Home Blog Page 422

തമിഴ്നാട് ആന്ധ്രയിലേക്കുള്ള റോഡ് മതില്‍ കെട്ടിയടച്ചു

0

ചെന്നൈ: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശം മതില്‍ കെട്ടിയടച്ച് തമിഴ്‌നാട്. വെല്ലൂര്‍ ഭരണകൂടമാണ് ഞായറാഴ്ച സംസ്ഥാന പാത മതില്‍ കെട്ടിയടച്ചത്.  കൊറോണ വ്യാപനത്തിനിടയില്‍ അന്തര്‍ സംസ്ഥാന യാത്ര തടയാനാണിതെന്നാണ് ന്യായീകരണം.

ചിറ്റൂര്‍ ജില്ലാ അധികാരികളെ ആത്മവിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയും നിര്‍മ്മിച്ച മതിലുകള്‍, അന്തര്‍ സംസ്ഥാന ചട്ടങ്ങളുടെ കടുത്ത ലംഘനമാണ്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലാണ് മതിലുകള്‍ നിര്‍മ്മിച്ചത്.
മൂന്നടി വീതിയും അഞ്ചടി ഉയരവുമുള്ള മതിലുകള്‍ വെല്ലൂര്‍ ജില്ലയിലെ ഗുഡിയാട്ടം ഗ്രാമത്തിലാണ് നിര്‍മ്മിച്ചത്. ഇത് ചിറ്റൂര്‍ ജില്ലയുടെ പലമാനറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഞായറാഴ്ചയാണ് ചിറ്റൂര്‍ കളക്ടര്‍ക്ക് മതിലിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

വെല്ലൂരില്‍ രണ്ട് പ്രദേശങ്ങളില്‍ മാത്രമാണ് മതിലു കെട്ടിയതെന്നും അവശ്യ സര്‍വ്വീസുകളെ ഈ മതില്‍ ബാധിക്കില്ലെന്നുമാണ് വെല്ലൂര്‍ കളക്ടര്‍ പറയുന്നത്. തമിഴ്നാട്ടിലും ആന്ധ്രപദേശിലും 1500 ലധികം കോവിഡ് രോഗികളുണ്ട്. തമിഴ്നാട്ടില്‍ 24പേരും ആന്ധ്രയില്‍ 31 പേരുമാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

പിണറായി പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയിക്കൂവെന്ന് മാലാപാര്‍വതി; പ്രതികരിച്ച് നടി

0

തിരുവനന്തപുരം: ”സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയരംഗത്ത് തുടരുകയുളളൂ എന്ന് സിനിമാ താരം മാല പാര്‍വ്വതി”- ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. യുവത എന്ന പേരുളള  പേജിലാണ് നടി മാല പാര്‍വ്വതിയുടെ പേരില്‍ ഈ വ്യാജ പ്രചാരണം പ്രത്യക്ഷപ്പെട്ടത്.

ഈ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മാല പാര്‍വ്വതി. താന്‍ എവിടെയും മുഖ്യമന്ത്രിയെ കുറിച്ച് അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മാല പാര്‍വ്വതി പറഞ്ഞു. വൈകുന്നേരത്തോടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. സംഘടിതമായ ഒരു സൈബര്‍ ഭീഷണിയുടെ ഭാഗമായാണ് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എന്നാണ് കരുതുന്നത് എന്നും മാല പാര്‍വ്വതി പറഞ്ഞു.
വിഷയാധിഷ്ഠിതമായാണ് താന്‍ പ്രതികരിക്കാറുളളത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിച്ച് പോസ്റ്റ് ഇടുന്നുണ്ടാകും. അല്ലാത്ത പോസ്റ്റുകളും ഉണ്ടാകും. എന്നാല്‍ യുവത എന്ന ഫേസ്ബുക്ക് പേജില്‍ തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് എന്നും മാല പാര്‍വ്വതി പറഞ്ഞു. പോസ്റ്റിന് താഴെ അശ്ലീലം പറയുകയാണ് ആളുകള്‍. അതില്‍ നിന്ന് അവരുടെ സംസ്‌ക്കാരമാണ് വെളിപ്പെടുന്നത് എന്നും മാല പാര്‍വ്വതി പറഞ്ഞു.

മാല പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ” യുവത എന്ന പേജില്‍ വന്നതാണ് താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍. ഞാന്‍ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങളും അശ്ലീലവര്‍ഷവും കൊണ്ട് എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട”.

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണ് ഉളളത്. ഇത്രയും വലിയ പ്രശ്നം നടക്കുമ്‌ബോള്‍ രാഷ്ട്രീയപരമായ അതിര് വിട്ട ആക്രമണം തനിക്ക് ന്യായമായി തോന്നുന്നില്ല. തന്റെ ചിത്രം വെച്ച് പോകുന്നത് താന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമായാല്‍ മതി. അതിനാലാണ് നിയമനടപടികളിലേക്ക് പോകുന്നത് എന്നും മാല പാര്‍വ്വതി പറഞ്ഞു.

അമേരിക്ക തുറക്കുന്നു വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്ന് ബില്‍ ഗേറ്റ്‌സ്

0

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാതെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്  വൈറസിന്റെ രണ്ടാം വരവിനു കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അകലം പാലിക്കല്‍, വീട്ടിലിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ യുഎസിലെ പല സംസ്ഥാനങ്ങളും തയാറാകുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്‌സിന്റെ അഭിപ്രായം. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഗേറ്റ്‌സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മഹാമാരി സമ്പദ്വ്യവസ്ഥയെ ബാധിച്ചതിനാല്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ വിവിധ മഹാമാരികളെക്കുറിച്ച് വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. ഇപ്പോള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാനും അവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്നു കരുതി പുറത്തിറങ്ങുന്നത് അവര്‍ക്കു കാര്യമായി റിസ്‌ക് ഇല്ലെന്ന സൂചനയല്ല നല്‍കുന്നതെന്ന് ഗേറ്റ്‌സ് പറഞ്ഞു. മേയ് ഒന്നിന് മുന്‍പ് ഒരു കാരണവശാലും സംസ്ഥാനങ്ങള്‍ തുറക്കരുതെന്നാണ് യുഎസിലെ ആരോഗ്യ രംഗത്തെ ഗവേഷകര്‍ പറയുന്നത്.

നിയന്ത്രണങ്ങളില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നുകൊടുക്കണമെങ്കില്‍ ആദ്യം വ്യാപകമായ പരിശോധനകള്‍ നടത്തണമെന്നും പുതിയ വൈറസ് കേസുകള്‍ കണ്ടെത്തണമെന്നും ഗേറ്റ്‌സ് നിര്‍ദേശിക്കുന്നു.

മഹാമാരിയെ നിയന്ത്രിക്കാതെ രാജ്യം തുറന്നുകൊടുത്താല്‍ ആദ്യത്തേതുപോലെ ഭയാനകമായ ആക്രമണമായിരിക്കും രണ്ടാം വരവില്‍ വൈറസ് പ്രകടമാക്കുക. വിജയകരമായി രാജ്യം പ്രവര്‍ത്തനം പുനരാരംഭിക്കണമെങ്കില്‍ ഘട്ടംഘട്ടമായിവേണം തുറന്നുകൊടുക്കാന്‍. ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ), വിവിധ ആരോഗ്യ, സാമ്പത്തിക വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുക്കണം. സമൂഹത്തിലെ ഏതൊക്കെ വിഭാഗങ്ങള്‍ വേണം അടിയന്തരമായി പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതെന്നു കണ്ടെത്തണം. പുനരാരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കണം. പരിശോധനയും സമ്പര്‍ക്ക പട്ടികയും തയാറാക്കണമെന്നും ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

തീവ്രബാധിതമേഖലകളില്‍ ലോക്ക്ഡൗണ്‍ നീട്ടും

0

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സൂചന നല്‍കി പ്രധാനമന്ത്രി. രാജ്യമൊട്ടാകെ യുള്ള ലോക്ക്ഡൗണ്‍ മാറ്റി ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് വിവരം. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ചാകും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുക. രോഗവ്യാപനം തടയാനുള്ള കര്‍ശനമായ നടപടികളുമുണ്ടാകും.

കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വിളിച്ച് സംസാരിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്.

രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദ്ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്ന്്  യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്നും വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടണമെന്നും ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മേയ് മൂന്നിന് പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കൂടാന്‍ സാദ്ധ്യതയുണ്ട്്. പ്രവാസികളുടെ തിരിച്ചുവരവ് കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുത്. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണ്.

മുഖാവരണവും മാസ്‌കുകളും ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്്തശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന മൂന്നാമത്തെ യോഗമാണിത്.

കോസ്റ്റിയൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു

0

ചാലക്കുടി: മലയാള സിനിമയിലെ വസ്ത്രാലങ്കാര രംഗത്തെ നിറസാന്നിധ്യമായിരുന്ന വേലായുധന്‍ കീഴില്ലം (66) അന്തരിച്ചു. ചാലക്കുടിയിലെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

പെരുമ്പാവൂരിനടുത്ത് കീഴില്ലത്തായിരുന്നു ജനനം. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.

സിദ്ധിഖ്-മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. റാംജിറാവ് സ്പീക്കിംഗ് മുതല്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി. കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. പരേതയായ ശാന്തകുമാരിയാണ് ഭാര്യ. മക്കള്‍: വൈശാഖ്, അശ്വതി.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

0

ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി ദുബായിയിലും ആലപ്പുഴ സ്വദേശി സൗദി അറേബ്യയിലുമാണ് മരിച്ചത്.  മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം  പാലക്കല്‍ അബ്ദു റഹ്മാന്‍(55) ആണ് ഇന്നലെ പുലര്‍ച്ചെ ദുബായിയില്‍ മരിച്ചത്.

ദുബായിയില്‍ ഹോട്ടല്‍ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഹൂഫ്, റംഷാദ്, റസ്ലിയ, റിസ്വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന.ആദിക്കാട്ടുകുളങ്ങര സ്വദേശി ഹബീബ്ഖാന്‍ ആണ് സൗദി അറേബ്യയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.ഇതിനിടെ യുഎഇയില്‍ ഞായറാഴ്ച 536 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 91 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഇതുവരെ 76 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,349 ആയി. ക്കും.

നടന്‍ മണികണ്ഠന്‍ വിവാഹിതനായി ചെലവുകള്‍ക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

0

കൊച്ചി: നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങള്‍ മണികണ്ഠന്‍ പങ്കുവച്ചിരുന്നു.

‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’- തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.

വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍  അറിയിച്ചിരുന്നു. എംഎല്‍എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന്‍ മികച്ച ചില വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.

ലോക്ക്ഡൗൺ ൽ മണികണ്ഠന് കല്യാണം

0

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. കല്യാണ ചിലവിന്റെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനചെയ്ത്, ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു വിവാഹം.

മരട് സ്വദേശി അഞ്ജലി ആണ് മണികണ്ഠന്റെ വധു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് വധുവരന്മാർ പറഞ്ഞു.

വിവാഹ വീഡിയോ കാണാം

അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മുന്നാമത്തെയാളും മരിച്ചു

0

പത്തനംതിട്ട: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫ് ആണ് ന്യൂയോര്‍ക്കില്‍ മരിച്ചത്.
ഏലിയാമ്മയുടെ ഭര്‍ത്താവ് കെ.ജെ ജോസഫ്, അദ്ദേഹത്തിന്റെ സഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവര്‍ കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മരിച്ചിരുന്നു.ഏലിയാമ്മയുടെ രണ്ടു മക്കളും കോവിഡ് ബാധിച്ച്ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.

കോവിഡ് വാര്‍ഡിന് മോഹന്‍ലാലിന്റെ റോബോട്ട്

0

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമായി ഇനി റോബോട്ട് എത്തും. നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ്  മെഡിക്കല്‍ കോളേജിന് സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കിയത്.

കര്‍മ്മി-ബോട്ട്  എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനാവും. കോവിഡ് രോഗികളെ പരിചരിക്കുന്നത് വഴി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ട് അവതരിപ്പിച്ചിരിക്കുന്നത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മെയ്ക്കര്‍ വില്ലേജിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് റോബോട്ട് വികസിപ്പിച്ചത്.

ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങള്‍ തിരികെ കൊണ്ടുപോകാനുമാകും സ്വയംനിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കുക. വിശ്വശാന്തി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന് റോബോട്ടിനെ കൈമാറി.

രോഗിയുടെ താപനില അളക്കുന്നതും ഇനി മുതല്‍ കര്‍മ്മി റോബോട്ട് ആയിരിക്കും. ഈ റോബോട്ടിന്റെ ഇരുവശത്തുമുള്ള കാമറകള്‍ വഴി രോഗിക്ക് ഡോക്ടറുമായി വീഡിയോ കോള്‍ ചെയ്യാനും രോഗവിവരം അറിയാനും കഴിയും.അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് സ്വയം അണുവിമുക്തമാക്കാനും അണുനാശിനി ചുറ്റും തളിക്കാനും ഈ റോബോട്ടിന് സാധിക്കും.

ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കര്‍മ്മി-റോബോട്ടിനെ കളമശേരി മെഡിക്കല്‍ കോളേജിലെ രോഗികളുടെ പരിചരണത്തിനായി കൈമാറുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. പിപിഇ കിറ്റുകള്‍ക്ക് ദൗലഭ്യം നേരിടുന്ന സമയത്ത് റോബോട്ടിനെ ലഭിച്ചത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു

രോഗവര്‍ദ്ധനത്തോത് കുറയുന്നു :എണ്‍പത് ശതമാനം രോഗികളും ഏഴ് സംസ്ഥാനങ്ങളില്‍

0

‌ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25000ത്തിലേയ്ക്ക് കടക്കുന്നുവെങ്കിലും രോഗവര്‍ദ്ധനത്തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം  ഇപ്പോള്‍ 24,942 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കോവിഡ് മരണം 779 ആയി ഉയര്‍ന്നു. നിലവില്‍ 18,953 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.  5210 പേര്‍ രോഗ വിമുക്തി നേടി. അതിനിടെ, ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

രാജ്യം അടച്ചിട്ടതിലൂടെ കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നാണ് ആരോഗ്യ മന്ത്രാലയ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിടുമ്പോള്‍ കോവിഡ് രോഗികളുടെ വര്‍ദ്ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. രോഗബാധിതരില്‍ എണ്‍പത് ശതമാനവുമുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളുമായി കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. രോഗികളുടെ വര്‍ദ്ധനത്തോത് ആറ് ശതമാനമായി കുറഞ്ഞു.  

മാര്‍ച്ച് 24ന് രോഗ വ്യാപനത്തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ദ്ധനയാണിത്. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ താഴെനില്‍ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ആശങ്കയുണ്ടാക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗ വ്യാപനത്തോതിലെ വര്‍ദ്ധനവിലാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ അമ്പത് ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്.

ഗോ കൊറോണ ഗോ… തോക്കെടുത്ത് ജയസൂര്യ

0

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടന്‍. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്തെ ജയസൂര്യയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ജയസൂര്യ ഷെയര്‍ ചെയ്തിരിക്കുന്നത്.

തോക്കു ചൂണ്ടി നില്‍ക്കുന്ന ഫോട്ടോ. മര്യാദയ്ക്ക് ഗോ കൊറോണ ഗോ കൊറോണ എന്ന അടിക്കുറിപ്പും. കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. അച്ഛനാടാ പറയുന്നത് തോക്ക് താഴെയിടടാ എന്ന് ഒരു ആരാധകന്‍. ചിരിപ്പിക്കല്ലേയൊന്ന് മറ്റൊരാള്‍. നിങ്ങളെ മുംബൈ അധോലോകത്തേയ്ക്ക് ക്ഷണിക്കുന്നുവെന്ന് ഒരു ആരാധകന്‍. തോക്ക് കിട്ടിയിട്ടുണ്ട്, പിന്നീട് കള്ളനെന്ന് പറയരുത് എന്നും കമന്റ്.  ഒരു നാഷണല്‍ അവാര്‍ഡിന്റെ മണം വരുന്നുണ്ട് എന്നും കമന്റുണ്ട്.