Home Blog Page 396

അർണാബ് ഗോസ്വാമി അറസ്റ്റിൽ

0

മുംബൈ: റിപ്പബ്ലിക് ടി വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്നും പൊലീസ് അർണാബിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
രാവിലെ ആറിനാണ്‌ മുംബൈ പൊലീസ് അർണാബിന്റെ വീട്ടിലെത്തിയത്‌. തുടർന്ന്‌ അർണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു.
2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്

English : Arnab Goswami arrested

വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപടകത്തിൽപ്പെട്ടു

0

ആലപ്പുഴ :-ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല.ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

English : The vehicle in which Vijay Yesudas was traveling collided with another car.

ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം. ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.

0

വിയന്ന: ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം. ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആറ് വ്യത്യസ്തസ്ഥലങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം. അക്രമികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൌൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക് ഡൌണിന് മുമ്പുള്ള ദിനമായതിനാൽ തെരുവുകളിൽ ആളുകൾ നിറഞ്ഞിരുന്നു. 

English : Terrorist attack in Vienna, Austria. Two people were killed, including an assailant.

വയനാട്ടില്‍ മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടല്‍,മാവോയ്സ്റ്റ് കൊല്ലപ്പെട്ടു

0

വയനാട് : പടിഞ്ഞാറത്തറ പോലീസ്റ്റേഷന്‍ പരിധിയിലെ വാളാംകുന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും മാവോസ്റ്റും ഏറ്റുമുട്ടി ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടുകയായിരുന്നു.കഴിഞ്ഞ ദിവസം ഈ മേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.പന്തിപ്പൊയില്‍ വാളകംകുന്ന് മേഖലയില്‍ വീടുകളില്‍ മാവോയിഹ്റ്ഴുകള്‍ സന്ദര്‍ശനം നടത്തുന്നതായി വാര്‍ത്ത വന്നിരുന്നു.ജില്ലാപോലീസ് മേധാവികളടക്കം പോലീസ് സന്നാഹം പുറപ്പെട്ടു.സംഘട്ടണം തുടരുന്നതായും റിപ്പോര്‍ട്ട് ചെയ്തു.

English : Maoist police clash in Wayanad, Maoists killed

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി

0

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യൽ 8 മണിയോടെ അവസാനിച്ചു.കേന്ദ്ര ഏജൻസികൾ ഓരോന്നായി ബിനീഷിനെ വളയുകയാണ്. ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പുരോഗമിക്കവേ വൈകീട്ട് അഞ്ചരയോടെയാണ് എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങൾ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിനെ പ്രതി ചേർക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്. ബിനീഷിനെതിരായ ഇഡിയുടെ നിർണായക കണ്ടെത്തലുകളാണ് നടപടികൾ ഇത്ര വേഗത്തിലാക്കിയത്.എൻഫോഴ്സ്മെൻ്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും. രണ്ടര മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് ചെലവഴിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ മടങ്ങിയത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിനെത്തുമെന്നു വിവരങ്ങൾ പുറത്ത് വന്നു.

English : The Narcotics Control Bureau has also taken action against Bineesh Kodiyeri in the Bengaluru drug case.

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്

0

തിരുവനന്തപുരം:- കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പുരസ്‌കാരം നല്‍കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.1945 ജൂണ്‍ അഞ്ചിന് കോട്ടയം പൈകയ്ക്കു സമീപം ഉരുളികുന്നത്താണ് സക്കറിയയുടെ ജനനം. സക്കറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിധേയന്‍ (1993). കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി. വിജയന്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും സക്കറിയയെ തേടി എത്തിയിട്ടുണ്ട്.

English : Zachariah receives Ezhuthachan award

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

0

മുംബൈ: നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

ഈ മാസാദ്യമാണ്  വിവാഹക്കാര്യം കാജല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൈാവിഡ് പശ്ചാത്തലം വിവാഹച്ചടങ്ങിന്റെ  സന്തോഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ  ആവേശത്തിലാണ് താനെന്ന് കാജല്‍ കുറിച്ചിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിനു പിന്നാലെ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെയടക്കം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ പങ്കുവച്ചിരുന്നു. ഏറ്റവുമൊടുവില്‍ വിവാഹത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

ചിത്രങ്ങൾ കാണാം

English Summary : Actress kajal agarwal ties the knot

കിയാരാ അദ്വാനിയുടെ ചിത്രവുമായി ‘ ലക്ഷ്മി ‘ യുടെ പുതിയ പോസ്റ്റർ!

0

ഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ നായകനാവുന്ന ‘ ലക്ഷ്മി ബോംബ് ’ എന്ന ചിത്രത്തിന്റെ പേര്  ‘ ലക്ഷ്മി ‘ എന്ന് മാറ്റിയത് . ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മുന്നേറുന്ന കിയാരാ അദ്വാനിയാണ് നായിക. അക്ഷയ്ക്കൊപ്പം കിയാരയുടെ സ്റ്റില്ലുമായി പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു , മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നീ ആരോപണങ്ങളെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും ചിത്രത്തിനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു. അതിനെ തുടർന്നാണ് സിനിമയുടെ പേര് മാറ്റിയത്.   രാഘവ ലോറൻസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അക്ഷയ് കുമാർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലക്ഷ്മിയെ കാത്തിരിക്കുന്നത്.

സൂരറൈ പോട്ര് ; മലയാളം ട്രെയിലറും എത്തി, മലയാളത്തിൽ സൂര്യക്ക്‌ നരേന്‍റെ ശബ്ദം!

0

 ദീപാവലി പ്രമാണിച്ച് നവംബർ 12- നു ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിൽ  റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ ‘ സൂരറൈ പോട്ര് ‘ . ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ് – തെലുങ്ക്  ട്രെയിലറുകൾ  ആരാധകരെ ആവേശം കൊള്ളിച്ചു  കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ് . തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ആമസോൺ റീലീസ് ചെയ്യും. ജോളി – ഷിബു ദമ്പതികളുടെ മേൽ നോട്ടത്തിൽ  മലയാളം ഡബ്ബിംഗ് പൂർത്തിയായി ട്രെയിലറും പുറത്തിറക്കി. നടൻ നരേനാണ് സൂര്യക്ക്  മലയാളത്തിൽ ശബ്ദം നൽകിയത്.

കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച  റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ . ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം.സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.

വിവാദങ്ങൾക്ക് വിരാമം ! അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ ‘ലക്ഷ്മി ‘ യായി

0

വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും ചിത്രത്തിനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മി ബോംബ് എന്ന പേര് മാറ്റി ‘ലക്ഷ്മി’ ( Laxmii )എന്ന് പുതിയ പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. കിയാരാ അദ്വാനിയാണ് നായിക. രാഘവ ലോറന്‍സ് ഒരുക്കുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

                                                                                                                                                                                               സി.കെ .അജയ് കുമാർ ,പി ആർ ഒ

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ

0

ദില്ലി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വിമാനാപകടത്തിൽ 660 കോടിയുടെ ക്ലെയിമിന്  ധാരണ. ആഗോള ഇൻഷുറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക. ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് ഇൻഷുറൻസ് ക്ലെയിം തുകയാണിത്.

89 ദശലക്ഷം ഡോളറാണ് കമ്പനികൾ കണക്കാക്കിയ നഷ്ടം. ഇതിൽ 51 ദശലക്ഷം ഡോളർ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 38 ദശലക്ഷം ഡോളർ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അതുൽ സഹായി പറഞ്ഞു.പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 373.83 കോടി രൂപ നൽകുക. ആഗസ്റ്റ് ഏഴിനാണ് വിമാനാപകടം നടന്നത്. ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. യാത്രക്കാർക്ക് അടിയന്തിര സഹായം നൽകാൻ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി പറഞ്ഞു

English : Karipur plane crash; 660 crore insurance claim agreed

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം

0

വാഷിംഗ്ടണ്‍_:- ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസിഡന്റഷ്യല്‍ തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം.നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും ഒരു അവസരം നല്‍കുമോ, സര്‍വ്വേകളെല്ലാം പ്രവചിച്ച പോലെ ജോ ബൈഡന് പുതിയ അവസരം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമാകും.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയ തിരഞ്ഞെടുപ്പുകളിലൊന്നാണിത്.കൊവിഡ് എന്ന മഹാമാരിയുടെ ദുരിതം ലോകത്ത് ഏറ്റവും കൂടുല്‍ ഏറ്റുവാങ്ങിയ രാജ്യമാണ് അമേരിക്ക.ഈ ഒരു അവസ്ഥയിലാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടം പരാജയമാണെന്ന് തുറന്ന്കാട്ടിയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രചാരണം പ്രധാനമായും മുന്നോട്ടുപോയത്.കൂടാതെ ട്രംപിന്റെ പൊതുരംഗത്തെ ഇടപെടലുകളിലെ പാളിച്ചയും വലിയ ചര്‍ച്ചയാക്കി.എന്നാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണമാണ് ട്രംപിന്റേതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അവകാശവാദം.പതിവ് പോലെ ചൈനയേയും മറ്റും കുറ്റപ്പെടുത്തിയും വംശീയത നിറഞ്ഞതുമായ പ്രചാരണ രീതികള്‍ തന്നെയായിരുന്നു റിപ്പബ്ലിിക്കന്‍സ് പാര്‍ട്ടി നടത്തിയത്.കൊവിഡ് ബാധിട്രംപ് അസുഖം മാറുന്നതിന് മുമ്പ് പൊതുരംഗത്ത് ഇറങ്ങിയത് വലിയ വിവാദമായിരുന്നു.ഇതിനകം ഏഴ് കോടിയോളം പേര്‍ വേട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് മൂലമാണ് നേരത്തെ വോട്ട് ചെയ്യാനുള്ള സൗകര്യം ഇത്രയും പേര്‍ രേഖപ്പെടുത്തിയത്.കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനാല്‍ ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ വലിയ തോതില്‍ വര്‍ധിക്കും.ഇത് ഫല പ്രഖ്യാപനം വൈകുന്നതിനും ഇടയാക്കിയേക്കും.

English : Four more days for US election