ടെലിവിഷന്‍ താരം ഷാബുരാജ് അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാവിലെ 11.30 നായിരുന്നു അന്ത്യം. 42 വയസായിരുന്നു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്.

