കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. ശവ്വാൽ മാസപ്പിറവി ഇന്ന് ദൃശ്യമാവത്തതിനെ തുടർന്ന് റമദാൻ 30 ദിവസം പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്ർ ആഘോഷിക്കുക.
റിപ്പോ നിരക്ക് കുറച്ചു;ബാങ്ക് വായ്പകളുടെ മൊറട്ടോറിയ മൂന്ന് മാസത്തേക്ക് നീട്ടി
ന്യൂ ഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 4.0 ശനമാനമാണ് കുറച്ചത്.റിവേഴ്സ് റിപ്പോയും 4.0 ശതമാനം കുറച്ചു. പലിശ നിരക്ക് കുറയും.നാണ്യപ്പെരുപ്പം നാല് ശതമാനത്തിൽ താഴെയെത്തുമെന്നും ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു. മൂന്നു മാസത്തേക്കാണ് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടിയത്. മൊറട്ടോറിയം കാലത്തെ പലിശ അടക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു. തവണകളായി അടച്ചാൽ മതി.
ഐ എസ് സി, ഐ സി എസ് ഇ പരീക്ഷകൾ ജൂലായിൽ
ന്യൂഡൽഹി:ഐ എസ് സി, ഐ സി എസ് ഇ പരീക്ഷകൾ ജൂലായിൽ നടത്തും. പന്ത്രണ്ടാം ക്ലാസ്സിൽ 8 പരീക്ഷകളും പത്താം ക്ലാസ്സിൽ ആറു പരീക്ഷകളുമാണ് ലോക്ക്ഡൗൺ കാരണം മാറ്റിവച്ചത്. ഐ സി എസ് ഇ (10 class)പരീക്ഷ ജൂലായ് 2 മുതൽ 12 വരെ നടക്കും.
ജോഗ്രഫി പേപ്പർ -2, ബിയോളജി പേപ്പർ -3,എക്കണോമിക്സ്, ഹിന്ദി പേപ്പർ -4 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകൾ. ഐ എസ് സി ( 12 class) പരീക്ഷകൾ ജൂലായ് ഒന്നു മുതൽ 14 വരെയാണ്. ബിയോളജി പേപ്പർ -1, ബിസിനസ് സ്റ്റഡീസ്, ജോഗ്രഫി, സോഷിയോളജി, സൈക്കോളജി, ഹോം സയൻസ് പേപ്പർ 1, എഫക്റ്റീവ് ഇംഗ്ലീഷ്, ആർട്ട് പേപ്പർ 5 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകൾ.
English Summary : ISC and ICSE exams in July
റവ പൊട്ടറ്റോ ഫിംഗേഴ്‌സ് തയ്യാറാക്കാം
15 മിനുട്ടിൽ തയ്യാറാക്കാം രുചികരമായ ഒരു പലഹാരം.
English Summary : Evening snacks Recipe
കല്യാണ്‍ ജൂവലേഴ്സ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ് ബിസിനസ് പുനരാരംഭിക്കുന്നത്.
ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീരതാപനില പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്കുകളും ഗ്ലൗസുകളും ഉപയോഗിക്കുകയും കൗണ്ടര്‍ ടോപ്പുകള്‍, വാതിലുകള്‍ എന്നിവ അണുവിമുക്തമാക്കുകയും ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുക്തമാക്കുകയും ചെയ്യും.
കോവിഡ് – 19 പകര്‍ച്ചവ്യാധിക്കെതിരേ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആയിരക്കണക്കിന് മുന്‍നിര പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ അധികൃതരുടെയും പൊതുജനങ്ങളുടെയും സമഗ്രമായ പരിശ്രമത്താലാണ് വീണ്ടും ബിസിനസിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബസ് യാത്രാനിരക്ക് കൂട്ടി; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം
സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് 50 ശതമാനം കൂട്ടി. കിലോമീറ്ററിന് 70 പൈസ തോതില്‍ ഈടാക്കുന്നത് 1.10 ആയി ഉയര്‍ത്തി. ഇത് ബസ് യാത്ര പകുതി സീറ്റില്‍ മാത്രമായതുകൊണ്ടാണ്. ജില്ലാ അതിര്‍ത്തിയില്‍ മാത്രമേ ബസ് ഓടുന്നുള്ളൂ. കനത്ത നഷ്ടം ഒഴിവാക്കാനാണ് ഈ വര്‍ധന. ഇത് താത്ക്കാലിക ടിക്കറ്റ് ചാര്‍ജാണ്. യാത്രാ ഇളുവകള്‍ക്ക് അര്‍ഹതയുള്ളവര്‍ പരിഷ്‌കരിച്ച നിരക്കിന്റെ പകുതി നല്‍കണം. സ്റ്റേജ് ഗാരേജുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുന്നു. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറ്റ് ഇളവുകള്‍ ഇങ്ങനെ
ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം, ജലഗതാഗതം ഉള്‍പ്പടെ
സീറ്റംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പാടുള്ളൂ. നിന്ന് യാത്ര പാടില്ല
അതാത് ജില്ലയ്ക്കുള്ളില്‍ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമില്ല.
കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ളിടത്ത് മാത്രമേ അത് അനുവദിക്കൂ.
അന്തര്‍ ജില്ലാ പൊതുഗതാഗതം അനുവദിക്കില്ല.
മറ്റ് യാത്രകള്‍ അനുവദിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെയാണ്.
ഇതിന് പ്രത്യേക പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് മതി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ സമയ പരിധി ബാധകമല്ല
ഇലക്ട്രീഷ്യന്മാര്‍, മറ്റ് ടെക്നീഷ്യന്‍മാര്‍ ലൈസന്‍സ് കരുതണം.
സമീപജില്ലയില്‍ പോകുന്നതിന് പൊലീസിന്റെ അനുമതി വാങ്ങണം.
അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല.
ജോലി ആവശ്യങ്ങള്‍ക്കായി ദൂരെ ജില്ലകളില്‍ പോകുന്നവര്‍ പ്രത്യേക യാത്രാ പാസ് ജില്ലാ കളക്ടറില്‍നിന്നൊ എസ്പിയില്‍നിന്നോ വാങ്ങണം.
കണ്ടെയ്ന്‍്ന്മെന്റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.
അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ, ലോക്ഡൗണില്‍ ഒറ്റപ്പെട്ടവരും വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതിനും പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തരവാശ്യങ്ങള്‍ക്കും അന്തര്‍ ജില്ലാ യാത്ര അനുവദിക്കും.
സ്വകാര്യ വാഹനങ്ങള്‍ ടാക്സി ഉള്‍പ്പടെയുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ക്ക് പുറമെ രണ്ട്പേര്‍ക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്ക് യാത്ര അനുവദിക്കും.
ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ മൂന്നുപേര്‍ക്കും.
ഇരുചക്രവാഹനങ്ങളില്‍ സാധാരണ ഒരാള്‍, കുടുംബംഗമാണെങ്കില്‍ പിന്‍സീറ്റില്‍ അനുവദിക്കും.
ആരോഗ്യ കാരണങ്ങളില്‍ പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും.
വിവിധ സോണുകളിലെ കണ്ടെയ്ന്‍മെന്റ് സോണിലേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല.
അടിയന്തര ഘട്ടത്തില്‍ പോകുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടണം.
മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തി നടത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.
65 വയസ്സിന് മുകളില്‍ ഉള്ളവര്‍ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണം.
വാണിജ്യ സ്ഥാനപങ്ങളും മറ്റ് വ്യാപാര സ്വകാര്യ സ്ഥാപനങ്ങളുടെയും അനുമതി ഇങ്ങനെ
മാളുകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഷോപ്പിങ് കോംപ്ലക്സുകളില്‍ ഒരു ദിവസം ആകെയുള്ള കടകളുടെ 50 ശതമാനം തുറന്ന് പ്രവര്‍ത്തിക്കാം.
ഏത് ദിവസം ഏത് കട തുറക്കണം എന്നത് ഷോപ്പിങ് കോംപ്ലക്സിലെ കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയത് തീരുമാനിക്കാം.
ബാര്‍ബര്‍ ഷാപ്പ് ബ്യൂട്ടി പാര്‍ലര്‍ എസി ഒഴിവാക്കി പ്രവര്‍ത്തിക്കാം.
ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം.
ഒരു സമയം രണ്ടുപേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കരുത്.
ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുവരണം.
സമയം മുന്‍ കൂട്ടി നിശ്ചയിക്കണം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കണം.
റസ്റ്റോറന്റുകളിലെ ടേക്ക് എവെ കൗണ്ടറുകളില്‍ ഭക്ഷണ സാധനങ്ങളുടെ വിതരണം രാത്രി ഒമ്ബത് മണിവരെ നടത്താം.
10 മണിവരെ ഒണ്‍ലൈന്‍ ഡെലിവറി അനുവദിക്കും.
ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് തയ്യാറാവുന്ന മുറയ്ക്ക് പാഴ്സല്‍ സര്‍വീസിനായി തുറക്കാം.
ബാറുകളിലെ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്.
സംവിധാനം നിലവില്‍ വരുമ്‌ബോള്‍ ക്ലബുകളില്‍ ഒരുസമയം അഞ്ചില്‍ കൂടുതല്‍ പാടില്ല എന്ന വ്യവസ്ഥയില്‍ മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം.
ബുക്കിങ് സംവിധാനം ക്ലബുകള്‍ ഇതിന് ഉപയോഗിക്കണം.
മെമ്ബര്‍മാര്‍ അല്ലാത്തവരെ ക്ലബുകളില്‍ പ്രവേശിപ്പിക്കില്ല.
കള്ളുഷാപ്പുകലില്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് കള്ളും ആഹാരവും വിതരണം ചെയ്യാം.
സര്‍ക്കാര്‍ ഓഫീസില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം
ശേഷിക്കുന്നവര്‍ വര്‍ക്ക് ഫ്രം ഹോം ആയിരിക്കണം.
ആവശ്യമെങ്കില്‍ ഓഫീസില്‍ എത്തണം
പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാം.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസ് അവധിയായിരിക്കും.
തൊട്ടടുത്ത ജില്ലയിലേക്ക് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച യാത്ര ചെയ്യാം
മറ്റ് ജില്ലയില്‍നിന്ന് സ്ഥിരമായി വരുന്നവരാണെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഓഫീസില്‍ എത്താന്‍ കഴിയാത്ത ജീവനക്കാര്‍ രണ്ട് ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം.
ഇങ്ങനെ യാത്ര ചെയ്യാന്‍ പറ്റാത്തവര്‍ അതാത് ജില്ലാ കലക്ടറുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഞായറാഴ്ച പൂര്‍ണമായും ലോക്ഡൗണ്‍ ആയിരിക്കും.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം.
വിവാഹം പരമാവധി 50 പേരെ വച്ച് നടത്താം. അനുബന്ധ ചടങ്ങ് പരമാവധി 10 പേരെ. മരണാനന്തര ചടങ്ങ് പരമാവധി 20 പേര്‍ മാത്രം.
സാനിറ്റൈസര്‍ എല്ലായിടത്തും കൃത്യമായി ഉറപ്പാക്കണം.
English Summery : Covid19 Bus fares increased, barbershops can be open
ലോക്ക്ഡൗണ്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂന്നാം തവണയും നീട്ടി. മേയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നാലാം ഘട്ടം. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ പ്രഖ്യാപിച്ചു. പുതുക്കിയ മാര്‍ഗരേഖയിലും മേയ് 31 വരെ വിമാന സര്‍വീസുകളും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും വിലക്ക് തുടരും.
ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. ഓണ്‍ലൈന്‍ / വിദൂര പഠനം അനുവദിക്കുന്നത് തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മെട്രോ ട്രെയി ന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല
ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞ് തന്നെ കിടക്കും.
എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും.
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വിലക്ക്
ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്. കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല. സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ് സോണും ബഫര്‍ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കു ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
എല്ലാ മേഖലകളിലും, 65 വയസിനു മുകളിലുള്ള വ്യക്തികള്‍, രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ തുടരണം. അവശ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങള്‍ക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ, വൈകുന്നേരം 7 മുതല്‍ രാവിലെ 7 വരെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
English Summary: COVID-19 Lockdown in India has been extended to May 31st
ആടുജീവിതത്തിന് പാക്കപ്പ്
ആടുജീവിതം’ സിനിമയുടെ ജോര്‍ദ്ദാനില്‍ നടന്നുവന്നിരുന്ന ചിത്രീകരണത്തിന് പാക്കപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്ക് നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് പുനരാരംഭിച്ചിരുന്നു. ഇന്ത്യ അന്തര്‍ദേശീയ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തില്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും ബ്ലെസിയും സംഘവും വാര്‍ത്തകളിലും നിറഞ്ഞിരുന്നു. ഒരു ഗ്രൂപ്പ് സെല്‍ഫിക്കൊപ്പം നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ജോര്‍ദ്ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിനാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവെക്കേണ്ടിവന്നത്. ചിത്രീകരണസംഘത്തിന്റെ വിസ കാലാവധി ഏപ്രില്‍ രണ്ടാംവാരത്തിനുള്ളില്‍ അവസാനിക്കുമെന്ന പ്രതിസന്ധിയുമുണ്ടായിരുന്നു. അതിനാല്‍ തങ്ങളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്ന സാഹചര്യത്തില്‍ സിനിമാസംഘത്തെ തിരികെയെത്തിക്കുന്നത് പ്രായോഗികമല്ലെന്നും എന്നാല്‍ സംഘത്തിന്റെ വിസ കാലാവധി നീട്ടാനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി എ കെ ബാലന്‍ പിന്നാലെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു.
58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്. വിറ്റഴിഞ്ഞ കോപ്പികളുടെയും പതിപ്പുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ച ബെന്യാമിന്റെ നോവലാണ് അതേ പേരില്‍ ചലച്ചിത്രമാവുന്നത്. 2013ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
English Summary: Pack up for Malayalam Movie Aadujeevitham from Jordan
വന്ദേഭാരത്;രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയിലെത്തി
കൊച്ചി:പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയില്‍ എത്തി.നെടുമ്പാശ്ശേരിവിമാനത്താവളത്തില്‍ വൈകുന്നേരം 6.25 നാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 181 യാത്രക്കാരുമായി പറന്നിറങ്ങിയത്
ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്.ചികിത്സ ആവശ്യമുള്ള 35പേരും മുതിര്‍ന്ന പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറക്കിയത്.അടിയന്തര സാഹചര്യം ഉണ്ടായാല്‍ ചികിത്സ നല്‍കുന്നതിന്‌ഡോക്റ്റര്‍മാരും നഴ്‌സുമാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാരെ റാപ്പിഡ് ടെസ്റ്റ് നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്.
English Summary: vande bharat mission -The first flight of the second phase reached Kochi
കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും
കൊച്ചി:സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോടതി മുറിക്കുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കിയായിരിക്കും പ്രവര്‍ത്തനം. കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.
ഹൈക്കോടതി മുറിക്കുള്ളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ ആറു അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം. എട്ട് കോടതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ പരിഗണിക്കും.
ഹൈക്കോടതിയിലേക്ക് പ്രവേശനം മൂന്നു ഗേറ്റുകളില്‍ കൂടി മാത്രമായിരിക്കും. പൊതു ജനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കേസുകള്‍ പരിഗണിക്കുന്ന സമയത്തല്ലാതെ അഭിഭാഷകര്‍ കോടതിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
പുതുതായി ഫയല്‍ ചെയ്യുന്ന കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ്് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. കീഴ്ക്കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും കീഴ്‌ക്കോടതികളുടെയും പ്രവര്‍ത്തനം.
ജഡ്ജി ഉള്‍പ്പെടെ 10 പേര്‍ മാത്രമേ ഒരു സമയം കോടതിയില്‍ ഉണ്ടാകാവു. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളില്‍ പ്രവേശനം. കോടതി മുറിക്കു പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ വ്യക്തികള്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്.
അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലോക്ക് ഡൗണ്‍ മൂലം ആര്‍ക്കെങ്കിലും കോടതിയില്‍ എത്താന്‍ കഴിയാതെ പോയാല്‍ അവര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ റെഡ് സോണിലും ഹോട്ട്് സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.
English Summary: The function of the High Courts in the state will resume from Monday
6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കും; കൂടുതല്‍ മേഖലകളിലേയ്ക്ക് വിമാന സര്‍വീസ്
ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ 60% എയര്‍സ്പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. എയര്‍ സ്പേസിന്റെ പരമാവധി ഉപയോഗം സാദ്ധ്യമാകുന്നതിലൂടെ ഇന്ധന ഉപഭോഗവും സമയവും കുറയ്ക്കാന്‍ സാധിക്കും. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലോകോത്തര നിലവാരമുള്ള വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ടാക്കും. ഇതിന്റെ ഭാഗമായി ആറ് വിമാനത്താവളങ്ങള്‍ പി.പി.പി.യിലാക്കി. ഇതില്‍ മൂന്നെണ്ണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ)യ്ക്കാണ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങളില്‍നിന്നും ആയിരംകോടി രൂപ വരുമാനം ലഭിക്കും. നിലവില്‍ ഇത് പ്രതിവര്‍ഷം 540 കോടിരൂപയാണ്. എ.എ.ഐ.ക്ക് 2,300 കോടിയുടെ ഡൗണ്‍ പേയ്മെന്റ് ലഭിക്കും.
English Summary : Finance Minister Nirmala Sitharaman announced that six more airports will be privatized
കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവൂ; ആനിയോട് നവ്യയുടെ ചോദ്യം
മലയാളത്തിലെ മികച്ച നടിമാരാണ് ആനിയും നവ്യാ നായരും. ആദ്യ സിനിമകളിലെ അഭിനയിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനംനേടാന്‍ രണ്ട് പേര്‍ക്കും സാധിച്ചു. വിവാഹത്തിന് ശേഷം ഇരുവരും അഭിനയത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. എന്നാല്‍ നവ്യാനായര്‍ ഈ അടുത്തിടെ സിനിമ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.
കുക്കിംഗ് പ്രോഗ്രാമിലൂടെ ആനിയും ടെലിവിഷന്‍ രംഗത്ത് തുടരുന്നുണ്ട്. പ്രോഗ്രാമില്‍ നവ്യാനായര്‍ വന്ന ഒരു പഴയ എപ്പിസോഡ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം നടി സരയൂ വന്ന എപ്പിസോഡും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. അതില്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരുപാട് താഴെ നില്‍ക്കുന്നതാണ് ഇഷ്ടമെന്ന് സരയു പറഞ്ഞിരുന്നു. ആനിയും അത് ശരിയാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വരികയും സരയു വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതുപോലെ ആനി, നവ്യാനായര്‍ വന്നപ്പോള്‍ കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് നവ്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.
സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..നവ്യ ആനിയോട് പറഞ്ഞു.


