Home Blog Page 416

നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീല് നടത്തില്ല

0

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ഓട്ടം നിര്‍ത്തും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും. അതിനാലാണ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്നാണ് ഉടകമകള്‍ പറയുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച് സര്‍വീസ് നടത്തേണ്ടതില്ലെന്ന് അഭിപ്രായമുയര്‍ന്നു. 21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.

ആദ്യഘട്ടത്തില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ പിന്നീട് എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താന്‍ അനുമതി നല്‍കിയതോടെ പഴയ നിരക്കാക്കി. ദിവസേന സര്‍വീസ് നടത്തുന്നതു വഴി ബസുടമകള്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായതെന്ന് ഉടമകള്‍ പറഞ്ഞു.

ഈ സ്ഥിതി തുടരാനാവില്ലെന്നും ബസുകള്‍ ഓട്ടം നിര്‍ത്തേണ്ട അവസ്ഥയാണെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.തുളസീധരന്‍ ‘ദീപിക’യോട് പറഞ്ഞു.

ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. അബ്ദുള്‍ നാസര്‍ പറഞ്ഞു. സര്‍വീസ് നടത്തിയ ബസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിശാലിന്റെ ‘ ചക്ര ‘ യുടെ പുതിയ സ്റ്റില്ലുകൾ പുറത്തു വിട്ടു- ടീസർ ഉടൻ പുറത്തിറങ്ങും!

0

വിശാൽ നായകനായി അഭനയിച്ചു കൊണ്ടിരിക്കുന്ന ‘ ചക്ര ‘ യുടെ പുതിയ സ്റ്റില്ലുകൾ അണിയറക്കാർ പുറത്തു വിട്ടു. ടീസർ അണിയറയിൽ തയ്യാറായി വരുന്നു. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാന ഘട്ട ചിത്രീകരണം നടക്കവേയാണ് ‘ കൊറോണ ‘ കാല ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതു കാരണം ചിത്രീകരണം തടസ്സപ്പെട്ടു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ചിത്രീകരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സംഘവും.   ചിത്രത്തിന്റെ ടീസർ ഉടൻ തന്നെ പുറത്തിറക്കും. വിശാൽ , തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മക്കുന്ന ‘ ചക്ര ‘ യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.

ഓൺലൈൻ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ്   ‘ ചക്ര ‘ യുടേത്‌. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിക്കുന്നു.

‘# സി.കെ.അജയ് കുമാർ, പി ആര്‍ ഒ

English Summary : vishal movie chakra stills out

രോഗികള്‍ 111, ഏറ്റവും ഉയര്‍ന്ന നിരക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നക്കം കടന്നു. ഇന്നലെ 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. 50 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 22 പേര്‍ ഇന്നലെ രോഗമുക്തരായി. 973 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം രോഗലക്ഷണങ്ങളോടെ 247 പേരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ 1,77,106 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,75,561 പേര്‍ വീടുകളിലും, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാലക്കാട് (40), മലപ്പുറം (18), പത്തനംതിട്ട (11), എറണാകുളം (10), തൃശൂര്‍ (എട്ട്), തിരുവനന്തപുരം, ആലപ്പുഴ (5 വീതം), കോഴിക്കോട് (4) ഇടുക്കി, വയനാട് (3വീതം), കൊല്ലം (2), കോട്ടയം, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട 10 പേരില്‍ പാലക്കാട് (അഞ്ച്), മലപ്പുറം (മൂന്ന്), തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള ഓരോരുത്തരും ഉള്‍പ്പെടുന്നു. മലപ്പുറത്തെ രണ്ടും, തൃശ്ശൂരിലെ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 3,597 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 79,074 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 74,769 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 19,650 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18,049 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

English summary: Covid19 News Update Patients 111, the highest rate

ഹോട്ടലുകളില്‍ പരിശോധനയും അണുനശീകരണവും നിര്‍ബന്ധം

0

തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിനു തുറക്കാം. എന്നാല്‍ അന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, ജ്യൂസ് കടകള്‍എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ ഓരോ തവണ ഉപയോഗത്തിന് ശേഷവും നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതുനിബന്ധനകള്‍ക്ക് പുറമേ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡെലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.    

  • താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപ പരിശോധനാ ഉണ്ടായിരിക്കണം
  • ഹാജരാകുന്ന ജീവനക്കാര്‍ക്കും അതിഥികള്‍ക്കും രോഗലക്ഷണം ഉണ്ടായിരിക്കരുത്
  • ജീവനക്കാര്‍ക്കും അതിഥികള്‍ക്കും മുഖാവരണം നിര്‍ബന്ധം
    അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേക സംവിധാനമുണ്ടായിരിക്കണം
  • ലിഫ്റ്റില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം, അകലം പാലിക്കണം
  • എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം
    അതിഥികള്‍ യാത്രാചരിത്രം, ആരോഗ്യസ്ഥിതി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം
  • പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം, സ്പര്‍ശനം ഒഴിവാക്കണം
  • ലഗേജുകള്‍ അണുവിമുക്തമാക്കണം
  • കണ്ടെയ്ന്‍മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം
  • റൂം സര്‍വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം
    റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം
    അതിഥികളുടെ കൈയ്യില്‍ നേരിട്ട് നല്‍കരുത്
  • പരിസരവും ശൗചാലയവും അണുവിമുക്തമാക്കണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം
  • ബുഫേയ്ക്ക് സാമൂഹിക അകലം പാലിക്കണം.
  • മെനു കാര്‍ഡുകള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തരത്തില്‍ ക്രമീകരിക്കണം
  • ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം
  • തുണികൊണ്ടുള്ള നാപ്കിനുകള്‍ പാടില്ല
  • റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയ്യുറയും ധരിക്കണം
  • സിറ്റിങ് കപ്പാസിറ്റിയുടെ  50 ശതമാനം മാത്രം പ്രവേശനം
  • ജീവനക്കാര്‍ മാസകും കൈയുറയും ധരിക്കണം.
  • എല്ലാ ടേബിളുകള്‍ ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണം
  • മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഗെയിം ആര്‍ക്കേഡുകള്‍ എന്നിവ തുറക്കരുത്.

English Summary : Covid19 Inspection and disinfection of hotels is mandatory

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി

0

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന  ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്  മോഷൻ പോസ്റ്റർ അണിയറക്കാർ ഇന്ന്  പുറത്ത് വിട്ടു. വൻ വരവേൽപ്പാണ് ഇതിനു ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. 

കമലഹാസൻ നയിച്ച ‘ ബിഗ് ബോസ് 3 ‘ ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശൻ ചിത്രത്തിലെ നായിക.. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ ‘ ബിഗ് ബോസ് 3 ‘ യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട് ഷിപ്പിൽ അണി ചേർന്നിട്ടുണ്ടെന്ന് അണിയറക്കാർ പറഞ്ഞു. ‘ഫ്രണ്ട്ഷിപ്പ് ‘ തമിഴ്, തെലുങ്ക്, മലയാളം,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ്‌ പ്രദർശനത്തിനെത്തുന്നത്.

English Summary : First Look Motion Poster of Harbhajan Singh starrer ‘Friendship’ released

സ്‌ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം; ഒരാള്‍ പിടിയില്‍

0

പാലക്കാട്: സ്‌ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വച്ചത് പൈനപ്പാളിലല്ല തേങ്ങയിലെന്ന് പിടിയിലായ വില്‍സന്‍ പറഞ്ഞു.  അന്വേഷണ സംഘത്തോട് അറസ്റ്റിലായ വില്‍സന്‍ ഇക്കാര്യം സമ്മതിച്ചു. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമാണ് വില്‍സന്‍. അമ്പബലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു ഇയാള്‍. പടക്കം തയാറാക്കിയ മറ്റ് രണ്ട് പേര്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങി. കൃഷിയിടങ്ങളില്‍ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവന്‍ അപകടത്തിലാക്കിയതെന്നാണ് വിവരം.

സാധാരണ ഗതിയില്‍ ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കഴമ്ബില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

കഴിഞ്ഞ മാസം 27 നാണ് വെള്ളിയാര്‍ പുഴയില്‍ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളില്‍ വച്ച സ്‌ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. വീര്യംകുറഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.

English Summary : Elephant death in kerala hint about culprits and Someone caught

ആരാധനാലയങ്ങള്‍ തുറക്കാം; കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

0

ന്യൂഡല്‍ഹി; രാജ്യത്ത് ലോക്ക് ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ പ്രവേശിക്കാനടക്കം അനുവാദം നല്‍കികൊണ്ടുളള ഇളവുകളില്‍ വ്യക്തതവരുത്തുന്നതാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീര്‍ത്ഥമോ നല്‍കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും തൊടാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല.

English Summary : Covid19 the central government has issued a guideline announcing further concessions as the country moves into lockdown phase 5.

കാലടി മണപ്പുറത്തെ സിനിമാ സെറ്റിന്റെ ഭാഗങ്ങള്‍ നീക്കിത്തുടങ്ങി

0

കാലടി: ടൊവിനോ തോമസ് നായകനാകുന്ന ‘മിന്നല്‍ മുരളി’ സിനിമയ്ക്കായി നിര്‍മിച്ച സെറ്റിന്റെ ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ നീക്കിത്തുടങ്ങി. കാലടി ശിവരാത്രി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയില്‍ നിര്‍മിച്ച സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദള് പ്രവര്‍ത്തകര് അടിച്ചുതകര്ത്തത് വന് പ്രതിഷേധം ഉയര്ത്തിയിരുന്നു.

ശിവക്ഷേത്രം അധികൃതരുടെയും പഞ്ചായത്തിന്റെയും അനുമതി വാങ്ങി തറവാടക നല്കി കഴിഞ്ഞ ഫെബ്രുവരിയിലാണ് മണപ്പുറത്ത് ക്രിസ്ത്യന് പള്ളിയുടെ സെറ്റിട്ടത്. എന്നാല് ലോക്ക്ഡൗണ് മൂലം ഷൂട്ടിങ് മുടങ്ങി. സിനിമ വീണ്ടും തുടങ്ങാനിരിക്കെ മെയ് 24ന് വര്ഗീയവാദികള് സെറ്റ് അടിച്ചുതകര്ത്തു. സെറ്റ് പൊളിച്ചവര്‌ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പ്രഖ്യാപിച്ചിരുന്നു.

മുഖ്യപ്രതി കാര രതീഷ് ഉള്‌പ്പെടെ അഞ്ചുപേരെ പെരുമ്ബാവൂര് പൊലീസ് ഉടന് പിടികൂടി. എന്നാല് മറ്റ് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

English summary : minnal murali Parts of the movie set in Kalady Manapuram have begun to move

ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ്

0

മലപ്പുറം: കൊവിഡിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ്. ജോര്‍ദ്ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാന്‍സ്ലേറ്ററായാണ് പ്രവര്‍ത്തിച്ചത്. മാര്‍ച്ച് 17 നാണ് ഇദ്ദേഹം അമ്മാനിലെത്തിയത്. ഈ ദിവസം മുതല്‍ അമ്മാന്‍ വിമാനത്താവളം കൊവിഡിനെ തുടര്‍ന്ന് അടച്ചു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹം കൊവിഡില്ലെന്ന് വ്യക്തമായതോടെ സിനിമാ സംഘത്തോടൊപ്പം ചേരുകയായിരുന്നു,

പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനില്‍ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികള്‍ മറികടന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് സംഘം നാട്ടിലെത്തിയത്.

പൃഥ്വിരാജിന്റെ  കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു.

English summary :  A member of ‘Aadujeevitham‘ crew tested positive for corona virus

മട്ടൻ കറി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കു

0

മിക്ക ആളുകൾക്കും ഇഷ്ടമുള്ള വിഭവമാണ് മട്ടൻ. മട്ടൻ കറി ആർക്കും വളരെ പെട്ടന്ന് രുചിയോടെ വീട്ടിൽ തയ്യാറാക്കാം. അത് എങ്ങനെ എന്നല്ലേ. മട്ടൻ കറി വളരെപ്പെട്ടെന്ന് തയ്യാറാക്കാവുന്ന റെസിപ്പി ആണ് ഈ വിഡിയോയിൽ. വീഡിയോ കണ്ടു നോക്കു .

English summary : Easy Mutton Curry Recipe

സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

0

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയുടെ ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിന് ശേഷം ക്രൈം ബ്രാഞ്ച് വിട്ടയച്ചു. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. ഇവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനും ആണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഉത്രയുടെ സ്വര്‍ണം പറമ്പിൽ കുഴിച്ചിട്ടതായും സുരേന്ദ്രന്‍ സമ്മതിച്ചിരുന്നു. അമ്മയെയും സഹോദരിയെയും നാളെ വീണ്ടുമെത്തിച്ച് ചോദ്യം ചെയ്യും.

English Summary : Uthra Case Sooraj’s mother and sister were released after interrogation

ഓണ്‍ലൈന്‍ പഠനം സാദ്ധ്യമാകാതെ മരിച്ച ദേവികയുടെ മൃതദേഹം സംസ്‌കരിച്ചു

0

വളഞ്ചോരി: ഓണ്‍ലൈന്‍ പഠനം മുടങ്ങിയ മനോ
വിഷമത്തിലാണ് മകള്‍ ദേവിക ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍. മാങ്കേരി കളത്തിങ്ങല്‍ വീട്ടില്‍ ബാലന്റെയും ഷീബയുടെയും മകളും ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദാര്‍ത്ഥി
നിയുമായ ദേവിക(14) തിങ്കളാഴ്ച വൈകിട്ട് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.

വൈകിട്ട് കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ  തിരച്ചിലില്‍ സമീപത്തെ ആള്‍ത്താസമില്ലാത്ത വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്ക് നടുവിലാണ് കുടുംബം കഴിയുന്നത്. കൂലിപ്പണിക്കാരനായ ബാലന്‍ ആരോഗ്യ പ്രശ്‌നങ്ങളും ലോക്ക്ഡൗണും കാരണം മാസങ്ങളായി ജോലിക്ക് പോകുന്നില്ല. രണ്ട് മാസം മുമ്പ് പ്രസവിച്ച ഷീബ അമിത രക്തസമ്മര്‍ദ്ദമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളില്‍ കഴിയുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബം കഴിഞ്ഞു കൂടിയിരുന്നത്.

ഇതിനിടെ ഓണ്‍ൈലന്‍ പഠനം ആരംഭിച്ചതോടെ ദേവിക കടുത്ത
മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍പറഞ്ഞു.  മിടുക്കിയായിരുന്ന ദേവികയ്ക്ക് തന്റെ പഠനം അവതാളത്തിലാകുമെന്ന് ആശങ്കയുണ്ടായിരുന്നു. സാമ്പത്തിക ക്‌ളേശം മൂലം വീട് അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല.
ഡി.ടി.എച്ച് റീ ചാര്‍ജ്ജ് ചെയ്യാനോ കേടായ ടെലിവി
ഷന്‍ നാന്നാക്കാനോ സാധിച്ചിരുന്നില്ലെന്നും വീട്ടിലുണ്ടായിരുന്ന സ്മാര്‍ട്ട്്  ഫോണ്‍കേടായിപ്പോയെന്നും സമീപവാസികള്‍  പറഞ്ഞു.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക ഇരുമ്പിളിയം സ്‌കൂളില്‍ നിന്ന് കൈമാറിയതില്‍ ദേവികയുടെയും പേരുണ്ടായിരുന്നു. അഞ്ചിനകം പഞ്ചായത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന് പഞ്ചായത്ത്് അധികൃതര്‍ അറിയിച്ചിരുന്നതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട്് നാലു മണിയോടെ കുട്ടിയെ
കാണാതാകുകയും  അഞ്ചരമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഈ സമയത്തായിരുന്നു ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്കുളള ഓണ്‍ ലൈന്‍ പഠനം. മഞ്ചേരി മെഡക്കില്‍കോളേജ് ആശുപത്രയിലെ കോവിഡ് പരിശോധനയ്ക്കും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം ഇന്നലെ വൈകിട്ട്  മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കാരിച്ചു.

English Summary : Dead online learning is impossible Devika’s body was cremated