അടുത്ത മാസം മുതല്‍ ടി.വിക്ക് വിലകൂടും

ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് അനുകൂല സമീപനമാണ് ഇതിനോടുള്ളത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക.

അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു. ഇളവ് തുടർന്നില്ലെങ്കിൽ വിലവർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി എന്നീ കമ്പനികൾ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ) വില വർധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.പാനലുകൾക്ക് 50 ശതാനത്തോളം വില വർധനയുണ്ടായതും നിരക്ക് വർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.

English Summary : TV prices will go up from next month

admin:
Related Post