ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഇ​തി​ഹാ​സം ഗു​ലാം മു​സ്ത​ഫ ഖാ​ന്‍ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഇ​തി​ഹാ​സം ഗു​ലാം മു​സ്ത​ഫ ഖാ​ന്‍ (89) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് അ​ദ്ദേ​ഹം തൊണ്ണൂറാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.
ഹി​ന്ദി ച​ല​ച്ചി​ത്ര ലോ​ക​ത്ത് ഗാ​യ​ക​നാ​യും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു. മൃ​ണാ​ൾ സെ​ന്നി​ന്റെ ഭു​വ​ന്‍​ഷോ​മി​ലും നി​ര​വ​ധി മ​റാ​ത്തി, ഗു​ജ​റാ​ത്തി സി​ന​മ​ക​ള്‍​ക്കു വേ​ണ്ടി​യും പാ​ടി. ഉ​സ്താ​ദ് വാ​രി​സ് ഹു​സൈ​ന്‍ ഖാ​ന്റെ മ​ക​നും ഉ​സ്താ​ദ് ഇ​നാ​യ​ത് ഹു​സൈ​ന്‍ ഖാ​ന്റെ പൗ​ത്ര​നു​മാ​ണ്. 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ഡാ​യൂ​ണ്‍ ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന്മ​സ്ഥ​ലം.​ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ന​വ​ധി ശാ​സ്ത്രീ​യ സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ഈ ​സം​ഗീ​ത​ജീ​വി​ത​ത്തി​ന് സ​മാ​ന്ത​ര​മാ​യി​ത്ത​ന്നെ ഉ​സ്താ​ദ് ഗു​ലാം മു​സ്ത​ഫ​ഖാ​ന്‍ സി​നി​മാ സം​ഗീ​ത​മേ​ഖ​ല​യി​ലും പ്ര​ശ​സ്ത​നാ​യി. 

1991-ല്‍ ​പ​ത്മ​ശ്രീ, 2003-ല്‍ ​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം, 2006-ല്‍ ​പ​ദ്മ​ഭൂ​ഷ​ണ്‍, 2018-ല്‍ ​പ​ദ്ഭ​വി​ഭൂ​ഷ​ണ്‍ എ​ന്നി​വ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ക​യും ചെ​യ്തു.

English Summary : legendry indin clicl musician ghulam mustafa khan passed away