Home Blog Page 384

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനോട് വിടപറഞ്ഞു

0

പുതുവര്‍ഷത്തില്‍ ചരിത്രംകുറിച്ച്‌ ബ്രിട്ടണ്‍.യൂറോപ്യന്‍ യൂണിയനോട് ബ്രിട്ടണ്‍ വിടപറഞ്ഞു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടന്‍ ഔദ്യോഗികമായി ഇ.യു. വിട്ടത്.നാലരവര്‍ഷം നീണ്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കു ഒടുവിലാണ് 48 വര്‍ഷത്തെ ബന്ധമുപേക്ഷിച്ചത്.

അതേസമയം, ഇ.യുവുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാര്‍ ഇന്ന് മുതല്‍ നിലവില്‍വന്നു.ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇരുസഭകളും ചേര്‍ന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നല്‍കിയതോടെ ബില്‍ നിയമമായി.

 പുതുവര്‍ഷം പുതിയൊരു തുടക്കമാണെന്നും ബില്‍ ഒറ്റദിവസംകൊണ്ട് പാസാക്കാന്‍ സഹായിച്ച പാര്‍ലമെന്റംഗങ്ങളോട് നന്ദി രേഖപ്പെടുത്തുവെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

മുന്‍പ് ബ്രിട്ടന്‍ 27 അംഗ യൂറോപ്യന്‍ യൂണിയന്‍ വിട്ടിരുന്നെങ്കിലും വിടുതല്‍ കാലാവധി അവസാനിച്ചത് ഇന്നലെയാണ്.
ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനും ലക്ഷ്യബോധത്തോടും കൂടി നമ്മള്‍ ഈ ചുമതല ഏറ്റെടുക്കുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

2016 ജൂണിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന കാര്യത്തില്‍ ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനുകൂലമായതിനെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവച്ച്‌ പുറത്തുപോയിരുന്നു. 

തുടര്‍ന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ബോറിസ് ജോണ്‍സണ്‍ അധികാരമേറ്റ് ബ്രെക്‌സിറ്റ് നടപ്പിലാക്കിയത്.

English Summary : Britain ends economic break from European Union

മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ

0

ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ തീയേറ്ററ്‍ റിലീസ് ചെയ്യില്ല.  ഡയറക്ട്  ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യു ക. പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഇതിനൊപ്പമാണ് ചിത്രം ഒടിടി റിലീസ് ആണെന്ന വിവരവും അറിയിച്ചിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.

English Summary : Mohanlal movie ‘Drishyam 2’ released on OTD through Amazon Prime

ഇന്ന് മുതല്‍ ആര്‍.ടി.ഓഫീസുകള്‍ സ്മാര്‍ട്ട്

0

പുതുവർഷത്തിൽ പുത്തൻ പരിഷ്കാരങ്ങൾ വരുത്തി കേരളാ മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓൺ ലൈനിൽ ഒരുക്കുന്നതാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന, സുപ്രധാന പരിഷ്കാരം. ഇന്ന് മുതൽ ഇത് നിലവിൽ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതൽ ഇ- ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെർമിറ്റ് എടുക്കുന്നതിനും സാധാരണ ഗതിയിൽ ആളുകൾ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഈ സേവനങ്ങളും ഇനി ഓൺ ലൈനിൽ ലഭ്യമാക്കുന്നുണ്ട്.ഓൺ ലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രവാസികൾക്ക് വിദേശത്ത് നിന്ന് തിരിച്ചെത്താതെ അവിടെ നിന്ന് തന്നെ ഓൺ ലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ആർ.ടി.ഓഫീസുകളിൽ ആൾത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

English Summary : From today, RTO offices are smart

ശബരിമല മേൽശാന്തി കോവിഡ് നിരീക്ഷണത്തിൽ

0

ശബരിമല മേൽശാന്തി കോവിഡ് നിരീക്ഷണത്തിൽ. മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. സന്നിധാനത്ത് തന്നെ തുടരും. മേൽശാന്തി ഉൾപ്പെടെ 7 പേരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. 

നിത്യ പൂജകൾ മുടങ്ങില്ല. ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയിൽ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു.
സന്നിധാനം കണ്ടൈന്മെന്റ് സോൺ ആക്കണമെന്ന് മെഡിക്കൽ ഓഫീസർ സർക്കാരിന് ശുപാർശ നൽകി തീർത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോർഡ്


Covid 19 : Sabarimala Melshanthi under observation

പ്രണയ വസന്തവുമായ് വീണ്ടും കൈതപ്രം; ഗാനം നെഞ്ചിലേറ്റി പ്രേക്ഷകര്‍

0

പ്രണയാര്‍ദ്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്‍റെ തൂലികയില്‍ നിന്ന് ഇതാ മറ്റൊരു പ്രണയഗാനം കൂടി.

“എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാം
വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം”

ഈ ഗാനമാണ് ഇപ്പോള്‍ സംഗീത ആസ്വാദകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നത്. നവാഗത സംവിധായകന്‍ സായിര്‍ പത്താന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു “ഒരു പപ്പടവട പ്രേമം” എന്ന പുതിയ ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കൈതപ്രം പ്രശസ്ത സംഗീതസംവിധായകന്‍ രാജേഷ് ബാബു കെയുമായുള്ള കൂട്ടുകെട്ടിലൂടെ പുതിയ ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പ്രശസ്ത ഗായകരായ പി കെ സുനില്‍കുമാറും മഞ്ജരിയുമാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഗാനത്തിന്‍റെ വിഷ്വലില്‍ വരുന്നത് നവാഗത ഗായിക കീര്‍ത്തന എസ് കെയാണ്. ഗാനരചയിതാവ് നിഷാന്ത് കോടമന രചിച്ച് ജാസി ഗിഫ്റ്റും ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് “ഒരു പപ്പടവട പ്രേമം”.

നാല് കാമുകന്മാരുടെ രസകരമായ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

അഭിനേതാക്കള്‍ – സായിര്‍ പത്താന്‍, കൊച്ചുപ്രേമന്‍, ആലിയ, നിഹ ഹുസൈന്‍, ബിജു കലാധര്‍, ശ്രീകാന്ത് കെ സി, സുറുമി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് ഫിലിപ്പ്, സന്തോഷ് കലഞ്ഞൂര്‍, മെഹജാബ്, രാജുക്കുട്ടി, ഷോബി , പുഷ്പമണി, ഷെനീര്‍ ഷാ, കുട്ടന്‍ എന്നിവരാണ്. ബാനര്‍ – ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന , സംവിധാനം -സായിര്‍ പത്താന്‍, ഗാനരചന -കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വാസു അരിക്കോട് സംഗീതം- രാജേഷ് ബാബു കെ, ആലാപനം – പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസിഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍ കൃഷ്ണ, കീര്‍ത്തന എസ് കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോയ് പേരൂര്‍ക്കട, മ്യൂസിക് അറേഞ്ച്മെന്‍റ്സ് ആന്‍റ് അസോസിയേറ്റ് ഡയറക്ഷന്‍ – ഷിംജിത്ത് ശിവന്‍, വിഷ്വല്‍ അപ്പിയറന്‍സ് (ഫീമെയില്‍ സിംഗര്‍)- കീര്‍ത്തന എസ് കെ, കോസ്റ്റ്യൂം – വിഷ്ണു ഗോപിനാഥ്, ക്യാമറ – പ്രശാന്ത് പ്രണവം, മേക്കപ്പ് – കണ്ണന്‍ കലഞ്ഞൂര്‍, ആര്‍ട്ട്- അരുണ്‍ കല്ലുംമ്മൂട്, സ്റ്റില്‍സ് രഞ്ജിത്ത് ചിത്രലയ, പി ആര്‍ ഒ – അയ്മനം സാജന്‍, പി ആര്‍ സുമേരന്‍.

English Summary : Kaithapram again with romantic spring; The audience cheered the song on

“ഒരു താത്വിക അവലോകനം” പാലക്കാട് തുടങ്ങി

0

ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു.

നിര്‍മ്മാതാവ് ഡോക്ടര്‍ ഗീ വ വര്‍ഗ്ഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ അനുഷ് ആദ്യ ക്ലാപ്പടിച്ചു.
സലിം കുമാർ,ഷമ്മി തിലകന്‍,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ,ജയകൃഷ്ണൻ,മാമുക്കോയ,പ്രശാന്ത് അലക്സ്,
മന്‍ രാജ്,സജി വെഞ്ഞാറമൂട്,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.

എഡിറ്റിംങ്-ലിജോ പോള്‍,പ്രൊജ്റ്റ് ഡിസെെന്‍-ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ്
” ഒരു താത്വിക അവലോകം “. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Oru Thathvika Avalokhanam movie shooting started in Palakkad

“അൽ കറാമ” അജ്മനില്‍

0

ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ തിരക്കഥ സംഭാഷണയെഴുതി സംവിധാനം ചെയ്യുന്ന “അൽ കറാമ “എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് അജ്മല്‍, യുഎഇ യില്‍ ആരംഭിച്ചു.

വൺ വേൾഡ് എന്റർടൈൻമെന്റ്സ് കാനഡയുടെ ബാനറിൽ വണ്‍ വേള്‍ഡ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു. എഡിറ്റിംഗ്- അയ്യൂബ് ഖാൻ,ബിജിഎം-ജാസി ഗിഫ്റ്റ്.

പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാഫി എം പി, കല-ആഷിക് എസ്,മേക്കപ്പ്- ലിബിൻ മോഹൻ,വസ്ത്രാലങ്കാരം- നീതു നിധി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടർ-എബിൻ ജേക്കബ്,രവി വാസുദേവൻ,സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സ്റ്റിൽസ്-വിബി ചാര്‍ലി,പരസ്യകല-സീറോ ക്ലോക്ക്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Malayalam Movie “Al Karama” in Ajman

വിജയ് ആന്റെണിയുടെ” വിജയരഘവന്‍” ടീസ്സര്‍ 2-1-21@ 2.01 PM

0

വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിജയരാഘവന്‍’. ചിത്രത്തിന്റെ ടീസര്‍ (2-1-21) 2021 ജനുവരി രണ്ടാം തിയ്യതി ഉച്ചക്ക് (2:01 PM) രണ്ട് മണി കഴിഞ്ഞ് ഒരു മിനിറ്റിന് റിലീസ് ചെയ്യും.
തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിക്കും.ആത്മികയാണ് നായിക.

ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷണലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി ഡി രാജയും, ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വിജയ രാഘവന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍ എസ് ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം-നിവാസ് കെ പ്രസന്ന,എഡിറ്റര്‍- വിജയ് ആന്റണി,കോ പ്രൊഡ്യൂസര്‍സ്-കമല്‍ ബോഹ്‌റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ,എസ വിക്രം കുമാര്‍,ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്.
പി ആര്‍ ഒ- എ എസ് ദിനേശ്.

English Summary : Vijay Antony’s “Vijayaraghavan” Teaser 2-1-21 @ 2.01 PM

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാവുന്നു; ചിത്രം അടുത്ത വർഷം

0

സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി എത്തി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഈ വേളയിൽ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങൾ തന്നെയാണ് നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
പി.ശിവപ്രസാദ്

English Summary : Bibin George and Vishnu Unnikrishnan to direct; Picture next year

“ബൂം റാങ്ങ് വില്ലേജ് ” ജനുവരി റിലീസ്

0

പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു),ആര്യ (ബഡായി ബംഗ്ലാവ്) ബേബി &മേരി [അക്ഷൻ ഹീറോ ബിജു ] അന്നമ്മ ചേടത്തി [ പാചകം യൂടൂബർ ] എന്നിവർക്കൊപ്പം അഭിജിത്ത്, ശ്രേയ എന്നിവർ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസാണ് “ബൂം റാങ്ങ് വില്ലേജ് “.

ഹരീഷ് സി സേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റയാൻ,യയാതി,ജലിൻ,പുണ്യാളന്‍,ജസ് മോൻ, നിമേഷ്, വിവേക്, സൂരജ്, ജോയ്ജോസഫ്, ഷിബിൻ, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീനു റനീഷ് നിര്‍മ്മിക്കുന്ന ” ബൂം റാങ്ങ് വില്ലേജിന്റെ ഛായാഗ്രഹണം അനൂപ് ശിവന്‍ നിര്‍വ്വഹിക്കുന്നു.
കഥ തിരക്കഥ സംഭാഷണം പ്രിന്‍സ് കെ ജോസ്,ജിതേഷ് പി,ഹരീഷ് സി സേനന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു.സംഗീതം-വിഎ മ്യൂസിക്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നജീബ് എം ലെെല,പ്രൊജക്റ്റ് ഡിസെെനര്‍-ഹാവു മീഡിയ കൊച്ചി,കല-അജി കുമാര്‍ മുതുകുളം,മേക്കപ്പ്-ഉദയന്‍ പേരൂര്‍ക്കട,വസ്ത്രലങ്കാരം-രേഷം മേലേടത്ത്,സിങ്ക് സൗണ്ട്-എസ് നംഷാദ്,
ഒരു തനി നാട്ടിൻപുറത്തെ കഥ അതീവ രസകരമായി അവതരിപ്പിക്കുന്ന ” ബൂം റാങ്ങ് വില്ലേജ് ” ജനുവരി ഒന്നിന് യൂ ടൂ ബ് ചാനലിലൂടെ പ്രദർശനത്തിനെത്തുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Boom Rang Village” January Release

“കോയിക്കോട്ട് ബന്നോളീ…”ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

0

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോടിന്റെ സംസ്കാരവും പൈതൃകവും വിഭവങ്ങളും നിറഞ്ഞു നിൽക്കുന്ന കോഴിക്കോടൻ ഭാഷ പ്രയോഗത്തിലൂടെ “കോയിക്കോട് ബന്നോളീ…” എന്ന ജാസ്സിഗിഫ്റ്റിന്റെ ആലാപനത്തിലൂടെ താരംഗമാവുന്ന ഏറ്റവും പുതിയ ചലച്ചിത്ര ഗാനമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന സിനിമയിലെ ഈ ഗാനം. ഒരു സാധാരണ കോഴിക്കോടൻ വീട്ടമ്മയായ ഫാത്തിമത് താമീമയാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിലാണ് ഗാനം ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. മലബാർ മേഘലയിൽ ഈ ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ഒരു ഇടവേളയ്ക്കു ശേഷം ലേഖ നായർ പാടിയ “നിഴലായ് നിന്റെ മിഴിയിൽ…” എന്ന് തുടങ്ങുന്ന ഹാഷ്ടാഗ് അവൾക്കൊപ്പത്തിലെ ആദ്യം റിലീസ് ചെയ്ത ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ലിറിക്കൽ മോഷൻ സോങ്‌ എന്ന ടാഗ്‌ലൈനിലായിരുന്നു ആദ്യ ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗികമായ ഓഡിയോ റിലീസ് നിർവഹിച്ചത് സുരേഷ് ഗോപി ആയിരുന്നു.
ജാസ്സി ഗിഫ്റ്റ്, ലേഖ നായർ എന്നിവർക്ക് പുറമെ അരിസ്റ്റോ സുരേഷ് രചിച്ച് ആലപിച്ച ഗാനവും, ചിത്രത്തിന്റെ സംഗീത സംവിധായകൻ ജയേഷ് സ്റ്റീഫൻ തന്നെ രചിച്ച് ആലപിച്ച മറ്റൊരു ഗാനവുമാണ് ഇനി പുറത്ത് വരാനിരിക്കുന്നത്.
സജിൻ വർഗീസ്, അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജിജോൺ, ഷീൻ കിരൺ, ഹരിദാസ്, വിപിൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ഒരു കോമഡി സസ്പെൻസ് ത്രില്ലെർ റോഡ് മൂവിയാണ്. കന്നഡ താരം ബൃന്ദ കൃഷ്ണയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഹാഷ്ടാഗ് അവൾകൊപ്പത്തിന്റെ ഗാനങ്ങൾക്കു ശേഷം ട്രെയ്ലറും അണിയറയിൽ റിലീസിന് തയ്യാറായിരിക്കുകയാണ്.

കൃപാനിധി സിനിമാസ് നിർമ്മിച്ച ഹാഷ്ടാഗ് അവൾക്കൊപ്പം സംവിധാനം ചെയ്തിരിക്കുന്നത് എ.യു.ശ്രീജിത്ത് കൃഷ്ണയാണ്. ഛായാഗ്രഹണം- രാരിഷ് കുറുപ്പ്, സംഗീതം- ജയേഷ് സ്റ്റീഫൻ, ചിത്രസംയോജനം- ജോമിൻ, ആർട്ട്‌-ജയൻ റീസ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രലങ്കാരം- ഇന്ദ്രൻസ് ജയൻ, കൺട്രോളർ- രാധാകൃഷ്ണൻ തൈക്കാട്, ഡിസൈൻസ്- ബ്രെയിൻ ബാങ്കേഴ്സ് ഇന്ത്യ, വാർത്ത പ്രചരണം- എ.എസ്.ദിനേശ്.

English Summary : “Kozhikode Bannoli” calls Jassie Gift

“വിത്തിന്‍ സെക്കന്‍ഡ്സ് “

0

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വിത്തിന്‍ സെക്കന്‍ഡ്സ് “.
സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.
ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.


എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യക്കല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ്,അസോസിയേറ്റ് ഡയറക്ടര്‍-ബാബു ചേലക്കാട്,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിലാഷ് ,വിഷ്ണു,സുധീഷ്,സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-നസീര്‍ കൂത്തുപറമ്പ്,രാജന്‍ മണക്കാട്.കൊല്ലം,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ” വിത്തിന്‍ സെക്കന്‍ഡ്സ് ” ജനുവരി നാലിന് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.