Home Blog Page 385

‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു; ‘ ദേശവിരുദ്ധ’മെന്ന് സെന്‍സര്‍ ബോര്‍ഡ്

0

തിരുവനന്തപുരം: പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം എന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്. ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതേദിവസം തന്നെ അഡ്വ. വി സന്ദീപ് കുമാര്‍ ഇട്ട ട്വീറ്റ് ആണ് വിവാദത്തിലായത്. ചിത്രം താന്‍ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‌ലിം പീഡനമാണ് വിഷയമെന്നും സന്ദീപ് കുമാര്‍ കുറിച്ചു. ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും ആര്യാടന്‍ ഷൗക്കത്ത് ആയതുകൊണ്ടാണ് താന്‍ എതിര്‍ത്തതെന്നും ‘രാജ്യവിരുദ്ധ’മാണ് സിനിമയുടെ പ്രമേയമെന്നും കുറിപ്പിലുണ്ട്. രഹസ്യസ്വഭാവമുള്ള സെന്‍സറിംഗ് വിവരങ്ങള്‍ അംഗങ്ങള്‍ പരസ്യമാക്കരുതെന്നാണ് ചട്ടം. ഇതിനൊപ്പം എതിര്‍പ്പറിയിച്ചതിനു നിരത്തിയ കാരണങ്ങളും ചര്‍ച്ചയായതോടെ സന്ദീപ് ട്വീറ്റ് പിന്‍വലിച്ചു. 

English Summary : “Varthamanam’ denied permission to exhibit; ‘ Censor board says ‘anti-national’

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്

0

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിയായാണ് രേഷ്മ മത്സരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ രേഷ്മ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.

കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് നേടിയത്. പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ അറിയപ്പെടും

English Summary : Reshma Mariam Roy becomes the youngest panchayat president

വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി

0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താത്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് പുതിയ നടപടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ കാലാവധിയാണ് 2021 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്. മുന്‍പിത് ഡിസംബര്‍ വരെ നീട്ടിയിരുന്നു.

കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടു ചരക്കുവാഹന ഉടമകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

English Summary : The validity of the vehicle records has been extended again

രജനികാന്ത് ആശുപത്രി വിട്ടു

0

ഹൈദരാബാദ്: രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English Summary : Actor Rajinikanth discharged from hospital

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ‘റൂട്ട്മാപ്പ്’ ഷൂട്ടിംഗ് പൂർത്തിയാക്കി

0

കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത ‘റൂട്ട്മാപ്പ്’ പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ആനന്ദ് മന്മഥൻ , ഷാജു ശ്രീധർ , നോബി , സിൻസീർ , ശ്രുതി റോഷൻ , നാരായണൻ കുട്ടി , ജോസ് , സജീർ സുബൈർ , ലിൻഡ , അപർണ , ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്.

ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്.തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്. പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ തന്നെ പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.

English Summary : Malayalam movie ‘Routemap’ shooting completed

സെന്തില്‍ ചിത്രം ‘ഉടുമ്പ്’ ന്റെ ഫസ്റ്റ് ലുക്ക് 29ന് പുറത്ത് വിടും

0

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറങ്ങും. സെന്തില്‍ രാജമണി നായകനായ ചിത്രത്തിൽ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് 29 ന് വൈകീട്ട് ഏഴ് മണിക്ക് ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും.

PRO : പി.ശിവപ്രസാദ്

English Summary : The first look of Senthil’s movie Udumba will be released on the 29th

വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ പറയുന്ന “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” അറ്റെന്‍ഷന്‍ പ്ലീസ് ” തിരഞ്ഞെടുത്തു.വിഷ്ണു ഗോവിന്ദന്‍,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അറ്റെൻഷൻ പ്ലീസ് “.

ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍,ശ്രീജിത്ത്,ജോബിന്‍,ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു.

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

“മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന “അറ്റെന്‍ഷന്‍ പ്ലീസ് “ഒരു പരീക്ഷണാർത്ഥ സിനിമാ മാതൃകക്ക് തുടക്കം എന്ന നിലയില്‍ ശ്രദ്ധേയമാകുമെന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ്സ് പറഞ്ഞു.ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്,എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്,
പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,കല-മിലന്‍ വി എസ്,സ്റ്റില്‍സ്-സനില്‍ സത്യദേവ്,പരസ്യക്കല-മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസെെന്‍-ഷാഹുല്‍ വെെക്കം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Attention Please”, which tells the story of a man trapped in segregation, was selected for the 25th IFFK

” ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് റിലീസ്

0

സെെജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് ഓണ്‍ ലെെന്‍ ഫ്ലാറ്റ്ഫോമായ പ്രെെം റീല്‍സിലൂടെ റിലീസ് ചെയ്യുന്നു.

അനന്തു അനില്‍,കിഷോര്‍ മാത്യു,ഷിംന കുമാര്‍,നയന എല്‍സ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം സതീഷ് പോൾ സംവിധാനം ചെയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് “ഗാര്‍ഡിയന്‍”.

ഒരാളെ കാണാതാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളമാണ് ” ഗാര്‍ഡിയന്‍”എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നത്.


നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമ പ്രദേശത്തു നിന്നും ഒരാളെ കാണാതാവുന്നു.നാട്ടുക്കാര്‍ ഒറ്റയ്ക്കും കൂട്ടായിട്ടും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ ബന്ധുക്കളുടെ പരാതിയില്‍ പോലീസ്സ് സൂപ്രണ്ട് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ഒരു സംഘം അന്വേഷണം തുടങ്ങുന്നു.തുടര്‍ന്നുണ്ടാകുന്ന ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അവരുടെ അന്വേഷണത്തിന്റെ ആകാംക്ഷ ഉണര്‍ത്തുന്ന ദശ്യാവിഷ്ക്കാരമാണ് ” ഗാര്‍ഡിയന്‍ ” എന്ന ചിത്രത്തിലുടെ നിര്‍വ്വഹിക്കുന്നത്.

സൈജു കുറുപ്പ്, സിജോയ് വര്‍ഗ്ഗീസ് എന്നിവർ നായകന്മാരാകുമ്പോള്‍ മിയ ജോര്‍ജ്ജും നയന എല്‍സ അനിലുമാണ് നായികന്മാരായി അഭിനയിക്കുന്നത്. ഐ പി എസ് മീര മോഹന്‍ദാസായി
മിയ ആദ്യമായിട്ടാണ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബ്ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ് കണ്ണാത്തുക്കുഴി,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍,സിമ്മി ജോര്‍ജ്ജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

ധന്യാ സ്റ്റീഫന്‍,നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു.എഡിറ്റര്‍-വിജി എബ്രാഹം,
പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങല്ലൂര്‍,കല-സുശാന്ത്,മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്,വസ്ത്രാലങ്കാരം-ബൂസി ജോണ്‍,സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുബിന്‍ കാട്ടുങ്ങല്‍,അസോസിയേറ്റ് ഡയറക്ടര്‍-പി അയ്യപ്പ ദാസ്,ചിഞ്ചു ബാലന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-സച്ചിന്‍,സുധാകരന്‍,ജിത്തു ജോസഫ്,സുധിന്‍ ആര്‍ നായര്‍,പ്രൊഡക്ഷന്‍ മാനേജര്‍-സന്തോഷ് കുമാര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഗിരീഷ് കരുവന്‍തല,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Malayalam movie “Guardian” is set for a January 1 release

മോമോ ഇന്‍ ദുബായ്‌ ” ടൈറ്റിൽ പോസ്റ്റര്‍ റിലീസ്

0

” ഹലാല്‍ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന “മോമോ ഇന്‍ ദുബായ് ” എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രകാശനം ചെയ്തു.

അനീഷ് ജി മേനോന്‍,അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇന്‍ ദുബായ്‌ “ഉടന്‍ ചിത്രീകരണം ആരംഭിക്കും.
ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍
ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മേക്കപ്പ്-ഹക്കീം കബീര്‍,കോസ്റ്റ്യൂം ഡിസെെനര്‍-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യക്കല-പോപ് കോണ്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,കാസ്റ്റിം ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

0

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന്‍ താമരക്കുളം. മലയാളത്തിന് പുറമേ തമിഴില്‍ സുരയാടല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അമ്മത്തൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പിന്നിലും കണ്ണന്‍ താമരക്കുളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരട്57ന് ശേഷം അദ്ദേഹം ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ഉടുമ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്

English Summary : Director Kannan Thamarakulam Marriage with Vishnu Prabha

കെജിഎഫ് ചാപ്റ്റര്‍ രണ്ട്’ ചിത്രീകരണം പൂര്‍ത്തിയായി, യഷ് ക്വാറന്റൈനില്‍

0

കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. ‘കെജിഎഫ് ചാപ്റ്റര്‍ രണ്ടാം’ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായതോടെ യഷ് സ്വയം ക്വാറന്റൈനില്‍ പോയിരിക്കുകയാണ്.

 സ്വന്തം തീരുമാനമപ്രകാരമാണ് യാഷ് ക്വാറന്റൈനില്‍ പോയത്. കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് യാഷ് ക്വാറന്റൈനില്‍ പോയത്.

പ്രശാന്ത് നീല്‍ ആണ് ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ടും’ സംവിധാനം ചെയ്യുന്നത്. ഹൈദരാബാദില്‍ അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചിത്രീകരണം. സഞ്ജയ് ദത്താണ് വില്ലനായെത്തുന്നത്.  

English Summary : KGF Chapter Two ‘shooting Completed

എം ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

0

കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അനുബന്ധ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം ശിവശങ്കര്‍ എന്ന് കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നു. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്സ്മെന്റിന്റെ ഈ നടപടി. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും.

എന്നാല്‍ അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമാണ് ഇഡി കണ്ടു കെട്ടിയത്. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇഡി അറിയിച്ചു. ഇത് വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയ്ക്കായി സ്വപ്ന വഴി ലഭിച്ച കോഴപ്പണമാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.

English Summary : ED files chargesheet against M Shivashankar