Home Blog Page 424

ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും

0

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ട്രെയിന്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകും. കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം.
40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മേയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്.

വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി തുടങ്ങിയവരും ചര്‍ച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.

അതേ സമയം എയര്‍ ഇന്ത്യ  ആഭ്യന്തര സര്‍വ്വീസുകള്‍ക്കുള്ള ബുക്കിങ് മെയ് 4ന് ആരംഭിക്കുമെന്നും അന്താരാഷ്ട്ര സര്‍വ്വീസിനുള്ള ബുക്കിങ് ജൂണ്‍ 1ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍  ട്രെയിന്‍ ഗതാഗതവും വ്യോമ ഗതാഗതവും എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല. എല്ലാ രംഗത്തും ഇളവുകള്‍ നല്‍കി ഏറ്റവും അവസാനമായി മാത്രമാകും ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കൂ.

54 ജില്ലകളില്‍ രണ്ടാഴ്ചക്കിടെ പുതിയകേസുകളില്ലെന്ന് കേന്ദ്രം; ശരീരത്തില്‍ അനുനാശിനി തളിക്കരുത്

0

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ രണ്ടാഴ്ചക്കിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് 2,231 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 27 പേര്‍ മരിച്ചു. ഇതോടെ കോവിഡ്-19 മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി.
ഗുരുതരാവസ്ഥയിലായതോ അതീവ ഗുരുതരാവസ്ഥയിലായതോ ആയ രോഗികളെ പരിചരിക്കാന്‍ രാജ്യത്ത് 755 കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വൈറസിനെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അണുനാശിനികള്‍ മനുഷ്യരുടെ മേല്‍ തളിക്കാന്‍ പാടുള്ളതല്ല. ഇത് അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നടന്‍ അജാസ്ഖാന്‍ അറസ്റ്റില്‍

0

മുംബൈ: ഫേസ്ബുക്ക് ലൈവിനിടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് താരം അജാസ് ഖാന്‍ അറസ്റ്റില്‍. വിവാദമായ ഫേസ്ബുക്ക് ലൈവിന് പിന്നാലെ, അജാസിന്റെ പരാമര്‍ശങ്ങള്‍ വര്‍ഗീയവും വിദ്വേഷജനകവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ട്വിറ്ററില്‍ ‘അറസ്റ്റ് അജാസ് ഖാന്‍’ എന്നൊരും ഹാഷ് ടാഗ് ക്യാംപെയ്‌നും നടന്നിരുന്നു. ഇതിന്  പിന്നാലെയാണ് അറസ്റ്റ്.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാഗീതയത സൃഷ്ടിക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെ കലാപാഹ്വാനം നടത്തുക, സമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുക എന്നീ കുറ്റങ്ങളിലാണ് അജാസ് ഖാന്റെ  അറസ്റ്റെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് അഭിഷേക് ത്രിമുഖെ പറഞ്ഞു.

സര്‍വ്വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം

0

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഒരാഴ്ച കൊണ്ട് പരീക്ഷകള്‍ തീര്‍ക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സാദ്ധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി.

കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അറിയിച്ചു.

അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാനായി ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ അദ്ധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വി.സി അജയകുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

ഇപ്പോൾ ട്രെൻഡ് ആയ ഡോറ കേക്ക് തയ്യാറാക്കുന്ന വിധം

0

ഈ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കായി വളരെ വേഗം തയ്യാറാക്കാവുന്ന ഒരു കേക്ക് ആണ് ഡോറ കേക്ക് . അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ഇസഹാക്കിന് ജന്മദിന ആശംസകളുമായി മഞ്ജുവാര്യര്‍

0

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. മകന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചന്‍ പേരിട്ടത്.
ഇസഹാക്കിന്റെ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ. ചാക്കോച്ചന്റെ ഇസുവിന് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. പേര്‍ളി മാണി, ഉണ്ണിമായ അങ്ങനെ നിരവധി സിനിമാതാരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇസഹാക്കിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യര്‍ പങ്കുവച്ച ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. ഇസഹാക്കിനെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചാണ് താരം ജന്മദിന ആശംസകള്‍ നേര്‍ന്നത്. ചിത്രം നിമിഷങ്ങള്‍ക്കകം വൈറല്‍ ആവുകയും ചെയ്തു.

പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കും ബോണ്ട് തുക 5000 രൂപ വരെ

0

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

5000 രൂപ വരെയാണ് ബോണ്ട് ആയി കെട്ടിവയ്ക്കേണ്ടത്.ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും തിരിച്ചെടുക്കാന്‍ നല്‍കേണ്ട തുക 1000 രൂപയാണ്. നാല് ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയാണ് ബോണ്ട് തുക. ഹെവി വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ കെട്ടിവയ്ക്കേണ്ടത് 5000 രൂപയാണ്. ബോണ്ട് തുക വാഹന ഉടമകള്‍ ട്രഷറികളില്‍ കെട്ടിവച്ചാല്‍ മതി.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ദിവനസേന രണ്ടായിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അത്രത്തോളം പേരെ അറസ്റ്റ് ചെയ്യുകയും അത്ര തന്നെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് രോഗവ്യാപനം 40% കുറഞ്ഞു കേരളത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പ്രശംസ

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കോവിഡ് രോഗവ്യാപനത്തില്‍ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ്, കോവിഡ് കേസുകള്‍ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കില്‍, ഇപ്പോഴതിന് 6.2 ദിവസം എടുക്കുന്നു. രോഗവ്യാപനത്തില്‍ നാല്‍പ്പത് ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതില്‍ ഏറെ മുന്നിലെത്തിയ കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ഐഎഎസ് പ്രശംസിച്ചു. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്, കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണെന്ന് കേന്ദ്രസെക്രട്ടറി വ്യക്തമാക്കിയത്. കേസുകള്‍ കണ്ടെത്തിയതും, അവയുടെ കോണ്ടാക്ട് ട്രേസ് ചെയ്തതും, അവരെ കൃത്യമായി ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കിയതും നേട്ടമായി. താഴേത്തട്ടില്‍ അത്തരത്തില്‍ മികച്ച പ്രവര്‍ത്തനം കേരളം കാഴ്ച വച്ചു. സമാനമായ നിരവധി മാതൃകകള്‍ രാജ്യത്തുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി വ്യക്തമാക്കി.

നേപ്പാളി സ്റ്റൈലിൽ ഒരു മുട്ടക്കറി തയ്യാറാക്കിയാലോ

0

മുട്ടക്കറി ഇങ്ങനൊന്നു തയ്യാറാക്കിയാലോ. Nepali Style Egg Curry Recipe

കണ്ണന്‍ ഗോപിനാഥനെതിരെ എഫ്ഐആര്‍

0

കോട്ടയം: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ എഫ്ഐആര്‍. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതിന്റെ ഭാഗമായിട്ടാണ് കണ്ണന്‍ ഗോപിനാഥനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ രാജ്കോട്ട് ഭക്തി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2019 ഓഗസ്റ്റ് 22 നാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. എന്നാല്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തനിക്കെതിരെ പ്രതികാരം ചെയ്യാനാണെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ആരോപിച്ചിരുന്നത്.

ഡിജിറ്റല്‍ ഇടപാട്; മുന്നറിയിപ്പുമായി എസ്ബിഐ

0

തട്ടിപ്പിനിരയാകാതിരിക്കാന്‍ മുന്നറിയിപ്പുമായി എസ്ബിഐ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്.

എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജരൂപം നിര്‍മ്മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്ബിഐ ട്വീറ്റ് ചെയ്തു. https://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മ്മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്.

പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക. അങ്ങനെ ചെയ്താല്‍ നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

ക്വാറന്റൈന്‍ ചിത്രം പങ്ക്വച്ച് കീര്‍ത്തി സുരേഷ്

0

ക്വാറന്റൈന്‍ കാലം ഫലപ്രദമായി എങ്ങനെ ചെലവഴിക്കാം എന്ന ആലോചനയിലാണ് എല്ലാവരും. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയാണ് സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. വീണുകിട്ടിയ ദിവസങ്ങള്‍ ഒരവധിക്കാലം പോലെ ചെലവഴിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ഈസ്റ്റര്‍ ദിനത്തില്‍ തന്റെ വളര്‍ത്തുനായ നൈക്കിനൊപ്പം സൂര്യാസ്തമയം കാണുന്ന ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് താരം.

സമൂഹമാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്ത. കീര്‍ത്തിയും ഒരു വ്യവസായിയും തമ്മില്‍ വിവാഹിതരാവുന്നു എന്നതായിരുന്നു ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വാര്‍ത്തകളില്‍ ഒന്ന്. വാര്‍ത്ത തെറ്റാണെന്നും തല്‍ക്കാലം വിവാഹം കഴിക്കാനുള്ള പ്ലാന്‍ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവില്‍ കീര്‍ത്തി തന്നെ രംഗത്തെത്തിയിരുന്നു.

ലോക്ഡൗണ്‍ ആരംഭിക്കും മുന്‍പ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. 2020 പകുതിയോടെ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദില്‍ രാജുവാണ്.
മലയാളത്തില്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് കീര്‍ത്തിയുടേതായി തിയേറ്ററില്‍ എത്താനുള്ള ചിത്രം. മാര്‍ച്ച് അവസാന ആഴ്ച തിയേറ്ററില്‍ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തില്‍ കീര്‍ത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുമുണ്ട്.