Home Blog Page 417

അന്തര്‍ജില്ലാ സര്‍വീസുകള്‍ നാളെ മുതല്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്ല

0

എല്ലാ സീറ്റുകളിലും ആളെ ഇരുത്തും, മാസ്‌ക് നിര്‍ബ്ബന്ധം, വയോധികര്‍ക്കും കുട്ടികള്‍ക്കും യാത്രാനുമതിയില്ല, സ്വകാര്യബസുടമകള്‍ പ്രതിഷേധത്തില്‍.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി നാളെ മുതല്‍ അയല്‍ജില്ലകളിലേക്ക് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 1037 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ അന്തര്‍ജില്ലാ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തും. രാവിലെ അഞ്ചുമുതല്‍ വൈകിട്ട് ഒമ്പതുവരെയാകും സര്‍വ്വീസ്. സീറ്റുകളില്‍ മുഴുവന്‍ യാത്രക്കാരെയും അനുവദിക്കുമെങ്കിലും നിന്ന് യാത്രയ്ക്ക് അനുമതിയില്ല. ലോക്ക്ഡൗണില്‍ വര്‍ദ്ധിപ്പിച്ച നിരക്ക് ഇല്ലാതായി. ഈ സാഹചര്യത്തില്‍ നഷ്ടമില്ലാതെ സര്‍വ്വീസ് നടത്തുന്നതു ദുഷ്‌കരമാണെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുടമകള്‍ കടുത്ത അതൃപ്തി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പഴയ ടിക്കറ്റ് നിരക്കില്‍ സര്‍വ്വീസ് നടത്താനാകില്ലെന്ന നിലപാടില്‍ മിക്ക ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ചില റൂട്ടുകളില്‍ രാവിലെ ഓടിത്തുടങ്ങിയ ബസുകള്‍ യാത്രക്കാരില്ലാത്തതിനാല്‍ സര്‍വ്വീസ് നിര്‍ത്തി. കോവിഡ് കാലത്തെ നിരക്കില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. എന്നാല്‍ റോഡ് ടാക്‌സില്‍ മൂന്നുമാസം ഇളവ് നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത രണ്ടു ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സര്‍വ്വീസുകളും ഉണ്ടായിരിക്കും. എല്ലാ യാത്രക്കാരും നിര്‍ബ്ബന്ധമായും മാസ്‌ക് ശരിയായ വിധത്തില്‍ ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ യാത്ര നിരോധിച്ചിരിക്കുന്ന 10 വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള വയോധികരും യാത്ര ചെയ്യാന്‍ പാടില്ല. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യണം. എന്തെങ്കിലും  രോഗമുള്ളവര്‍ യാത്രയ്ക്ക് ബസ് ഉപയോഗിക്കാന്‍ പാടില്ല.

English Summary : Intercity services from tomorrow There is no charge increase

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

0

മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കളുടെ സംഘടന. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കോടികള്‍ ചിലവഴിച്ച് മുന്നോട്ടുപോകാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഇതെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു താരസംഘടന അമ്മയുടെ മറുപടി.  അതേസമയം മലയാള സിനിമകളുടെ ചിത്രീകരണം ഉടന്‍ തുടങ്ങില്ലെന്നാണ് തീരുമാനം.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലും. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. കൊവിഡ് 19 ഏല്‍പ്പിച്ച ആഘാതം അത്ര വലുതാണെന്നും നിര്‍മ്മാതാക്കള്‍. താരങ്ങള്‍ക്ക് പുറമെ പ്രധാന സാങ്കേതിക വിദഗ്ദ്ധരും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണം. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് താര സംഘടന അമ്മയുടെ പ്രതികരണം. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മലയാള സിനിമകളുടെ ചിത്രീകരണം ഉടന്‍ തുടങ്ങില്ല. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു

0

നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ  ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.

പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

English Summary : Actress Mia George is getting married

ജൂൺ 01,02 തീയതികളിൽ കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

0

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്.

ഓറഞ്ച് അലെർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

ജൂൺ 01 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂർ,കാസറഗോഡ് എന്നി ജില്ലകളിലും
ജൂൺ 02 ന്,
കൊല്ലം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം,കണ്ണൂർ,കാസറഗോഡ് എന്നി ജില്ലകളിലും
ജൂൺ 05 ന്,
പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ

എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള  സാധ്യതയുണ്ട്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
പുറപ്പെടുവിച്ച സമയം : 01/ 06/2020 2 PM

English summary : On June 01.02, the Central Meteorological Department has announced an orange alert in Kozhikode district

ഒരു വെറൈറ്റി ഉള്ളിവട

0

ഉള്ളിവട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു. സാധാരണ നാം കടകളിൽ നിന്ന് ഉള്ളിവട വാങ്ങുമ്പോൾ എണ്ണ കാരണം മിക്കപ്പോഴും കഴിക്കാൻ ബുദ്ധിമുട്ടാണ് . എന്നാൽ ഇങ്ങനെ ഉള്ളിവട ഒന്ന് തയ്യാറക്കി നോക്കു.

സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

0

സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സ്വാതി തന്നെയാണ് വിവാഹിതയായ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

‘ചെമ്പട്ട്’, ‘ഭ്രമണം’ എന്ന സീരിയലിലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി. ഭ്രമണം സീരിയലിന്റെ ക്യാമറമാന്‍ ആയിരുന്നു പ്രതീഷ്. ഈ സൗഹൃദം പ്രണയത്തിലെത്തിലേക്ക് എത്തുകയായിരുന്നു.
 മാര്‍ ഇവാനിയോസ് കോളെജില്‍ ബിഎ സാഹിത്യം വിദ്യാര്‍ഥി കൂടിയാണ്.

English summary : serial star Swathi Nithyanand got married

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

0

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലോ അല്ലെങ്കില്‍ ധാരാളം വൈറസ് കേസുകള്‍ കാരണം സീല്‍ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലോ ഒഴികെ മാളുകളും റെസ്റ്റോറന്റുകളും ജൂണ്‍ 8 മുതല്‍ വീണ്ടും തുറക്കാം.

ജൂണ്‍ 8 മുതല്‍ മതപരമായ സ്ഥലങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും അനുവദിക്കുമെന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ ഘട്ടംഘട്ടമായി വീണ്ടും തുറക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

”വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടമായ അണ്‍ലോക്ക് ഒന്നില്‍ സമ്പദ്വ്യവസ്ഥയില്‍ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക,” മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേരത്തെ നിരോധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ തുറക്കും, ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രസീജര്‍ അനുസരിച്ചായിരിക്കും ഇത്.

സ്‌കൂളുകളുമായി കൂടിയാലോചിച്ച ശേഷം ജൂലൈയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം എടുക്കും.

English Summary : Covid19 lockdown was extended to June 30

സംവിധായകന്‍ എ എല്‍ വിജയ്‌യ്ക്ക് ആണ്‍കുഞ്ഞ്

0

തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‌യ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് എ എല്‍ വിജയ്‌യുടെ ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത്.

എ എല്‍ വിജയ്ക്കു കുഞ്ഞ് പിറന്ന കാര്യം സഹോദരന്‍ ഉദയ ആണ് ആരാധകരെ അറിയിച്ചത്. ഐശ്വര്യയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിജയ്‌യോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 11നായിരുന്നു എ എല്‍ വിജയ്‌യുടെയും ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞത്.

English Summary : Director AL Vijay has a baby boy

ഛത്തീസ്ഗഡ് പ്രഥമ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

0

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് പ്രഥമ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. അജിത് ജോഗിയുടെ മകനാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററില്‍ അറിയിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസമുള്ളതിനാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തിയില്ല. ഇതു തലച്ചോറിലെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് അജിത് ജോഗിയെ ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏറെക്കാലം കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്നു അജിത് ജോഗി. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) എന്ന പാര്‍ട്ടിയുണ്ടാക്കി. അജിത് ജോഗിയുടെ ഭാര്യ രോണു ജോഗിയും മകന്‍ അമിത് ജോഗിയും ഛത്തീസ്ഗഡ് നിയമസഭാംഗങ്ങളാണ്.

English Summary : Chhattisgarh Chief Minister Ajit Jogi passes away

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ   തീരുമാനം അനുസരിച്ചാകും സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) സമിതി യോഗം അറിയിച്ചു.

വിക്ടേഴ്സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെയാകും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുക. പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറുമാകും ക്ലാസുകള്‍.  
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. ക്ലാസ്സുകളെ സംബന്ധിക്കുന്ന വിശദമായി മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.

English Summary : Covid19 The school will not open on June 1

ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് ദേവ്ഗണ്‍

0

മുബൈയിലെ ധാരാവിയില്‍ താമസിക്കുന്ന700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് ദേവ്ഗണ്‍.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിരവധി വ്യക്തികള്‍ പലയിടത്തും അവശ്യ റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ട്. ഇനിയും കൂടുതല്‍ പേര്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അജയ് പറഞ്ഞു.

ഇതിനുമുമ്പും അജയ് സാമ്പത്തിക സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു. മുബൈയിലെ ആശുപത്രികളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുത്തും മറ്റും അജയ് രംഗത്ത് സജീവമാണ്.

ധാരാവിലെ യുവകലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു. ബോളിവുഡിലെ മിക്ക താരങ്ങളും ഇപ്പോള്‍ സഹായങ്ങള്‍ എത്തിക്കുന്നതില്‍ സജീവ പ്രവര്‍ത്തകരാണ്. അക്ഷയ് കുമാര്‍, സോനു സൂഡ്, ഷാരൂഖ് ഖാന്‍ എന്നിവരും ഇതില്‍പ്പെടും.

English Summary : Ajay Devgn takes responsibility for 700 families in Dharavi

നടന്‍ ഗോകുലന്‍ വിവാഹിതനായി

0

പെരുമ്പാവൂര്‍: നടന്‍ ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെരുമ്പാവൂര്‍ അയ്മുറി സ്വദേശിയാണ് ധന്യ. സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ച എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന  സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ആ പേര് സമൂഹ മാദ്ധ്യമങ്ങളിലും വലിയ ഹിറ്റാണ്. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെ ഒപ്പവും ഗോകുലന്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന്‍ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍.