ഉള്ളി കയറ്റുമതി നിരോധിച്ചു

ന്യൂദൽഹി:  ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ്  ഫോറിൻ ട്രേഡിന്റേതാണ് തീരുമാനം. ആഭ്യന്തര വിപണിയിൽ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് നടപടി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത മഴ ഉള്ളിക്കർഷകർക്ക് തിരിച്ചടി ആയിരുന്നു. ക്ഷാമം നേരിട്ടതിനെ തുടർന്ന് ദില്ലി ഉൾപ്പടെ ഉള്ള മേഖലയിൽ  കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയർന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്. 

English Summary : Onion exports banned

admin:
Related Post