മുംബൈ :ബോളിവുഡ് പ്രമുഖതാരമായ ഇര്‍ഫാന്‍ ഖാനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം അദ്ദേഹം ഈ സാഹചര്യവുമായി നിരന്തരം പോരാട്ടത്തിലാണ്.കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇര്‍ഫാന്‍ ഖാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗണ്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാലാണ് ഇര്‍ഫാന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

