Home Blog Page 404

നടി മിയ ജോര്‍ജ് വിവാഹിതയായി; വീഡിയോയും ചിത്രങ്ങളും കാണാം

0

കൊച്ചി: സിനിമാ താരം മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ച് നടന്ന ചടങ്ങില്‍ വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

മെയ് 30നായിരുന്നു മിയയുടെ വിവാഹ നിശ്ചയം. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്വിനെ കണ്ടെത്തിയത്. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ ലളിതമായാണ് താരത്തിന്റെ വിവാഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ച് നടന്നത്. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.

എറണാകുളം സ്വദേശിയായ ആഷ്വിന്‍ വ്യവസായിയാണ്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വിവാഹത്തിന്റെ ഭാഗമായി വൈകീട്ട് കൊച്ചിയില്‍ സല്‍ക്കാരവും ഒരുക്കിയിരുന്നു.

കൂടുതൽ ചിത്രങ്ങൾ കാണാൻ : https://www.kerala9.com/events/miya-george-wedding-photos/

വീഡിയോ കാണാൻ

English Summary : Actress Miya George Wedding news video and photos

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക്

0

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക്. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വർധന തൊണ്ണൂറായിരം കടക്കും. വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,657,379ത്തിലെത്തി. പുതുതായി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. 

രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായതോടെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. ആന്ധ്രയില്‍ 9,999 പേരും കര്‍ണാടകത്തിൽ 9,464, പേരും 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരാണ്. 

English Summary : Covid19 news updates

ജെന്റിൽമാൻ2 – ബ്രഹ്മാണ്ഡവുമായി കെ .ടി .കുഞ്ഞുമോൻ !!!

0

ലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത കുഞ്ഞുമോന് അതുകൊണ്ടു തന്നെ താര പരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ വസന്ത കാല പറവൈ ,സൂര്യൻ എന്നീ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ചു കൊണ്ട് കോളിവുഡിൽ നിർമാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോൻ 1993 – ൽ ജെന്റിൽമാൻ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു . പുതുമുഖ സംവിധായകൻ ഷങ്കർ , മുൻനിര നായകനല്ലാതിരുന്ന അർജ്ജുൻ , നവാഗതരായ സാങ്കേതിക വിദഗ്‌ധർ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിർമ്മിച്ച  ‘ ജെന്റിൽമാൻ ‘ , ഗ്രാഫിക് ,അനിമേഷൻ എന്നിത്യാദി നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേർത്ത് വെള്ളിത്തിരയിൽ ദൃശ്യ വിസ്മയം തീർത്തു . ജെന്റിൽമാനു  വേണ്ടി ഏ ആർ റഹ്‍മാൻ  ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ഗാനാസ്വാദകർ ആഘോഷമാക്കി .ഈ ഗാനങ്ങളിലൂടെ റഹ്‍മാനും പ്രിയങ്കരനായി. റഹ്‌മാന്റെ വഴിത്തിരിവായി ഭവിച്ചു ജെന്റിൽമാൻ .

തമിഴ് സിനിമ  ജെന്റിൽമാനിലൂടെ ലോക ശ്രദ്ധയാകർഷിക്കയായിരുന്നു. ഇതോടെ സിനിമാരംഗത്തും ആരാധകർക്കും കുഞ്ഞുമോൻ  ‘ ജെന്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോനായി . അന്നത്തെ ഇലക്ഷൻ കമ്മീഷനായിരുന്ന ടി.എൻ.ശേഷനാണ്  അദ്ദേഹത്തിന്  “ജെന്റിൽമാൻ ” എന്ന  വിശേഷണ പേരു നൽകിയത് . കുഞ്ഞുമോൻ വിത്തിട്ട ബ്രഹ്മാണ്ഡം ഉണ്ടെങ്കിലേ പ്രേക്ഷകർ സിനിമയെ സ്വീകരിക്കൂ എന്ന അവസ്ഥ സംജാതമായി . തുടർന്ന് തൊട്ടടുത്ത വർഷം കുഞ്ഞുമോൻ , ഷങ്കർ , ഏ .ആർ .റഹ്‍മാൻ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം ‘കാതലൻ ‘പുറത്തിറങ്ങി .എതിർപ്പുകളെ അവഗണിച്ചു കൊണ്ട് താര പരിവേഷം തെല്ലുമില്ലാതിരുന്ന  നൃത്ത സംവിധായകനായിരുന്ന പ്രഭു ദേവയെ  നായകനാക്കി നിർമ്മിച്ച കാതലനും  ദൃശ്യ വിസ്‌മയം തീർത്തു സൂപ്പർ ഹിറ്റായി.  ഇതോടെ കുഞ്ഞുമോൻ സിനിമകൾ പുറുറത്തിറങ്ങുന്ന കാലം തമിഴ് സിനിമാ പ്രേമികൾക്ക് ഉത്സവകാലമായി . പക്ഷെ കാതലനോടെ കെ ടി കുഞ്ഞുമോൻ – ഷങ്കർ കൂട്ടുകെട്ട് വഴിപിരിഞ്ഞു . കുഞ്ഞുമോൻ പുതിയ മാർഗങ്ങൾ ആസൂത്രണം ചെയ്‌തു .

തമിഴ് സിനിമാ പ്രേമികൾക്ക് അപരിചിതനായ വിനീത് ,തബു , പുതുമുഖ നായകൻ അബ്ബാസ് എന്നിവരെ നായക നായികമാരാക്കി കതിരിന്റെ  സംവിധാനത്തിൽ ‘ കാതൽ ദേശം ‘ നിർമ്മിച്ചിറക്കി .ഈ ചിത്രവും ബോക്സ് ഓഫീസിൽ തൂത്തുവാരി. തമിഴ് നാടിനൊപ്പം ആന്ധ്രാ , കർണാടക എന്നിവിടങ്ങളിൽ ഒരു വർഷത്തിലേറെ കാലം ചിത്രം വിജയകരമായി പ്രദർശിപ്പിച്ചു മഹാ വിജയമായി . കാതൽ ദേശ ത്തിലെ ഗാനങ്ങളിലൂടെ ഏ ആർ റഹ്‌മാൻ ലോക പ്രശസ്തി നേടിയെടുത്തു .  തുടർന്ന് തെലുങ്കു സൂപ്പർ താരം നാഗാർജ്ജുനയെ തമിഴിലേക്കാനയിച്ചു കൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ രക്ഷകൻ  നിർമ്മിച്ചു . ഈ ചിത്രത്തിലൂടെ പ്രപഞ്ച സുന്ദരി സുസ്‌മിതാ സെൻ നായികയായി വെള്ളിത്തിരയിലെത്തിച്ചു . ഇങ്ങനെ തന്റെ സിനിമളിലൂടെ ട്രെൻഡ് സെറ്ററും മാർഗ ദർശിയുമായ കെ ടി കുഞ്ഞുമോൻ   “ജെന്റിൽമാൻ 2  “ എന്ന സിനിമ നിർമ്മിച്ചു കൊണ്ട് ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് . അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കയാണ് . തൻറെ പുതിയ സംരംഭത്തെ കുറിച്ച്  ..

 ” എന്റെ ജെന്റിൽമാൻ തമിഴ് ,തെലുങ്കു ഭാഷകളിൽ പ്രദര്ശനത്തിനെത്തിയപ്പോൾ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത് . ഇന്ത്യയിൽ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി . ഈ സിനിമയുടെ രണ്ടാം ഭാഗം “ജെന്റിൽമാൻ2 “നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ . ജെന്റിൽമാനേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡം “ജെന്റിൽമാൻ 2 ” ൽ കാണാം . ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ , മെഗാ ബഡ്ജറ്റിൽ തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് നിർമ്മിക്കുന്നത് . നടീ നടന്മാർ മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു . ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും . ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ . ”   കെ ടി കുഞ്ഞുമോൻ പറഞ്ഞു . ജെന്റിൽമാൻ2 ലൂടെ ആരാധകരെ കാത്തിരിക്കുന്നത് മറ്റൊരു ദൃശ്യ വിസ്‌മയമായ എന്റർടൈനറായിരിക്കുമെന്നു പ്രതീക്ഷിക്കാം.  

 # സി .കെ ,അജയ് കുമാർ ,പി ആർ ഒ 

English Summary : Gentleman 2 movie Producer KT Kunjumon announces sequel to Arjun’s superhit film

ഇത് ഭാമ തന്നെയോ; പുത്തന്‍ ലുക്കില്‍ ഭാമ

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെയായി ഭാമ മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. ഈ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ തന്റെ ഒരു സെല്‍ഫി ഭാമ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഭാമയുടെ വേറിട്ട ലുക്ക് തന്നെയാണ് ഫോട്ടോ ചര്‍ച്ചയാകുന്നതിന് കാരണം. ഒറ്റനോട്ടത്തില്‍ ഭാമയാണോ ഇത് എന്ന് സംശയിച്ചുപോകും. അത്രമാത്രം മാറ്റമുണ്ട് ഫോട്ടോയില്‍ ഭാമയെ കാണാന്‍. സെല്‍ഫി സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് ഭാമ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെ ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

English Summary : Actress Bhama Newlook photos Viral in social media

നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

0

മുംബൈ: മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടയിലാണ് റിയയുടെ അറസ്റ്റ്.

സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന്  റിയ ചക്രബര്‍ത്തി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുന്‍പ് തന്നെ സുശാന്ത് മയക്കുമരുന്നു ഉപയോഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എന്‍.സി.ബിക്ക് മൊഴി നല്‍കിയിരുന്നു. സുശാന്തിനൊപ്പം മയക്കുമരുന്നു നിറച്ച സിഗരറ്റ് വലിച്ചിരുന്നുവെന്നാണ് റിയ ചോദ്യം ചെയ്യലില്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സുശാന്തിന് വേണ്ടി സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി വഴിയാണ് റിയ മയക്കുമരുന്നു സംഘടിപ്പിച്ചിരുന്നത്. ഷോവിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണമെത്തുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിയയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലര്‍മാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് പുറത്ത് വന്നത്.

English Summary : riya chakravarthi arrested in drug case

മയക്കു മരുന്ന് കേസില്‍ സഞ്ജന ഗല്‍റാണി അറസ്റ്റില്‍

0

ബംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണിയെ അറസ്റ്റ് ചെയ്തു. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സേര്‍ച്ച് വാറണ്ടുമായി പൊലീസ്  ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.  തുടര്‍ന്നായിരുന്നു റെയ്ഡ്. വീട്ടില്‍ നിന്ന് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കന്നഡയില്‍ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര നടിയാണ് സഞ്ജന ഗല്‍റാണി. കസനോവ, ദ കിങ് ആന്‍ഡ് കമ്മീഷണര്‍ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകള്‍. നടി നിക്കി ഗല്‍റാണിയുടെ സഹോദരികൂടിയാണ് സഞ്ജന.

English Summary : Kannada movie actress Sanjjanaa Galrani arrested in drug case

പബ്ജി ഇന്ത്യയിൽ തിരിച്ചെത്തിയേക്കും

0

വളരെ പ്രചാരമുള്ള പബ്ജി ഉൾപ്പെടുന്ന 118 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം പബ്ജി ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തും . ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്പനിയായ പബ്ജി കോര്‍പ്പറേഷൻ ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പെടുത്തിതോടെയാണ് പബ്ജി തിരിച്ചുവരാനുള്ള സാഹചര്യം ഒരുങ്ങുന്നത് .

ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനിയായ പബ്ജി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചതുമായ ഗെയിം ആണ് പബ്ജി മൊബൈൽ. പബ്ജി ജനപ്രിയമായതിനുശേഷം, ചൈനയിൽ മാർക്കറ്റ് ചെയ്യുന്നതിനായി ടെൻസെന്റ് എന്ന ചൈനീസ് കമ്പനിയാണ് പബ്ജി കോര്‍പ്പറേഷൻ കൈകോർത്തത്, പിന്നീട് ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ അതിന്റെ വിതരണത്തിന്റെ വലിയൊരു ഭാഗം ഇവർ കൈകാര്യം ചെയ്യാൻ തുടങ്ങി.ഇപ്പോൾ പബ്ജി കോര്‍പ്പറേഷൻ ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പെടുത്തി ഇന്ത്യയിൽ നേരിട്ട് മാർക്കറ്റ് ചെയ്യാൻ തുടങ്ങുമെന്നാണ് റിപോർട്ടുകൾ .


പബ്‌ജി ഉപയോഗിക്കുന്നവരുടെ സ്വകാര്യതയും സുരക്ഷയും കമ്പനിയുടെ മുൻ‌ഗണനയായതിനാൽ സർക്കാർ സ്വീകരിച്ച നടപടികളെ പബ്ജി കോർപ്പറേഷൻ പൂർണ്ണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും. ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിച്ച് ഒരു പരിഹാരം കണ്ടെത്താൻ ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുമെന്നും , ഒഫീഷ്യൽ ബ്ലോഗ് പോസ്റ്റ് കുറിച്ചു.

English Summary : PUBG may return to India

ദൈവത്തിന് നന്ദി; എസ് പി ബി കോവിഡ് മുക്തനായി

0

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. അതേസമയം, 74കാരനായ എസ് പി ബി വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ചെന്നൈയിലെ എം ജി എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

കൊവിഡ് മുക്തനായ വിവരം മകന്‍ എസ് പി ചരണ്‍ ആണ് അറിയിച്ചത്. ചരണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. അച്ഛന്റെ ശ്വാസകോശം മെച്ചപ്പെടുന്നതിന്റെ ശുഭസൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അഞ്ചിനാണ് എസ് പി ബിയെ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടത്തരം ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വൈകാതെ ഐ സി യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

English Summary : S.P.Balasubrahmanyam has tested negative for Covid-19

വാപ്പിച്ചിക്ക് പിറന്നാള്‍ ഉമ്മയുമായി ദുല്‍ഖര്‍

0

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 69ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് മെഗസ്റ്റാറിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍ ഷെയര്‍ ചെയ്ത ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മമ്മൂട്ടിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ഫോട്ടോയാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവന്‍. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവന്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണ്. അങ്ങയോടൊപ്പം ചെലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. അങ്ങയെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം. നിങ്ങള്‍ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ, ഞങ്ങള്‍ അങ്ങയെ അനന്തമായി സ്‌നേഹിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

English Summary :  The wisest and most disciplined man I know, Dulquer Salmaan’s words about Mammootty

മുഖ്യമന്ത്രിയായി മമ്മൂട്ടി; ടീസര്‍ പുറത്ത്

0

മലയാളത്തിന്റളെ സൂപ്പര്‍താരം മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വണ്‍’ എന്ന സിനിമയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ്  ടീസര്‍ പുറത്തുവിട്ടത്.

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്.
ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ശ്രീലക്ഷ്മി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ്. സംഗീതം ഗോപി സുന്ദര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് നിഷാദ് യൂസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാജന്‍ ആര്‍ ശാരദ. അസോസിയേറ്റ് ഡയറക്ടേഴ്സ് ബിനു പപ്പു. സംഘട്ടനം റണ്‍ രവി. ട്രെയ്ലര്‍ കട്ട് ഡോണ്‍മാക്സ്.  

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

English Summary : One Malayalam Movie Official Teaser 

പഴംനുറുക്കും പപ്പടവും തയ്യാറാക്കിയാലോ

0

പഴംനുറുക്കും പപ്പടവും പണ്ടുമുതൽ നമ്മുടെ നാട്ടിൽ ഉള്ള ഒരു പലഹാരമാണ്. പ്രധാനമായും തിരുവോണദിവസം പ്രാതലായാണ് ഇത് തയ്യാറാക്കിയിരുന്നത്. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന സ്വാദിഷ്ടവും ലളിതവുമായ ഒരു പലഹാരമാണ് പഴംനുറുക്കും പപ്പടവും. കുട്ടികൾക്കൊക്കെ വളരെ പെട്ടന്ന് നമുക്ക് ഇത് തയ്യാറാക്കി നൽകാം. മാത്രമല്ല ആരോഗ്യപരമായ ഒരു ആഹാരം കൂടിയാണ് ഇത്.

ആവശ്യമായ സാധനങ്ങൾ

ഏത്തപ്പഴം – 4 എണ്ണം

ശർക്കര – 200ഗ്രാം

ഏലയ്ക്ക – 2എണ്ണം

ചുക്ക് പൊടി – 1/4 ടീസ്പൂൺ

അണ്ടിപ്പരിപ്പ് – 4എണ്ണം

തയ്യാറാക്കുന്ന വിധം വീഡിയോയിൽ

English Summary : pazham nurukkum pappadavum traditional kerala recipe

ഐശ്വര്യലക്ഷ്മിയുടെ “അർച്ചന 31 നോട്ട് ഔട്ട് “

0

നായികപ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയായ ” അര്‍ച്ചന 31 Not Out”-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഐശ്വര്യ ലക്ഷ്മി തന്റെ പിറന്നാൾ ദിനത്തില്‍ തന്റെ ഫേയ്സ് ബുക്കിലൂടെ ഇന്ന് റിലീസ് ചെയ്തു. ”

ദേവിക +2 Biology “, “അവിട്ടം ” എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാര്‍ “അർച്ചന 31 Not Out” കഥയെഴുതി സംവിധാനം ചെയ്യുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.

പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിന്‍ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, എഡിറ്റിംഗ്-മുഹ്സിൻ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തൻ, കല- രാജേഷ് പി വേലായുധൻ, ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍,അസോസിയേറ്റ് ഡയറക്ടര്‍-സമന്ത്യക് പ്രദീപ്,സൗണ്ട്-വിഷ്ണു പി സി,അരുണ്‍ എസ് മണി, പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്. നവംബർ 15-ന് പാലക്കാട്‌ ചിത്രീകരണം തുടങ്ങും.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Archana 31 Not out First look poster out