Home Blog Page 420

നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ്… അനുശ്രീയുടെ കണ്ടെത്തല്‍

0

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അനുശ്രീ. ആ ഒറ്റ സിനിമ കൊണ്ട് തന്നെ അനുശ്രീ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി.   അരുണേട്ടാ സന്തോഷായില്ലെ എന്ന ഡയലോഗിനെപ്പറ്റി ആളുകള്‍ ഇപ്പോഴും കാണുമ്പോള്‍ ചോദിക്കാറുണ്ടെന്നാണ് അനുശ്രീ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും, അതിനിടുന്ന കുറിക്കുകൊള്ളുന്ന ക്യാപ്ഷനുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

പല അഭിമുഖങ്ങളിലും തന്റെ കരുത്തായ സഹോദരന്‍ അനൂപിനെ കുറിച്ച് അനുശ്രീ പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ സഹോദരന് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്ന വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സാധാരണഗതിയിലുള്ള സന്തോഷപ്രകടനമല്ല അനുശ്രീയുടേത്. നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ് എന്നുപറഞ്ഞാണ് അനുശ്രീ പുതിയ പോസ്റ്റിട്ടിരിക്കുന്നത്. ‘നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ്, പലഹാരങ്ങള്‍, പഴങ്ങള്‍.. ബാക്കി വഴിയെ പറയാം.. അടിപൊളി, അടിപൊളി..’ എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ചേച്ചീ കുറച്ച് മാറ്റി വച്ചേക്കണേ, നാളെ അങ്ങോട്ട് വരുന്നുണ്ട്, കുറച്ചെങ്കിലും പാവം ഗര്‍ഭിണിക്ക് കൊടുക്കണേ, ആ തേന്‍ മുട്ടായി ഒറ്റക്ക് കഴിച്ചാല്‍ പാപം കിട്ടും എന്നെല്ലാമാണ് ആരാധകര്‍ കമന്റിടുന്നത്. ഏട്ടന്‍ അനൂപിനും, നാത്തൂന്‍ ആതിരയക്കും താരം പോസ്റ്റ് ടാഗ് ചെയ്തിട്ടുമുണ്ട്.

ആശ്വാസതീരമണഞ്ഞു; അബുദാബിയില്‍ നിന്ന് ആദ്യ വിമാനം കൊച്ചിയിലെത്തി

0

കൊച്ചി: അബുദാബിയില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. 181 പേരാണ് വിമാനത്തിലുള്ളത്. നാല് കുട്ടികളും 49 ഗര്‍ഭിണികളും വിമാനത്തിലുണ്ട്.

ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് പോകാനായി മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് കെഎസ്ആര്‍ടിസി ബസുകളും 40 ഓളം ടാക്സികളും യാത്രക്കാര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

30 പേരെ വീതം ആറു ബാച്ചുകളായി തിരിച്ചാണ് പുറത്തേക്ക് ഇറക്കുക. തെര്‍മല്‍ സ്‌കാനര്‍ സംവിധാനം വഴി ഇവരെ പരിശോധിക്കും. രോഗലക്ഷണമുള്ളവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

മുട്ട കൊണ്ട് ഒരു നോമ്പ്തുറ വിഭവം

0

ഈ നോമ്പുതുറ കാലത്ത് എളുപ്പന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം പരിചയപ്പെടാം. വൈകുന്നേരങ്ങളിൽ ചായയോടൊപ്പവും ഇത് കഴിക്കാവുന്നതാണ്.

വീഡിയോ കാണാം

മരക്കാര്‍ റിലീസ് ഉടനുണ്ടാവില്ലെന്ന് പ്രിയദര്‍ശന്‍

0

സിനിമ ലോകം ഏറെ ആവേശത്തോടെ യാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസാവുന്നത് കാത്തിരുന്നത്. മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. 100 കോടി മുതല്‍ മുടക്കില്‍ മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനാകുമോ എന്നാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയാണ് പ്രധാനം. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് അതിനായില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റും.
ചൈനീസ് പതിപ്പ് ഉള്‍പ്പെടെ നാല് ഭാഷകളിലായി 5000 സക്രീനില്‍ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്.

സിനിമ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല ഇത് എന്നാണ് എനിക്ക് തോന്നുന്നത്. ഈ ഘട്ടത്തില്‍ പ്രാധാന്യം മറ്റ് കാര്യങ്ങള്‍ക്കാണ്. എല്ലാം സാധാരണ അവസ്ഥയിലെത്താന്‍ നമ്മള്‍ കാത്തിരിക്കണം.

വിശാഖപട്ടണത്ത് വിഷവാതകദുരന്തം; 11 പേര്‍ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍

0

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് 11 പേര്‍ മരിച്ചു. എട്ട് പേര്‍ ഗുരുതരാവസ്ഥയിലും 36 പേര്‍ അസ്വസ്ഥതകളോടെയും ആശുപത്രികളിലുണ്ട്.  ആര്‍.ആര്‍ വെങ്കിട്ടപുരത്ത് വ്യാവസായിക മേഖലയില എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസിലാണ് രാസവാതകം ചോര്‍ന്നത്. മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വിഷവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക് കണ്ണിന് നീറ്റലും ശ്വാസിക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു.  ആംബുലന്‍സുകള്‍ക്ക് പുറമെ ഗുഡ്‌സ്, ഓട്ടോറിക്ഷ, കാര്‍ എന്നിവയിലെല്ലാമാണ് ആളുകളെ വിശാഖപട്ടണത്തെ കിങ് ജോര്‍ജ്ജ് ആശുപത്രിയിലെത്തിച്ചത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി. 200ലധികം പേരെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവം നടന്നയുടന്‍ പ്രദേശമാകെ പുകപടലം നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആയിരത്തിലധികം പേരെയാണ് വിഷവാതക ചോര്‍ച്ച നേരിട്ട് ബാധിച്ചത്. ബൈക്ക് യാത്രക്കിടെ ബോധരഹിതരായി വീണവരുടെയും അഴുക്കുചാലുകളില്‍ വീണുകിടക്കുന്നവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മനുഷ്യര്‍ക്ക് പുറമെ കന്നുകാലികളും ദുരന്തത്തിന് ഇരയായി.22ലധികം പശുക്കള്‍ ചത്തു.
അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിരുന്നു.  പ്ലാസ്റ്റിക്കും അനുബന്ധ വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു. ലോക്ഡൗണായതിനാല്‍ അടച്ചിട്ടിരുന്ന പ്ലാന്റ്് കഴിഞ്ഞദിവസമാണ് തുറന്നത്.

സംഭവത്തെില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. ജില്ല ഭരണകൂടത്തോട് അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാസക്കമ്മീഷന്‍ കേസെടുത്തു.

ടോം ക്രൂയിസിനൊപ്പം ബഹിരാകാശ നിലയത്തിലെ സിനിമയ്ക്കായി നാസ

0

ടോം ക്രൂയിസുമായി ചേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽവെച്ച് ഒരു സിനിമ ചിത്രീകരിക്കുന്നതിന് പ്രവർത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചു, എന്നാൽ കൂടുതൽ നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബഹിരാകാശ നിലയത്തിൽവെച്ച് ഒരു ആക്ഷൻ-അഡ്വഞ്ചർ ചിത്രം ചിത്രീകരിക്കാൻ ടോം ക്രൂസ് ചർച്ച നടത്തിയെന്ന വാർത്ത തിങ്കളാഴ്ച ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു . ഈ പദ്ധതിയിൽ താരം സ്‌പേസ് എക്‌സിനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.


ടോം ക്രൂയിസുമായി ചേർന്ന് ബഹിരാകാശ നിലയത്തിലെ ഒരു സിനിമയിൽ ജോലി ചെയ്യുന്നതിൽ ഏജൻസി ആവേശത്തിലാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡെൻസ്റ്റൈൻ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. നാസയുടെ അഭിലാഷ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് പുതുതലമുറ എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞരെയും പ്രചോദിപ്പിക്കാൻ ഞങ്ങൾക്ക് ജനപ്രിയ മാധ്യമങ്ങൾ ആവശ്യമാണ്. ” എന്നും അദ്ദേഹം പറഞ്ഞു .

ടോപ്പ് ഗൺ , മിഷൻ ഇംപോസിബിൾ എന്നീ ചിത്രങ്ങളിൽ 57 കാരനായ ക്രൂസ് ഇതിനുമുമ്പ് ധീരമായ സ്റ്റണ്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഭാഗമായി ക്രൂസ് ബഹിരാകാശ നിലയത്തിലേക്ക് പോകുമോ എന്ന് നാസ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഫിലിം പ്രോജക്റ്റിൽ സ്‌പേസ് എക്‌സിന് അതിന്റെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല

കള്ള് ഷാപ്പുകള്‍ 13 ന് തുറക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ അനുമതി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ കള്ളു ചെത്തിന് തെങ്ങൊരുക്കാന്‍ അനുമതി നല്‍കിയിരുന്നു. കള്ളുഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും കൂടിയാലോചനകള്‍ നടത്തിയിരുന്നു.

സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും ബിവറേജുള്‍പ്പെടെ തുറക്കുകയെന്നാണ് വ്യക്തമാകുന്നത്, ദില്ലിയും, കര്‍ണ്ണാകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഇളവുകള്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ മദ്യവില്‍പ്പന ആരംഭിച്ചിരുന്നു. പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ജോലിഭാരം കൂടി കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെഎണ്ണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എട്ട് ജില്ലകള്‍ കോവിഡ് മുക്തം

0

തിരുവനന്തപുരം : കോവിഡ് മുക്തമായി സംസ്ഥാനത്തെ എട്ടുജില്ലകള്‍. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍,എറണാകുളം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്.സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 30 പേരാണ്. ഇനി ആറുജില്ലകളില്‍ മാത്രമാണ് രോഗികള്‍ ചികിത്സയിലുള്ളത് . സംസ്ഥാനത്ത് പുതുതായി ഹോട്‌സ്‌പോട്ടുകള്‍ ഒന്നും തന്നെ ഇല്ല.

കൂടാതെ ലോക്ക് ഡൗണിന്റെ ഭാഗമായി വിദേശങ്ങളില്‍ പെട്ടുപോയ മലയാളികള്‍ നാളെമുതല്‍ നാട്ടിലെത്തും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങള്‍ പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകള്‍ എന്നിവയിലാണ് അവര്‍ തിരികെ എത്തുന്നത്.

വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എയര്‍പേര്‍ട്ടില്‍ വന്നിറങ്ങുന്നത് മുതല്‍ പരിശോധിച്ച് ആവശ്യമുള്ളവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

താടിക്കാരനെ മിസ്സ് ചെയ്യുന്നെന്ന് സുപ്രിയ

0

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലാണ് പൃഥ്വിയിപ്പോള്‍. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ശരീരഭാരം വരെ പൃഥി കുറച്ചിരുന്നു. പൃഥിയുടെ കരിയറിലെ ബെസ്റ്റ് സിനിമയാവും ഇതെന്നാണ് ആരാധകരും പറയുന്നത്.
പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഭാര്യ സുപ്രിയ മേനോന്‍ പറയുന്നത്.

കോവിഡ് കാലത്തായിരുന്നു പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോയത്. അവിടെയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരവും സംഘവും അവിടെ കുടുങ്ങി. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഇടപെട്ട് ചിത്രീകരണസംഘത്തിന് ജോര്‍ദാനില്‍ തുടരാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. മേയ്‌ക്കോവറില്‍ വലിയ മാറ്റത്തോടെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മെലിഞ്ഞ് താടിയും മുടിയുമൊക്കെ നീട്ടിയാണ് പൃഥ്വിരാജ് രൂപമാറ്റം നടത്തിയത്. അത്തരമൊരു ഫോട്ടോയാണ് സുപ്രിയ മേനോന്‍ ഷെയര്‍ ചെയ്തിരിക്കുന്നതും.

ടൊവിനോയുടെ ജിമ്മില്‍ ഊഞ്ഞാലാടി ഇസക്കുട്ടി

0

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. ആരോഗ്യ പരിപാലനത്തിനും വര്‍ക്കൗട്ടിനും വലിയ പ്രാധാന്യമാണ് താരം നല്‍കുന്നത്. ലോക് ഡൗണ്‍ കാലത്ത് ടൊവിനോ വീട്ടില്‍ തന്നെയാണെങ്കിലും വര്‍ക്കൗട്ട് താരം മുടക്കാറില്ല. വീട്ടിലെ ജിമ്മില്‍ വെച്ച് ടൊവിനോ കൃത്യമായി വ്യായാമം ചെയ്യാറുണ്ട്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും നടന്‍ പങ്ക് വെക്കാറുണ്ട്.

എന്നാല്‍ ഇത്തവണ മകള്‍ ഇസയുടെ ഒരു വീഡിയോ ആണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ ജിം തന്റെ പ്ലേ ഏരിയ ആക്കിയിരിക്കുകയാണ് ഇസ. ടോവീനോയുടെ ജിമ്മിലെ കബിള്‍ ക്രോസ് ഓവര്‍ മെഷീനില്‍ ഊഞ്ഞാലാടുന്ന മകളുടെ വീഡിയോണ് താരം പങ്കുവെച്ചിരിക്കുന്നത്.
ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് കുറിച്ചുകൊണ്ടാണ് മകളുടെ ചിത്രം നടന്‍ പങ്ക്‌വച്ചത്. ലോക് ഡൗണ്‍ കാരണം വീട്ടില്‍ ഇരുന്ന് മടുത്തപ്പോളാണ് അച്ഛന്റെ ജിമ്മിലേക്ക് ഇസയെത്തിയത്. കഴിഞ്ഞ ദിവസം ഇസയുടെയും വളര്‍ത്തുനായ പാബ്ലോയുടെയും ചിത്രങ്ങളും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു.

ഹരിദ്വാറില്‍ പോകാന്‍ അനുമതിയില്ല; ഋഷി കപൂറിന്റെ ചിതാഭസ്മനം ബാണ്‍ഗംഗയില്‍ നിമഞ്ജനം ചെയ്തു

0

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ നടന്‍ ഋഷി കപൂറിന്റെ ചിതാഭസ്മനം മുംബൈ ബാണ്‍ഗംഗയില്‍ നിമഞ്ജനം ചെയ്തു. ലോക്ക് ഡൗണിനെ തുടര്‍ന്ന്  ഹരിദ്വാറിലേക്ക് പോകാന്‍ കപൂര്‍ കുടുംബത്തിന് അനുമതി ലഭിച്ചില്ല, തുടര്‍ന്ന് മുംബൈ ബാണ്‍ഗംഗയില്‍ ചിതാഭ്സമം നിമഞ്ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കൂടാതെ ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍, മകള്‍ റിദ്ധിമ കപൂര്‍, മകന്‍ റണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം റണ്‍ബീറിന്റെ കാമുകിയും ബോളിവുഡ് നടിയുമായ അലിയ ഭട്ടും ചടങ്ങിനെത്തിയിരുന്നു, ഇക്കഴിഞ്ഞ ഏപ്രില്‍ 30 നാണ് ഋഷി കപൂര്‍ അന്തരിച്ചത്, ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഋഷി കപൂര്‍. ബോളിവുഡിലെ പ്രശസ്ത താരങ്ങളെല്ലാം നടന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് എത്തിയിരുന്നു.

എന്നാല്‍ നീതു കപൂറും റണ്‍ബീറും മരണ സമയത്ത് കൂടെയുണ്ടായിരുന്നുവെങ്കിലും ഡല്‍ഹിയില്‍ സ്ഥിരതാമസമായ മകള്‍ റിദ്ധിമ കപൂറിന് അച്ഛനെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല, പ്രത്യേക അനുമതിയോടെ റോഡ് മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെങ്കിലും ചടങ്ങുകള്‍ക്ക് ശേഷമാണ് റിദ്ധിമയ്ക്ക് മുംബൈയില്‍ എത്താനായതെന്നും റിപ്പോര്‍ട്ടുകളുണ്ട്

റോഷന്‍ ആന്‍ഡ്രൂസ് വക ദുല്‍ഖറിനൊരു പൊലീസ് കുപ്പായം

0

പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ ആകുന്നു. കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ആണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുക. ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് ആയിട്ടാണ് എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ദുല്‍ഖറിന്റെ സിനിമ ജീവിതത്തിലെ ആദ്യ പൊലീസ് വേഷമാണിത്. ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖര്‍ അഭിനയിച്ച് തീയറ്ററില്‍ എത്തിയ അവസാന മലയാള ചിത്രം. ബോബി സഞ്ജയ് ആണ് പുതിയ ചിത്രത്തിന് തിരകഥ ഒരുക്കുന്നതെന്ന് റോഷന്‍ പറഞ്ഞു. ത്രില്ലര്‍ ഗണത്തില്‍ ഉള്ള ചിത്രമായിരിക്കും ഇതെന്നും റോഷന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് പുറത്തിറങ്ങി ഏഴ് വര്‍ഷം പിന്നിടുമ്‌ബോള്‍ ആണ് തന്റെ പുതിയ സ്വപ്നത്തെ കുറിച്ച്റോഷന്‍ പറഞ്ഞത്.