Home Blog Page 397

നാലു ഭാഷയില്‍” ബൗ വൗ “നമിത നിര്‍മ്മാതാവ്

0

തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്..മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന “ബൗ വൗ”തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിച്ചു. ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്.മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

മൃദുല മുരളി വിവാഹിതയായി

0

നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മൃദുല മുരളിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.

മൃദുലയുടെ വരന്‍ നിതിന്‍ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. 2009ല്‍ മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി സിനിമയിലെത്തുന്നത്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്.

ഫഹദ് നായകനായി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

English : Actress Mridula Murali got married

ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

0

ബംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയത്. ഇഡി നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബിനീഷിന്റെ ഫോണ്‍ ഇഡി പിടിച്ചെടുത്തു.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല.

English : Bineesh Kodiyeri was arrested by the ED

ഖുശ്ബുവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു

0

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തിൽ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ  പങ്കെടുത്തതിനാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. 

ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതിയിൽ സ്ത്രീകളെ മേശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു.

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവനെതിരെ ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പരാതിയിൽ കേസെടുത്തിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവവന്‍റെ  പ്രസംഗം.

English : Actress Khushboo was arrested by the Tamil Nadu police.

രാജ്യത്ത് ശൈത്യകാലം വരുന്നു; വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായകം

0

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ രാജ്യം ശൈത്യ കാലത്തിലേക്ക് കടക്കുന്നത് ആശങ്കയോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നോക്കികാണുന്നത്. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ് കാണുന്നതിനിടെയാണ് ശൈത്യം എത്തുന്നത്. വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലും രണ്ടാം വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡ് പ്രതിരോധത്തിന്റെ നിര്‍ണായകഘട്ടമായാണ് കേന്ദ്രസര്‍ക്കാര്‍ നോക്കി കാണുന്നത്. ശരീരത്തിന് പുറത്ത് കൊറോണ വൈറസിന് ഏറ്റവും അനുകൂല സാഹചര്യം തണുപ്പ് തന്നെയാണെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുളളത്. കേരളത്തില്‍ തണുപ്പ് കുറവാണ്. എങ്കിലും അസുഖങ്ങള്‍ അവഗണിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്ന് മാസവും രാജ്യത്ത് വൈറസ് ബാധിതരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ചെറിയ ചുമ പോലും നിസാരമായി കാണാനാകില്ല. ഹോം ഐസൊലോഷനിലും പരിചരണത്തിലുമടക്കം മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കുന്നത്.

English : Winter is coming in the country; The next three months will be crucial in Covid’s defense

കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

0

കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

English : Covid Negative Certificate is now mandatory for those coming to Kerala

ബുധനാഴ്ചയോട് കൂടി കേരളത്തിൽ തുലാവർഷം എത്തും : വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം : ഒക്ടോബര്‍ 28 ഓട് കൂടി കേരളത്തില്‍ തുലാവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നതായും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ഒക്ടോബര്‍ 26 മുതല്‍ ഒക്ടോബര്‍ 28 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 27, 28 തീയതികളിലായി കേരളത്തിലെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 28ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യ കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

English : Tulavarsham will arrive in Kerala by Wednesday: Alert has been declared in various districts

അ​മേ​രി​ക്ക​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് മ​ര​ണം

0

വാ​ഷിം​ഗ്ട​ൺ : അ​മേ​രി​ക്ക​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് മ​ര​ണം. തെ​ക്ക​ന്‍ അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ലാ​ണ് സം​ഭ​വം. അ​ല​ബാ​മ ന​ഗ​ര​ത്തി​ന് സ​മീ​പം ഫോ​ലെ​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലേ​ക്കാ​ണ് വി​മാ​നം നി​ലം​പൊ​ത്തി​യ​ത്. രാ​വി​ലെ അ​ഞ്ചി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ടി-62 ​ടെ​ക്‌​സാ​ന്‍ 2 പ​രി​ശീ​ല​ന വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. നാ​വി​ക​സേ​ന സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫുമായി ചേർന്ന്പ്രവർത്തിക്കുമെന്ന് പി സി ജോർജ്

0

കോ​ട്ട​യം: പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി.​ ജോ​ർ​ജി​ന്‍റെ പാ​ർ​ട്ടി കേ​ര​ള ജ​ന​പ​ക്ഷം യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ജോ​ർ​ജും കൂ​ട്ട​രും ഒ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മ​ല്ലാ​തെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്.യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജോ​ർ​ജ് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​ർ യു​ഡി​എ​ഫ് ചി​ന്താ​ഗ​തി​യു​ള്ള​വ​രാ​ണെ​ന്നും വാ​ർ​ത്താ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​റി​ൽ ത​ന്നെ താ​ൻ മ​ത്സ​രി​ക്കും. അ​താ​ണ് ആ​ഗ്ര​ഹം. പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ലാ​ണ് താ​ൻ ജ​നി​ച്ചു വ​ള​ർ​ന്ന​ത്. പാ​ലാ​യും കാ​ഞ്ഞ​ര​പ്പ​ള്ളി​യും ത​നി​ക്ക് വി​ജ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കിയു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യം. ചി​ല​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.യു​ഡി​എ​ഫ് മു​ന്ന​ണി​യു​മാ​യി ഒ​രു മേ​ശ​യ്ക്കു​ചു​റ്റും ഇ​രു​ന്ന് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് എ​ല്ലാ​വ​രും പ​റ​ഞ്ഞു ത​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ലാ​ണെ​ന്ന്. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം എ​ൽ​ഡി​എ​ഫി​ലും ഇ​ല്ല യു​ഡി​എ​ഫി​ലും എ​ൻ​ഡി​എ​യി​ലും ഇ​ല്ല എ​ന്ന സ്ഥി​തി​യാ​യി. ഇ​തോ​ടെ​യാ​ണ് താ​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച​ത്. ത​നി​ക്കെ​തി​രെ മ​ത്സ​രി​ച്ച പ​ല​ർ​ക്കും കെ​ട്ടി​വ​ച്ച കാ​ശ് പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞു.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​തി​നോ​ട​കം പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു. യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തോ​ടെ ചി​ല സ്ഥാ​നാ​ർ​ഥി​ക​ളെ പി​ൻ​വ​ലി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കു​മെ​ന്നും ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

English :Poonjar MLA APC George’s party Getting ready to be a part of UDF

മേഘ്‌നാ രാജിന് ആൺകുഞ്ഞ്

0

നടി മേഘ്‌നാ രാജിന് കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് പിറന്നത്. ചരഞ്ജീവി സർജയുടെ അകാല മരണത്തെ തുടർന്ന് ദുഃഖത്തിലായിരുന്ന സർജ കുടുംബത്തിൽ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞു കൺമണിയുടെ വരവ്.ചീരുവിന്റെ (ചിരഞ്ജീവി സർജയുടെ വിളിപ്പേര്) അനിയൻ ധ്രുവ് കൈകളിലേന്തിയ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു.നേരത്തെ മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ കട്ടൗട്ടിനൊപ്പം നിറവയറോടെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മേഘ്‌നയുടെ ചിത്രം ഏറെ വേദനയോടെയാണ് ആരാധകർ കണ്ടത്

English : Meghna Raj has a baby boy

പി​ന്‍​സീ​റ്റ് യാ​ത്രക്കാർക്ക് ഹെ​ല്‍​മറ്റ് ഇ​ല്ലെ​ങ്കി​ലും ഡ്രൈവറുടെ ലൈ​സ​ന്‍​സ് റദ്ദാക്കും

0

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും. കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് കേ​ന്ദ്രം നി​ശ്ച​യി​ച്ചി​രു​ന്ന 1,000 രൂ​പ പി​ഴ സം​സ്ഥാ​നം 500 ആ​ക്കി കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. പി​ഴ അ​ട​ച്ചാ​ലും ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ഡ്രൈ​വ​ര്‍ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ന് അ​യ​ക്കാ​നും സാ​ധി​ക്കും.

English : Driving license can be suspended if rear seat passengers fails to wear helmet

ഇന്ത്യയുടെ കൊവാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക്

0

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി.ഒക്ടോബര്‍ രണ്ടിനാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഡിജിസിഐയെ സമീപിച്ചത്. ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്.ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച്‌ ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിയാണ് കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡിസിജിഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്ബനി നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ട്രസെനേക എന്ന കമ്ബനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.

English : India’s Covid test