Home Blog Page 405

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍

0

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്.

നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരുംദിവസങ്ങളില്‍ ഉണ്ടാകും.

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. വിജയന്‍പിള്ളയുടെ മരണത്തോടെ ചവറയിലും ഉപതിരഞ്ഞടുപ്പ്  വേണ്ടിവന്നത്.

കൂടുതല്‍ നേരം നിര്‍ത്തും മെട്രോ 7 മുതല്‍

0

ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒന്നിലധികം ലൈനുകളുള്ള വലിയ മെട്രോ സേവനങ്ങള്‍ ഓരോ ലൈനുകളായി ഘട്ടംഘട്ടമായി മാത്രമേ സേവനം തുടങ്ങാവൂ. സെപ്റ്റംബര്‍ 12 ആകുമ്പോഴേക്ക് എല്ലാ ലൈനുകളും പ്രവര്‍ത്തനസജ്ജമാകുന്ന തരത്തിലാകണം സേവനങ്ങള്‍ സജ്ജീകരിക്കേണ്ടത് എന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

കണ്ടെയിന്‍മെന്റ്് സോണുകളിലുള്ള മെട്രോ സ്റ്റേഷനുകള്‍ അടഞ്ഞുകിടക്കും. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ.
 സ്റ്റേഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തില്‍ സര്‍വീസ് സമയം തീരുമാനിക്കണം. സ്റ്റേഷനുകളില്‍ സജ്ജീകരണവും ഒരുക്കണം. സമൂഹ അകലം പാലിച്ച് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയം മെട്രോ സ്റ്റേഷനില്‍ നിര്‍ത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.

സമൂഹ അകലം ഉറപ്പാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ പ്രത്യേക ഇടങ്ങള്‍ ഒരുക്കണം. അവ കൃത്യമായി അടയാളപ്പെടുത്തണം. മാസ്‌ക് നിര്‍ബന്ധമാണ്. പുറത്ത് മാസ്‌കുകള്‍ വിതരണം ചെയ്യണമെങ്കില്‍ അതിന് മെട്രോ റയില്‍ കോര്‍പ്പറേഷന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം.
രോഗലക്ഷണങ്ങളുള്ള ആളുകളെ ഒരു കാരണവശാലും സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കരുത്.

സ്റ്റേഷനുകളുടെ പുറത്ത് സാനിറ്റൈസറുകള്‍ വയ്ക്കണം. ടിക്കറ്റെടുക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം. ടോക്കണെടുക്കുകയാണെങ്കില്‍ സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ പാടുള്ളൂ.

English Summary : Metro service will start in the country from September 7

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

0

കൊച്ചി: നിര്‍മ്മാതാവ്  ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ. അനിഷയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്നു. ചടങ്ങില്‍ നടന്‍ മോഹന്‍ലാലും മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തു.
ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍  പങ്കെടുത്തത്.

English Summary : Antony Perumbavoor’s daughter got engaged

‘മിന്നല്‍ മുരളി’യുടെ ടീസര്‍ പുറത്ത്

0

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ടീസര്‍ പുറത്തെത്തി. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറും അഞ്ച് ഭാഷകളിലായാണ് പുറത്തെത്തിയത്. ഓരോ ഇന്‍ഡസ്ട്രിയിലെയും പ്രമുഖ താരങ്ങളാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ‘മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം’ എന്ന വിശേഷണവുമായി എത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ കൗതുകമുണര്‍ത്തുന്നു.

കഥ നടക്കുന്ന ഗ്രാമത്തിലെ നാട്ടുകാരുടെ പ്രതികരണങ്ങളിലൂടെ സസ്‌പെന്‍സ് നിറച്ചാണ് ടീസറില്‍ ടൊവീനോയുടെ നായക കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളില്‍ ആ മികവ് വ്യക്തമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

English Summary : MINNAL MURALI Official Teaser

മെഡിക്കല്‍ പരീക്ഷ എഴുതാന്‍ സായ് പല്ലവി തിരുച്ചിയില്‍: ചിത്രം

0

തിരുച്ചി :മെഡിക്കല്‍ പരീക്ഷ എഴുതാന്‍ സായ് പല്ലവി തിരുച്ചിയില്‍ എത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആരാധകര്‍ക്കൊപ്പം താരം നില്‍ക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകകായണ്.

ആഗസ്റ്റ് 31നാണ് തിരുച്ചിയിലെ ഒരു കോളേജില്‍ പരീക്ഷ എഴുതുവാന്‍ സായി പല്ലവി എത്തിയത്.അവര്‍ കോളേജില്‍ മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും നിരവധി വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും അവരെ തിരിച്ചറിഞ്ഞ് സെല്‍ഫികള്‍ ചോദിച്ചു. ഇതോടെ സായി പല്ലവിക്കൊപ്പം ഉള്ള ചിത്രങ്ങള്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രങ്ങളില്‍, മഞ്ഞ, പിങ്ക് നിറത്തിലുള്ള സല്‍വാര്‍ ധരിച്ചിരിക്കുന്നത് കാണാം.

2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത്.

English Summary : sai pallavi was at college in tiruchi to write an exam

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

0

ന്യൂഡല്‍ഹി: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം  നിരോധിച്ചു.  അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം.
പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവയും നിരോധിച്ച ആപ്പുകളുടെ പട്ടികയിലുണ്ട്.  ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐടി മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യക്ക് എതിരെയുളള ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം.
ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടിയില്‍പരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്‌ളേ എന്നിവയില്‍ നിന്ന് മേയ് 1 മുതല്‍ മേയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വച്ചാണ്  ഈ വരുമാനം കണക്കാക്കിയത.് മേയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈല്‍.

English Summary : Pubg and 117 Chinese apps banned in Indaia

വിവാഹ വാര്‍ഷിക ദിനത്തില്‍ സെന്തിലിന് പുതിയ അതിഥി

0

വിവാഹ വാര്‍ഷിക ദിനത്തില്‍ സെന്തിലിനും ഭാര്യ അഖിലയ്ക്കും പുതിയ അതിഥി എത്തി.  ഇരട്ടിസന്തോഷം കൈവന്ന സുദിനമാഘോഷിക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ. ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ സെന്തിലിനും ഭാര്യ അഖിലയ്ക്കും ഒരാണ്‍കുഞ്ഞ് ജനിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് 24ന് ഗുരുവായൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയാണ് അഖില.

മോഹന്‍ലാല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സെന്തില്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് നായകനായി ശ്രദ്ധിക്കപ്പെട്ടത്. വൈറസ്, മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു

ലാലേട്ടനും പൃഥിയും പിന്നെ ദുല്‍ഖറും; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

0

താടിവടിച്ചുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മറ്റൊരു ഫോട്ടോയാണ്. പൃഥ്വിരാജിനും ദുല്‍ഖറിനും ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജും ദുല്‍ഖറും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു. താടിവടിച്ച് തൊപ്പി വെച്ചാണ് മോഹന്‍ലാല്‍ ഫോട്ടോയിലുള്ളത്. ഫോട്ടോ ഷെയര്‍ ചെയ്ത സുപ്രിയ മേനോന്‍ ഒരു ക്യാപ്ഷനും ആവശ്യമില്ല എന്നാണ് എഴുതിയിരിക്കുന്നത്. മോഹന്‍ലാലിന്റെതായി ഉടന്‍ ചിത്രീകരണം തുടങ്ങാനുള്ളത് ദൃശ്യം രണ്ട് ആണ്. ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ താടിവടിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.

പിങ്ക് ലെഹങ്കയില്‍ സുന്ദരിയായി മിയ; മനസമ്മതം കഴിഞ്ഞു

0

മലയാളികളുടെ നടി മിയ ജോര്‍ജിന്റെ മനസമ്മതം കഴിഞ്ഞു. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മത ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പിങ്ക് ലെഹങ്കയാണ് മിയയുടെ വേഷം. ലേബല്‍ എം സിഗ്‌നേച്ചര്‍ വെഡ്ഡിംഗ്‌സ് ആണ് മിയയുടെ വസ്ത്രങ്ങളും ചടങ്ങിന്റെ വീഡിയോയും കേക്കുമെല്ലാം ഒരുക്കിയത്. ചലച്ചിത്ര ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ നേതൃത്വത്തിലുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസ് ആണ് മാജിക് മോഷന്‍ മീഡിയയുമായി ചേര്‍ന്ന് വീഡിയോ തയ്യാറാക്കിയത്.
പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

സംവിധായകന്‍ വി എം വിനുവിന്റെ മകള്‍ വിവാഹിതയായി

0

സംവിധായകന്‍ വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി.  നിത്യാനന്ദ ആണ് വര്‍ഷയുടെ വരന്‍.
കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിച്ച് കോഴിക്കോട് ട്രൈപെന്റാ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.  അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹചടങ്ങിന് എത്തിയത്.  വര്‍ഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വി എം വിനു തന്നെയാണ് വേഷം സംവിധാനം ചെയ്തത്.

അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി

0

തിരുവനന്തപുരം:-അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സമൂഹത്തില്‍ അശരണരായി കഴിയുന്ന ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ ജീവിക്കുന്ന വിധവകള്‍ക്ക് അഭയവും ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അഭയകിരണം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നല്‍കുന്നത്. നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2020-21 വര്‍ഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കായുള്ള 11 മാസത്തെ തുകയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

English Summary : The government approves of Rs 99 lakh for ‘Abhayakiranam’ scheme

31 വനിതകൾ ഒന്നിച്ച ഓൺലൈൻ നൃത്തശില്പം ശ്രദ്ധേയമാവുന്നു

0

ചിങ്ങ പിറവി ദിനത്തിൽ മറുനാടൻ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകൾ ഓൺലൈനിലൂടെ ഒന്നിച്ചു നടത്തിയ ‘ ഓണ നൃത്ത ശില്‌പം ‘ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് . കോയമ്പത്തൂരിലെ മലയാളി അധ്യാപിക അംബികാ ബാലസുബ്രമണ്യവും  പ്രവാസിയായ മകൾ അമൃതയുമാണ്  നൂപുരാ ഡാൻസ് ക്‌ളാസ് കോയമ്പത്തൂരിന്റെ നേതൃത്വത്തിൽ വിവിധ ദേശത്തുള്ള നർത്തകിമാരെ ഏകോപിപ്പിച്ചു കൊണ്ട് ഈ നൃത്ത പരിപാടി അവതരിപ്പിച്ചത് .

ഈ നൃത്ത പരിപാടിയിൽ കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെയുള്ള കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് അംബികാ ബാലസുബ്രഹ്മണ്യം ഓൺലൈൻ നൃത്ത ശിൽപം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുത്ത പലരും യഥാവിധി നൃത്തം അഭ്യസിച്ചവരല്ലെന്നും നൃത്തത്തോടുള്ള അഭിനിവേശത്താലും പരസ്‌പര സ്നേഹ സൗഹൃദത്താലും  ഒന്നിച്ച്  നൃത്തം ചെയ്തതുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത . തങ്ങളാരും പ്രൊഫാഷനലുകൾ അല്ലാത്തത് കൊണ്ടുള്ള സാങ്കേതിക പിഴവുകൾക്ക് മുൻ‌കൂർ ക്ഷമാപണം നടത്തിക്കൊണ്ടാണ് ഇവർ ഓണാക്കാഴ്ചയായി നൃത്തം സമർപ്പിക്കുന്നത് .  

English Summary : 31 women online choreography is notable


C. K. Ajay kumar , PRO