Home Blog Page 403

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ

0

ന്യൂഡൽഹി :രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും  ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.

English Summary : Covid19 unlock will starts today

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി പിസ്സ വീട്ടിൽ തയ്യാറാക്കാം ; വീഡിയോ

0

വീട്ടിൽ തന്നെ രുചികരമായി നമുക്ക് പിസ്സ തയ്യാറാക്കാം. അതും കടയിൽനിന്ന് വാങ്ങുന്നതിനേക്കാൾ രുചികരമായി. അതെങ്ങനെയാണ് എന്നല്ലേ. ഈ വീഡിയോ നിങ്ങൾക്ക് അത് പറഞ്ഞു തരും. എളുപ്പത്തിൽ പിസ്സ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മൈദ – 4കപ്പ്

ഇളം ചൂടുവെള്ളം

പഞ്ചസാര – 2ടേബിൾസ്പൂൺ

യീസ്റ്റ് – 2ടേബിൾസ്പൂൺ

തക്കാളി

പിസ്സ സോസ്

ചിക്കൻ

ക്യാപ്സിക്കം

സവാള

ഒലിവ് ഓയിൽ

ഒറിഗാനോ

ഉപ്പ്

തയ്യാറാക്കുന്ന വിധം അറിയാൻ വീഡിയോ കാണു

English Summary : Home Made Pizza Recipe in Malayalam

ചൈനയിൽ നിന്ന്​ മറ്റൊരു പകർച്ചവ്യാധികൂടി; 3,245 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

0

കോവിഡിൽ നിന്ന് കരകയറും മുൻപ് ചൈനയിൽ നിന്ന് മറ്റൊരു പകർച്ച വ്യാധി കൂടി സ്ഥിരീകരിച്ചു. ബാക്റ്റീരിയ ആണ് രോഗം പരത്തുന്നത്. ബ്രുസെല്ല ബാക്ടീരിയയാണ്​ രോഗം പരത്തുന്നതെന്നാണ്​ പ്രാഥമികമായ കണ്ടെത്തൽ. ചൈനയിലെ ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻ‌ഷൗവിൽ 3,245 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

കന്നുകാലികളുമായി ഇടപഴകുന്നവർക്കാണ്​ രോഗം കണ്ടെത്തിയത്​. ബ്രുസെല്ല ബാക്ടീരിയയാണ്​ രോഗം പരത്തുന്നതെന്നാണ്​ പ്രാഥമികമായ കണ്ടെത്തൽ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ആയിരക്കണക്കിന് ആളുകളിൽ ബ്രുസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം കണ്ടെത്തിയതായി ചൈനീസ് അധികൃതരും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രദേശത്തെ മരുന്ന്​ നിർമാണശാലയിൽ നിന്നുണ്ടായ ചോർച്ചയാണ്​ ബാക്​ടീരിയയുടെ വ്യാപനത്തിന്​ കാരണം​.

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെ സോങ്‌മു ലാൻ‌ഷൗ ബയോളജിക്കൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ ചോർച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ്​ വിലയിരുത്തൽ. ഫാക്​ടറിയിൽ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകൾ നിർമിച്ചിരുന്നു. ഇതിനുശേഷം അണുമുക്​തമാക്കാൻ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചതാകാം ബാക്​ടീരിയ പടരാൻ കാരണമെന്നാണ്​ സൂചന.
പുരുഷന്മാരുടെ വൃക്ഷണങ്ങളെ തകരാറിലാക്കുകയും ​ചെറിയൊരു ശതമാനത്തെ ക്രമേണ വന്ധ്യതയിലേക്ക്​ നയിക്കുകയും ചെയ്യുന്ന രോഗമാണിതെന്ന്​ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ​ മാൾട്ട പനി അല്ലെങ്കിൽ മെഡിറ്ററേനിയൻ പനി എന്നും അറിയപ്പെടുന്ന രോഗമാണിത്​.

രോഗബാധ തലവേദന, പേശിവേദന, പനി, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.
രോഗം മാറിയാലും ചിലരിൽ ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധിവീക്കം പോലുള്ള രോഗലക്ഷണങ്ങൾ ഒരിക്കലും മാറില്ലെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ബ്രുസെല്ലോസിസ് രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്​. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ ബാക്ടീരിയ കലർന്ന വായ​ു ശ്വസിക്കുന്നതിലൂടെയോ അണുബാധ പടരുകയാണ്​ ചെയ്യുന്നത്​.

തുടക്കത്തിൽ വളരെക്കുറച്ച് ആളുകൾക്കാണ്​ രോഗം ബാധിച്ചതെന്നാണ്​ കണക്കാക്കിയിരുന്നത്​. എന്നാൽ 21,000 പേരുടെ പരിശോധനയിൽ അണുബാധകളുടെ എണ്ണം വളരെ കൂടുതലാണെന്ന് തെളിഞ്ഞു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ‘പ്രതീക്ഷിച്ചതിലും വലുതാണ് ഈ സംഖ്യ. രോഗത്തിന്റെ വ്യാപനത്തെക്കുറിച്ചും അതി​െൻറ അനന്തരഫലങ്ങളെക്കുറിച്ചും വ്യാപകമായ ആശങ്ക ഉയർന്നിട്ടുണ്ട്​’-ചൈനയിലെ സ്റ്റേറ്റ് ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

English Summary : Another epidemic from China; 3,245 people were diagnosed with the disease

കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. സർട്ടിഫിക്കേഷൻ

0

ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. ചൈനയിൽനിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് നടപടി. സെപ്റ്റംബർ ഒന്നു മുതൽ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നൽകുകയായിരുന്നു.പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും വസ്തുക്കൾക്കും ബി.എസ്.എസ്. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. സർട്ടിഫിക്കേഷനില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സർക്കാർ തീരുമാനം.ജർമൻ മാർക്കറ്റ് ഡേറ്റ പോർട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം.കളിപ്പാട്ട നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ ഇന്ത്യ ഇതുവരെ വലിയ നിഷ്കർഷ പുലർത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വൻതോതിൽ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നു.ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്. ചൈനയിൽ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി നിയന്ത്രിച്ച് ഇന്ത്യയിൽ അവയുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു.

ക​സ്റ്റം​സും മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു

0

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ​ഡി) എ​ൻ​ഐ​എ​യ്ക്കും പി​ന്നാ​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു. മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ ഇ​റ​ക്കി​യ ന​യ​ത​ന്ത്ര ബാ​ഗേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് ആ​ക്ട് പ്ര​കാ​രം മൊ​ഴി​യെ​ടു​ക്കു​ക. ഇ​തി​ന് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കും. മ​ന്ത്രി​യെ കൂ​ടാ​തെ ചി​ല സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ൽ വ​ഴി വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ പു​റ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ​ലം​ഘ​ന​മെ​ന്നാ​ണ് ക​സ്റ്റം​സ് വി​ല​യി​രു​ത്ത​ൽ. പ​തി​നേ​ഴാ​യി​രം കി​ലോ ഈ​ന്ത​പ്പ​ഴ​മി​റ​ക്ക​യ​തി​ൽ നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ന്നു​മാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ യു​എ​ഇ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ൺ​സു​ലേ​റ്റി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും വി​വ​ര​മു​ണ്ട്.

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

0

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് സ്വാമി അയ്യപ്പന്‍, സ്ത്രീപഥം തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.

English : Serial actor Sabrinath has passed away

ഏറ്റവും അധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ

0

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പട്ടികയിലാണ് കൊറോണ അതിജീവനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകത്ത് ഏറ്റവും അധികം കൊറോണ അതിജീവനം നടക്കുന്നത് ഇന്ത്യയിലാണ്. ഒരോ ദിവസവും ഇന്ത്യയിലെ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയുടെ പട്ടികയില്‍ പറയുന്നു.

രാജ്യത്ത് 37 ലക്ഷത്തിലധികം പേരാണ് ഇതുവരെ കൊറോണയില്‍ നിന്നു രോഗമുക്തരായത്. രോഗമുക്തി നിരക്ക് 78 ശതമാനമായി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കിലും രോഗത്തെ അതിജീവിക്കുന്നവരുടെ നിരക്കും .വര്‍ദ്ധിക്കുന്നുണ്ട്.

English Summary : Covid updtes, India became the first country to report the highest number of Healing

ഉള്ളി കയറ്റുമതി നിരോധിച്ചു

0

ന്യൂദൽഹി:  ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ്  ഫോറിൻ ട്രേഡിന്റേതാണ് തീരുമാനം. ആഭ്യന്തര വിപണിയിൽ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് നടപടി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത മഴ ഉള്ളിക്കർഷകർക്ക് തിരിച്ചടി ആയിരുന്നു. ക്ഷാമം നേരിട്ടതിനെ തുടർന്ന് ദില്ലി ഉൾപ്പടെ ഉള്ള മേഖലയിൽ  കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയർന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്. 

English Summary : Onion exports banned

അടുത്ത മാസം മുതല്‍ ടി.വിക്ക് വിലകൂടും

0

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് അനുകൂല സമീപനമാണ് ഇതിനോടുള്ളത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക.

അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു. ഇളവ് തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി എന്നീ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ) വില വർധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.പാനലുകൾക്ക് 50 ശതാനത്തോളം വില വർധനയുണ്ടായതും നിരക്ക് വർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.

English Summary : TV prices will go up from next month

ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന് കോവിഡ്

0

കണ്ണൂര്‍ : ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്  കോവിഡ്  സ്ഥിരീ കരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊറോണ സ്ഥിരീകരിച്ചതായി അറിയിച്ചിരിക്കുന്നത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്.
തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary : BJP member PK Krishnadas tested positive for COVID-19

സംസ്ഥാനത്തെ ഡ്രെവിംഗ് സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

0

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും.

ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരിക്കണം അധ്യാപകൻ പരിശീലനം നൽകേണ്ടത്. ഒരു വിദ്യാർത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാൽ വാഹനം അണുനശീകരണം നടത്തണം.മാത്രമല്, കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. 

English Summary : Driving schools in the state will be open from today

സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും

0

തിരുവനന്തപുരം:- സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാൻ പൊതുഭരണ വകുപ്പ് ശുപാർശ ചെയ്തു. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങണമെന്നും വകുപ്പ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാവും.

ഇപ്പോൾ അവശ്യ സേവന വിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യേണ്ടി വരുന്നവർക്ക് ഇളവു തുടരാൻ സാധ്യതയുണ്ട്. അവർ അതത് ജില്ലാ കളക്ടർമാർക്കു മുന്നിൽ റിപ്പോർട്ടു ചെയ്ത് അവിടങ്ങളിൽ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.

നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിലാകാത്തത് വികസന, പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്.

English Summary : Saturday leave in government offices may be waived