച്ചു.

സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ നേട്ടത്തിന്റെ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ്. ഏഴ് കോവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നെ രോഗം പടരാതെ കാത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 15,712 ആയി. 12,974 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2,230 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ഇന്ന് മുതല്‍

0

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച റേഷന് പുറമെയാണിത്.

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(പിഎംജികെഎവൈ) പ്രകാരം എഎവൈ(മഞ്ഞ കാര്‍ഡ്), പിഎച്ച്എച്ച്(പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതമാണ് ലഭിക്കുക.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷനു പുറമെയാണിത്. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതം ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങണം. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി റേഷന്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക്(നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിപ്രകാരമുള്ള സൗജന്യ റേഷന്‍ ലഭിക്കില്ല. മഞ്ഞ കാര്‍ഡുകള്‍ക്ക് ഇന്നും നാളെയുമാണ് വിതരണം. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 30 വരെയും വാങ്ങാം. പിങ്ക് കാര്‍ഡുകള്‍ക്ക് സൗജന്യ അരിയോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റും 22 മുതല്‍ 30 വരെ വാങ്ങാം.

തിരക്ക് കുറയ്ക്കുന്നതിന് കാര്‍ഡ് നമ്പരിന്റെ അവസാന അക്കം അനുസരിച്ചായിരിക്കും വിതരണം. അവസാന അക്കം ഒന്നിന് 22നും, രണ്ടിന് 23നും, മൂന്നിന് 24നും, നാലിന് 25നും, അഞ്ചിന് 26 നും, ആറിന് 27 നും, ഏഴിന് 28 നും, എട്ടിന് 29 നും, ഒമ്പത് പൂജ്യം എന്നീ അക്കങ്ങള്‍ക്ക് 30 നും ആയിരിക്കും വിതരണം നടക്കുക.

45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; രോഗം മാറിയ ആള്‍ക്ക് വീണ്ടും രോഗം

0

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ കൊറോണ വൈറസ്ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്. കുട്ടികളുടെ ആശുപത്രിയായ കലാവതി സരണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞാണ് രോഗം ബാധിച്ച് മരിച്ചത്. ഇതേ ആശുപത്രിയില്‍ തന്നെ പത്ത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.