തമിഴ്നാട് ആന്ധ്രയിലേക്കുള്ള റോഡ് മതില്‍ കെട്ടിയടച്ചു

ചെന്നൈ: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശം മതില്‍ കെട്ടിയടച്ച് തമിഴ്‌നാട്. വെല്ലൂര്‍ ഭരണകൂടമാണ് ഞായറാഴ്ച സംസ്ഥാന പാത മതില്‍ കെട്ടിയടച്ചത്.  കൊറോണ വ്യാപനത്തിനിടയില്‍ അന്തര്‍ സംസ്ഥാന യാത്ര തടയാനാണിതെന്നാണ് ന്യായീകരണം.

ചിറ്റൂര്‍ ജില്ലാ അധികാരികളെ ആത്മവിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയും നിര്‍മ്മിച്ച മതിലുകള്‍, അന്തര്‍ സംസ്ഥാന ചട്ടങ്ങളുടെ കടുത്ത ലംഘനമാണ്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലാണ് മതിലുകള്‍ നിര്‍മ്മിച്ചത്.
മൂന്നടി വീതിയും അഞ്ചടി ഉയരവുമുള്ള മതിലുകള്‍ വെല്ലൂര്‍ ജില്ലയിലെ ഗുഡിയാട്ടം ഗ്രാമത്തിലാണ് നിര്‍മ്മിച്ചത്. ഇത് ചിറ്റൂര്‍ ജില്ലയുടെ പലമാനറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഞായറാഴ്ചയാണ് ചിറ്റൂര്‍ കളക്ടര്‍ക്ക് മതിലിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

വെല്ലൂരില്‍ രണ്ട് പ്രദേശങ്ങളില്‍ മാത്രമാണ് മതിലു കെട്ടിയതെന്നും അവശ്യ സര്‍വ്വീസുകളെ ഈ മതില്‍ ബാധിക്കില്ലെന്നുമാണ് വെല്ലൂര്‍ കളക്ടര്‍ പറയുന്നത്. തമിഴ്നാട്ടിലും ആന്ധ്രപദേശിലും 1500 ലധികം കോവിഡ് രോഗികളുണ്ട്. തമിഴ്നാട്ടില്‍ 24പേരും ആന്ധ്രയില്‍ 31 പേരുമാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

admin:
Related Post