Home Blog Page 402

ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു; നടന്‍ പി.ശ്രീകുമാര്‍ ആശുപത്രിയില്‍

0

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും ഒരാഴ്ചത്തേക്ക് അടച്ചു. ‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കൊവിഡ് ബാധ സ്റ്റുഡിയോയിലെ ലൊക്കേഷനില്‍ വ്യാപിച്ചത്. ഈ സിനിമയില്‍ അഭിനയിച്ച നടന്‍ പി.ശ്രീകുമാറും രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാളിനും സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ക്കും കൊവിഡ് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. നിലവില്‍ ഷൂട്ടിങ് സംഘത്തിലുള്ളവര്‍ ക്വാറന്റീനിലാണ്.

ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫിസില്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ എത്താറുള്ളതിനാല്‍ അവിടവും അണുവിമുക്തമാക്കി അടച്ചു. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ വ്യക്തമാക്കി. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്‌സ്.

English Summary : Chitranjali Studio closed, actor P Sreekumar diagnosed with COVID-19.

ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

0

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാദ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗർ വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.ഭാഗ്യലക്ഷമിയും സംഘവും തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായർ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ അർധരാത്രിയോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാദമായ യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ് പി നായരുടെ മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോകുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. അതിക്രമിച്ചു കടക്കൽ, ഭീഷണി, കൈയ്യേറ്റം ചെയ്യൽ, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൻ്റെ എഫ്ഐആറിൽ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേർന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്.

മ​ല​യാ​റ്റൂ​രി​ൽ വെ​ടി​മ​രു​ന്ന് പൊ​ട്ടി​ര​ണ്ടുപേർ മ​രി​ച്ച സം​ഭ​വ​ത്തി​ൽപാ​റ​മ​ട ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു

0

പെ​രു​മ്പാ​വൂ​ർ: മ​ല​യാ​റ്റൂ​രി​ൽ വെ​ടി​മ​രു​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​റ​മ​ട ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ പാ​റ​മ​ട ഉ​ട​മ ബെ​ന്നി പു​ത്തേ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. പാ​റ​മ​ട​യി​ലെ മ​റ്റ് ര​ണ്ടു ജീ​വ​ന​ക്കാ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മാ​നേ​ജ​ർ ന​ടു​വ​ട്ടം സ്വ​ദേ​ശി ര​ഞ്ജി​ത്ത്, അ​ജേ​ഷ് എ​ന്നി​വ​രാ​ണ് നേ​ര​ത്തെ പി​ടി​യി​ലാ​യ​ത്.അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വെ​ടി​മ​രു​ന്ന് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. കാ​ല​ടി സ്വ​ദേ​ശി​യാ​യ ക്വാ​റി ഉ​ട​മ​യ്ക്കാ​യി പെ​രു​മ്പാ​വൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ബം​ഗ​ളൂ​രു​വി​ലെ​ത്തി. പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ല​യാ​റ്റൂ​രി​ന് സ​മീ​പം ഇ​ല്ലി​ത്തോ​ട് സ്ഥി​തി ചെ​യ്യു​ന്ന പാ​റ​മ​ട​യി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി പെ​രി​യ​ണ്ണ, ക​ർ​ണാ​ട​ക സ്വ​ദേ​ശി ഡി.​നാ​ഗ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു.

ശാന്തിവിള ദിനേശനെതിരെയും കേസ്: ജാമ്യമില്ലാകുറ്റം ചുമത്തി

0

തിരുവനന്തപുരം : ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പരാതി. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസിന്റെ നടപടി.സ്ത്രീകള്‍ക്കെതിരെ അശ്ലിലവും അപകീര്‍ത്തിപരവുമായ യൂട്യൂബ് വീഡിയോ പോസ്റ്റുചെയ്തതിന് വിജയ് പി. നായര്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ മാത്രം ചുമത്തിയാണ് കേസ്. ഒരു മാസം മുന്‍പ് അപ്്ലോഡ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലല്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് പരസ്യ പ്രതികരണത്തിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുതിര്‍ന്നത്. അതേസമയം വിജയ് പി. നായരെ കൈകാര്യം ചെയ്ത് പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിക്കു സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വിജയ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മോഷണം ഉള്‍പ്പെെടയുള്ള കുറ്റങ്ങള്‍ ചുത്തി. പ്രതിഷേധിക്കാനെത്തിയവരോട് മോശമായി പെരുമാറായതിന് വിജയിക്കെതിരെ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു.

എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു

0

ചെന്നൈ: വിഖ്യാതഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു.  ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലെ എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ആഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ ഏഴോടെ കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍  അലട്ടുന്നതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ത്തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകന്‍ എസ്.പി ചരണ്‍ സോഷ്യല്‍ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

വൈകിട്ട് നാല് മണിക്ക് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയി  പൊതുദര്‍ശനത്തിന് വച്ചു. റെഡ്ഹില്‍സിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം. സമയം തീരുമാനിച്ചിട്ടില്ല.
ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിു. പദ്മശ്രീ, പദ്മഭൂഷന്‍ പുരസ്‌കാരങ്ങളും ലഭിച്ചു.

1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ഹരികഥാ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരില്‍ ജനിച്ചു. ഗായിക എസ് പി ശൈലജയെക്കൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.
ചെറുപ്പം മുതല്‍ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ് പി ബി സ്‌കൂള്‍ സംഗീതമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. എന്‍ജിനീയറിംഗ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എന്‍ ടി യു കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. പഠനത്തിനിടയിലും സംഗീതപഠനം തുടര്‍ന്ന അദ്ദേഹം ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എം ജി ആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, തുടങ്ങിയ മുന്‍നിരനായകന്മാര്‍ക്കുവേണ്ടി പാടി. കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തില്‍ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്.
1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ, കര്‍ണാടക സംഗീതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിന് തന്നെ വിസ്മയമായിരുന്നു. ‘ശങ്കരാഭരണവും’ ചിത്രത്തിലെ ‘ശങ്കരാ’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.

ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരിച്ചത്.

English Summary : The legendary SPBalasubrahmanyam passing away

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

0

കൊച്ചി: സംസ്ഥാന എഞ്ചിനിയറിങ് – ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങിൽ കോട്ടയം സ്വദേശി വരുൺ കെ.എസ് ഒന്നാം റാങ്ക് നേടി.ഫാർമസിയിൽ തൃശൂർ സ്വദേശി അക്ഷയ് കെ.മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ മാസം 29 ന് എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലിൽ വ്യക്തമാക്കി.കൊവിഡ് സാഹചര്യത്തിൽ എല്ലാ സുരക്ഷയും ഉറപ്പാക്കി നടത്തിയ പ്രവേശന പരീക്ഷയിൽ ക‍ഴിഞ്ഞ വർഷത്തെതിൽ നിന്നും 7739 വിദ്യാർത്ഥികളാണ് റാങ്ക് പട്ടികയിൽ അധികമായി ഇടം നേടിയത്. ആകെ പരീക്ഷ എ‍ഴുതിയത് 71,742 വിദ്യാർത്ഥികൾ. ഇതിൽ എഞ്ചിനിയറിങ് റാങ്ക് പട്ടികയിലുള്ളത് 53236 പേരാണ്.ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് ഫലപ്രഖ്യാപനം ഓൺലൈനായി നടത്തിയത്.27,733 പെൺകുട്ടികളും 25,503 ആൺകുട്ടികളും റാങ്ക് പട്ടികയിൽ ഇടം നേടി. ആദ്യ 100 റാങ്കുകാരിൽ 87 പേർ ആൺകുട്ടികളും 13 പേർ പെൺകുട്ടികളുമാണ്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ നൂറിൽ കൂടുതൽ റാങ്ക് ജേതാക്കൾ. 21 പേർ. കോട്ടയത്ത് 19ഉം മലപ്പുറത്ത് 18 പേരും ആദ്യ നൂറിൽ ഇടം നേടി.ഫാർമസിയിൽ പരീക്ഷ എ‍ഴുതിയ 54,837 വിദ്യാർത്ഥികളിൽ 47,081 വിദ്യാർത്ഥികളാണ് റാങ്ക് പട്ടികയിലുള്ളത്.തൃശൂർ സ്വദേശി അക്ഷയ് കെ.മുരളീധരൻ ഒന്നാം റാങ്കും കാസർകോട് സ്വദേശി ജോയൽ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി ആദിത്യാ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി.ആദ്യ 100ൽ 58 പെൺകുട്ടികളും 42 ആൺകുട്ടികളും ഇടം നേടി. ഈ മാസം 29 ന് എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ വ്യക്തമാക്കി. സർക്കാർ എയ്ഡഡ് കോളേജുകളിൽ ആവശ്യമെങ്കിൽ പുതിയ കോ‍ഴ്സുകൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

0

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലെ ഹോട്ടലില്‍ വെച്ചാണ് 59കാരനായ ഡീനോ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇപ്പോള്‍ യുഎയില്‍ നടക്കുന്ന ഐപിഎല്‍ കമന്ററി പാനലില്‍ (ഓഫ്ട്യൂബ്) അംഗമായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതനാണ് ഡീന്‍ ജോണ്‍സ്. 1984-94 വരെ ഓസ്‌ട്രേലിയക്കായി കളിച്ച അദ്ദേഹം 52 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 11 സെഞ്ച്വറികള്‍ ഉള്‍പ്പടെ 3631 റണ്‍സ് നേടിയട്ടുണ്ട്. 216 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. 161 ഏകദിന മത്സരങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയ അദ്ദേഹം 7 സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും ഓസ്‌ട്രേലിയക്കായി നേടി. 145 റണ്‍സാണ് ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതിഹാസ താരം അലന്‍ ബോര്‍ഡറിന്റെ ഓസീസ് ടീമിലെ പ്രധാന താരമായിരുന്നു ഡീനോ.

English Summary : Australian cricket legend Dean Jones passed away

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസെടുത്തു

0

മുംബൈ: നടിപായലിന്റെ പീഡന പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത്.

ഇന്നലെ വൈകിട്ടാണ് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം മുംബൈയിലെ വെര്‍സേവ പൊലീസ് സ്റ്റേഷനിലെത്തി നടി പരാതി നല്‍കിയത്.ഒഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ അവസാനം വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. 2013-ല്‍ യാരി റോഡിലെ വെര്‍സേവയിലെ വസതിയില്‍ വച്ച് ബലാത്സംഗം ചെയ്തെന്ന നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

English Summary : Rape Case Against Filmmaker Anurag Kashyap

ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിംഗ് തുടങ്ങിയവരെ ചോദ്യം ചെയ്യും

0

മുംബൈ:സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍പ്രീത് സിംഗ്, ശ്രുതി മോദി, ടാലന്റ് മാനേജര്‍ കരീഷ്മ പ്രകാശ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവരെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ദീപിക പദുകോണിനെ എന്‍സിബി ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക 2017 ല്‍ നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. നടി ദിയ മിര്‍സയ്ക്കെതിരെയും ആരോപണമുയര്‍ന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ലഹരിമരുന്ന് ഉപയോഗിച്ചില്ലെന്ന് അവര്‍ പ്രതികരിച്ചു.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഗോവയിലുള്ള നടി ദീപികയോട് സെപ്റ്റംബര്‍ 25ന് ചോദ്യം ചെയ്യാന്‍ ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ക്വാന്‍ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വാന്‍ ടാലന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനി വഴി സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദീപിക ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേര് ഉയര്‍ന്നത്.
നേരത്തെ, റിയ ചക്രബര്‍ത്തിയും ജയ സഹയും തമ്മിലുള്ള വാട്സാപ് ചാറ്റില്‍ ലഹരി ഇടപാട് സൂചനകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുശാന്ത് കേസില്‍ എന്‍സിബി അന്വേഷണം ആരംഭിച്ചത്. 2017 ഒക്ടോബര്‍ 28ന് നടി ദീപിക പദുകോണ്‍, മാനേജര്‍ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ടു നടത്തിയ ചാറ്റില്‍ മുംബൈ പരേലിലെ കോകോ എന്ന റസ്റ്റോറന്റിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

അതേദിവസം ഈ റസ്റ്റോറന്റില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ദീപികയ്ക്കൊപ്പം പങ്കെടുത്ത താരങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായി. അഭിനേതാക്കളായ സോനാക്ഷി സിന്‍ഹ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

English Summary : Deepika Padukone who has been questioned in an escalating drugs probe link based on WhatsApp chats

മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ്

0

തിരുവനന്തപുരം:  കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. ഇതിന് മുമ്പ് മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി. ജയരാജനുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫിനും ബാലുശ്ശേരി എം.എല്‍.എ. പുരുഷന്‍ കടലുണ്ടിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

English Summary : Agriculture minister V.S.Sunil Kumar tested positive for Covid-19

Mammootty

0

[nggallery id=4]

2000 രൂപ നോട്ടിന്റെ അച്ചടി തുടരുമെന്ന് കേന്ദ്രസര്‍ക്കാർ

0

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അച്ചടി നിർത്താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിര്‍ത്തുന്ന കാര്യം റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary : The Central Government has said that the printing of Rs 2,000 notes will continue