Home Blog Page 421

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍

0

ദുബായ്: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം ഏഴിനാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനങ്ങളും നാവിക സേനാ കപ്പലുകളും പ്രയോജനപ്പെടുത്തിയാണ് മടക്കയാത്ര ഒരുക്കുക. യാത്രയുടെ ചിലവ് പ്രവാസികള്‍ വഹിക്കേണ്ടി വരുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്ര്യൂറോ  പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും അതാതു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. യാത്രക്ക് മുന്‍പ് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആരോഗ്യപരിശോധനക്ക് വിധേയരാക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കുക. യാത്രയിലും ജനങ്ങള്‍ നിരവധി ചട്ടങ്ങള്‍ പാലിക്കേണ്ടി വരും.

സംസ്ഥാന സര്‍ക്കാറുകളോട് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാൻ ഹൽദി മിൽക്ക് ; വീഡിയോ

കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാൻ ഹൽദി മിൽക്ക് (മഞ്ഞൾ മിൽക്ക്) എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വീഡിയോ കാണാം

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് അനുമതി നല്‍കും

0

തിരുവനന്തപുരം: കോവിഡ് 19 നെ സംസ്ഥാനത്തെ എല്ലാം മേകളകളിലേയും ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ചില മേഖലകള്‍ക്ക് ഭാഗീക ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ് സിനിമാ മേഖല.
സിനിമ തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. സിനിമകളുടെ റിലീസും നീട്ടാന്‍ തീരുമാനമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് സിനിമ മന്ത്രി എ കെ ബാലന്‍ അറിയിച്ചു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മേയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മേയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. ഇതു സംബന്ധിച്ച്  മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാം. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്‌ക്  ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാന്‍ എന്നും എ കെ ബാലന്‍ പറയുന്നു.

മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല

0

തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച ഇളവുകള്‍ സൂക്ഷ്മതയോടെ നടപ്പിലാക്കാന്‍ കേരളം.
 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം അനുവദിച്ച ഇളവ് സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവച്ചു.

മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കേന്ദ്രം ഇളവ് നല്‍കിയെങ്കിലും തല്‍ക്കാലം വേണ്ടെന്നാണ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. എത്രയൊക്കെ നിയന്ത്രണം വെച്ചാലും ആളുകള്‍ മദ്യക്കടകളിലെത്തുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യുമെന്ന് യോത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചാല്‍ അത് തിരക്കിട്ട് മദ്യഷോപ്പുകള്‍ തുറന്നതു മൂലമാണെന്ന ആരോപണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗ്രീന്‍ സോണുകളില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കാം എന്ന കേന്ദ്രത്തിന്റെ ഇളവ് വേണ്ടെന്നുവെക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും തുറക്കാനുള്ള ഇളവും വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഇളവുകള്‍ എല്ലാം കേന്ദ്രം നിര്‍ദേശിച്ച വിധത്തില്‍ത്തന്നെ നടപ്പാക്കും.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എട്ട് പേര്‍ രോഗമുക്തരായി. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 30,358 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാഗ്രൂപ്പുകളിലെ 2,093 സാമ്പിളുകളില്‍ 1,234 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ആകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും. ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 38പേരാണ് കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോടു സ്വദേശികളാണ്. ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് ആളുകള്‍ക്ക് സംശയമുണ്ടാകാതിരിക്കാന്‍ പ്രത്യേക വെബ്സൈറ്റ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാഗ്ഗി ഓംലെറ്റ് തയ്യാറാക്കിയാലോ

നമ്മുടെ അടുക്കളയിൽ മിക്കപ്പോഴും കാണാറുള്ള ഒരു ഭക്ഷണ ഐറ്റം ആണ് മാഗ്ഗി അല്ലെങ്കിൽ യിപ്പീ. അതുപയോഗിച്ചു നമുക്ക് ഒരു ഓംലെറ്റ് തയ്യാറാക്കിയാലോ

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കു വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുക

നടന്‍ ഇര്‍ഫാന്‍ ഖാന്റെ കബറടക്കം നടത്തി

0

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ(53) കബറടക്കം നടത്തി. മുംബൈയിലെ വേര്‍സോവ കബര്‍സ്ഥാനിലാണ് വൈകീട്ടോടെ കബറടക്കം നടത്തിയത്. കനത്ത പൊലീസ് സുരക്ഷയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കബറടക്കം നടത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.

വിശാല്‍ ഭരദ്വാജ്, കപില്‍ ശര്‍മ, മിക സിങ്ങ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് താരം മരണത്തിന് കീഴടങ്ങിയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍, സഹോദരങ്ങള്‍; സല്‍മാന്‍, ഇമ്രാന്‍

എന്നും ഓര്‍ക്കുന്നു ഇര്‍ഫാന്‍; പാര്‍വതി

0

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഓര്‍മകള്‍ പങ്കുവച്ച് നടി പാര്‍വതി തിരുവോത്ത്. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഖരീബ് ഖരീബ് സിംഗിളി’ല്‍ ഇര്‍ഫാനായിരുന്നു നായകന്‍. ഇര്‍ഫാനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പാര്‍വതിയുടെ കുറിപ്പ്.

തുടക്കം മുതലേ നിങ്ങളുടെ കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തില്‍ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉള്‍പ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഔദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്….എന്നും ഓര്‍ക്കുന്നു ഇര്‍ഫാന്‍ പാര്‍വതി കുറിച്ചു.

തനുജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘ഖരീബ് ഖരീബ് സിംഗിളില്‍ പറഞ്ഞത്.

നടന്‍ ഇര്‍ഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍

0

മുംബൈ :ബോളിവുഡ് പ്രമുഖതാരമായ ഇര്‍ഫാന്‍ ഖാനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം അദ്ദേഹം ഈ സാഹചര്യവുമായി നിരന്തരം പോരാട്ടത്തിലാണ്.കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇര്‍ഫാന്‍ ഖാന്റെ  അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗണ്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാലാണ് ഇര്‍ഫാന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ചെമ്പന്‍ വിനോദ് വിവാഹിതനായി

0

നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം തോമസ് സൈക്കോളജിസ്റ്റാണ്. വിവാഹിതനായ കാര്യം ചെമ്പന്‍ വിനോദ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. മറിയം തോമസുമായി വിവാഹിതനായി എന്ന് സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട് ചെമ്പന്‍ വിനോദ് ജോസ്. മറിയവും സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട്.  ഇ മ യൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദ് ജോസിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.

എഗ്ഗ് ചപ്പാത്തി ഉണ്ടാക്കിയാലോ

0

ചപ്പാത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. ചപ്പാത്തി കഴിക്കാൻ പിന്നെ വേറെ കറികളൊന്നും വേണ്ട.